Not a member of Pastebin yet?
Sign Up,
it unlocks many cool features!
- Vince Mathew-വിന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും കോപ്പിപേസ്റ്റ് ചെയ്തതു് (December 18 at 1:06pm)
- ---------------------------------------------------------------------------
- ഇഡിയറ്റുകളായ കള്ള വിശ്വാസികൾ എന്നേയും, പ്രവാസി ശബ്ദത്തേയും നന്നായി വിമർശിക്കുന്നുണ്ട്. എന്നാൽ നിങ്ങൾ പണിത..നിങ്ങളുടെ കരുത്തിൽ പടുത്തുയർത്തിയ കത്തോലിക്കാ സഭയുടെ സമ്പത്ത് ഇങ്ങിനെ ഗോപിയായി പോയപ്പോൾ നിങ്ങളേ അറിയിക്കാനും പ്രവാസി ശബ്ദം മാത്രം. കള്ളന്മാരിൽ നിന്നും പെണ്ണു പിടുത്തക്കാരിൽ നിന്നും, അധാർമ്മിക പ്രവർത്തിക്കാരിൽ നിന്നും കത്തോലിക്കാ സഭയേ രക്ഷിക്കാൻ അവരേ ഒറ്റപ്പെടുത്തി അക്രമിച്ചപ്പോൾ സഭയിലേ വക്ര ബുദ്ധിക്കാരും, മൂട് താങ്ങി റാസ്കലുകളും എന്നെ നിരീശ്വര വാദിയാക്കി. ഞാൻ നടത്തിയ കുമ്പസാര രഹസ്യങ്ങൾ അവർ അങ്ങാടി പാട്ടാക്കി. എനിക്ക് പുല്ലാണ്. ഒരു കുമ്പസാര രഹസ്യത്തിലും സമൂഹത്തേ ഞെട്ടിക്കുന്ന..വ്യക്തിയേ നശിപ്പിക്കുന്ന, കുടുംബം തകർക്കുന്ന ഒന്നും എനിക്കെതിരേ പറയാനുണ്ടാക്കില്ല. കിട്ടാവുന്നിടത്തൊക്കെ എന്നെ തകർക്കാൻ നോക്കി. അതിനെല്ലാം മറുപടി കൊടുക്കാതെ അടുത്ത തെറ്റുകാരനിലേക്കും പെണ്ണു പിടുത്തം നടത്തുന്ന , മോഷ്ടിക്കുന്ന വൈദീകനേ പിടിക്കാനുമായിരുന്നു എന്റെ ശ്രദ്ധ. അതിനെല്ലാ പിന്തുണയുമായി സഭയിലേ നന്മ നിറഞ്ഞ വൈദീകർ , ബിഷപ്പുമാർ എന്റെ ഒപ്പം 24 മണിക്കൂറും ഉണ്ട്..ഞാൻ ഒറ്റക്ക്ലല്ല...എല്ലാ വേട്ടയാടലുകൾക്കും മുന്നിൽ തലയും കുനിച്ച് തോല്ക്കില്ല. ഞാൻ സത്യമേ പറയൂ..തെറ്റുകളിൽ വീഴില്ല. അറിയാതെ വീണാൽ മാപ്പ് പറഞ്ഞ് പശ്ചാതപിച്ച് പ്രാശ്ചിത്വം ചെയ്യും..ഉറപ്പ്..സത്യവാദികൾക്ക് ആദ്യം തോൽ വി വരും..അവസാന ജയം സത്യവാദികൾക്കാണ്. ഈ വാർത്ത വായിക്കുക. എതെല്ലാം പുറത്തുപറയാൻ ഞങ്ങൾ ഇല്ലായിരുന്നു എങ്കിൽ വിശ്വാസികളേ.. ലോകമേ.. നിങ്ങൾ എങ്ങിനെ ഇതെല്ലാം അറിയും..പിന്തുണക്കുക..എല്ലാവരും നല്ല നാളുകൾക്കും നന്മയുള്ള ലോകത്തിനും വേണ്ടി വാദിക്കാം. പരിശ്രമിക്കാം.
- ------------------------------------------------------
- http://www.pravasishabdam.com/syro-malabar-church-property-sale-cheating-issue-exclusive-report/
- Headline: അടിയേ തകർന്ന് സീറോ മലബാർ സഭ, വൻ ചതിക്ക് പിന്നിൽ ഐ.എസ് ഭീകരർ, സ്വത്തുക്കൾ തട്ടിയെടുത്തു, 91കോടി രൂപ ചതിച്ചു
- Date: December 17, 2017
- Copy:
- സീറോ മലബാർ സഭ ഞെട്ടി തരിച്ചു നില്ക്കുകയാണ്. സഭയിലേ പ്രതിസന്ധിയും കർദിനാളിന്റെ ഹാർട്ട് അറ്റാക്കും സംബന്ധിച്ച വാർത്ത ഇന്നു രാവിലെ പ്രവാസി ശബ്ദം ആദ്യമായി പുറത്തേക്ക് വിടുകയായിരുന്നു. ആദ്യ വാർത്തകൾ 2 എണ്ണവും കർദിനാൾ മാർ ആലഞ്ചേരിക്ക് അനുകൂലമായിരുന്നു എങ്കിൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ അദ്ദേഹത്തേ പ്രതികൂട്ടിൽ നിർത്തുകയാണ്. 130 വർഷങ്ങളായി അഭിവന്ദ്യ പിതാക്കന്മാരും, വൈദീകരും, ലക്ഷകണക്കിന് വരുന്ന വിശ്വാസ സമൂഹവും ചേർന്ന് കണ്ട സ്വപ്നത്തിന്റെയും, ഒഴുക്കിയ വിയർപ്പിന്റെയും ആകെത്തുകയാണ് സീറോ മലബാർ സഭ. അതിന്റെ സ്ഥാവര ജംഗമ വസ്തുക്കളും, പൗരാണിക സ്വത്തും വിറ്റ് തുലച്ച് തകർത്തിരിക്കുന്നു. കർഷകരും, തൊഴിലാളികളും, കൂലിപ്പണിക്കാരുമായ സാധരണക്കാരൻ പിടിയരിപ്പിരിച്ചും, പട്ടിണി കിടന്നും അടിസ്ഥാനമിട്ടതാണ് ഈ രൂപതയുടെ ഇന്നത്തെ ഐശ്വര്യം. ഈ മഹാസൗധത്തിന്റെ അസ്ഥിവാരമാണ് തകർത്തിരിക്കുന്നത്.
