Not a member of Pastebin yet?
Sign Up,
it unlocks many cool features!
- STORY OF Bishop John Thattumkal / Appeared on an online portal
- Total 9 episodes collected.
- 0 - Teaser
- എവിടെ ജോണ്‍ ? മുന്‍ കൊച്ചി ബിഷപ്പ് ഡോ: ജോണ്‍ തട്ടുങ്കല്‍ എവിടെ?
- November 29, 2016
- https://thewifireporter.com/where-is-john-thattunkal-ex-bishop
- കൊച്ചി ലത്തീന്‍ രൂപതയിലെ ഒരു വിഭാഗം വിശ്വാസികള്‍ ഇപ്പോഴും അന്വേഷിക്കുകയാണ് ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ എന്തു ചെയ്യുന്നു? അദ്ദേഹം ദത്തെടുത്ത സോണിയ ജോസഫ് എന്ന യുവതിയുമായി ജീവിക്കുകയാണോ? അതോ അദ്ദേഹം ഇന്ത്യയില്‍ തന്നെയുണ്ടോ ? കൊച്ചി സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് ദത്തെടുത്ത സോണിയാ ജോസഫ് ഇപ്പോഴും ബിഷപ്പിന്റെ കൂടെയുണ്ടോ … ഇവര്‍ രണ്ടാളും എവിടെയാണ് … എന്ത് ചെയ്യുകയാണ് … ബിഷപ്പ് ഈ 66ാം വയസ്സില്‍ അദ്ദേഹം എന്തു ചെയ്യുകയാണ് ?
- ബിഷപ്പിനെ കണ്ടവരുണ്ടോ? തന്റെ പൗരോഹിത്യ അവകാശങ്ങളെല്ലാം അടിയറ വെച്ച് ബിഷപ്പ് എങ്ങോട്ടാണ് പോയത്? ഒരു കാലത്ത് സാത്വീകന്‍ എന്നു മാത്രം അറിയപ്പെട്ടിരുന്ന, റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രം പഠിക്കുന്ന കാലത്ത് തന്റെ വസ്ത്രം തനിയെ അലക്കിയിരുന്ന സ്വന്തമായി ഭക്ഷണം പാകം ചെയ്ത് കഴിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു ജോണ്‍ എന്ന് കത്തോലിക്കാ സഭയിലെ സഹപ്രവര്‍ത്തകര്‍ പറയുന്നു.
- എവിടെയാണ് ബിഷപ്പിന് പിഴച്ചത്? ആരാണ് ബിഷപ്പിനെ പെഴപ്പിച്ചത്?
- ഇതിന് ഉത്തരം തേടുകയാണ് വൈഫൈ റിപ്പോര്‍ട്ടര്‍.
- കൊച്ചി രൂപതാ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും 2008 ഒക്ടോബര്‍ 24ാം തിയതി സസ്പെന്റ് ചെയ്യപ്പെട്ട ശേഷം പത്തനംതിട്ടയിലെ സോണിയയുടെ പിതാവായ ഫാദര്‍ സി.കെ.ജോസഫിന്റെ വീട്ടിലും പിന്നെ പട്ടുമലയിലും പുറംലോകം കാണാതെ കഴിഞ്ഞിരുന്ന ജോണ്‍ ആരുമറിയാതെ ഇറ്റലിയിലേക്ക് മുങ്ങിയതെന്തിന്? അദ്ദേഹം മിലാനിലെ ഒരു ഷോപ്പിങ്ങ് കോംപ്ലക്സില്‍ മാനേജരായി ജോലി നോക്കുകയാണെന്ന് ഇറ്റലിയില്‍ നിന്നുമെത്തിയ ചിലര്‍ പറയുന്നു. ഇതു ശരിയല്ലെന്നും ഇറ്റലിയിലെ ഒരു സ്റ്റാര്‍ ഹോട്ടലിന്റെ മാനേജരായി ജോലി നോക്കുകയാണെന്നും സോണിയ ഒപ്പമുണ്ടെന്നും മറ്റു ചിലരും പറയുന്നു.
- എന്നാല്‍ ബിഷപ്പിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനായ ഒരു പുരോഹിതന് പറയുന്ന കഥ മറ്റൊന്നാണ് - ഒരു പ്രതികാരത്തിന്റെ കഥ: നെതര്‍ലന്റില്‍ നിന്നും രൂപതയുടെ അക്കൗണ്ടിലേക്ക് എത്തിയ 32 കോടി രൂപയുടെ തിരിമറി കണ്ടു പിടിച്ച ബിഷപ്പ് തട്ടുങ്കലിനെ രൂപതാ സ്ഥാനത്തു നിന്നും പുകച്ചു പുറത്തുചാടിച്ച പുരോഹിതമാഫിയ സംഘത്തിന്റെ പ്രതികാര കഥ…. അവര്‍ പ്രചരിപ്പിച്ച ലൈംഗിക അപവാദങ്ങളുടെ കഥ. ആര്‍ത്തവ രക്തം കൊണ്ട് രൂപതാ ആസ്ഥാനത്തു നടത്തിയ ബ്ലാക്മാസിന്റെ കഥ…. സത്യമെന്ത്? ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ടീം നടത്തിയ സത്യാന്വേഷണങ്ങളുടെ നിജസ്ഥിതിക്കായ് കാത്തിരിക്കുക: നവംബര്‍ 30 മുതല്‍ വായിക്കുക
- Episode - 1
- കൊച്ചിയില്‍ എത്തിയ നല്ല ഇടയന്
- November 30, 2016
- http://thewifireporter.com/investigative-story-about-bishop-john-thattunkal
- കൊച്ചി ലത്തീന്‍ രൂപതാ ബിഷപ്പായിരുന്ന ജോണ്‍ തട്ടുങ്കല്‍ കേരളത്തില്‍ നിന്ന് അപ്രത്യക്ഷനായതിനെ ക്കുറിച്ചുള്ള ദി വൈഫൈ റിപ്പോര്‍ട്ടര്‍ അന്വേഷണ പരമ്പര ആരംഭിക്കുന്നു.
- കൊച്ചി രൂപതാ ബിഷപ്പായിരുന്ന ഡോ: ജോസഫ് കുരീത്തറ അന്തരിക്കുമ്പോള്‍ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്ര അദ്ധ്യാപകനായിരുന്നു കൊത്തലിങ്കോ സന്യാസസഭാംഗമായിരുന്ന ഫാദര്‍ ജോണ്‍ തട്ടുങ്കല്‍. ഡോ :കുരീത്തറയുടെ മരണശേഷം രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി നിയമിതനായത് ഫാദര്‍ ജോസി കണ്ടനാട്ടുതറയായിരുന്നു. അടുത്ത ബിഷപ്പിനെ തീരുമാനിക്കുന്നതു വരെ രൂപതയുടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്ന ഡോ: ജോസി കണ്ടനാട്ടുതറ പുതിയ ബിഷപ്പാ കുമെന്നാണ് രൂപതയിലെ പുരോഹിതരും അല്മായ നേതൃത്വവും വിശ്വസിച്ചിരുന്നത്. അന്നത്തെ വികാരി ജനറലായിരുന്ന ഡോ: ജോസഫ് കരിയിലിനെ മറികടന്നാണ് ഡോ: ജോസി കണ്ടനാട്ടുതറ രൂപതയുടെ താല്‍ക്കാലിക ചുമതലയേറ്റത്.
- എന്നാല്‍ കാര്യങ്ങള്‍ വളരെ പെട്ടെന്നാണ് തകിടം മറിഞ്ഞത് ഇന്ത്യയിലെ ന്യൂണ്‍ ഷോ ( സ്ഥാനപതി ) യായിരുന്ന പെദ്രോ ലോപ്പസ് ക്വിന്ത്വാനയുടെ ഇടപെടലാണ് ബിഷപ് നിയമനത്തില്‍ നിര്‍ണ്ണായകമായത്. പുതിയ ബിഷപ്പിനെ നിയമിച്ചുകൊണ്ട് റോമില്‍ നിന്നു വന്ന ഉത്തരവ് പുരോഹിതരേയും അല്മായ നേതാക്കളേയും ഒരു പോലെ അല്‍ഭുതപ്പെടുത്തി. എഴുപുന്ന ഇടവകാംഗവും കൊത്തലിങ്കോ സഭയിലെ പുരോഹിതനും കൊച്ചിക്കാര്‍ക്ക് പൊതുവെ പുതു മുഖവുമായ ഡോ: ജോണ്‍ തട്ട3ങ്കലിന്െ പേരാണ് വത്തിക്കാനിലും തല്‍സമയം കൊച്ചി രൂപതാ ആസ്ഥാനത്തും പ്രഖ്യാപിക്കപ്പെട്ടത്.. ഇതോടെ ബിഷപ്പിന്റെ കുപ്പായവും അരപ്പട്ടയും തുന്നി കാത്തിരുന്ന രണ്ടു പേര് പരിഹാസ്യരായി.. വളരെ വൈകാതെ റോമില്‍ നിന്നും നിയുക്ത മെത്രാനെത്തി. ആരോഗ്യ ദൃഡഗാത്രനും സൗമ്യനുമായിരുന്നു പുതിയ പിതാവ് ഇടവകയിലെ അല്മായ നേതൃത്വവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ എപ്പോഴും ചിരിച്ചു കൊണ്ടു മാത്രം ജനങ്ങളെ സമീപിക്കുന്ന ആ വലിയ ഇടയന് എളുപ്പം കഴിഞ്ഞു.
- രൂപതയിലെ മുഴുവന്‍ ഇടവകയിലും സന്ദര്‍ശനം നടത്തിയ ബിഷപ്പ് തട്ടുങ്കല്‍ വളരെപ്പെട്ടെന്നു തന്നെ വിശ്വാസികളുടെ മനസ്സില്‍ കയറിപ്പറ്റി. ഇടവക ജനങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വിദ്യാഭ്യാസ അഭിവൃദ്ധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്കി ഒരു പുതിയ പദ്ധതിക്ക് അദ്ദേഹം രൂപം നല്കി. പത്തു വര്‍ഷം കൊണ്ടു പൂര്‍ത്തീകരിക്കാന്‍ ലക്ഷ്യമിട്ട മാസ്റ്റര്‍ പ്ലാനിന് ‘രൂപത ദശവത്സര പദ്ധതി’ എന്ന പേരും നല്കി. അതിന്റെ ഭാഗമായാണ് ഡോ: ജോസഫ് കൂരീത്തറയുടെ സ്വപ്നമായിരുന്ന ഫാത്തിമ ആശുപത്രി ജോണ്‍ തട്ടുങ്കല്‍ യാഥാര്‍ത്ഥ്യമാക്കിയത് .. രൂപതയിലെ ഏറ്റവും വലിയ കാരുണ്യ പ്രസ്ഥാനമായ കൊച്ചിന് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം പുതിയ ദിശാബോധം നല്കി. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കി വിമന്‍സ് ഇന്റഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റിക്ക് ബിഷപ്പ് രൂപം നല്കി കൊച്ചിയിലെ ഏറ്റവും വലിയ കാരുണ്യ പ്രസ്ഥാനമായ സെഹിയോന്‍ പ്രേക്ഷിത സംഘത്തിന് വലിയ അംഗീകാരം നല്‍കുന്നതും പ്രേക്ഷിത പ്രവര്‍ത്തനം കാരുണ്യ പ്രവര്‍ത്തനമാണെന്ന് പ്രഖ്യാപിക്കുന്നതും ഡോ: ജോണ്‍ തട്ടുങ്കലായിരുന്നു. ഇടവകയിലെ ഭവന രഹിതര്‍ക്കു വേണ്ടി കാരിത്താസിന്റെ സഹകരണത്തോടെ എഴുപുന്ന നീണ്ടകരയില്‍ അദ്ദേഹം ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ചു നല്കി.
