Advertisement
nutsquirrel

Crimes in Christian Churches in Kerala

Jul 13th, 2018 (edited)
101
0
Never
Not a member of Pastebin yet? Sign Up, it unlocks many cool features!
text 20.19 KB | None | 0 0
  1. http://www.mathrubhumi.com/news/kerala/rape-allegation-against-bishop-of-jalandhar-diocese-1.2967705
  2. Published: Jul 13, 2018, 11:43 AM IST
  3. കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണ കേസില്‍ കര്‍ദിനാൾ മാർ.ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുക്കുമെന്ന് കോട്ടയം എസ്.പി. പാലാ ബിഷപ്പ്, കുറുവിലങ്ങാട് പള്ളി വികാരി എന്നിവരുടേയും മൊഴിയെടുക്കും. ഇവരോട് സമയം ചോദിച്ചതായും എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിനായി 18-ാം തീയതിക്കു മുമ്പായി ജലന്ധറിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
  4.  
  5. പാലാ ബിഷപ്പ്, കര്‍ദിനാള്‍, പള്ളിവികാരി എന്നിവരോട് കന്യാസ്ത്രീ പരാതി പറഞ്ഞതായാണ് മൊഴി. അതുകൊണ്ടാണ് അവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുന്നത്. ഇഅത് ഒരാഴ്ചകൊണ്ട് പൂര്‍ത്തീകരിക്കും. നിലവില്‍ കേരളത്തിലുള്ള അന്വേഷണമാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം അന്വേഷണോദ്യോഗസ്ഥന്‍ കണ്ണൂര് പോയിരുന്നു. കന്യാസ്ത്രീയുടെ പരാതിയിൽ കൂടുതൽ വ്യക്തത ആവശ്യമാണ്. കേരളത്തിലെ അന്വേഷണം പൂര്‍ത്തീകരിച്ചതിനു ശേഷം ജലന്ധറിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും എസ്.പി വ്യക്തമാക്കി.
  6.  
  7. പോലീസില്‍ പരാതി നല്‍കുന്നതിനു മുന്‍പ് സഭയ്ക്കുള്ളില്‍ത്തന്നെ പരാതികള്‍ നല്‍കിയിരുന്നു എന്നാണ് കന്യാസ്ത്രീ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇക്കാര്യം സഭ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, കന്യാസ്ത്രീ അടക്കമുള്ളവര്‍ തന്നെ സന്ദര്‍ശിച്ചിരുന്നു എന്ന കാര്യം കര്‍ദിനാള്‍ വാര്‍ത്താക്കുറിപ്പില്‍ സമ്മതിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനുകൂടിയാണ് പോലീസ് ഇവരുടെയെല്ലാം മൊഴിയെടുക്കുന്നത്.
  8.  
  9. ──────────────────────────────────────────────────────────────────
  10.  
  11. http://www.mathrubhumi.com/news/kerala/sex-abuse-case-orthadox-1.2967629
  12. Published: Jul 13, 2018, 10:54 AM IST
  13. ഓർത്തഡോക്സ് സഭയിലെ പീഡനം: വൈദികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതം
  14.  
  15. കൊല്ലം: ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. കേസിൽ കീഴടങ്ങാനുള്ള രണ്ടും വൈദികരും ഉടന്‍ കീഴടങ്ങണമെന്നും ഇന്ന് കീഴടങ്ങിയില്ലെങ്കില്‍ അറസ്റ്റുമായി മുന്നോട്ട് പോകുമെന്നുമാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. വൈദികരുടെ അഭിഭാഷകര്‍ മുഖേനയാണ് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കിയത്.
  16.  