- കേരള കത്തോലിക്കരുടെ ഏറ്റവും വലിയ സാമ്പത്തിക ഉറവിടമാണ് സീറോ മലബാർ സഭ. വിശ്വാസപരമായും, സ്ഥാപനപരമായും വൻശക്തിയാണ് സഭ. എന്നാൽ സീറോ മലബാർ സഭയേ സാമ്പത്തികമായി തകർത്ത് കളഞ്ഞ 4 ഭൂമി കച്ചവടമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എറണാകുളം അങ്കമാലി അതിരൂപതക്ക് 100 കോടി രൂപക്കടുത്ത് ബാങ്ക് കടം ഉണ്ട്. ലോൺ പലിശ കൊടുത്ത് മുടിഞ്ഞ സഭ പണത്തിനായി അന്വേഷിക്കുമ്പോഴാണ് സഹായവുമായി കള്ള പണക്കാർ വരുന്നത്. ഐ.എസ് ബന്ധം ഉള്ള മുസ്ളീം തീവ്ര ചിന്താഗതിക്കാർ എത്തുകയും 1500 ക്കോടിയുടെ വൻ കള്ളപണം തങ്ങൾക്ക് ഉണ്ടെന്നും ആയത് കാണിക്കുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന് ഇതുമായി ബന്ധപ്പെട്ടവരുടെ തുറന്നു പറച്ചിൽ.ഈ ഏജന്റുമാർ കർദ്ദിനാൾ ആലഞ്ചേരിയേയും, സഭാ നേതൃത്വത്തേയും കണ്ട് സാമ്പത്തിക സോഴ്സ് തെളിയിച്ചും കാണിച്ചും കൊടുത്തു. എല്ലാം കള്ളപണം ആണ്. ആയതിനാൽ ഞങ്ങൾ നിങ്ങളുടെ ഭൂമി വാങ്ങുമ്പോൾ ഇരു ചെവി അറിയരുത്. അറിഞ്ഞാൽ കേരളത്തിലേക്ക് ഈ ഫണ്ട് എത്തിക്കാൻ ആകില്ല. കച്ചവടം നടകില്ല എന്നും പറഞ്ഞു. പാവം മെത്രാന്മാരും, വൈദീകരും ഐ,.എസ് ഏജന്റുമാരുടെ കെണിയിലും ബ്രയിൻ വാഷിലും നന്നായി വീണു പോയി. 100 കോടി ഇടപാടിനായി സഭയുടെ എറണാകുളം, ഭാഗത്തേ പൊന്നു പോലുള്ള 4 പ്ളോട്ടുകൾ വിറ്റു…27.24 കോടി രൂപയ്ക്ക്. അതായത് 100 കോടി വിലയുടെ ഭൂമി വില്ക്കുമ്പോൾ സഭയുടെ കണക്കിൽ വയ്ക്കുന്നത് വെറും 27.24 കോടി രൂപ. ബാക്കി 72 കോടി രൂപ കണക്കിൽ പോലും ഇല്ല. അതായത് ആ പണം സഭയിലേ വസ്തു വില്പന കച്ചവടക്കാർക്ക് സ്വന്തം. ആ പണം കൈവശപ്പെടുത്താനായി നടത്തിയ ഹീനമായ നീക്കത്തിന്റെ ചതിയിൽ സഭ വീഴുകയായിരുന്നു. സഭയുടെ കണക്കിൽ 27.24 കോടിക്കാണ് ഭൂമി വിറ്റത് എങ്കിലും സർക്കാരിനേ കാണിക്കാനും നികുതി വെട്ടിക്കാനും കൂട്ട് നിന്ന് മുദ്രപത്രത്തിൽ കാണിച്ചത് 9 കോടി മാത്രം. അതായത് 100 കോടിയുടെ ഭൂമികൾ 9കോടിക്ക് വിറ്റതായി ഒടുവിൽ ചുരുക്കി പറയാം.
- report by/ലോസ് കറുകയിൽ/ പ്രവാസി ശബ്ദം എക്സ് ക്ളൂസീവ് റിപോർട്ട്...പണം കിട്ടാതെ ഭൂമിയുടെ ആധാരങ്ങളിൽ ഒപ്പിട്ട് നല്കി. 9 കോടി രൂപ വാങ്ങി സ്ഥലങ്ങൾ ആധാരം ചെയ്ത് നല്കി. ബാക്കി പണം ആവിയായി പോയി. ആയത് ഭൂമി വാങ്ങിയവർ തന്നില്ലെന്നും പറ്റിച്ചെന്നും പറയുന്നു. എന്തിനാണ് പണം കിട്ടാതെ ഭൂമി ആധാരം ചെയ്തു നല്കിയത് എന്ന് ചോദിക്കുമ്പോൾ പറ്റി പോയി..ചതിയിൽ സഭ പെട്ടു പോയി എന്നും മറുപടി..ഇനി ബാക്കി തുക ചോദിക്കാൻ പോലും ആകില്ല. കാരണം 9കോടിയാണ് വസ്തു വില്പന വിലയായി കാണിച്ചിരിക്കുന്നത്. ആയത് പ്രകാരം ആ തുക കൊടുത്തു. ബാക്കി തുക പോലും സഭക്ക് ഇനി ആവശ്യപ്പെടാൻ ആകില്ല. കൊച്ചിയിലേ ചങ്ക് ഭാഗങ്ങളിൽ ആയുള്ള 3 ഏക്കർ ഭൂമിയാണ് സീറോ മലബാർ സഭയുടെ കൈയ്യിൽ നിന്നും ഐ.എസ് ബന്ധം ഉള്ള കള്ളപണക്കാർ തട്ടിയെടുത്തത്. ഇത് വിവാദമായപ്പോഴാണ് സഭയിൽ പൊട്ടിതെറി ഉണ്ടായത്. കർദിനാളും അദ്ദേഹത്തിന്റെ ഉപജാപകാരുള്ള വൈദീകരും ചേർന്ന് സഭയേ സാമ്പത്തികമായി തകർത്ത് കുത്തുപാളയുടുപ്പിച്ചു. ബാങ്കിലേ 100 കോടി കടം വീട്ടാൻ ഇനിയും ഭൂമിയോ, ആസ്തികളോ വില്ക്കണം. കൃത്യമായി പറഞ്ഞാൽ വിദേശത്തേ ഐ.എസ് കേന്ദ്രത്തിൽ ഇരുന്ന് തയ്യാറാക്കിയ പ്ളാൻഡ് ഓപ്പറേഷൻ സഭയേ തകർത്തു. ചർച്ചക്ക് പോയ വൈദീകർക്കും മറ്റും കോടികൾ പോകറ്റിൽ ഇട്ട് നല്കി വിശ്വസിപ്പിച്ച് മയക്കി കൊച്ചിയിലേ 3 ഏക്കർ ഭൂമിയാണ് തട്ടിയെടുത്തത്. പൊട്ടൻ കർദിനാൾ എന്നാണ് മാർ ആലഞ്ചേരി എന്നല്ല പറയേണ്ടത്..ഐ.എസ് കള്ളപണക്കാരുടെ ബ്രെയിൻ വാഷിൽ അവരേ രക്ഷിക്കാൻ ക്രൂശിതനു പോലും ആയില്ല!..കാരണം ക്രൂശിതൻ പോലും അറിയാതെ സഭയിലേ ഉന്നതരേ അറിയിക്കാതെ..സഭാ ലീഗൻ വിഭാഗത്തേയും അഭിഭാഷകരേയും അറിയിക്കാതെ എല്ലാം ഐ.എസ് പ്ളാൻ ചെയ്തപോലെ നടന്നു.