- അന്നത്തെ വികാരി ജനറലായിരുന്ന ഡോ: ജോസഫ് കരിയിലിനെ അദ്ദേഹം ആ സ്ഥാനത്തു തന്നെ നിലനിര്‍ത്തി. താമസിയാതെ ജോസഫ് കരിയില്‍ പുനലൂര്‍ ബിഷപ്പായി നിയമിതനായി. പീന്നീട് മോണ്‍സിഞ്ഞോര്‍ പീറ്റര്‍ തൈക്കുട്ടത്തിലായിരുന്നു. വികാരി ജനറലായി ചുമതലയേറ്റത് ഇടവക ജനവും രൂപതാ ഭരണവും പരസ്പര വിശ്വാസത്തില്‍ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കേയാണ് രുപതാസ്ഥാനത്തു നിന്ന് ചില അപശബ്ദങ്ങള്‍ ഉയരുന്നത്. ബിഷപ്പ് വിദേശത്തായിരുന്ന അവസരത്തില്‍ രൂപതയുടെ പണപ്പെട്ടി സൂക്ഷിച്ചിരുന്ന പൊക്യുറേറ്റര്‍ ഫാദര്‍ ജോപ്പി കൂട്ടുങ്കലിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ ‘മഴനൃത്തം’ എന്ന ആഭാസത്തോടെയാണ് രൂപതയുടെ മേല്‍ കരിനിഴല്‍ വീഴുന്നത്. നഗരത്തില്‍ നിന്ന് സ്ത്രീ പുരുഷന്മാരെ ബോട്ടിലെത്തിച്ച് ചെല്ലാനം പഞ്ചായത്തിലെ കുഗ്രാമത്തില്‍ നടത്തിയ മഴനൃത്തമെന്ന ആഭാസനൃത്തം ഏഷ്യാനെറ്റ് സൂര്യാ ടിവി അക്കമുള്ള ചാനലുകള്‍ വന്‍ വാര്‍ത്തയാക്കി ജോപ്പി കൂട്ടുങ്കല്‍ എന്ന പുരോഹിതന് മദ്യ ഗ്ലാസ്സുമായി നര്‍ത്തകര്‍ക്കിടയിലൂടെ ഊളിയിടുന്ന ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടു.
- കൃത്രിമമായ മഴയുണ്ടാക്കി ആ മഴയില്‍ നനഞ്ഞ് മഴസംഗീതത്തിന്റെ അകമ്പടിയോടെ ആണും പെണ്ണും ഉറഞ്ഞു തുള്ളുന്നതും പരസ്പരം പുണരുന്നതും ചുംബിക്കുന്നതും മദ്യപിക്കുന്നതും ചാനലില്‍ കണ്ടു കൊണ്ടാണ് ലോകത്തോടൊപ്പം കൊച്ചി ജനതയും ഉറക്കമുണര്‍ന്നത് ‘ രൂപതയില്‍ അഞടിക്കാന് പോകുന്ന കൊടുങ്കാറ്റിന്റെ സൂചനയായിരുന്നൂവെന്ന് അന്നാരു മറിഞ്ഞില്ല
- Episode - 2
- മഴനൃത്തത്തിന്റെ കരിനിഴലില്‍
- December 2, 2016
- http://thewifireporter.com/investigative-story-about-bishop-john-thattunkal-second-episode
- കൊച്ചി രൂപതയുടെ ഉടമസ്ഥതയില്‍ ചെല്ലാനം പഞ്ചായത്തിലെ കുതിരക്കൂര്‍ക്കരി എന്ന ദ്വീപിലാണ് മഴനൃത്തം അരങ്ങേറിയത്. എറണാകുളത്തെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ സഹകരണത്തോടെ രൂപതാ പ്രൊക്യുറേറ്ററായിരുന്ന ഫാദര്‍ ജോപ്പി കൂട്ടുങ്കലാണ് കുതിരക്കൂര്ക്കരിയില് മഴനൃത്തം സംഘടിപ്പിച്ചത്. എറണാകുളം കായലിലെ സ്റ്റാര്‍ ഹോട്ടലിലും എറണാകുളം ദ്വീപിലെ ഒരു സ്വകാര്യ റിസോര്‍ട്ടിലുമാണ് നേരത്തെ മഴനൃത്തം നടന്നിട്ടുള്ളത്.
- കുതിരക്കൂര്ക്കരിയില് നടന്ന മഴനൃത്തത്തില്‍ പങ്കെടുക്കാന്‍ ഒരാള്‍ക്ക് 500 രൂപയായിരുന്ന എന്‍ട്രി ഫീസ്. സ്ത്രീകള്‍ക്ക് പ്രവേശനം സൗജന്യമായിരുന്നു. സ്ത്രീകളോടൊപ്പമുള്ള പുരുഷന്മാര്ക്ക് 400 രൂപയായി എന്‍ട്രി ഫീസ് ചുരുക്കിയിരുന്നു. ബിയറടക്കമുള്ള മദ്യവും വിളമ്പിയിരുന്നു. ഒരു ബിയറിന് 250 രൂപയും ഒരു പെഗിന് 200 രൂപയുമായിരുന്നു റേറ്റ്. മഴനൃത്തത്തില്‍ പങ്കെടുക്കാന്‍ ബുക്ക് ചെയ്തവരെ ഇവന്റ്മാനേജ്മെന്റ് ടീമാണ് കൊച്ചിയിലെ പെരുമ്പടപ്പിലെത്തിച്ചത്. തൊട്ടടുത്തുള്ള ഫാത്തിമ ആശുപത്രിയിലെത്താനായിരുന്നു നിര്‍ദ്ദേശം. ആശുപത്രിക്ക് പുറകിലുള്ള താല്‍ക്കാലിക ജെട്ടിയില്‍ നിന്നും ഇവരെ ദ്വീപിലെത്തിക്കാനാണ് യന്ത്രം ഘടിപ്പിച്ച ബോട്ടുകാര്‍ക്കുള്ള നിര്‍ദ്ദേശം. 60തോളം പേര് മഴനൃത്തത്തില്‍ പങ്കെടുക്കാന്‍ കൊച്ചിയിലെത്തി. പരിപാടി കൊഴുപ്പിക്കാന്‍ ബാംഗ്ലൂരുവില്‍ നിന്ന് നാല് പ്രൊഫഷണല്‍ കാബറെ നര്ത്തകരുമെത്തി. ചില വിദേശികളും മഴനൃത്തത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. വൈകിട്ട് എഴ് മണിയോടെയാണ് മഴനൃത്തം ആരംഭിച്ചത്.
- നൃത്ത വേദിക്ക് മുകളില്‍ കൃത്രിമ ജലധാര ഒഴുക്കിയാണ് മഴനൃത്തം സംഘടിപ്പിച്ചത്. കാതടപ്പിക്കുന്ന ഡി.ജെ സംഗീതത്തോടൊപ്പം വര്‍ണ്ണവെളിച്ചങ്ങളും മിന്നിമറഞ്ഞു. ഓരോ 10 മിനിറ്റ് കഴിയുമ്പോഴും സംഗീതവും വെളിച്ചവും നിലയ്ക്കും. ഇതാണ് ബ്ലാക്ക്ഔട്ട് ടൈം. ഈ സമയത്ത് ആര്‍ക്കും ആരെയും കെട്ടിപ്പിടിക്കാം ഉമ്മവയ്ക്കാം. 30 സെക്കന്‍ഡ് കഴിയുമ്പോള്‍ സംഗീതവും വെളിച്ചവും തിരിച്ച് വരും. ഇങ്ങനെയാണ് മഴനൃത്തം പുരോഗമിച്ചത്. നൃത്തത്തിന്റെ ഉച്ചസ്ഥായിയില്‍ പ്രൊഫഷണല്‍ കാബറെ നര്‍ത്തകികള്‍ അവരുടെ നനഞ്ഞൊട്ടിയ മേല്‍വസ്ത്രം ഊരി എറിയും. ഇതോടെ ലഹരിനുണഞ്ഞ് ഉന്മാദാവസ്ഥയിലായ നൃത്തസംഘം ആവേശത്തിമിര്പ്പിലാവും.
- തങ്ങളുടെ കൂടെ തുള്ളുന്ന ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും മേല്‍വസ്ത്രം ഊരിയെറിയും. ഇതോടെ കൂടുതല്‍ പ്രകാശപൂര്‍ണമാവും മഴനൃത്തവേദി. നാല് മൂവി ക്യാമറ വെച്ച് പരിപാടി ഷൂട്ട് ചെയ്യുന്ന കാര്യം നര്ത്തകരാരും അറിഞ്ഞിരുന്നില്ല. ഈ രംഗങ്ങളെല്ലാം എഡിറ്റ് ചെയ്ത് വിഡിയോ ആല്‍ബങ്ങളാക്കി വിദേശത്തെ ചില പോര്‍ണോ മ്യൂസിക്കല്‍ ചാനലുകള്‍ക്ക് വില്‍ക്കുന്ന കാര്യവും ആരും അറിയില്ല. ഈ ഷൂട്ടിംഗ് പൂര്‍ത്തിയാകുന്നതിന് തൊട്ട് മുമ്പാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കായലില്‍ ഒളിച്ചിരുന്ന് ഷൂട്ട് ചെയ്ത വാര്‍ത്താ സംഘം നൃത്തവേദിയിലേക്കെത്തിയത്. അതോടെ നൃത്തവും സംഗീതവും നിലച്ചു. ഇരുട്ടില്‍ നിന്നെത്തിയ സംഘത്തിലുണ്ടായിരുന്ന ചില നാട്ടുകാര്‍ ‘ നിര്‍ത്തെടാ നിന്റെയൊക്കെ സെക്സ് ടൂറിസം’ എന്നാക്രോശിച്ചതോടെ പരിപാടിക്ക് കാവല്‍ നിന്ന കണ്ണമാലി സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ ജീവനും കൊണ്ടോടി. ഇതൊരു ഒരു നക്സലേറ്റ് ആക്രമണമാണെന്നാണ് തങ്ങള്‍ വിചാരിച്ചതെന്ന് പൊലീസ് പിന്നീട് പറഞ്ഞു.
- മാധ്യമപ്രവര്‍ത്തകരുടെയും കായലില്‍ മീന്പിടിച്ചിരുന്നവരുടെയും ഇടപെടലോടെ മഴനൃത്തത്തിന്റെ അന്ത്യം അവതാളത്തിലായി. അനുവാദമില്ലാതെ ഇവിടെ പ്രവേശിക്കാന്‍ നിങ്ങള്ക്കെന്ത്കാര്യമെന്ന് പള്ളിലച്ചന് പത്രക്കാര്‍ക്ക് നേരെ തിരിഞ്ഞത് പ്രശ്നം കൂടുതല്‍ വഷളാക്കി. ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ ചാനലുകള്‍ സംഭവം വാര്‍ത്തയാക്കിയതോടെ രൂപതാനേതൃത്വം മാധ്യമങ്ങളുടെ മുന്നില്‍ ചൂളി. വിദേശത്തുള്ള ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ കൊച്ചിയിലെത്തിയ ശേഷം ഈ തട്ടുങ്കലിനെതിരെ നടപടി ഉണ്ടാകുമെന്ന് രൂപതയിലെ വിശ്വാസികള്‍ കരുതി. ഒരാഴ്ചയ്ക്കുള്ളില്‍ ബിഷപ്പ് തട്ടുങ്കലെത്തി. വിശദീകരണത്തിനായി ജനങ്ങളും മാധ്യമങ്ങളും കാതോര്‍ത്തു. പക്ഷെ, ഒന്നും നടന്നില്ല. മനസില്ലാ മനസോടെ ബിഷപ്പ് തട്ടുങ്കല്‍ ജോപ്പി അച്ചനെ കുറ്റവിമുക്തനാക്കി. ഇതിന് ബിഷപ്പിനെ പ്രേരിപ്പിച്ചതാര്?