  17. അതേസമയം, വൈദികരെ ഒളിവില്‍ താമസിപ്പിക്കുന്നര്‍ക്കെതിരെയും കേസെടുക്കുമെന്ന് അന്വേഷണ സംഘം പറഞ്ഞു. കേസിലെ ഒന്നും നാലും പ്രതികളായ ജെയ്‌സ് കെ. ജോര്‍ജ്, എബ്രഹാം വര്‍ഗീസ് എന്നിവരാണ് കീഴടങ്ങാനുള്ളത്. മൂന്നാം പ്രതിയുടെ ജാമ്യം ഹൈക്കോടതി പരിഗണനയിലാണ്. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹോക്കോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ് പ്രതികൾ. എറണാകുളത്തെ പ്രമുഖ അഭിഭാഷകന്‍ വഴിയാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്.
  18.  
  19. വൈദികരുടെ ബന്ധുക്കളുടെയും അഭിഭാഷകരുടെയും ഫോണ്‍ കോളുകള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അതേസമയം, ഏത്രയും വേഗം നിയമനടപടികളുമായി സഹകരിക്കണമെന്നാണ് സഭയുടെ അനൗദ്യോഗിക നിര്‍ദേശം. സഭ നിയപരമായി ഒരു സഹായവും വൈദികര്‍ക്ക് നല്‍കുന്നുമില്ല.
  20.  
  21. ──────────────────────────────────────────────────────────────────
  22.  
  23. http://www.mathrubhumi.com/news/india/jalandhar-bishop-sexual-abuse-case-mother-genaral-against-nun-1.2967699
  24. Published: Jul 13, 2018, 11:33 AM IST
  25. ബിഷപ്പിനെതിരായ പരാതി: കന്യാസ്ത്രീക്കെതിരേ മദര്‍ ജനറാള്‍
  26. റബിൻ ഗ്രാലൻ/മാതൃഭൂമി ന്യൂസ്
  27.  
  28. ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതില്‍ നല്‍കിയ കന്യാസ്ത്രീക്കെതിരേ ഗുരുതര ആരോപണവുമായി കന്യാസ്ത്രീ ഉൾപ്പെടുന്ന സന്ന്യാസസഭയുടെ മദര്‍ ജനറാള്‍. പരാതി നല്‍കിയ കന്യാസ്ത്രീക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നതായി പരാതി ലഭിച്ചിരുന്നുവെന്നും. കന്യാസ്ത്രീയുടെ ഡല്‍ഹിയിലുള്ള ബന്ധുവാണ് തന്റെ ഭര്‍ത്താവുമായി ഇവര്‍ക്ക് അവിഹിത ബന്ധമുണ്ടെന്ന് പരാതി നല്‍കിയതെന്നും മദര്‍ ജനറാള്‍ സിസ്റ്റര്‍ റെജീന കടംത്തോട്ട് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
  29.  
  30. കന്യാസ്ത്രീയും തന്റെ ഭര്‍ത്താവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടെന്നും ഇതുമൂലം താന്‍ ആത്മഹത്യയുടെ വക്കിലാണെന്നുമായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.
  31.  
  32. ഈ പരാതി തന്റെ അധികാര പരിധിക്കപ്പുറമായിരുന്നതിനാല്‍ തങ്ങൾ പ്രവർത്തിക്കുന്ന രൂപതയുടെ അധ്യക്ഷനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൈമാറുകയായിരുന്നു. ഇതേതുടര്‍ന്ന് സഭ ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയെങ്കിലും അതിനോട് സഹകരിക്കാന്‍ കന്യാസ്ത്രീ തയാറായില്ലെന്നും റെജീന കടംത്തോട് അറിയിച്ചു.
  33.  
  34. സുപ്പീരിയര്‍ സ്ഥാനത്തുനിന്ന് നീക്കിയതിന്റെയും അവിഹിത പരാതിയുടെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഭയന്നാണ് കന്യാസ്ത്രീ ഇപ്പോള്‍ ബിഷപ്പിനെതിരേയുള്ള ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
  35.  