- അന്ന് ദീപിക..ഇന്ന് കൊച്ചിയിലേ സ്വർണ്ണ വിലയുടെ 3 ഏക്കർ ഭൂമി.. സഭയേ തെറ്റുകളിൽ വിമർശിക്കുന്ന പ്രവാസി ശബ്ദം എന്ന ഓൺലൈൻ മാധ്യമത്തേ ഭ്രാന്തൻ കുഞ്ഞാടുകൾ ഇട്ട പേർ മഞ്ഞ പത്രം എന്നാണ്. ഈ പത്രം സഭയേ നാശത്തിൽ നിന്നും തെറ്റുകളിൽ നിന്നും കരകയറ്റാൻ ൻ നോക്കുമ്പോൾ എല്ലാം ഭ്രാന്തൻ കുഞ്ഞാടുകൾ കല്ലെറിഞ്ഞിട്ടുണ്ട്.. എന്നാൽ നല്ല വിശ്വാസികൾ സത്യ ക്രിസ്ത്യാനികൾ എല്ലാം നല്കുന്നത് വൻ പിന്തുണയാണ്. ..ഭൂമി ഇടപാടിന്റെ വിശദമായ ചരിത്രം വായിക്കുക..ഇതിനോടകം ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സംഭവവികാസങ്ങളാണ് ഇവിടെ അറിയിക്കുന്നത്.
- i) 21/06/2016 ൽ മാർ ആലഞ്ചേരി, രൂപതയുടെ നഗരമദ്ധ്യത്തിലുള്ള 5 സ്ഥലങ്ങൾ സെന്റിന് 905000 ( ഒൻപത് ലക്ഷത്തി അയ്യായിരം രൂപ) യിൽ കുറയാതെ ലഭിക്കണം എന്ന നിബന്ധനയിൽ വിൽക്കുന്നതിനായി ഫിനാൻസ് ഓഫീസറായ വൈദീകനെ ചുമതലപ്പെടുത്തി. ഈ ഭൂമികളുടെ ആകെ വിസ്തീർണ്ണം 3 ഏക്കറാണ്. പ്രസ്തുത സ്ഥലങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
- a. കാക്കനാട് നൈപുണ്യ സ്കൂൾ, എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെൻറ്.
- b. ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെൻറ്.
- c. കരുണാലയം, തൃക്കാക്കരയോട് ചേർന്ന് കിടക്കുന്ന, അലക്സിയൻ ബ്രദേഴ്സ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കെന്ന ഒരൊറ്റ നിയോഗത്തിലേക്കായി നൽകിയ സ്ഥലം 1 ഏക്കർ.
- d. കാക്കനാട് നിലംപതിഞ്ഞ മുകളിൽ 20 സെൻറ്.
- e. മരടിലുള്ള 54 സെന്റ്.
- [തേവര, കലൂർ സ്റ്റേഡിയം, കുണ്ടന്നൂർ, വരന്തരപ്പള്ളി എസ്റ്റേറ്റ് എന്നീ സ്ഥലങ്ങളും ഈ മാഫിയയോടൊപ്പം ചേർന്ന് ത്വരിത ഗതിയിൽ വിൽക്കാനുള്ള ശ്രമങ്ങൾ നടന്നു എന്ന വിവരങ്ങളാണ് ലഭിക്കുന്നത്. വൈദീക സമൂഹത്തിന്റെ കൃത്യ സമയത്തുള്ള ഇടപെടലുകളാണ് മാർ ആലഞ്ചേരിയെ അതിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചത്.
- ആകെ വരുന്ന 3 ഏക്കർ സ്ഥലം സെന്റിന് 905000 രൂപയിൽ കുറയാതെ വിൽക്കണം എന്ന ധാരണപ്രകാരം 27 കോടി 24 ലക്ഷം രൂപയാണ് (100 കോടി വിലയിട്ട ഭൂമിയാണ്. സഭാ രേഖകളിൽ 27.24 കോടിയാക്കിയത്) രൂപതയ്ക്ക് കിട്ടേണ്ടത്. പ്രസ്തുത സ്ഥലങ്ങളിൽ കുണ്ടന്നൂരിൽ മരടിലുള്ള ഭൂമി ഒഴികെ 4 സ്ഥലങ്ങളുടെ വിൽപന നടന്നു കഴിഞ്ഞു എന്നാണ് നവംമ്പർ 6 (തിങ്കളാഴ്ച്ച) നടന്ന മീറ്റിങ്ങിൽ മാർ ആലഞ്ചേരി അറിയിച്ചത്. എന്നാൽ ഇതിനോടകം മരടിലുള്ള സ്ഥലവും വിറ്റിരുന്നു എന്ന വസ്തുത അദ്ദേഹം മറച്ചു വച്ചു. ഈ 4 സ്ഥലങ്ങളുടെ ആകെ വിസ്തീർണ്ണം 2 ഏക്കർ 46 സെന്റാണ് മാർ ആലഞ്ചേരി നൽകിയ അനുവാദ പ്രകാരം 22 കോടി 26 ലക്ഷത്തി മുപ്പതിനായിരം രൂപയാണ് അതിരൂപതയ്ക്ക് ലഭിക്കേണ്ടത്. ഈ പറയുന്ന 4 സ്ഥലങ്ങളുടേയും തീറാധാരങ്ങളിൽ മാർ ആലഞ്ചേരി ഒപ്പുവച്ചിട്ടും കേവലം 9 കോടി രൂപ മാത്രമാണ് അതിരൂപതയ്ക്ക് ലഭിച്ചിരിക്കുന്നത്. കിട്ടേണ്ട തുകയുടെ മൂന്നിൽ ഒന്നു പോലും നമുക്ക് ലഭിച്ചിട്ടില്ല എന്നത് ഈ ക്രയവിക്രയങ്ങളിലെ ദുരൂഹതയും, അധാർമ്മിക ഇടപെടലുകളും, കള്ളപ്പണ ഇടപാടുകളും, നികുതി വെട്ടിപ്പും ഒരുപോലെ വെളിച്ചത്തു കൊണ്ടുവരുന്നു. സ്ഥലത്തിന് ലഭിക്കേണ്ട മുഴുവൻ തുകയും കിട്ടി ബോദ്ധ്യപ്പെട്ടിട്ട് മാത്രമേ പ്രമാണം ആധാരം ചെയ്തു കൊടുക്കാവൂ എന്നിരിക്കേ, മുഴുവൻ തുകയും കിട്ടാതെ എന്തിന് മാർ ആലഞ്ചേരി ഇതിൽ ഒപ്പു വച്ചു?