- Episode - 3
- അശനിപാതമായി കറുത്ത പെണ്ണ്
- December 5, 2016
- http://thewifireporter.com/investigative-story-about-bishop-john-thattunkal-third-episode
- റോമില്‍ വെച്ചുതന്നെ മഴനൃത്തത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ ബിഷപ്പ് തട്ടുങ്കലിന്റെ ചെവിയിലെത്തി. അന്ന് ബിഷപ്പിന്റെ സെക്രട്ടറിയായിരുന്ന ഫാദര്‍ ആന്റ്ണി തമ്പി തൈക്കൂട്ടത്തിലാണ് വള്ളി പുള്ളി വിടാതെ കാര്യങ്ങള്‍ ഫോണില്‍ ബിഷപ്പിനെ അറിയിച്ചത്. ജോപ്പിയച്ചന്റെ സ്ഥാനം തെറിക്കുമെന്ന് രൂപതയുമായി ബന്ധമുള്ള അല്മായ നേതാക്കളും ചില പുരോഹിതന്മാരും ഉറച്ചു വിശ്വസിച്ചിരുന്നു. ബിഷപ്പ് എത്തി ഭരണ സമിതിയഗംങ്ങളായ ചാന്‍സലര്‍ അച്ഛനേയും താക്കോല്‍ക്കാരനേയും വികാരി ജനറാളേയും ഒരുമിച്ചു കണ്ടു. സംഭവത്തില്‍ ഉള്‍പ്പെട്ട ഫാദര്‍ ജോപ്പി കൂട്ടുകലിനോട് വിശദീകരണവും ചോദിച്ചു. ഇതിനിടയില്‍ എങ്ങനേയും ജോപ്പിയെ രക്ഷപെടുത്തിരൂപതയുടെ മുഖം രക്ഷിക്കണമെന്ന് ഒരു കൂട്ടം പുരോഹിതര്‍ നിശ്ചയിച്ച് ഉറപ്പിച്ചിരുന്നു. ഇവര്‍ സംഘം ചേര്‍ന്ന് ബിഷപ്പിനെ കണ്ടു. ഈവന്റ് മാനേജ്മെന്റിന് സ്ഥലമനുഭവിക്കുക മാത്രമാണ് ജോപ്പിയച്ചന്‍ ചെയ്തതെന്നും ഒരു സാംസ്കാരിക പരിപാടിയാണ് ഇവിടെ സംഘടിപ്പിക്കുന്നതെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഈവന്റ് മാനേജ്മെന്റ് ചെയ്തതെന്നും ഇവര്‍ ബിഷപ്പിനോട് പറഞ്ഞു.
- ജോപ്പിയച്ചന്‍ രൂപതാ ഭരണ കാര്യ സമിതി അംഗമാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്താല്‍ അത് ബൂമറാങ്ങാകും രൂപതയ്ക്കു തന്നെയാവും അതിന്റെ ചീത്തപ്പേര്. അതു കൊണ്ട് ജോപ്പിയച്ചനെ കുറ്റവിമുക്തനാക്കി ബിഷപ് ഒരു പ്രസ്താവന ഇറക്കണമെന്നും പുരോഹിത സംഘം ആവശ്യപ്പെട്ടു. ഭൂരിപക്ഷം പുരോഹിതരും ഈ ആവശ്യത്തെ പിന്താങ്ങിയതോടെ ബിഷപ്പ് തട്ടുങ്കല്‍ മനസില്ലാ മനസ്സോടെ തട്ടുങ്കല്‍ ജോപ്പിയച്ചനെ കുറ്റവിമുക്തനാക്കി ഒരു പത്ര പ്രസ്താവന ഇറക്കി. ജോപ്പിക്ക് തെറ്റുപറ്റിയതല്ല അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാണെന്നായിരുന്നു ബിഷപ്പിന്റെ പത്രക്കുറിപ്പിന്റെ സാരം. അവിഹിതമായി ഇടപെട്ട പുരോഹിത സംഘത്തിനു മുന്നില്‍ ബിഷപ്പ് ആദ്യമായി കീഴടങ്ങുകയായിരുന്ന് അന്ന്.
- അതാണ് ബിഷപ്പിന് ഭാവിയില്‍ വിനയായതും. രൂപതയില്‍ ബിഷപ്പറിയാതെ പലതും നടക്കുന്നുണ്ടായിരുന്നു’ ഇതിനു നേതൃത്വം നല്കുന്ന ഒരു ഗൂഢസംഘം ബിഷപ്പിനെതിരെ കരുക്കള്‍ നീക്കാന്‍ തുടങ്ങിയത് ഈ അവസരത്തിലായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ സ്വാഭാവികമായും രൂപത ഭരണ സമിതിയിലും ഇടവകകളിലും മാറ്റങ്ങള്‍ ഉണ്ടാകും. രൂപതയുടെ പണപ്പെട്ടി സൂക്ഷിപ്പുകാരന് എന്ന നിലയില്‍ ഫാദര്‍ ജോപ്പിയെക്കുറിച്ച് ഇതിനകം നിരവധി പരാതികള്‍ ഉയര്‍ന്നു വന്നിരുന്നു. കൂടുതലും രൂപതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായ് ബന്ധപ്പെട്ടാണ് ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത് ഇദ്ദേഹത്തിന്റെ സഹോദരന്റെ ബിനാമിയായിരുന്നു രൂപതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ കരാറുകാരന് എന്നും ആക്ഷേപം ഉയര്‍ന്നു വന്നു.
- ഇടതുപക്ഷ രാഷ്ട്രീയ നേതാക്കളുടേയും അക്കാലത്തെ ഒരു ഇജങ മന്ത്രിയുടേയും അടുത്തയാളായി അറിയപ്പെട്ടതും ചര്‍ച്ചയായി.ജോപ്പിയടക്കമുള്ള ഭരണസമിതിയംഗങ്ങളെ മാറ്റി തന്റെ വിശ്വസ്തരെ ഈ സ്ഥാനങ്ങളില്‍ നിയോഗിച്ചു.വികാരി ജനറലായി തോമസ് പനക്കലും ചാന്‍സലറായി തമ്പി ആന്റണി തൈക്കു ട്ടത്തിലും നിയമിതനായി. ഫാദര്‍ ടോമി മണക്കാടായിരുന്നു പൊക്യൂറേറ്റര്‍ രൂപതയുടെ പണപ്പെട്ടിയുടെ താക്കോല്‍ സൂക്ഷിപ്പുകാരനായ ഫാദര്‍ ജോപ്പി ഒരിടവക വികാരിയായി ഒതുങ്ങി. ഇതിനിടയിലാണ് ഒരു സംഘം ബിഷപ്പ് ജോണ്‍ തട്ടുങ്കലിന്റെ നേതൃത്വത്തില്‍ റോമിലേക്ക് തീര്‍ത്ഥാടനം നടത്തിയത്. റോമില്‍ വെച്ച് ഓര്‍ത്തഡോക്സ് യാക്കോബാ സഭ യിലെ പുരോഹിതനായ ഫാദര്‍ കെ.സി ജോസഫിനേയും ജോസഫിന്റെ വളര്‍ത്തുമകള്‍ സോണിയ ജോസഫിനേയും ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ പരിചയപ്പെടുന്നത് ഇതായിരുന്ന ബിഷപ്പിന്റെ ദുരന്ത ജീവിതത്തിന്റെ ടേണിങ്ങ് പോയിന്റ്.
- ആദ്യ കാഴ്ച്ചയില്‍ തന്നെ സോണി ജോസഫില്‍ ഒരാത്മീയ സാന്നിദ്ധ്യം അനുഭവിക്കാന്‍ കഴിഞ്ഞതായി ബിഷപ്പ് തന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായ ഒരു പുരോഹിതനോട് പറഞ്ഞു. അന്നു മുതല്‍ ആരാധനകലര്‍ന്ന പിതൃനിര്‍വിശേഷമായ സ്നേഹമാണ് ബിഷപ്പിന് സോണായായോട് തോന്നിയത്. റോമില്‍ നിന്നും ഒരുമിച്ചാണ് സോണിയയും ബിഷപ്പും ഫാദര്‍ കെ സി ജോസഫും വിമാനമിറങ്ങിയത് കൊച്ചി ബിഷപ്പ് പാലസിലേക്ക് ബിഷപ്പ് തട്ടുങ്കല്‍ സ്നേഹപൂര്‍വ്വം സോണിയയേയും പിതാവിനേയും ക്ഷണിച്ചു. ബിഷപ്പിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനും സാരഥിയുമായ ഹെന്ട്രിബിഷപ്പ് പാലസിന്റെ പോര്‍ട്ടിക്കോവില്‍ നിര്‍ത്തിയ കറുത്ത ബെന്‍സു കാറില്‍ നിന്നും അതേ നിറമുള്ള ഒരു യുവതി ബിഷപ്പിനൊപ്പം വന്നിറങ്ങിയതു കണ്ട് രൂപതയില്‍ പിതാവിനെ സ്വീകരിക്കാനെത്തിയ പുരോഹിതരും ജീവനക്കാരും കൗതുകത്തോടെയാണ് അവളെ നോക്കിയത്.
- ആദ്യമായാണ് മലയാളിയായ ഒരു യുവതി ബിഷപ്പിനൊപ്പം കാറില്‍ വന്നിറങ്ങുന്നത്. ടൈറ്റ് ബ്ലൂ ജീന്‍സും നീലയില്‍ വെളുത്ത നക്ഷത്രങ്ങളുള്ള ഫുള്‍സ്ലീവ് ടീ ഷര്‍ട്ടും ധരിച്ചെത്തിയ യുവതി കുലുക്കിപ്പറിച്ച് ബിഷപ്പിനൊപ്പം ഒന്നാം നിലയിലെ ഗോവണിപ്പടികള്‍ ചവുട്ടിക്കയറുന്നത് തെല്ലൊരു കൗതുകത്തോടും അതിലേറേ ആശങ്കയോടുമാണ് രൂപത യിലെ പുരോഹിതരും ജീവനക്കാരും അന്തം വിട്ട് നോക്കി നിന്നത്. മഴനൃത്തത്തിന്റെ കരിനിഴലിലായ രൂപതയുടെ മേല്‍ പെയ്യാന്‍ വിതുമ്പി നില്ക്കുന്ന കരിമേഘത്തോടൊപ്പം എത്തുന്ന അശനിപാദമാണ് പടി കയറിപ്പോയതെന്ന് ആരും അറിഞ്ഞില്ല
- Episode - 4
- രക്താഭിഷേകം എന്ന ചോരക്കളി
- December 7, 2016
- http://thewifireporter.com/investigative-story-about-bishop-john-thattunkal-fourth-episode
- പത്തനംതിട്ടക്കാരിയായ ആ പരിശുദ്ധാരൂപിയെ അരമനയില്‍ നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ ഒരുക്കമായിരുന്നു ബിഷപ്പ് തട്ടുങ്കലിന്റെ കരിസ്മാറ്റിക് മനസ്.. ഈ മനസ്സിന്റെ പ്രേരണയാലാണ് സോണിയ ജോസഫിനെ ദത്തെടുക്കാന്‍ തട്ടുങ്കല്‍ തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നടപടികള്‍ക്കായി ചാന്‍സലറും ബിഷപ്പിന്റെ വിനീതവിധേയനുമായ ഫാദര്‍ തമ്പിയെയാണ് ബിഷപ്പ് ചുമതലപ്പെടുത്തിയത്.
- 2008 സെപ്തംബര്‍ 15 നാണ് സോണിയയെ തന്റെ വളര്‍ത്തുമകളായും തന്റെ സ്ഥാവരജംഗമ സ്വത്തുക്കളുടെ അനന്തരാവകാശിയായും പ്രഖ്യാപിച്ചു കൊണ്ട് കൊച്ചി ബിഷപ്പ് ദത്തെടുക്കല്‍ പ്രമാണത്തില്‍ ഒപ്പുവെച്ചത്
- രുപതാ ചാന്‍സലര്‍ ഫാദര്‍ ആന്റണി തമ്പി തൈക്കുട്ടത്തിലും വികാരി ജനറല്‍ ഫാദര്‍ തോമസ് പനക്കലും സോണിയയുടെ വളര്‍ത്തു പിതാവായിരുന്ന ഫാദര്‍ കെ.സി ജോസഫുമാണ് പ്രമാണത്തില്‍ സാക്ഷികളായി ഒപ്പുവെച്ചത്.
- ഇതോടെ കൊച്ചി ബിഷപ്പ് മാനസീകമായി നല്ല ഉമേഷത്തിലായി.
