Not a member of Pastebin yet?
Sign Up,
it unlocks many cool features!
- http://koodumagazine.com/columns/butterflies/2015/05/%E0%B4%AA%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%B6%E0%B4%B2%E0%B4%AD%E0%B4%82/
- ശലഭചിത്രങ്ങൾ / May 2015
- പുള്ളിയാരശലഭം
- ടോംസ് അഗസ്റ്റിൻ
- കേരളത്തിലെ കണ്ടല്‍-തണ്ണീര്‍ത്തട ആവാസവ്യവസ്ഥകളിലും, വനങ്ങളിലും കാണപ്പെടുന്ന അത്ര സാധാരണമല്ലാത്ത ഒരു ചിത്രശലഭമാണ് പുള്ളിയാരശലഭം (Common Awl). തുള്ളന്‍ ശലഭങ്ങള്‍ (Skippers) എന്നു വിളിക്കുന്ന Hesperidae ശലഭകുടുംബത്തിലുള്പ്പെടുന്ന ഒരു കുഞ്ഞന്‍ ശലഭമാണിത്. ശാസ്ത്രീയനാമം Hasora badra badra. ചിറകളവ് 50-55 മി.മീറ്റര്‍. തുരുമ്പിച്ച തവിട്ടുനിറമാണ് ചിറകുകള്‍ക്ക്. ചിറകടയ്ക്കുമ്പോള് പിന്‍ചിറകിലെ കണ്ണറയില്‍ (Cell) വെളുപ്പുനിറത്തിലുള്ള സാമാന്യം വലിയൊരു പുള്ളി കാണാം. ചിറകുകളില്‍ അങ്ങിങ്ങായി തിളങ്ങുന്ന ഇരുണ്ട നീലിമയുമുണ്ട്. ചിറകുകളില്‍ വെളിച്ചം അടിക്കുമ്പോള്‍, ധൂമ്രവര്‍ണ്ണത്തിലുള്ള ഈ തിളക്കം കൂടുതല്‍ വ്യക്തമായി കാണാം. ചിറകു തുറക്കുമ്പോള്‍ പെണ്‍ശലഭത്തിന്റെ മുന്‍ചിറകിന്റെ മധ്യഭാഗത്തായി മഞ്ഞനിറത്തിലുള്ള സാമാന്യം വലിയ മൂന്ന് പുള്ളികളും, ചിറകോരത്തായി മൂന്നു ചെറിയ പുള്ളികളും കാണാം. ആണ്ശലഭത്തിനാകട്ടെ, ചിറകോരത്തുള്ള മൂന്ന് ചെറിയ പുള്ളികള്‍ മാത്രമേയുള്ളൂ.
- വേനല്‍മഴയ്ക്കുശേഷം, മണ്‍സൂണിന് തൊട്ടുമുമ്പായുള്ള കാലത്തും, മഴകഴിഞ്ഞ് ഉടനേയുള്ള മാസങ്ങളിലുമാണ് സാധാരണയായി പുള്ളിയാരശലഭത്തെ കാണാന്‍ സാധിക്കുക. അതിവേഗം പൊങ്ങിയും താണും തെന്നിത്തെന്നിപ്പറക്കുന്ന ഇവ മിക്കപ്പോഴും ഇലകളുടെ അടിവശത്താണ് വിശ്രമിക്കുന്നത്. പൂക്കളില്‍നിന്നും തേന്‍ നുകരാനെത്താറുണ്ട്. ആഹാരം തേടി പറന്നുനടക്കുക മിക്കവാറും രാവിലേയും വൈകുന്നേരങ്ങളിലുമാണ്. മഡ് പഡ്ലിങ്ങില് ഏര്‍പ്പെടാറുണ്ട്.
- ഒരു കണ്ടല്‍ സഹവര്ത്തിസസ്യമായ പൊന്നാംവള്ളി (Derris trifoliata) യാണ് പുള്ളിയാരശലഭത്തിന്റെ പ്രധാന ലാര്‍വാഭക്ഷണസസ്യം. മുട്ടകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് തളിരിലകളില്‍ നിക്ഷേപിക്കുന്നു. ശലഭപ്പുഴു വിശ്രമിക്കുന്നതും പ്യൂപ്പയാകുന്നതും ഇലച്ചുരുളിനുള്ളിലാണ്. കേരളത്തിലെ ഏതാണ്ടെല്ലാ തണ്ണിര്‍ത്തട-കണ്ടല്‍ ആവാസവ്യവസ്ഥകളിലും പുള്ളിയാരശലഭത്തെ നിരീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു പുറമേ ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്മാര് എന്നിവിടങ്ങളിലും പുള്ളിയാരശലഭം കാണപ്പെടുന്നു.
Advertisement
Add Comment
Please, Sign In to add comment