- വളരെ ഗൗരവത്തോടെ കാണേണ്ട മറ്റൊരു വിഷയം ഈ ക്രയവിക്രയങ്ങളിലെ കള്ളപ്പണത്തിന്റെ സാന്നിദ്ധ്യവും അതിനോട് മാർ ആലഞ്ചേരി എടുത്ത കുറ്റകരമായ സമീപനവുമാണ്. ഈ വിഷയത്തിന്റെ ഭയാനകതയും വ്യാപ്തിയും മനസ്സിലാക്കണമെങ്കിൽ ഈ കച്ചവടങ്ങളുടെ ആധാരങ്ങളിലൂടേയും മറ്റ് അനുബന്ധ രേഖകളിലൂടേയും നാം കടന്നു പോകേണ്ടതുണ്ട്. വിൽപ്പന നടത്തിയിരിക്കുന്ന 4 സ്ഥലങ്ങളും പ്ലോട്ടുകളായി തിരിച്ചാണ് മാർ ആലഞ്ചേരി ഒപ്പിട്ട് നൽകിയിരിക്കുന്നത്. ഈ സ്ഥലവിൽപ്പകളിലെ ആധാരങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതു പ്രകാരം 13 കോടി 5l ലക്ഷം രൂപ മാത്രമാണ് നമ്മുക്ക് കിട്ടേണ്ടത്. അങ്ങിനെ വരുമ്പോൾ, ബാക്കി കിട്ടേണ്ട രൂപ എങ്ങിനെ അതിരൂപത കൈപ്പറ്റും? സുതാര്യത ഉറപ്പു വരുത്തേണ്ട സഭാസംവിധാനം എന്ത് സ്രോതസ്സാണ് ഈ തുകയ്ക്ക് വെളിപ്പെടുത്തുക?
- കള്ളപ്പണത്തിന് സഭ എന്നും എതിരാണ് എന്ന് പറയുന്ന മാർ ആലഞ്ചേരി ഒപ്പിട്ടിരിക്കുന്ന രേഖകളിൽ തന്നെ അതിവിപുലമായ രീതിയിൽ കള്ളപ്പണ ഇടപാടുകൾ നടന്നിരിക്കുന്നു എന്ന വസ്തുത നമ്മുടെ രാജ്യത്തിന്റെ നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരെയുള്ള വെല്ലുവിളിയാണ്.
- സഭയുടെ പൈതൃകമായ സ്വത്തുക്കളുടെ പരിപാലനത്തിലും ക്രയവിക്രയങ്ങളിലും അനിതരസാധാരണമായ ശ്രദ്ധയും വേണ്ടത്ര മുന്നൊരുക്കങ്ങളും നിർബന്ധമായും പാലിച്ചിരിക്കണം എന്ന കത്തോലിക്കാസഭാ നിയമങ്ങളുടെ (CCEO 1035, 1036, 1037, 1038, 1042, 934) പച്ചയായ ലംഘനവും ഇവിടെ നടന്നിരിക്കുന്നതായി വ്യക്തമാണ്. മേൽപ്പറഞ്ഞ സ്ഥലമിടപാടുകളിൽ രേഖകൾക്കും ഉത്തരവുകൾക്കും പുറത്തു റിയൽ എസ്റ്റേറ്റ് മേഖലയിൽ നടക്കുന്ന അതിസങ്കീർണ്ണമായ ചില നീക്കങ്ങൾകൂടി നാം തിരിച്ചറിയേണ്ടതുണ്ട്.
- തൃക്കാക്കര നൈപുണ്യ സ്കൂളിന് എതിർവശം സീപോർട്ട് എയർപോർട്ട് റോഡരികിൽ 69 സെൻറ് സ്ഥലം വിറ്റിരിക്കുന്നത് 7 പ്ലോട്ടുകളായിട്ടാണ്. ഒരു സെന്റിന് യഥാക്രമം 10 ലക്ഷം, 7 ലക്ഷം, 3 ലക്ഷം(ബാക്കിയുള്ള 4 പ്ലോട്ടുകൾ) എന്നീ വിലകൾക്കാണ് ഈ സ്ഥലം വിറ്റിരിക്കുന്നത്. സെന്റിന് 35 മുതൽ 40 ലക്ഷംവരെ വില ലഭിക്കുന്ന സമയത്തു തന്നെയാണ് ഈ വിൽപ്പന നടന്നത്. 40 ലക്ഷം മാത്രം കണക്കാക്കിയാൽ പോലും 27.6 കോടി രൂപ കിട്ടണം. എന്നാൽ കിട്ടിയതോ വെറും നക്കാപിച്ച കാശ്. 20 കോടിയിലേറെ രൂപയാണ് സഭയുടെ മുതൽ ഇവിടെ ആവിയായി പോയത്.