- സോണിയയെ ദത്തെടുത്തതിനു ശേഷം ഒരു തീര്‍ത്ഥാടനത്തിന് ബിഷപ്പ് ഒരുങ്ങി. ആദ്യം നാഗര്‍കോവിലെ സെന്റ് ഫ്രാന്‍സീസ് സേവ്യറിന്റെ നാമധേയത്തിലുള്ള പള്ളിയിലേക്കും പിന്നീട് നാഗൂര് മൈലാപ്പൂര് വേളാങ്കണ്ണി എന്നീ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുമാണ് സോണിയയും ദത്തു പിതാവും ഒപ്പം ഫാദര്‍ തമ്പിയും യാത്രയായത്. രൂപതയിലെ ബിഷപ്പിന്റെ ഔദ്യോഗിക വാഹനത്തിലായിരുന്നു തീര്‍ത്ഥാടന യാത്ര. ഈ യാത്രയിലായിരുന്നു. പിന്നീട് രൂപതയെ പിടിച്ചുകുലുക്കിയ ഏറെ വിവാദമായ ഒരാവശ്യം വെളിപാടിന്റെ രൂപത്തില്‍ ബിഷപ്പിനോട് വെളിപ്പെടുത്തുന്നത്. മൈലാപ്പൂരില്‍ വെച്ച് കര്‍ത്താവിന്റെ തിരുരൂപത്തില്‍ കൈകള്‍ അമര്‍ത്തിപ്പിടിച്ച് പ്രാര്‍ത്ഥനയില്‍ മുഴുകിയ സോണിയ കൈയെടുത്തു പിതാവിനെക്കാണിച്ചു കൊണ്ടു പറഞ്ഞു രൂപതയിലെ പുരോഹിതരും അല്മായരും നിത്യമായ പാപത്തിന്റെയും തിന്മയുടേയും കയത്തിലാണ് വീണു കിടക്കുന്നത്.. യേശു ചിന്തിയ രക്തം കൊണ്ട് നമുക്കി പാപക്കറ കഴുകിക്കളയണം. തന്റെ കൈയ്യില്‍ നിന്നും ഇറ്റുവീഴുന്ന രക്തത്തെ സാക്ഷിയാക്കി അവള് വീണ്ടും പറഞ്ഞു. ‘ഇതാണ് പാപമോചനത്തിനായ് ചിന്തിയ യേശുവിന്റെ തിരുരക്തം ഈ രക്തം കൊണ്ട് രൂപതയിലെ പാപക്കറ അങ്ങു കഴുകിക്കളയണം രൂപത യെ വിമലീകരിക്കണം.
- പരിശുദ്ധരൂപിയുടെ അരുളപ്പാടല്ലേ… അതു തള്ളിക്കളയാന്‍ ബിഷപ്പിനാകുമായിരുന്നില്ല. അങ്ങന തന്നെ അവന്റെ തിരുവിഷ്ടം നിറവേറട്ടെയെന്നു പറഞ്ഞ് ബിഷപ്പും സംഘവും രൂപതയിലേക്ക് തിരിച്ചു പോന്നു. അതിനു ശേഷമാണ് രൂപതയില്‍ രക്താഭിഷേകം നടന്നത്. ആരുടെ രക്തം കൊണ്ടാണ് ബിഷപ്പ് രൂപതയില്‍ രക്താഭിഷേകം നടത്തിയത്? ആരാണ് രക്തം ശേഖരിച്ചത്? പിന്നീട് എന്തൊക്കെ ക്കഥകളാണ് പുറത്ത് പ്രചരിച്ചത്? പരിശുദ്ധാത്മാവിന്റെ നിറവില്‍ നില്ക്കുന്ന സോണിയയുടെ ആര്‍ത്തവ രക്തമാണ് രൂപതാ സ്ഥാനം ശുദ്ധീകരിക്കാന്‍ ഉപയോഗിച്ചത് എന്നു വരെയുള്ള കഥകള്‍ കൊച്ചിയില്‍ പറന്നു നടന്നു.
- Episode - 5
- പള്ളിലച്ചന് പപ്പ
- December 13, 2016
- http://thewifireporter.com/investigative-story-about-bishop-john-thattunkal-fifth-episode
- തീര്‍ത്ഥാടനം കഴിഞ്ഞെത്തിയ ബിഷപ്പ് തട്ടുങ്കല്‍ പുരോഹിതര്‍ക്കായി ഒരു പെരുമാറ്റച്ചട്ടം തന്നെ ഉണ്ടാക്കാന്‍ തീരുമാനിച്ചു. പാപത്തില്‍ മുങ്ങിക്കിടക്കുന്ന രൂപതയേയും പുരോഹിതരേയും രക്ഷിക്കാന്‍ രക്താഭിഷേകമെങ്കില് രക്താഭിഷേകം തന്നെയെന്ന് ഒടുവില്‍ അദ്ദേഹം തീരുമാനിച്ചു. പരിശുദ്ധാരൂപിയുടെ നിറവില്‍ നില്ക്കുന്ന സോണിയയുടെ രക്തം കൊണ്ട് രൂപത ശുദ്ധീകരിക്കാന്‍ ബിഷപ്പ് തയ്യാറായി. സോണിയയുടെ ശരീരത്തില്‍ നിന്നും വിശുദ്ധ രക്തം പകര്‍ന്നെടുക്കാന്‍ ഫാദര്‍ തമ്പി ആന്റണി തൈക്കൂട്ടത്തിലിനേയാണ് തട്ടുങ്കല്‍ ചുമതലപ്പെടുത്തിയത്. ഫാദര്‍ തമ്പി സോണിയയുടെ ശരീരത്തിലൂടെ പാഞ്ഞു നടക്കുന്ന വിശുദ്ധരക്തത്തില്‍ നിന്നും നൂറു മില്ലിഗ്രാം രക്തം ഒരു സിറിഞ്ചുവഴി കുത്തിയെ കാസയിലേക്ക് ഒഴിച്ചു.രക്തം കട്ടിയാകുന്നതിനു മുന്‍പേ അതില്‍ പുത്തന്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ചു. ബിഷപ്പ് എത്തി രക്തം വെഞ്ചരിച്ച് പിതാവായ ദൈവത്ത് കൃതജ്ഞതാ സ്തോത്രം ചൊല്ലി രൂപതാ ആസ്ഥാന മന്ദിരത്തിന്റെ നാലുപാടും തളിച്ച് വിശ്വാസ സമൂഹത്തേയും പുരോഹിതരേയും നിത്യമായ പാപത്തിന്റെ ശമ്പളമായ നരകത്തില്‍ നിന്നും രക്ഷപെടുത്തി എന്നാല്‍ പുരോഹിതര്‍ വീണ്ടും പാപക്കയങ്ങളിലേക്ക് ഇറങ്ങിപ്പോകുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.
- അതിനൊരുദാഹരണമായി കുമ്പളങ്ങിയിലെ കല്ലഞ്ചേരിയില്‍ നടന്ന കാര്യങ്ങള്‍.. ഇവിടെ നിന്നും ഒരു യുവതിയേയും അവരുടെ നാലു വയസുകാരിയായ മകളെയും കാണാതായി. ഇതിനേ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്കി. പോലീസ് ഇതു സംബന്ധിച്ച് ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൂന്നുദിവസത്തിനു ശേഷം തൃപ്പൂണിത്തുറയിലെ ഒരു വാടക വീട്ടില്‍ നിന്ന് യുവതിയേയും മകളേയും ഇവരെ കൂടെ താമസിപ്പിച്ചിരുന്ന യുവാവിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മൂന്നുപേരേയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്യുന്നതിനിടയില്‍ ധാര്‍ഷ്ഠ്യം നിറഞ്ഞ മറുപടി പറഞ്ഞ യുവാവിന്റെ കരണത്ത് പോലീസ് ഇന്‍സ്പെക്ടര്‍ ഒരു പെടപെടച്ചു. ഇതോടെയാണ് അതുവരെ മറച്ചു വെച്ചിരുന്ന ഒരു സത്യം അയാള്‍ വെളിപ്പെടുത്തിയത് താന്‍ കല്ലഞ്ചേരി മാര്ട്ടിന് ഡി പോറസ് പള്ളിയിലെ ഇടവക വികാരിയാണെന്നും ഇനി തല്ലെരുതെന്നുമായിരുന്നു പള്ളിലച്ചന്റെ അപേക്ഷ.
- സംഗതി കുഴഞ്ഞുമറിയുകയാണ്… സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ സംഭവം വഷളാകും… സംഭവം പത്രക്കാര് അറിയരുതെന്നും രൂപതയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കരുതെന്നും വികാരി സി.ഐയോട് പറഞ്ഞു. സി.ഐ വികാരിയെ മാറ്റി നിര്‍ത്തി യുവതിയെ വിശദമായി ചോദ്യം ചെയ്തു. കഴിഞ്ഞ ആറുമാസമായി പള്ളീലച്ചനുമായി പ്രണയത്തിലാണെന്നും തനിക്കിനി പള്ളീലച്ചനില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും യുവതി അറിയിച്ചു. കുട്ടി ഭര്‍ത്താവിന്റെ തന്നെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടാല്‍ കുട്ടിയെ വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നും കഥാനായിക മൊഴിഞ്ഞു.
- ഭാര്യയെ പോലീസ് കണ്ടെത്തിയതറിഞ്ഞ് സ്റ്റേഷനില്‍ എത്തിയ ഭര്‍ത്താവ് ഭാര്യയോടൊപ്പം ളോഹ ഊരി നില്ക്കുന്ന തന്റെ ഇടവക വികാരിയെ കണ്ട് ഞെട്ടി. താന്‍ എല്ലാ മാസാദ്യവെള്ളിയാഴ്ചയും കുമ്പസാരിച്ചത് തന്റെ ഭാര്യയുടെ ശരീരത്തില്‍ നിത്യ കുര്‍ബാന നടത്തിയിരുന്ന ഈ നാറിയുടെ ചെവിയിലായിരുന്നല്ലോ എന്നോര്‍ത്ത് അയാള്‍ ലജ്ജിച്ചു തലതാഴ്ത്തി. പ്രശ്നത്തിനെന്താണു പരിഹാരം? സി.ഐ.അച്ചനോടും യുവതിയോടും ഭര്‍ത്താവിനോടും മാറി മാറി സംസാരിച്ചു. അച്ചന്റെ കൂടെ ശരീരം പങ്കിട്ട യുവതിയെ സ്വീകരിക്കാന്‍ ഒരു കാരണവശാലും തയ്യാറല്ലെന്ന് ഭര്‍ത്താവ് തീര്‍ത്തു പറഞ്ഞു.
- താന്‍ അച്ചിന്റെ കൂടെ ജീവിക്കാനാണ് വീട് വിട്ടതെന്നും അച്ചനെ കല്യാണം കഴിച്ച് ജീവിച്ചോളാമെന്നും പറഞ്ഞതോടെ പള്ളിലച്ചന്റെ തനി സ്വഭാവം പുറത്തായി. ഒരു പുരോഹിതനായ താന്‍ എങ്ങനെ വിവാഹം കഴിക്കുമെന്ന് പള്ളീലച്ചന് ചോദിച്ചു. വീട്ടില്‍ നിന്നും ഇറങ്ങി വന്ന ഇവള്‍ക്ക് താന്‍ അഭയം കൊടുക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ് പുരോഹിതന് തന്റെ നിലപാടു വ്യക്തമാക്കി. അപ്പോള്‍ താന്‍ ഇവളുടെ കൂടെ കെടന്നതോ എന്ന പോലീസിന്റെ ചോദ്യത്തിന് അച്ചന് ഉത്തരം പറഞ്ഞില്ല. ഭര്‍ത്താവും പള്ളീലച്ചനും കൈയ്യൊഴിഞ്ഞ യുവതി അന്ധകാരകൂപത്തിലായി. അവള്‍ക്ക് കരച്ചിലടക്കാനായില്ല..
- മകളെ താന്‍ കൊണ്ടു പോകുമെന്നും ഇവള് അവള്‍ക്കിഷ്ടമുള്ള ഇടത്തേക്ക് പോകട്ടേയെന്നും ഭര്‍ത്താവ് പറഞ്ഞു. സി.ഐ ഇവരുടെ കുഞ്ഞിനെ അരികേ വിളിച്ച് മോള്‍ക്ക് ഡാഡിയുടെ കൂടെ പോകണോ? മമ്മിയുടെ കൂടെ പോകണോ? എന്നു ചോദിച്ചു വിചിത്രമായിരുന്നു കുഞ്ഞിന്റെ മറുപടി ഡാഡിയേയും മമ്മിയേയും മാറി മാറി നോക്കി കളങ്കമില്ലാത്ത ആ കുഞ്ഞുമനസുമൊഴിഞ്ഞു.