  36. ജൂണിലാണ് ബിഷപ്പിനെതിരേ ആരോപണം ഉന്നയിച്ചുകൊണ്ട് കന്യാസ്ത്രീ തനിക്ക് കത്ത് നല്‍കിയത്. എന്നാല്‍, ബിഷപ്പിനെ കുറിച്ച് മുമ്പ് ഇത്തരത്തിൽ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും അദ്ദേഹത്തെ കുറിച്ച് ആര്‍ക്കും മോശം അഭിപ്രായമുണ്ടായിട്ടില്ലെന്നും റെജീന കടംത്തോട്ട് അറിയിച്ചു.
  37.  
  38. ──────────────────────────────────────────────────────────────────
  39.  
  40. http://www.mathrubhumi.com/news/kerala/cant-take-action-against-jalandhar-bishop-franco-mulakkal-says-missionaries-of-jesus-congretion-1.2964993
  41. Published: Jul 12, 2018, 05:08 PM IST
  42. ജലന്ധര്‍ ബിഷപ്പിനെ സംരക്ഷിച്ച് സന്ന്യാസിനി മഠം
  43. ജെയിന്‍ എസ് രാജു/ മാതൃഭൂമി ന്യൂസ്
  44.  
  45. കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിച്ച് മിഷണറീസ് ഓഫ് ജീസസ് സന്ന്യാസിനി മഠം. ബിഷപ്പിനെതിരെ നടപടി എടുക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മദര്‍ സുപ്പീരിയര്‍ ജനറല്‍ റജീന പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരിക്ക് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് മാതൃഭൂമി ന്യൂസിനു ലഭിച്ചു.
  46.  
  47. ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി മദര്‍ സുപ്പീരിയര്‍ ജനറലിന് പരാതിക്കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ബിഷപ്പിനെ സംരക്ഷിച്ചു കൊണ്ടുള്ള സന്ന്യാസിനി മഠത്തിന്റെ നിലപാട് വ്യക്തമാകുന്നത്. തന്റെ സഹോദരി കടന്നുപോകുന്ന മാനസിക- ശാരീരിക പീഡനങ്ങള്‍ പരാമര്‍ശിച്ചു കൊണ്ടായിരുന്നു കന്യാസ്ത്രീയുടെ സഹോദരി പരാതിക്കത്ത് അയച്ചിരുന്നത്.
  48.  
  49. ഇതിന് മറുപടിയായി സന്യാസിനി മഠം അയച്ച കത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്: മിഷണറീസ് ഓഫ് ജീസസ് എന്ന സന്ന്യാസിനി സമൂഹം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു കീഴിലുള്ളതാണ്. അദ്ദേഹമാണ് അതിന്റെ പേട്രണ്‍. സ്വാഭാവികമായും അദ്ദേഹത്തിനെതിരെ ഏതെങ്കിലും വിധത്തിലുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ തനിക്ക് കഴിയില്ല. അദ്ദേഹത്തിന് എതിരെ പ്രവര്‍ത്തിക്കുന്നത് ഈ സന്ന്യാസിനി സമൂഹത്തിന്റെ നിലനില്‍പിനെ തന്നെ ബാധിക്കുമെന്ന കാര്യമാണ്.
  50.  
  51. മൊത്തം സന്ന്യാസിനി സമൂഹത്തെ ബാധിക്കുന്ന വിഷയമായതു കൊണ്ട് തനിക്ക് ഇക്കാര്യത്തില്‍ ചില പരിമിതികളുണ്ട്. എല്ലാ തീരുമാനങ്ങളും എല്ലാവരെയും സംതൃപ്തിപ്പെടുത്തിക്കൊണ്ട് എടുക്കാനാവില്ല. മൊത്തം സന്ന്യാസിനി സഭയുടെ നിലനില്‍പിനാണ് താന്‍ ലക്ഷ്യമിടുന്നത്. താങ്കളും താങ്കളുടെ സഹോദരിയും കടന്നുപോകുന്ന മാനസിക-ശാരീരിക പീഡനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ താന്‍ നിസ്സഹായയാണെന്നും മദര്‍ സുപ്പീരിയര്‍ ജനറല്‍ കത്തില്‍ വ്യക്തമാക്കുന്നു. കേസിന്റെ എല്ലാ ഘട്ടത്തിലും ബിഷപ്പിനു സഹായകരമാകുന്ന നിലപാടാണ് സന്ന്യാസിനി മഠത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു.