- ഭാരതമാതാ കോളേജിന് എതിർവശത്ത് സീപോർട്ട് എയർപോർട്ട് റോഡരികിൽ 60 സെൻറ് സ്ഥലം 3,99,70,000 (3 കോടി 99 ലക്ഷത്തി എഴുപതിനായിരം) രൂപയ്ക്കാണ് അതിരൂപത വിറ്റിരിക്കുന്നത്. 35 മുതൽ 40 ലക്ഷം വരെ വില ലഭിക്കുന്ന സമയത്താണ് ഈ കച്ചവടം നടക്കുന്നത് എന്നതും നമ്മുക്ക് അറിഞ്ഞിരിക്കാം. സെന്റിന് 40 ലക്ഷം മാത്രം കണക്കാക്കിയാൽ പോലും24 കോടിയോളം രൂപയാണ് . അതിരൂപതയ്ക്കുണ്ടായ നഷ്ടം 21 കോടിയോളം രൂപ. അതിരൂപതയുടെ സ്വന്ത൦ സ്ഥാപനമായ ഭാരതമാത കോളേജിനോടുപോലു൦ വേണോ വേണ്ടയോ എന്ന് ചോദിക്കാതെയാണ്, തുച്ഛമായ വിലയ്ക്ക് ഈ സ്ഥല൦ ഭൂമാഫിയയ്ക്ക് വിറ്റിരിക്കുന്നത്. ഇപ്രകാരം നടന്നിരിക്കുന്ന മറ്റു രണ്ടു സ്ഥലമിടപാടുകളുടേയും കണക്കുകളും രേഖകളും പരിശോധിക്കുമ്പോഴും തത്തുല്യമായ അഴിമതികളും ദുരൂഹതകളും കണ്ടെത്താനാകും. ഈ അന്വേഷണത്തിൻ പ്രകാരം അതിരൂപതയക്ക് ലഭിക്കേണ്ട ഏകദേശം 45 കോടിയിൽപരം രൂപയാണ് ഈ ഭൂമാഫിയ കൈ നനയാതെ ലാഭം കൊയ്തിരിക്കുന്നത്.
- ആവശ്യത്തിന് പരസ്യം പോലും നൽകാതെ ഈ വിൽപ്പന നടത്താൻ അഭിവന്ദ്യ പിതാവ് തീരുമാനിച്ചത് എന്തിന്?വിൽക്കാൻ തീരുമാനിച്ച ഈ സ്ഥലങ്ങൾക്ക് അടിസ്ഥാന വില നിശ്ചയിച്ചതാരാണ്? എന്തു മാനദണ്ഡമാണ് അതിനായി കൈക്കൊണ്ടത്? കത്തോലിക്കാ സഭാനിയമങ്ങൾ കർശനമായി ആവശ്യപ്പെടുന്ന Expert Written Evaluation ആരിൽനിന്നാണ് ലഭിച്ചത്?ഈ അടുത്ത കാലങ്ങളിൽ എറണാകുളം-അങ്കമാലി അതിരുപതയുടെ പേരിൽ മാർ ആലഞ്ചേരി 3 സ്ഥലങ്ങൾ വാങ്ങിയിരിക്കുന്നതായാണ് നമ്മുക്ക് ലഭിച്ച രേഖകൾ (തീറാധാരങ്ങൾ, കരം അടച്ചതിന്റെ രസീതുകൾ) തെളിയിക്കുന്നത്.
- മറ്റൂർ :- എറണാകുളം അങ്കമാലി അതിരൂപതയുടെ മേൽ, നികത്താനാവാത്ത സാമ്പത്തിക ബാദ്ധ്യത അടിച്ചേൽപ്പിച്ച ഒരു ഭൂമി ഇടപാടായിരുന്നു ഇത്. അതിരൂപത വൈദീക സമിതി ഒന്നടങ്കം വേണ്ട എന്നു തീരുമാനിച്ച മെഡിക്കൽ കോളേജിനാണ് അങ്കമാലി അടുത്ത് മറ്റൂർ ഗ്രാമത്തിൽ 59 കോടി രൂപ ബാങ്ക് ലോണെടുത്ത് 23.22 ഏക്കർ ഭൂമി മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ വാങ്ങിയിരിക്കുന്നത്.കോട്ടപ്പടി :- 20l 7 ഏപ്രിൽ 7-)o തീയതിയാണ് മാർ ആലഞ്ചേരി, കോതമംഗലത്തു നിന്ന് 10 കി.മി അകലെ കോട്ടപ്പടിയിൽ വനയോര മേഖലയിൽ 25 ഏക്കർ സ്ഥലo, അതിരൂപതയുടെ കടക്കെണികൾക്കിടയിൽ 15 കോടി ബാങ്ക് ലോണെടുത്ത് വാങ്ങിച്ചിരിക്കുന്നത്. കഴിഞ്ഞ 22 വ൪ഷങ്ങളായി വില്‍ക്കാനിട്ടിട്ടു൦ വിറ്റു പോവാതിരുന്ന വനയോര മേഖലയില്‍പ്പെട്ടതാണ് ഈ ഭൂമി.2017 ഏപ്രിൽ മാസം ആധാരം ചെയ്ത സ്ഥലമിടപാടുകൾ, ആഗസ്റ്റ് – സെപ്തംമ്പർ മാസങ്ങളിൽ നടന്ന വൈദീക കൂട്ടായ്മകളിൽ പോലും മാർ ആലഞ്ചേരി നുണ പറഞ്ഞു മറച്ചു വച്ചു.
- 59 കോടി രൂപ ലോണെടുത്ത് വർഷം 6 കോടിയോളം രൂപ പലിശ മാത്രം കൊടുക്കുന്ന രൂപതയെ ഈ 15 കോടി ലോൺ വീണ്ടും എടുത്ത് മാർ ആലഞ്ചേരി സാമ്പത്തീകമായി തകർത്തു.
- ദേവികുളം :- 2017 ഫെബ്രുവരി മാസം ഇടുക്കി ജില്ലയിൽ പരിസ്ഥിതി ലോല പ്രദേശമായ പള്ളിവാസൽ പഞ്ചായത്തിൽ ആനവിരിട്ടി വില്ലേജിൽ 17 ഏക്കർ ഭൂമി, 1 കോടി 60 ലക്ഷം രൂപ മുടക്കി മാർ ആലഞ്ചേരിയുടെ നേതൃത്വത്തിൽ വാങ്ങിയിരിക്കുന്നു. ഈ സ്ഥലം വാങ്ങിയത് ഒരു ആധികാരിക കമ്മിറ്റിയുടേയും അനുവാദത്തോടെ ആയിരുന്നില്ല എന്നത് അഭിവന്ദ്യ ആലഞ്ചേരി പിതാവ്, 06/11/2017 (ബുധനാഴ്ച്ച) കൂടിയ വൈദീകയോഗത്തിൽ പരസ്യമായി സമ്മതിച്ചതാണ്. മേൽപ്പറഞ്ഞ ക്രയവിക്രയങ്ങൾ പ്രകാരം, എറണാകുളം-അങ്കമാലി അതിരൂപതയക്ക് ഇപ്പോഴുള്ള ബാങ്ക് ലോൺ90 കോടി രൂപയാണ്. ഈ ഭീമമായ കടത്തിന് പരിഹാരമെന്നോണം കൊച്ചി നഗരമദ്ധ്യത്തിൽ കിടക്കുന്ന അതിരൂപതയടെ 2 ഏക്കർ 46 സെന്റ് വിറ്റു. അതിൽ നിന്നും അതിരൂപതയുടെ കടത്തിലേക്ക് ഒരു ചില്ലിക്കാശ് തിരിച്ചടയ്ക്കാൻ സാധിച്ചിട്ടുമില്ല. പകരം വനയോര മേഖലയിലും, കസ്തൂരി രംഗൻ പ്രദേശത്തും ആർക്കും വേണ്ടാതെ കിടക്കുന്ന, തുച്ഛമായ വിലയുള്ള ഭൂമി രൂപതയുടെ മേൽ കെട്ടിവയ്ക്കപ്പെട്ടു.