- ‘എനിക്ക് പള്ളിലച്ചന് പപ്പയുടെ കൂടെ പോയാല്‍ മതി. ‘കുഞ്ഞിന്റെ മറുപടി കേട്ട് പള്ളിലച്ചനും മമ്മീം ഡാഡീം പോലീസുകാരും ഒരുപോലെ തരിച്ചുനിന്നു..
- കാര്യങ്ങള്‍ ഒരു വിധം ഒത്തുതീര്‍പ്പായി, പള്ളീലച്ചന് ഇടവകയിലേക്ക് തിരിച്ചു പോയി. അമ്മയേയും മകളേയും ഇനി തനിക്കു വേണ്ടന്നു പറഞ്ഞു ഭര്‍ത്താവ് കല്ലഞ്ചേരിയിലേക്കും പോയി. യുവതിയുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തിയ പോലീസ് കഥാനായികയെ അവരോടെപ്പം പറഞ്ഞയച്ചു. കഥ ഇവിടെ തീരുന്നില്ല. പള്ളീലച്ചന് ഇപ്പോഴും സുവിശേഷവും സദാചാരവും പ്രസംഗിച്ച് ഇടവകയില്‍ ശുശ്രൂഷ ചെയ്യുന്നു. അന്ന് പിരിഞ്ഞു പോയ ഭാര്യയും ഭര്‍ത്താവും കുഞ്ഞും ഇന്ന് ഒരു കൂരയ്ക്കു കീഴില്‍ ഒരുമിച്ചു കഴിയുന്നു. പിന്നീട് നടന്നതെന്ത്? ആരാണ് ഇവരുടെ ജീവിതത്തെ വീണ്ടും ഒരുമിപ്പിച്ചത്. ഒരു കൂട്ടം പുരോഹിതരുടെ ഭീഷണിക്കും സംഘടിത ശക്തിക്കും മുന്നില്‍ കീഴടങ്ങുകയായിരുന്നു ഒരു പാവം ഭര്‍ത്താവ്….
- Episode - 6
- അവിഹിതം ഒതുക്കാന്‍ അഞ്ച് ലക്ഷം പള്ളിവക
- December 22, 2016
- http://thewifireporter.com/investigative-story-about-bishop-john-thattunkal-sixth-episode
- “ഭർത്താവിന് 5 ലക്ഷം രൂപ നൽകി ഭാര്യയെ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടണം” മൂഷീക സ്ത്രീ പിന്നേയും മൂഷിക സത്രീയായിയെന്ന് പി.ജെ ആന്റണിയുടെ നാടകത്തിൽ പറയുന്നതു പോലെ അച്ചൻ പപ്പ വീണ്ടും കല്ലഞ്ചേരിപ്പള്ളിയിൽ കുർബ്ബാന ചൊല്ലാനും,കുമ്പസാരിക്കാനെത്തുന്ന കുഞ്ഞാടുകളുടെ പാപം പോക്കാനും തുടങ്ങി. അച്ചൻ കൊച്ചിന്റെ അച്ഛനാകാൻ നിരവധി ശ്രമം നടത്തിയതും ഇതിനു പിടിക്കപ്പെട്ടതും പത്രങ്ങളും മാധ്യമങ്ങളും വാർത്തയാക്കിയിയില്ലെങ്കിലും വാമൊഴി പരസ്യം വഴി നാടാകെ പരന്നു. ഒരു കാറ്റ് ചെന്ന് മറു കാറ്റിനോട് പറയുന്ന മാതിരി സംഗതി അങ്ങാടിപ്പാട്ടായി അങ്ങാടിപ്പാട്ട് അരമനയിലുമെത്തി. പിന്നെ അരമന മെത്രാന്റെ ചെവിയിലുമെത്തി. പക്ഷെ നടപടിയൊന്നുമുണ്ടായില്ല. ഒന്നിനുമൊരു തെളിവുമില്ലല്ലോ.എന്നാലും രൂപതയിലേയും ഇടവകയിലേയും മനുഷ്യരുടെ മനസ്സിലടിഞ്ഞു കൂടിയ പുകമറ നീക്കണ്ടേ.
- അച്ചൻ പപ്പയെ അനുകൂലിക്കുന്ന പുരോഹിതൻമാർ ഈ പുകമറയുടെ വിഷമവൃത്തത്തിൽ നിന്നും അച്ചൻ പപ്പയെ മോചിപ്പിക്കാൻ തന്നെ തീരുമാനിച്ചു.തിരുക്കർമ്മങ്ങൾക്ക് മാത്രം തിരുവസ്ത്രം (ളോഹ ) ഉപയോഗിക്കുന്ന, അല്ലാത്ത സമയങ്ങളിലെല്ലാം ടീ ഷർട്ടും ജീൻസും ധരിച്ച് ബൈക്കിലും കാറിലും ചെത്തി നടക്കുന്ന അർമാദികളായ പുരോഹിതർ പശ്ചിമകൊച്ചിയിലെ ഒരു കൊച്ചു പുണ്യാളന്റെ പള്ളിമേടയിൽ യോഗം ചേർന്ന് പോംവഴികളെക്കുറിച്ച് ആലോചിച്ചു.
- കഥാനായിക അവളുടെ വീട്ടിലും വില്ലനായ ഭർത്താവ് കല്ലഞ്ചേരിയിലും താമസം തുടർന്നാൽ ശരിയാവില്ല എന്തു വില കൊടുത്തും ഇവരെ ഒരുമിപ്പിക്കണം എന്ന അഭിപ്രായം ഉയർന്നു ഇവരുടെ ബന്ധം വീണ്ടും വിളക്കിചേർക്കാൻ എന്തു വില നൽകണം?
- ചെറ്റതള്ളലില് ഡോക്ടറേറ്റ് ബിരുദമുള്ള ഒരച്ചൻ അഭിപ്രായപ്പെട്ടു. എല്ലാവരും ആ നിർദ്ദേശത്തെ പിൻതാങ്ങി. ഓരോരുത്തരും ഓഫറുകൾ നൽകി. മടിശ്ശീലയുടെ ഘനമനുസരിച്ച് പതിനയ്യായിരവും ഇരുപതിനായിരവും വരെ ഓരോരുത്തർ വാഗ്ദാനം ചെയ്തു. ബാക്കി വരുന്നത് കഥാനായകനായ അച്ചൻ വഹിക്കണം എന്നും തിരുമാനമായി. ബ്രഹ്മാവിനാണോ ആയുസ്സിന് പഞ്ഞം എന്നു പറഞ്ഞതുപോലെ പള്ളിലച്ചൻമാർക്കാണോ പണത്തിനു പഞ്ഞം.
- മുന്നു ദിവസങ്ങൾക്കകം ഓരോരുത്തരും തങ്ങൾ ഓഫർ ചെയ്ത പണം എത്തിച്ചു.
- സ്വന്തം വീട്ടിൽ കഴിയുന്ന കഥാനായികയുടെ ചാരത്തേക്ക് ഒരു പുരോഹിതൻ ദൂതുമായി പോയി. ഭർത്താവിനൊപ്പം വീണ്ടും ഒരു ജീവിതം തുടങ്ങാൻ തയ്യാറാണോ എന്നന്വേഷിക്കാനായിരുന്നു. ഈ പുരോഹിത ദൂത് . നാത്തൂൻമാരുടെ കുത്തുവാക്കും ബന്ധുക്കളുടെയും നാട്ടുകാരുടേയും അർത്ഥംവെച്ചുള്ള നോട്ടവും ചില പൂവാലൻമാരുടെ ഒലിപ്പീരും നേരിട്ട് പരക്ഷീണയായ അവൾ ദൂതുമായി വന്ന അച്ചനോട് മറിച്ചെന്നും പറഞ്ഞില്ല. അവൾക്ക് നൂറുവട്ടം സമ്മതം. തന്നെ ചക്കര വാക്ക് പറഞ്ഞു മയക്കി പറ്റിച്ച പള്ളിലച്ചനെ അവൾ ഇതിനകം സാത്തനെപ്പോലെ വെറുത്തിരുന്നു. ദൗത്യം വിജയിച്ച സന്തോഷത്തോടെ ദൂത പുരോഹിതൻ തിരിച്ചു വന്നു. ഇതിനു ശേഷമാണ് മൂന്നു പുരോഹിതർ ചേർന്ന് കഥാനായികയുടെ ഭർത്താവിനെ കൊച്ചിയിലെ ഒരു പള്ളിമേടയിലേക്ക് വിളിപ്പിച്ചത്.
- “കാര്യങ്ങൾ എന്തൊക്കെയായിലും നീ താലികെട്ടിയ പെണ്ണാണത് ദൈവം വിളക്കിച്ചേർത്തതിനെ മനുഷ്യന് വേർപെടുത്താനാവില്ല. എന്ന തിരുവെഴുത്ത് നീ ഓർക്കുന്നില്ലേ” എന്ന് പുരോഹിതർ കഥാനായികയുടെ കെട്ടിയേനോടു ചോദിച്ചു.
- ” സഭ ഒരു കാരണവശാലും നിനക്ക് വിവാഹമോചനം അനുവദിക്കില്ല അതുകൊണ്ട് ചെറുപ്പക്കാരനായ നിനക്ക് ഒരു പെണ്ണുകെട്ടാനുമാകില്ല. മനുഷ്യരല്ലെ തെറ്റുപറ്റും നീകർത്താവിനെ പ്രതി ക്ഷമിച്ച് നിന്റെ ഭാര്യയെ സ്വീകരിക്കണം. ഇത് അഞ്ചുലക്ഷം രൂപയുണ്ട് നിങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ ഇതുപകരിക്കും.” എന്നു പറഞ്ഞ് പണപ്പൊതിയെടുത്ത് മേശപ്പുറത്തു വെച്ചു.അഭിമാനിയായ ആ യുവാവ് ആ പണപ്പൊതിയിലേക്ക് നോക്കിയതുപോലുമില്ല.
- ” ഇല്ല എന്റെ മനസ്സിൽ നിന്നാണ് അവൾ ഇറങ്ങിപ്പോയത് മറ്റൊരാളുമായി ശരീരം പങ്കിട്ട അവളെ എനിക്കു വേണ്ട.. അതു ശരിയാവില്ല അച്ചൻമാർ എന്നോടു പൊറുക്കണം.” ആ പാവം മനുഷ്യൻ അച്ചൻമാരോട് അപേക്ഷിച്ചു.
- ” അപ്പ നീയവളെ സ്വീകരിക്കില്ലയല്ലേ.”
- കൂട്ടത്തിലുണ്ടായിരുന്ന ഒരു ദൈവദാസന്റെ ശബ്ദം കനത്തു.
- “നമ്മുടെ രൂപതയുടേയും പുരോഹിതരുടേയും മുഖത്ത് കരിവാരിത്തേച്ചേനീയടങ്ങൂവല്ലേ? ”
- “നീ ആരോടാണ് കളിക്കുന്നതെന്ന് നിനക്കറിയാമോ? നിന്റെ ജീവിതം ഞങ്ങൾകൊളംതോണ്ടും നിന്നെ ഞങ്ങൾ പള്ളിന്നു വെലക്കും നിന്റെ കുഞ്ഞിന്റെ ആദ്യകുർബ്ബാന സ്വീകരണവും സ്ഥൈര്യലേപന മടക്കമുള്ള കൂദാശകളും നീയെങ്ങന നടത്തും.നീ ചത്താ നിന്നെ തെമ്മാടിക്കുഴി പ്പോലും കെടത്തില്ല.. മര്യദയ്ക്ക് ഞങ്ങൾ പറയുന്നത് അനുസരിക്കുന്നതാണ് നെനക്ക് നല്ലത് “..