  52.  
  53. ──────────────────────────────────────────────────────────────────
  54.  
  55. http://www.mathrubhumi.com/news/kerala/nun-assault-case-bishop-faranco-mulakkal-jalandhar-bishop-1.2964958
  56. Published: Jul 12, 2018, 03:57 PM IST
  57.  
  58. കന്യാസ്ത്രീക്കെതിരെ ബിഷപ്പ് സ്വഭാവഹത്യ നടത്തുന്നുവെന്ന് വൈദികന്‍ | Nun assault case | Bishop Faranco Mulakkal
  59.  
  60. കൊച്ചി: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കെതിരെ ആരോപണ വിധേയനായ ബിഷപ്പ് സ്വഭാവഹത്യ നടത്തുന്നുവെന്ന പരാതിയുമായി കന്യാസ്ത്രീയുടെ സഹോദരനായ ജലന്ധര്‍ രൂപതയിലെ വൈദികന്‍ രംഗത്തെത്തി. മുമ്പും ഇത്തരത്തില്‍ സ്വഭാവഹത്യ നടത്തിയിട്ടുണ്ട്. ഇതിലൂടെ തെറ്റുകള്‍ പുറത്തുവരാതിരിക്കാനാണ് ബിഷപ്പ് ശ്രമിക്കുന്നതെന്നും വൈദികന്‍ ആരോപിച്ചു.
  61.  
  62. കന്യാസ്ത്രീക്കെതിരെ ഒരു വീട്ടമ്മ നല്‍കിയ പരാതി ചൂണ്ടിക്കാട്ടി വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നുവെന്നാണ് സഹോദരനായ വൈദികന്റെ ആരോപണം. തന്റെ ഭര്‍ത്താവുമായി കന്യാസ്ത്രീക്ക് ബന്ധമുണ്ടെന്നായിരുന്നു വീട്ടമ്മയുടെ പരാതി. എന്നാല്‍, ഈ പരാതിയില്‍ കഴമ്പില്ലെന്ന് വൈദികന്‍ അവകാശപ്പെട്ടു.
  63.  
  64. 2016 നവംബറിലാണ് പരാതി കിട്ടിയത്. ഇതേത്തുടര്‍ന്ന് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. എന്നാല്‍, രണ്ടു വര്‍ഷമായി ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണ സമിതി റിപ്പോര്‍ട്ട് തയ്യാറാക്കികയും ചെയ്തിട്ടില്ല.
  65.  
  66. അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചിരുന്നു. എന്നാല്‍ സഹകരിച്ചില്ലെന്നാണ് ഇവര്‍ പറയുന്നത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് സിസ്റ്റര്‍ വ്യക്തമാക്കിയിട്ടുള്ള കത്ത് പുറത്തുവന്നിട്ടുണ്ട്. അതിനിടെ, കന്യാസ്ത്രീക്കെതിരായ പരാതി ചിലര്‍ ബോധപൂര്‍വം പലരുടെയും മുന്നിലെത്തിച്ചു. സ്വഭാവഹത്യ നടത്തി തെറ്റ് മൂടിവെക്കാനാണ് ശ്രമം. അതിന്റെ ഭാഗമായാണ് പരാതി ചൂണ്ടിക്കാട്ടി തന്നെത്തന്നെ ന്യായീകരിക്കാന്‍ ബിഷപ്പ് ശ്രമിക്കുന്നതെന്നും വൈദികന്‍ ആരോപിച്ചു.
  67.  
  68. Whole story telegra.ph link: https://telegra.ph/Crimes-in-Christian-Churches-in-Kerala-08-05
Advertisement
Add Comment
Please, Sign In to add comment
Advertisement