- ------------------------------------------------------------------------------
- http://www.pravasishabdam.com/syro-malabar-sabha-property-loss-and-devotees-by-vince-mathew-column/
- Headline: നമ്മൾ പണിയും പള്ളികൾ ഒന്നും നമ്മുടേതല്ല വിശ്വാസികളേ..അന്ന് ദീപിക വിറ്റു, ഇന്ന് സഭയേ തന്നെ വിറ്റു
- Date: December 18, 2017
- Copy
- റോമൻ കത്തോലിക്കൻ എന്നു പറഞ്ഞ് കേരളത്തിൽ വിശ്വാസികൾ അഭിമാനിക്കാൻ വരട്ടേ..അവർക്ക് വിശ്വാസത്താലും അഭിമാനത്താലും എഴുന്നേറ്റ് നില്ക്കാൻ ഇനി ഒരു രോമം പോലും ഇല്ലാതെ സീറോ മലബാർ സഭ അടിച്ചു തകർത്തിരിക്കുന്നു. പൈശാചിക ശക്തിയുള്ള കള്ള പണക്കാരുമായി കൂട്ട് കൂടി സഭയുടെ 100കോടി വരുന്ന സ്വത്തുക്കൾ നശിപ്പിച്ചു.റോമാ കത്തോലിക്കരുടെ എല്ലാ വികാരങ്ങൾക്കും മേലേ മുസ്ളീം തീവ്ര ചിന്താഗതിക്കാർ കൊടുത്ത ഗഭീര പണിയിൽ സഭയുടെ കർദിനാൾ പോലും ബോധം കെട്ട് കുഴഞ്ഞു വീണ് ആശുപത്രിയിലാണിപ്പോൾ. വിശ്വാസികൾ കരുതും പോലെ നമ്മൾ പണിയും പള്ളിയും കെട്ടിടവും, പടുത്തുയർത്തുന്ന ആസ്തിയും ഒന്നും അവരുടേതല്ല. കർത്താവിന്റേത് എന്ന് വ്യാജമായി വൈദീകർ പറയും. എന്നാൽ ആ കർത്താവ് മെത്രാനാണ് എന്ന് അറിയണം. അതി രൂപതകളിൽ ആർച്ച് ബിഷപ്പുമാരും. ഇവരാണ് എല്ലാ പള്ളികളുടേയും സ്വത്തുക്കളുടേയും ഓരോ തരി മണ്ണിന്റേയും ഉടമസ്ഥർ. ആധാരങ്ങൾ എല്ലാം ഇവരുടെ പേരിൽ മാത്രം. ദൈവത്തിനായി കെട്ടിപൊക്കുന്ന മിനാരങ്ങൾ..കോളേജുകൾ, ആശുപത്രി സ്ഥാപനങ്ങൾ എല്ലാം മെത്രാന്റെ ആധാരത്തിലാണ് കിടക്കുന്നത്. ഈ ദൈവം അത് വില്ക്കും, ബാങ്കിൽ പണയം വയ്ക്കും..,വിറ്റ് തുലച്ച് നശിപ്പിക്കും, വിടെ ഒരു വിശ്വാസിക്കും പങ്കില്ല. ഒരോ തരി മണ്ണും വാങ്ങാൻ വിശ്വാസികൾ..അത് വില്ക്കാൻ നേരം അവൻ അറിഞ്ഞിരിക്കുക പോലും ഇല്ല. ബാങ്കിൽ പണയം വയ്ക്കുമ്പോൾ അതും അറിയില്ല. കാരണം അതിന്റെ ആവശ്യം ഇല്ല.
- കത്തോലിക്കരുടെ രക്തവും, വിയർപ്പും കൊണ്ട് പടുത്തുയർത്തിയ ദീപിക പത്രം മുമ്പ് 4 കോടിയോളം രൂപയ്ക്ക് ആരോടും ചോദിക്കാതെ വിറ്റു. ഈ ഇടപാടിൽ ഇന്ന് ജയിലിൽ കിടക്കുന്ന ഫാ.റോബിൻ അടക്കമുള്ളവർ കൈപറ്റിയത് 4 കോടിക്കടുത്ത് രൂപയായിരുന്നു. 12 കോടിയോളം രൂപ നല്കി വിശ്വാസികൾ പിരിവെടുത്ത് ദീപിക പിന്നെ തിരിച്ചു പിടിച്ചു. ഇതിനേ വെല്ലുന്ന ഭൂമി ഇടപാടാണ് ഇപ്പോൾ കൊച്ചിയിൽ നടന്നത്. കൊച്ചിയുടെ ചങ്കായ ഭാഗത്ത് ആരും കൊതിക്കുന്ന 3 ഏക്കറോളം വരുന്ന 5ഓളം പ്ളോട്ടുകൾ..കത്തോലിക്കാ സഭയിലേ അതി പ്രബലരായ സീറോ മലബാർ സഭയ്ക്ക് ഉണ്ടായിരുന്നത് ഇന്ന് കൈയ്യിൽ ഇല്ല. 100ലധികം കോടിയുടെ വിലയുള്ള ഈ ഭൂമി കൈവിട്ട് പോയത് വെറും 9 കോടി രൂപയ്ക്ക്. എറണാകുളം അതി രൂപതയ്ക്ക് ബാങ്കിൽ ഉള്ള 100 കോടിക്കടുത്ത് കടം വീട്ടാൻ ഐ.എസ് സ്വാധീനമുള്ള കള്ള പണക്കാർ വയ്ച്ച മധൂര സ്വപ്നങ്ങളിൽ മേജർ ആർച്ച് ബിഷപ്പ് അടക്കം കുടുങ്ങുകയായിരുന്നു. കോളം ഉള്ളതു പറഞ്ഞാൽ/ വിൻസ് മാത്യു/ ഫേസ്ബുക്ക് പേജ്