- മൂന്നു പുരോഹിതരും കൂടി ആ പാവത്തിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. സഭയെയും പുരോഹിതരേയും വെറുപ്പിച്ച് തനിക്കെങ്ങനെ ജീവിക്കാനാകും. ആ പാവം വിശ്വാസി വല്ലാതെ ഭയപ്പെട്ടു പോയി. അയാളുടെ കണ്ണുകളിലെ ഭയവും ദൈന്യതയും കണ്ട് സംഗതി ഏറ്റെന്ന് പുരോഹിതർക്ക് ബോദ്ധ്യമായി. പിന്നെ അനുനനയത്തിലായി ഉപദേശം
- ” ഇപ്പോൾ ഇതാരും അറിഞ്ഞിട്ടില്ല അടുത്ത ഞായറാഴ്ച്ച തന്നെ മകളെയും ഭാര്യയെയും കൂട്ടിക്കൊണ്ടുവന്ന് ഒരു പുതിയ ജീവിതം ആരംഭിക്കണം.. പിന്നെ പിടിച്ചു നിൽക്കാൻ ആ പാവത്തിനായില്ല. അഞ്ചു ലക്ഷമടങ്ങിയ പൊതിയെടുത്ത് അയാളുടെ കൈയ്യിൽ കൊടുത്തുകൊണ്ട് പുരോഹിതൻ പറഞ്ഞു. ” പാപം ചെയ്യാത്ത മനുഷ്യരില്ല. മനുഷ്യരുടെ പാപങ്ങൾ പോക്കാനാണ് യേശു ദേവൻ ഭൂമിയിൽ അവതരിച്ച് വിശുദ്ധ കുർബ്ബാന സ്ഥാപിച്ചത്.നമ്മുടെ പാപങ്ങൾ കുമ്പസാരിച്ച് പ്രായശ്ചിത്തം ചെയ്ത് കുർബ്ബാന സ്വീകരിച്ചാൽ നമ്മുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും അവളോടും ഒന്നു കുമ്പസാരിക്കാൻ പറയു”
- പിറ്റേ ഞായറാഴ്ച്ച ഭർത്താവ് ഭാര്യയുടെ വീട്ടിലെത്തി അവരേയും തന്റെ മകളെയും കല്ലഞ്ചേരിയിലേക്ക് കൂട്ടിക്കൊണ്ടു വന്നെങ്കിലും കല്ലഞ്ചേരി പള്ളിയിൽ കുർബ്ബാനയ്ക്കു പോയില്ല കുമ്പളങ്ങി നടുവില പള്ളിയിലെത്തിയാണ് പിന്നീടാവർ കുർബ്ബാനയിൽ പങ്ക കൊണ്ടത്..
- മാസങ്ങൾക്ക് ശേഷം കഥാപുരുഷനെ ഇടക്കൊമ്പി ആൽഫാ പാസ്റ്ററൽ സെൻറിലേക്ക് മാറ്റിയതിനു ശേഷമാണ് ആ കുടുംബം ഇടവക പള്ളിയിലെ കുർബ്ബാനയിൽ സംബന്ധിച്ചത്.
- ഇതിനിടയിൽ കൊച്ചി രൂപതാ ആസ്ഥാനത്ത് അസ്വസ്തതയുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടുകയായിരുന്നു. ഒപ്പം ബിഷപ്പിനെതിരായ ഗൂഢാലോചനകളും അസംതൃപ്തരായ ആറു പുരോഹിതൻമാരുടെ നേതൃത്വത്തിലായിരുന്നു. ഗൂഢാലോചനയും രഹസ്യ യോഗങ്ങളും….
- Episode - 7
- മദാമ്മയുടെ 32 കോടി അടിച്ചുമാറ്റിയ കഥ – എവിടെ ജോൺ (7)
- December 31, 2016
- http://thewifireporter.com/investigative-story-about-bishop-john-thattunkal-seventh-episode
- കൊച്ചി രൂപതയിലെ നോർത്ത് മുണ്ടംവേലി പ്രദേശത്ത് ഒരു പ്രാർത്ഥനാലയമുണ്ടായിരുന്നു. ചില ദിവസങ്ങളിൽ രൂപതയിലെ അച്ചൻമാരെത്തി പ്രത്യേക പ്രാർത്ഥന ശുശ്രൂഷ നടത്തിയിരുന്ന സ്ഥലം. മുണ്ടംവേലി ഇടവകയിലെ ജനബാഹുല്യം നിമിത്തം ഒരു പുതിയ ഇടവക വേണമെന്ന വിശ്വാസികളുടെ ആവശ്യം ഉയർന്നതോടെ ഈ പ്രാർത്ഥനാലയത്തിന് സമീപം ഒരു ദേവാലയം പണി തീർത്ത് സന്തോം ഇടവക എന്ന പേരിൽ ഒരിടവകയും രൂപം കൊണ്ടു. ഇതിനു ശേഷം പഴയ പ്രാർത്ഥനാലയം അനാഥമായി കിടന്നു. ഇവിടെയാണ് ആന്റണി എന്നു പേരുള്ള ഇടക്കൊച്ചിക്കാരനായ ഒരു കരിസ്മാറ്റിക് ബ്രദർ എത്തുന്നത് അനാഥാലയം നടത്തിപ്പ് നല്ല സ്കോപ്പുള്ള ബിസിനസ്സാണെന്ന് തിരിച്ചറിഞ്ഞ ആൻറണി ബ്രദർ രൂപതയിലെ ചില വൈദീകരെ സ്വാധീനിച്ച് ഈ സ്ഥലത്ത് ഒരു ബോയ്സ് ഹോം ആരംഭിക്കാനുള്ള അനുവാദം വാങ്ങി ഇവിടെ പ്രവർത്തനവും ആരംഭിച്ചു.
- ഈ സമയത്താണ് നെതർലണ്ടിൽ നിന്നും ഒരു മദാമ്മ ജീവകാരുണ്യ പ്രവർത്തനത്തിനായി കൊച്ചിയിലെത്തുന്നത് മാക് മേരി എന്ന ഈ നെതർലൻറുകാരി കൊച്ചിയിൽ ഒരു ബോയ്സ് ഹോം തുടങ്ങാൻ സാമ്പത്തിക സഹായം നൽകാമെന്നേറ്റു. ഇടവകയിലെ ചില പുരോഹിതർ ബിഷപ്പറിയാതെ കരുക്കൾ നീക്കി ബ്രദർ ആന്റണിയെ മുന്നിൽ നിർത്തിക്കൊണ്ടായിരുന്നു കളി.
- അന്ന് രൂപതയുടെ പണപ്പെട്ടിയുടെ താക്കോൽ സൂക്ഷിപ്പുകാരനായിരുന്നത് ബുൾഗാൻ താടി വെച്ച ഒരു പുരോഹിതനായിരുന്നു. തമിഴ്നാട്ടിൽ ഒരു മുന്തിരി തോട്ടം പിന്നീട് സ്വന്തമാക്കിയ പുരോഹിതൻ.. ഇദ്ദേഹവും മഴ നർത്തകനും, പിന്നെയൊരു ജീവകാരുണ്യ പുരോഹിതനും ‘ഒരു മുൻ അഡ്മിനിസ്ട്രേറ്ററുമടങ്ങിയ പുരോഹിതസംഘം ഒത്തുചേർന്ന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി മദാമ്മയ്ക്ക് നൽകി. 32 കോടിയുടെ പ്രൊജക്റ്റാണ് സംഘം മദാമ്മയ്ക്ക് സമർപ്പിച്ചത്. കൃപാലയം എന്നാണ് ബോയ്സ് ഹോമിനു പേരു നൽകിയത്.’
- ചെല്ലാനം പഞ്ചായത്തിലെ കുഗ്രാമമായ കുതിരക്കൂർ കരിയിൽ ഒരിംഗ്ലീഷ് മീഡിയം സ്ക്കുളും പദ്ധതിയിൽ ഉൾപ്പെടുത്തി ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. ഈ പ്രൊജക്റ്റ് മദാമ്മ അംഗീകരിച്ചു. കൃപാലയത്തിന് കുമ്പളങ്ങി പൂപ്പന കുന്നിലും സ്കുളിന് കരി പള്ളിക്കു സമീപവും സ്ഥലം കണ്ടെത്തി. ലിറ്റിൽ ഫ്ലവർ എന്ന പേരിൽ ഒരു ട്രസ്റ്റും രൂപവൽക്കരിച്ചു. കടലാസിൽ മാത്രമായിരുന്നു ട്രസ്റ്റിന്റെ പ്രവർത്തനം. ട്രസ്റ്റിന് വിദേശ പണം സ്വീകരിക്കാനുള്ള രജിസ്ട്രേഷനോ ബാങ്ക് അക്കൗണ്ടോ ഉണ്ടായിരുന്നില്ല. അതു കൊണ്ട് കൊച്ചി രൂപതയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് 32 കോടിയുടെ വിദേശ പണം എത്തിയത്. ഈ പണമെല്ലാം കൊച്ചി രൂപതയിലെ പൊക്യുറേറ്റർ ഉൾപ്പെട്ട മാഫിയ സംഘം പല ഘട്ടങ്ങളിലായി പിൻവലിച്ചു..
- ഇതിൽ 15 കോടി ബ്രദർ ആൻറണിക്ക് കൈമാറി. ഈ തുക കൊണ്ട് ആന്റ്ണി ബ്രദർ കുമ്പളങ്ങ യിൽ കൃപാലയം എന്ന പേരിൽ ബോയ്സ് ഹോമും ലിറ്റിൽ ഫ്ലവർ എന്ന പേരിൽ കുതിരക്കൂർ കരിയിൽ ഒരു ലോവർ പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളും നിർമ്മിച്ചു. ഇതോടെ ആന്റണി ബ്രദർ നെതർലന്റുകാരി മദാമ്മയുടെ പ്രീതിയും നേടി. രണ്ടു സംരംഭങ്ങളുടെയും ഉദ്ഘാടനത്തിന് മദാമ്മ നെതർലന്റിൽ നിന്നുമെത്തി. കൊമ്പി ബിഷപ്പ് തട്ടുങ്കലും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മാഫിയാ സംഘത്തിൽ പെട്ട അച്ചൻമാരെല്ലാം ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. എന്നാൽ രൂപതയുടെ അക്കൗണ്ട് വഴി എത്തിയതുകൊണ്ട് നിർമ്മിച്ച സ്ഥാപനങ്ങളാണ് താൻ ഉദ്ഘാടനം ചെയ്തതെന്ന് പാവം ബിഷപ്പിനറിയില്ലായിരുന്നു.
- ബോയ്സ് ഹോം പ്രവർത്തനം തുടങ്ങി രണ്ടു കൊല്ലത്തിനുള്ളിൽ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി എന്ന പരാതിയിൽ ബ്രദർ ആന്റണിയെ പോലീസ് അറസ്റ്റു ചെയ്തു. കേസിൽപെട്ടതോടെ ആൻറണിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയിരുന്ന പുരോഹിത മാഫിയ ആൻറണിയെ തള്ളിപ്പറഞ്ഞ് കൈകഴുകി.
- കൊല്ലത്തുള്ള ഒരു വനിതാ അഡ്വക്കേറ്റിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ പരാതിയെ തുടർന്നാണ് ബ്രദറിനെതിരെ പോലീസ് കേസെടുത്തത് എറണാകുളം വടുതലയിൽ നിന്നും കൊല്ലത്തു നിന്നും എത്തിയ ബോയ്സ് ഹോമിലെ അന്തേവാസികളായ കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു കേസ് 45 ദിവസം സബ് ജയിലിലായ ബ്രദർ ജാമ്യം നേടി പുറത്തിറങ്ങിയതിനു ശേഷം വടുതലയിലെ കുട്ടിയുടെ മാതാപിതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് ഇത് കെട്ടിച്ചമച്ച പരാതിയാണെന്ന് പറഞ്ഞു കൊണ്ട് പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം സംഘടിപ്പിച്ചു.