- 100 കോടിയിലധികം മൂല്യമുള്ള സഭയുടെ പൈതൃകമായ ആസ്തി. ഇത് വിറ്റത് 27 കോടിക്ക് എന്ന് സഭാ രേഖകളിൽ. സർക്കാർ രേഖകളിൽ വെറും 9കോടി രൂപ. എന്നിട്ടോ സ്ഥലം മുഴുവൻ ആധാരം ചെയ്തു നല്കി. ഇതാണ് നടന്നത്. ഒരു എഴുത്തും വായനയും അറിയില്ലാത്ത വിശ്വാസിയുടെ ഒരു സെന്റെ സ്ഥലം പോലും ഈ രീതിയിൽ കൊടുക്കില്ല. അത്രമാത്രം വിവരം പോലും കർദിനാളിനും മറ്റും ഇല്ലെന്ന് ധരിക്കരുത്..അതി ബുദ്ധിയായിരുന്നു….അതി ബുദ്ധി…! എന്തുകൊണ്ട് ഈ ഇടപാട് സഭയിലേ നിയമഞ്ജന്മാരുമായും ഉന്നത നേതൃത്വവും വിശ്വാസികളുമായി ചർച്ച ചെയ്തില്ല. നമ്മൾ ഒരു വസ്തു വില്ക്കുമ്പോൾ കള്ളപണക്കാരോട് എന്തിനു കൂട്ട് കൂടണം. വസ്തു വാങ്ങുന്നവനല്ലേ നികുതി കൊടുക്കേണ്ടത്..എല്ലാത്തിനും കാരണം ഉണ്ട്. അത് ഇങ്ങിനെ
- കള്ളപണക്കാരുമായി 100 കോടി വിലയുള്ള സ്വത്തുക്കൾ 27 കോടിക്ക് കൊടുക്കുമ്പോൾ ബാക്കി പണത്തിനു സഭയിലും ഒരിടത്തും രേഖയില്ല. ആ 73 കോടി രൂപ കർദിനാൾക്കും ചർച്ച നടത്തുന്ന വൈദീകർക്കും എടുക്കാം. ആ പണം അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, സഭയിലേ പല ബാങ്കുകൾ ..വഴി പമ്പ് ചെയ്ത് ഒളിപ്പിക്കാം. പിന്നീട് ആ പണം അതാതു വൈദീകർക്ക് തങ്ങൾ ഇടപെട്ട് കൊടുക്കുന്ന കടമായി സഭയിലേക്ക് കൊടുക്കാം. അതായത് സഭയിലേ കടങ്ങൾ വീട്ടാൻ ഈ തുക കടമായി വീണ്ടും സഭയിലേക്ക് എത്തിക്കുന്നു. പിന്നീട് കിട്ടുന്ന പിരിവും, നേർച്ചയും കുത്തി പിഴിയലും ഒക്കെയായി ഈ പണം വൈറ്റ് മണിയായി സഭയിൽ നിന്നും തിരികെ പലിശ സഹിതം വസൂലാക്കുക. ഇതായിരുന്നു വൻ പദ്ധതി. വൈദീകർക്ക് സഭാ സ്വത്ത് വില്ക്കുമ്പോൾ 73 കോടി തട്ടിയെടുക്കാം. മാത്രമല്ല ആ 73 കോടി സഭക്ക് കടം കൊടുത്ത് പലിശയും കൂടി വസൂലാക്കാം. ഇത് നടക്കണമെങ്കിൽ സഭയുമായോ വിശ്വാസികളുമായോ ബന്ധം ഇല്ലാത്ത അജ്ഞാത ഭൂമി കച്ചവടക്കാരിലേക്ക് പോകണം. ഈ പഴുതിലൂടെയാണ് ഐ.എസ് ഭീകരരുടെ ബന്ധങ്ങൾ സഭയിൽ നുഴഞ്ഞു കയറിയത്. അവർ 1500 കോടിയുടെ പണം കാണിച്ച് കർദിനാളിലേയും മറ്റും കൊതിപ്പിച്ചു. തുടർന്ന് അവരുമായി 27 രൂപയുടെ കച്ചവട ധാരണ സഭ ഉണ്ടാക്കി. അതായ്ത് 100 കോടി ഇടപാടി സഭക്ക് കിട്ടുന്നത് 27 കോടി..കള്ള പണ ഏജന്റുമാർ നന്നായി ബ്രെയിൻ വാഷ് ചെയ്തു..കർദിനാളും ഉപജാപക സംഘവും മയങ്ങി വീണു.
- പണം കിട്ടാതെ ആധാരങ്ങൾ എല്ലാം രജിസ്റ്റർ ചെയ്ത് നല്കി.ഒന്നല്ല..മൊത്തം 15ഓളം ആധാരങ്ങൾ..പലർക്കുമായി. 9 കോടി രൂപ കിട്ടി ബോധിച്ച് ആധാരങ്ങളിൽ കർദിനാൾ മാർ ആലഞ്ചേരി ഒപ്പിട്ട് നല്കി. കണക്കു പ്രകാരം കിട്ടിയത് വെറും 9 കോടി മാത്രം. കുറേ കോടികൾ ഇടനില നിന്ന വൈദീകർക്കും, സഭയിലേ ഉന്നതരായ ചിലർക്കും കീശയിൽ ഇട്ടും നല്കി. എന്തായാലും ആധാരം കഴിഞ്ഞപ്പോൾ കള്ള പണക്കാരുടെ വിധം മാറി. ബാക്കി 91കോടി പണം കൊടുത്തില്ല. പണം കൊടുക്കുകയുമില്ല. സഭക്കാകട്ടേ ചതി പറ്റിയത് പുറത്ത് പറയാനാകില്ല. കാരണം കള്ള പണ ഇടപാടും, പുറത്തു പറയാനാകാത്ത കണക്കുകളും ആയി പോയി. ഇങ്ങിനെയാണ് ഐ.എസ് ഏജന്റുമാർ വിദേശത്ത് ഇരുന്ന് തയ്യാറാക്കിയ വൻ പദ്ധതിയിൽ കത്തോലിക്കാ സഭ കുടുങ്ങിയത്. നൈസായി പണി പള്ള നോക്കി അങ്ങ് കൊടുത്തു..അത്ര തന്നെ..മുസ്ളീം തീവ ചിന്താഗതിക്കാരുമായി ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധമല്ല. ഈ ഇടപാടുകൾ വർഷങ്ങളായി നടക്കുന്നു. പണം വാങ്ങലും മറിക്കലും കള്ള പണക്കാരായ ഐ.എസ് ഏജന്റുമാരുമായി നടന്നുവരുന്നു. ഇതിനാൽ തന്നെ ലൗ ജിഹാദുകളോട് പോലും സഭ മൃദു സമീപനമാണ്. ജോസഫ് മാഷിന്റെ കൈവെട്ട് കേസു മുതൽ ഒട്ടി നില്ക്കുന്ന മൻ മാഫിയാ ബന്ധമാണിത്. മൃദു സമീപനം ഒടുവിൽ അരമനയിലും ഐ.എസ് ഏജന്റുമാർക്ക് വിരുന്ന് സല്ക്കാരത്തിലേക്ക് എത്തി. ഇപ്പോഴിതാ കർദിനാളിന്റെ ജീവൻ അപകടത്തിലാക്കിയ കുഴഞ്ഞു വീഴലും ഹാർട്ട് അറ്റാക്കും വരെ ഉണ്ടായി. സീറോ മലബാർ സഭയുടെ ഒരു ആസ്തിയിലും പള്ളി സ്വത്തുക്കളിലും പള്ളി കമ്മിറ്റിക്കും വിശ്വാസികൾക്കും യാതൊരു അവകാശവും ഇല്ല. പൗരോഹിത്യ മേധാവിത്വം അവസാനിപ്പിച്ച് സ്വത്തുക്കൾ വിശ്വാസ സമൂഹത്തിന്റെ പക്കലേക്ക് കൈമാറുക മാത്രമാണ് പോം വഴി.
- വിവാഹത്തിന് കടം മൂടി ബാങ്ക് ലോൺ എടുത്ത് താലിമാല വാങ്ങുന്ന കുടുംബത്തിൽ നിന്നും പിടുങ്ങി വാങ്ങുന്ന പതിനായിരങ്ങൾ, പ്രവാസികളിൽ നിന്നും ഓരോ ചടങ്ങിലും വാങ്ങിക്കുന്ന ലക്ഷങ്ങളുടെ പടിയും പിരിവും, മാമോദിസക്കും, മരിച്ചടക്കിനും വാങ്ങുന്ന പണം..ഇങ്ങിനെ ചോര തുപ്പിയ ശാപത്തിന്റെ നാണയങ്ങൾ ശേഖരിച്ച് ഉണ്ടാക്കുന്ന ആസ്തികളാണ് വളഞ്ഞിരിക്കുന്ന ബിഷപ്പുമാരും കൂട്ടാളികളും കല്ലിൻ മേൽ കല്ലുവയ്ക്കാതെ തകർത്തുകളഞ്ഞത്. ഈ ശാപവും, മാരക പാപവും എവിടെ കഴുകും.ഏതേലും ഒരു വിശ്വാസി ശക്തമായ കേസുമായി പോയാൽ ഭരണ കൂടം നീതി നടപ്പിലാക്കിയാൽ മേജർ ആർച്ച് ബിഷപ്പും, ഒരു ഡസനോളം ഉന്നത വൈദീക ശ്രേഷ്ടരും ഇനി ജയിലിൽ ജീവിക്കേണ്ടിവരും. രാജ്യ ദ്രോഹം വരെ ചുമത്തപ്പെടും. എന്നാൽ ഹാർട്ട് അട്ടാക്ക് മൂലം ആശുപത്രിയിൽ കഴിയുന്ന കർദിനാളിനോട് അതൊന്നും ചെയ്യാൻ ആരും പോകില്ല. ഒരു സാധാരണക്കാരൻ ആയിരുന്നേൽ ഇത് ചെയ്തത് എങ്കിൽ നിയമത്തിനു പോലും വിട്ട് കൊടുക്കാതെ എറിഞ്ഞ് അടിച്ച് കൊന്ന് കളയാമായിരുന്നു..എന്തു നീതി?..നിയമം?
- ദൈവം ഉണ്ടായിരുന്നേൽ..കത്തോലിക്കാ സഭ തീവ്ര മുസ്ലീങ്ങൾ കുത്തിയ കുഴിയിൽ വീഴുമായിരുന്നോ എന്ന് ചോദിക്കുന്നരുണ്ട്. അതിനുത്തരം ക്രിസ്തു പറഞ്ഞിട്ടുണ്ട്. രഹസ്യമായി ചെയ്യുന്ന പലതും പുരമുകളിൽ നിന്ന് പ്രഘോഷിക്കപ്പെടും..സഭയിൽ ക്രിസ്തു ഉള്ളതിനാലാണ് വൈദീകരും , ഐ.എസ് ഏജന്റുമാരുമായി നടത്തിയ കൊടും ചതി ഇപ്പോൾ പുറത്തുവന്നത്. 72 കോടി തട്ടിയെടുക്കാനുള്ള വൈദീകരുടെ അത്യാർത്തി നടക്കതെ പോയത്. 91 കോടി രൂപ തുലച്ചു കളഞ്ഞപ്പോൾ വിശ്വാസികൾക്ക് എന്തു തോന്നുന്നു? വൻ പിരിവു നടത്തി എറണാകുളം, അങ്കമാലി അതിരൂപതകളുടെ 100 കോടി കടം വീട്ടാൻ തോന്നുണ്ടോ? ബാങ്ക് ലോൺ അടക്കാൻ വഴിയില്ലാതെ ഇനി വരുന്നത് പള്ളി പിരിവായിരിക്കും. അപ്പോൾ ഭൂമി വിറ്റ് തുലച്ചില്ലേടാ..ഐ.എസ് കള്ളപണക്കാർ സഭയുടെ അകത്തു കേറി പണി തന്നില്ലേടാ എന്നു ആരും ചോദിക്കില്ല. അതിനു മുമ്പേ വട്ടായിൽ അച്ചനേ ഇറക്കിയും കപ്പൂച്ചിയൻ മാരുടെ കാലു പിടിച്ച് സത്യ സന്യാസികളായ അവരേ കൊണ്ടും ഞെരിപ്പ് ധ്യാനങ്ങൾ നടത്തും. വിശ്വാസികളുടെ എല്ലാ വികാരവും തല്ലി കെടുത്തിക്കും. കാത്തിരുന്ന് കാണാം…
- -----------------------------------------------------------------------------------------
Add Comment
Please, Sign In to add comment