- അതോടെ കേസ് ദുർബലമായി. എന്നാൽ കൊല്ലത്തെ കുട്ടികൾ തങ്ങളുടെ മൊഴിയിൽ ഉറച്ചു നിന്നതോടെ കേസ് കോടതിയിലെത്തി. പീഡന വിവരമറിഞ്ഞ് കൊച്ചിയിൽ എത്തിയ മാക് മേരി ബ്രദർ ആൻറണിക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കൊടുത്ത കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
- ഈ പണമിടപാട് കാര്യങ്ങളാണ് ബിഷപ്പിന്റെ ദത്തുപുത്രിയായി വന്ന സോണിയ വെളിപ്പെടുത്തിയത്. പണം തിരിമറി നടത്തി മുന്തിരി തോട്ടം വരെ സ്വന്തമാക്കിയ ഈ അച്ചൻമാർ നടത്തിയ ഗൂഢാലോചനയിലാണ് ബിഷപ്പ് തട്ടുങ്കൽ പെട്ടു പോയത് 32 കോടിയുടെ കണക്കു ചോദിച്ചതോടെയാണ് ഇവർ ബിഷപ്പിനെതിരെ തിരിഞ്ഞത്. ബിഷപ്പ് അരമനയിൽ ഒരു പെണ്ണിനെ വെപ്പാട്ടിയായി വെച്ചു കൊണ്ടിരിക്കുകയാണെന്നും കത്തോലിക്ക വിശ്വാസത്തിനു നിരക്കാത്ത പ്രവൃത്തിയാണ് ബിഷപ്പ് ചെയ്യുന്നതെന്ന് ഈ പുരോഹിതരുടെ സിൽബന്ധികൾ വിശ്വാസികൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ചു.
- സംഭവം കാട്ടുതീ പോലെ രൂപതയിൽ ആളിപ്പടർന്നു. ബിഷപ്പിനെ വിചാരണ ചെയ്യണമെന്ന് ഒരു സംഘം പുരോഹിതരും അൽമായ നേതൃത്വവും ഒരു പോലെ ആവശ്യപ്പെട്ടു. രുപതാന്തരീക്ഷം കലുഷിതമായി. ഈ വിവാദങ്ങൾക്കിടയിൽ 32 കോടി എന്തു ചെയ്തുവെന്ന ബിഷപ്പിന്റെ ചോദ്യം മുങ്ങിപ്പോയി. ഇതോടെ കൊച്ചി ബിഷപ്പിന്റെ ജീവിതം തന്നെ പ്രതിസന്ധിയിലായി. 32 കോടിയുടെ കണക്കു ചോദിച്ചതിനും പുരോഹിതൻമാരുടെ അസൻമാർഗ്ഗീക ജീവിതത്തെ നിയന്ത്രിക്കാൻ ശ്രമിച്ചതിനും ബലിയാടക്കപ്പെട്ട് നാടുകടത്തപ്പെടുകയായിരുന്നു ബിഷപ്പ് ജോൺ തട്ടുങ്കല്‍.
- Episode - 8
- തട്ടുങ്കൽ വിചാരണ ചെയ്യപ്പെടുന്നു
- January 14, 2017
- http://thewifireporter.com/investigative-story-about-bishop-john-thattunkal-eighth-episode
- ഒരു ദിവസം രുപതാസ്ഥാനത്തെ പ്രവർത്തനം സ്തംഭിച്ചു. കത്തോലിക്ക വിശ്വാസത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന ബിഷപ്പിനെ ചുമതലയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രൂപതയിലെ ഒരു സംഘം വൈദീകർ കൊച്ചി ബിഷപ്പ് ഹൗസിന്റെ മുന്നിൽ കൂട്ടം കൂടി . രക്താഭിഷേകം പോലുള്ള ആഭിചാര കർമ്മം നടത്തുകയും ഒരു പെണ്ണിനെ കൂടെ കൊണ്ടു നടക്കുകയും ചെയ്യുന്ന ബിഷപ്പിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വൈദീകർ പുറത്തിറങ്ങി നിന്നത്. ഇതിന് നേതൃത്വം നൽകിയത് സാമ്പത്തീക ക്രമക്കേടുകൾക്ക് ചുക്കാൻ പിടിക്കുന്ന വൈദീകരായിരുന്നെങ്കിലും മുന്നിൽ നിർത്തിയത് സാത്വീകരായ രണ്ടു പുരോഹിതരെയായിരുന്നു. ഒരാൾ ഫാദർ ഗാസ്പർ കടവിപ്പറമ്പിൽ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായിരുന്നു. മറ്റെയാൾ ഫാദർ ജോഷി മയ്യാറ്റിൽ ഇദ്ദേഹം രൂപതയിലെ സത്യസന്ധനും സ്വീകാര്യനുമായ പുരോഹിതനായിരുന്നു.
- പലരും നിശബ്ദരായിരുന്നപ്പോൾ സോണിയയ്ക്കെതിരെ ആദ്യമായി പരസ്യമായി പ്രതികരിച്ച പുരോഹിതൻമാരായിരുന്നു. ഇരുവരും. ആലപ്പുഴ ജില്ലയിലെ ആരുക്കുറ്റി സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാൾ ദിനത്തിലായിരുന്നു. ആ പ്രതികരണം. തിരുനാൾ ദിനത്തിലെ മുഖ്യ കാർമ്മികനായിരുന്നു. ബിഷപ്പ് തട്ടുങ്കൽ സോണിയ യോടൊപ്പമാണ് ബിഷപ്പ് അരൂക്കുറ്റിയിലെത്തിയത്.തിരുക്കർമ്മങ്ങളിൽ സഹകാർമ്മികരായിരുന്നു ഫാദർ ഗാസ്പറും ഫാദർ ജോഷിയും. കുർബ്ബാന കഴിഞ്ഞ് അച്ഛന്റെ മേടയിൽ പ്രസുദേന്തിയുടെ വക ചായസൽക്കാരമുണ്ടാവും ഈ സൽക്കാരത്തിൽ ബിഷപ്പിനോടും പുരോഹിതരോടുമൊപ്പം സോണിയയും പങ്കു കൊണ്ടു.
- സൽക്കാരം കഴിഞ്ഞ് പുറത്തിറങ്ങവേ സോണിയ സഹകാർമ്മിക രായിരുന്ന യുവ പുരോഹിതരെ പരിചയപ്പെടാൻ എത്തിയപ്പോഴാണ് ഫാദർ ജോഷി മയ്യാറ്റിൽ തന്റെ ളോഹയുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കുരിശെടുത്ത് സോണിയയുടെ നേർക്ക് നീട്ടി ” അകന്നുപോ…. പിശാചെ എന്നാക്രോശിച്ചത്. അപ്രതീക്ഷിതമായ ഈ ആക്രോശത്തിൽ സോണിയായോടൊപ്പം ബിഷപ്പും ഞെട്ടി. സൽക്കാരം കഴിഞ്ഞ് ബിഷപ്പിനെ അനുഗമിച്ചിരുന്ന പ്രസുദേന്തിയും കുടുംബാംഗങ്ങളും അൽമായ പ്രതിനിധികളും അമ്പരന്നു. ബിഷപ്പ് ഒന്നും മിണ്ടാതെ തന്റെ കുറത്ത കാറിൽ കയറി കൂടെ സോഫിയയും മുൻ സീറ്റിൽ സെക്രട്ടറിയച്ചനും. ബിഷപ്പ് സോണിയയെ ദത്തെടുത്തതിനു ശേഷമുള്ള ആദ്യ പരസ്യ പ്രകടനം. സംഭവം കമ്പിയില്ലാ ഫോൺ വഴി ഇടവകയിലെ പുരോഹിതൻമാർ എല്ലാവരും അറിഞ്ഞു.ഇതോടെ ജോഷി മയ്യാറ്റിലും ഗാസ്പർ കടവിപ്പറമ്പിലും പുരോഹിതൻമാരുടെ ഇടയിലെ ഹിറോകളായി. മൗനം ഘനീഭവിച്ച മുഖവുമായാണ് തട്ടുങ്കൽ ബിഷപ്പ് പാലസിലെത്തിയത്.ഇതിനകം ബിഷപ്പ് ഹൗസിലും സംഭവമറിഞ്ഞു അൽമായ നേതാക്കളിൽ ചിലരും ബിഷപ്പിനും സോണിയായ്ക്കും നേരെയുണ്ടായ പ്രതികരണത്തെക്കുറിച്ചറിഞ്ഞ് ബിഷപ്പ് ഹൗസിലെത്തി.
- ഇതു തന്നെ തക്ക സമയം എന്നു കണ്ട് കോടികൾ അടിച്ചുമാറ്റിയ പുരോഹിതർ രംഗത്തു വന്ന് അൽമായ നേതൃത്വവുമായി ചർച്ച നടത്തി. ജനം അറിഞ്ഞ സ്ഥിതിക്ക് നാളെ പത്രങ്ങൾ അറിയും അതിനു മുൻപ് കാര്യങ്ങൾക്ക് ഒരു തീരുമാനമാവണം. അച്ചൻമാർ പറഞ്ഞു. ഉടനെ ആർച്ചുബിഷപ്പിനെ കണ്ട് കാര്യങ്ങൾ അറിയിക്കണം അതിന് ഒരു പ്രതിനിധി സംഘം പോകണം അൽമായ നേതൃത്വവും അച്ചൻമാരുമടങ്ങുന്ന ഒരു സംഘം. പിറ്റേന്നു തന്നെ ഡോ: എഡ്വേർഡ് എഴേടത്ത് സമുദായ കാര്യലയം സെക്രട്ടറി അഡ്വ: ജോസി സേവ്യറും പുരോഹിതരുമടങ്ങുന്ന സംഘം പിറ്റേന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിലിനെ സന്ദർശിച്ച് രൂപതയിലെ കാര്യങ്ങളൊക്കെ ആർച്ചുബിഷപ്പിനെ ധരിപ്പിച്ചു. ഈക്കാര്യങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് നിങ്ങൾ തട്ടുങ്കലുമായി സംസാരിച്ചോ എന്ന് ഡാനിയേൽ പിതാവ് അൽമായ നേതാക്കളോട് ചോദിച്ചു. “ഇല്ല ” യെന്ന് അവർ മറുപടി പറഞ്ഞു. എന്നാൽ ഇന്നു തന്നെ സംസാരിക്കണം വേണ്ടത് ഞാൻ ചെയ്തോളാമെന്നു പറഞ്ഞ് അദ്ദേഹം അവരെ യാത്രയാക്കി. വൈകുന്നേരം അൽമായ നേതാക്കളായ ജോസി സേവ്യറിനോടും എഡ്വിൻ എഴേടത്തിനോടുമൊപ്പം കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ പ്രസിഡണ്ടായിരുന്ന നെൽസൻ കോചേരിയം ചേർന്ന് ബിഷപ്പിനെ കണ്ടു. രണ്ടു പുരോഹിത പ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു. ബിഷപ്പിനെ ഇവർ ചോദ്യശരങ്ങളുടെ മുൾമുനയിൽ നിർത്തി.
- ഒരു വിചാരണയുടെ ശൈലിയായിരുന്നു. ചോദ്യങ്ങൾക്ക് സോണിയാ ദത്തുപുത്രിയാണെന്നും അവളെ ഉപേക്ഷിക്കില്ലെന്നും ബിഷപ്പ് ഉറപ്പിച്ചു പറഞ്ഞു. രക്താഭിഷേകത്തെക്കുറിച്ചു ചോദിച്ചപ്പോഴും ബിഷപ്പ് ഒന്നും നിഷേധിച്ചില്ല. ഇക്കാര്യങ്ങൾ മീഡിയയുമായി പങ്കുവെക്കരുതെന്നു പറഞ്ഞ് വിചാരണ സംഘം പിരിഞ്ഞു. ചില പുരോഹിതർ സംഭവം അടുപ്പക്കാരായ ചില മാധ്യമ പ്രവർത്തകരെ അറിയിച്ചു. ഒരു പ്രമുഖ പത്രത്തിലെ ലേഖകൻ ബിഷപ്പുമായ് ബന്ധപ്പെട്ടു. ബിഷപ്പ് ഒന്നും നിഷേധിച്ചില്ല. പിറ്റേന്നത്തെ പത്രത്തിൽ ബിഷപ്പിനെ ദത്ത് പുത്രിയെ സംബന്ധിച്ചും രക്താഭിഷേകത്തെക്കുറിച്ചും പത്രത്തിൽ വാർത്ത വന്നു ഇതോടെയാണ് പുരോഹിതർ ബിഷപ്പ് ഹൗസിനു മുന്നിൽ കുട്ടംകൂടിയത് സംഭവമറിഞ്ഞ് മാധ്യമ പ്രവർത്തകർ രൂപതാ ആസ്ഥാനത്തെത്തി കാര്യങ്ങൾ റിപ്പോർട്ടു ചെയ്തു.
- ഈ സമയം ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിൽ വത്തിക്കാനിലേക്ക് മെസേജ് അയച്ചു. റിപ്പോർട്ട് അയക്കാൻ വത്തിക്കാൻ ഇന്ത്യയിലെ സ്ഥാനപതിയായ പെദ്രോ ലോപ്പസ് ക്വിന്താനയെ ചുമതലപ്പെടുത്തി.’ ന്യൂൺഷ്യോ കൊച്ചിയിലെത്തി ദാനിയേൽ അച്ചാരുപറമ്പിലുമായി ചർച്ച നടത്തി. ഉടൻ റിപ്പോർട്ട് അയച്ചു. ദിവസങ്ങൾക്കകം നടപടിയായി. ബിഷപ്പ് ജോൺ തട്ടുങ്കലിനെ രൂപതാ അദ്ധ്യക്ഷ ചുമതലയിൽ നിന്നു മാറ്റിയതായി സന്ദേശമെത്തി.
- വാരപ്പുഴ ആർച്ചു ബിഷപ്പ് ഡോ.ദാനിയേൽ അച്ചാരുപറമ്പിനെ കൊച്ചി രൂപത അപ്പോസ് തോലിക് അഡ്മിനിസ്ട്രേറ്റ്റായി നിയമിച്ചുകൊണ്ടും ഉത്തരവിറങ്ങി. ഇതിനു മുൻപേ സോണിയ കൊച്ചിയിൽ നിന്നും അപ്രത്യക്ഷയായിരുന്നു രൂപത ചുമതലയിൽ നിന്നു തട്ടുങ്കലിനെ ഒഴിവാക്കിയ ഉത്തരവിറങ്ങുന്നതിനു മുമ്പേ വിവരം തട്ടുങ്കലിനു ലഭിച്ചു. അദ്ദേഹം തന്റെ വിശ്വസ്ഥനായ ഡ്രൈവർ ഹെൻട്രിയോട് കാറിറക്കാൻ പറഞ്ഞു. കാർ വന്ന് ബിഷപ്പ് പാലസിന്റെ കാർപോർച്ചിൽ നിന്നു ബിഷപ്പ് കാറിൽ കയറി കാർ അതിവേഗം പുറത്തേക്കു പാഞ്ഞു. പിന്നെയാരും കൊച്ചിയിൽ ബിഷപ്പിനെ കണ്ടിട്ടില്ല എട്ടുവർഷങ്ങളായി. ബിഷപ്പ് അജ്ഞാതവാസം തുടരുകയാണ്. ഇപ്പോൾ എല്ലാവരും അന്വേഷിക്കുന്നു.’
- Episode - 9
- തട്ടുങ്കൽ അജ്ഞാത വാസത്തിനു ശേഷം നാടുവിടുന്നു.
- January 31, 2017
- http://thewifireporter.com/investigative-story-about-bishop-john-thattunkal-ninth-episode
- ജോൺ തട്ടുങ്കൽ അപ്രത്യക്ഷനായതോടെ രൂപതാ സ്ഥാനത്തു നിന്നും ഇറങ്ങുന്ന കഥകൾക്ക് ചിറകു മുളച്ചു. പല പല കഥകൾ പത്രങ്ങളിൽ പറന്നു നടന്നു.എല്ലാക്കഥകളിലും വില്ലൻ തട്ടുങ്കലായിരുന്നു. സത്യം മാത്രം പുറത്തു വന്നില്ല. ജനങ്ങൾക്കും വായനക്കാർക്കും താൽപ്പര്യം തട്ടുങ്കലിന്റെ അപവാദ കഥകൾ വായിക്കാനായിരന്നു താൽപ്പര്യം. സാമ്പത്തിക അഴിമതി നടത്തിയ മാഫിയ പുരോഹിതസംഘം മാത്രമല്ല തട്ടുങ്കലിനെ പുകച്ചു പുറത്തുചാടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞത്. വരാപ്പുഴ രൂപത യിലെ ഒരു സംഘവും കൊച്ചി രൂപതക്കാരനായ ഒരു മെത്രാനും സംഘവും നിശബ്ദമായി കരുക്കൾ നീക്കി. ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിന് ശേഷം വരാപ്പുഴ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ഡോ: ജോൺ തട്ടുങ്കലിന്റെ പേരും വത്തിക്കാൻ പരിഗണിച്ചിരുന്നവെന്ന് ഒരു വാർത്ത പരന്നിരുന്നു. അങ്ങനെയൊരു നിർദ്ദേശം വന്നാൽ വത്തിക്കാനിലുള്ള സ്വാധീനം കൊണ്ട് നിഷ്പ്രയാസം തട്ടുങ്കൽ മെത്രാൻ വരാപ്പുഴ ആർച്ച് ബിഷപ്പാകുമെന്ന് വരാപ്പുഴയിലെ വൈദീകർക്കും അത്മായ നേതാക്കൾക്കുമറിയാമയിരുന്നു. എന്നാൽ രൂപതയ്ക്ക് പുറത്തു നിന്ന് ഓരാൾ മെത്രാനാകുന്നത് അവർക്ക് സ്വീകാര്യമല്ലായിരന്നു. അങ്ങനെ ഇരിക്കെയാണ് പെൺ വിഷയത്തിൽ തട്ടുങ്കൽ കുരുങ്ങുന്ന രഹസ്യ വാർത്ത മാസങ്ങൾക്ക് മുൻപെ വരാപ്പുഴയിലെത്തിയത്.
- ഇതോടെ അവരും കരുക്കൾ നീക്കിത്തുടങ്ങി.സംഭവമറിഞ്ഞ് ഏറെ സന്തോഷിച്ചത് മറ്റൊരു മെത്രാനായിരുന്നു. താലന്ത് മാസികയുടെ പത്രാധിപരായിരുന്ന അദ്ദേഹം പാലാരിവട്ടം പി.ഒ.സിയിലെത്തി തട്ടുങ്കലിനെ പുകച്ചു പുറത്തുചാടിക്കാൻ ശ്രമിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തട്ടുങ്കലിനെ കാണാതായതിനു പിന്നാലെ തട്ടുങ്കലിന്റെ മിത്രമായ ഒരു പുരോഹിതൻ കൊച്ചിരൂപതയിൽ നിന്ന് അപ്രത്യക്ഷനായി രൂപതാ ആസ്ഥാനത്തെ പൊളിറ്റിക്കൽ മാനുപ്പലേറ്റർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തെക്കുറിച്ചും അപവാദ കഥകൾ പ്രചരിച്ചു. കല്യാണം കഴിച്ച് ബാഗ്ളൂരിൽ താമസിക്കുകയാണ് ഇദ്ദേഹം എന്നായിരുന്നു അപവാദ പ്രചരണം തട്ടുങ്കലിനെ ചുമതലകളിൽ നിന്നും ഒഴിവാക്കിയ ശേഷം. അദ്ദേഹത്തോട് ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന ഈ പുരോഹിതന്നെ പെരുമ്പടപ്പിലുള്ള കുഷ്ഠരോഗ ഗവേഷണ പഠന ചികിത്സാ കേന്ദ്രമായ കൾട്ടസിലേക്കാണ് മാറ്റിയത്. ഒരു കാലത്ത് രൂപതയാരംഭിച്ച മലയാളം വർത്തമാനപത്രമായ സദ് വാർത്തയുടേയും ഇംഗ്ലീഷ് ദിനപ്പത്രമായ ഇന്ത്യൻ കമ്മ്യൂണിക്കേറ്ററിന്റെയും മാനേജിങ്ങ് എഡിറ്ററായിരുന്നു ഈ പുരോഹിതൻ. അദ്ദേഹത്തെയാണ് പ്രവർത്തനം നിലച്ചു കൊണ്ടിരിക്കുന്ന കള്‍ട്ടസിന്റെ ഡയറൽട്ടറായി നിയമിച്ചത്. ഇതിനു ശേഷമാണ് ഇദ്ദേഹം അപ്രത്യക്ഷനായത്. കൊച്ചിയിൽ നിന്നും അപ്രത്യക്ഷനായ പിതാവ് ഇടുക്കി ജില്ലയിലെ പട്ടു മലയിൽ അജ്ഞാതവാസത്തിലായിരുന്നു. ഇനി ഇന്ത്യയിൽ നിൽക്കുന്നത് ശരിയാവില്ലെന്ന് തട്ടുങ്കലിനു തോന്നി. അദ്ദേഹം ഒരു യൂറോപ്യൻ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.അദ്ദേഹത്തിന്റെ വിനീത വിധേയനായ സാരഥിയെ വിളിച്ച് യാത്രയ്ക്കുള്ള വാഹനം ഏർപ്പാടാക്കി. കാറുമായി ഹെൻട്രിയെന്ന സാരഥി പട്ടുമലയിലെത്തി. അവിടുത്തെ പുരോഹിതനോടും അതിഥിമന്ദിരത്തിലെ ജീവനക്കാരോടും യാത്ര പറഞ്ഞ് തട്ടുങ്കൽ ഹൈറേഞ്ചിറങ്ങി യാത്ര തുടർന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടു പേർ അദ്ദേഹത്തെ യാത്രയാക്കാൻ എത്തിയിരുന്നു.അവരോടും യാത്ര പറഞ്ഞ് എമിറേറ്റ് എയർലൈൻസിന്റെ വിമാനത്തിൽ ദുബായ് വഴി റോമിലേക്ക് തട്ടുങ്കൽ പറന്നു. പിന്നെയും ഇന്ത്യയിൽ അദ്ദേഹത്തെ കണ്ടിട്ടില്ല ആരുമായും അദ്ദേഹം ബന്ധപ്പെട്ടിട്ടില്ല..
- റോമിൽ എന്തായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ദൈവം കനിഞ്ഞു നൽകുന്ന അനുഗ്രഹമാണ് തിരുപ്പട്ടവും മെത്രാൻ പദവിയും ഉയർന്ന സ്ഥാനമാനങ്ങളും ഒരാളെ പുരോഹിതനായി തെരെഞ്ഞെടുക്കുന്നതും മെത്രാൻ പദവിയിലേക്കും ഉയർത്തുന്നതും ദൈവത്തിന്റെ തിരുവിഷ്ടമാന്ന് എന്നാണ് കത്തോലിക്കാ വിശ്വാസം ഇങ്ങനെ ഉയര്‍ത്തപ്പെട്ട പദവിയിൽ നിന്നും ആർക്കും ഒരാളേയും മാറ്റാനാവില്ല ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹപദവികൾ പിൻവലിക്കാനുമാവില്ല. അപ്പോൾ തട്ടുങ്കൽ ഇപ്പോഴും മെത്രാൻ പദവിയിലായിരിക്കും. എന്നാൽ സ്വയം വേണ്ടെന്നു വെച്ചാൽ.. അതിനെക്കുറിച്ച് വ്യക്തമായ ലിഖിതമായ നിയമങ്ങളുണ്ടോ? ദൈവം കൈവെച്ചനുഗ്രഹിച്ച് കനിഞ്ഞു നൽകിയ പദവികൾ ഒരാൾ പത്രോസിന്റെ പരിശുദ്ധ സിംഹാസനത്തിനു മുന്നിൽ സ്വമേധയാ അടിയറ വെച്ചാൽ സ്വീകരിക്കപ്പെടുമോ? തട്ടുങ്കലിന്റെ റോമിലെ പൗരോഹിത്യ ജീവിതത്തിന്റെ ‘ഭാവിയെന്ത് അദ്ദേഹം ഇപ്പോൾ എവിടെ?
- ---
- തുടരും എന്നു 9-ാം ഭാഗത്തിന്റെ അവസാനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും 10-ാം ഭാഗം എവിടെയും കാണുന്നില്ല. 9-ാം ഭാഗത്തോടെ പരമ്പര അവസാനിച്ചു എന്നു കരുതാം.
Add Comment
Please, Sign In to add comment