nutsquirrel

Untitled

Apr 30th, 2018
105
0
Never
Not a member of Pastebin yet? Sign Up, it unlocks many cool features!
text 38.10 KB | None | 0 0
  1. https://www.facebook.com/anna.shiby.3/posts/191718634786645
  2.  
  3. പ്രിയ സുഹൃത്തുക്കളെ,*
  4.  
  5. നമ്മുടെ അതിരൂപതയില്‍ നടന്ന ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍,പലപ്പോഴായി ആവശ്യപ്പെട്ടിട്ടും, വ്യക്തമായും, വസ്തുനിഷ്ഠമായും അഭിവന്ദ്യ മെത്രാപ്പോലീത്താ നമ്മളോടും ജനങ്ങളോടും വീശദികരിക്കാത്ത സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നു.
  6.  
  7. എറണാകുളം-അങ്കമാലി അതിരൂപതയുടെ സുദൃഢവും സുസ്ഥിരവുമായ സാമ്പത്തിക സ്ഥിതിയിേമ്മേല്‍ നടത്തിയ അപക്വവും ദൂരുഹവും അധാര്‍മ്മികവുമായ ഇടപെടലുകള്‍വഴി അതിരൂപതയ്ക്കുണ്ടായ *സാമ്പത്തികവും ധാര്‍മ്മികവുമായ* *തകര്‍ച്ച* മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഈ *വിശദീകരണം* .
  8.  
  9. *പശ്ചാത്തലം* :
  10. 2017 ഏപ്രില്‍ മാസത്തില്‍ നടന്ന *ആലോചനസമിതിയോഗത്തില്‍* എവിടെയെങ്കിലും ഭൂമി വാങ്ങാന്‍ അതിരൂപത ഉദ്ദേശിക്കുന്നുേണ്ടോയെന്ന ചോദ്യം ഒരംഗം ഉന്നയിച്ചു. *ഇല്ല എന്നായിരുന്നു മെത്രാപ്പോലീത്തായുടെയും പ്രൊക്കുറേറ്ററുടെയും മറുപടി എന്ന് ചോദ്യകര്‍ത്താവ് തന്നെ വൈദിക സമിതിയില്‍ അറിയിക്കുകയുണ്ടായി* .
  11.  
  12. പിന്നീട് അറിയുന്നത് ആ യോഗത്തിന് മൂന്നു ദിവസത്തിന് ശേഷം (7/4/2017ൽ ) *കോട്ടപ്പടിയില്‍* (കോതമംഗലം) സ്ഥലം രജിസ്റ്റര്‍ ചെയ്തു വാങ്ങിയെന്നതാണ്.
  13.  
  14. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആ സ്ഥലത്ത്
  15.  
  16. This property belongs to the Archdiocese of Ernakulam for Hospital Project
  17.  
  18. എന്ന ബോര്‍ഡ് കാണുന്നതും അതിരൂപത വൈദികകൂട്ടായ്മയുടെWhatsApp ഗ്രൂപ്പില്‍ ഇടുന്നതും. അതിന്‍റെ വെളിച്ചത്തിലാണ് വൈദികരുടെ കൊയിനോനിയ സമ്മേളനത്തില്‍ ഈ സ്ഥലത്തെക്കുറിച്ച് മെത്രാപ്പോലീത്തായോട് വൈദികര്‍ ചോദിച്ചതും അദ്ദേഹം വ്യക്തമായ മറുപടി പറയാതെ പ്രൊക്കുറേറ്ററച്ചന്‍ പറയുമെന്ന് പറഞ്ഞ് സമ്മേളനത്തില്‍ നിന്നും പോകുന്നതും. പ്രൊക്കുറേറ്ററിനോട് ചോദിച്ചപ്പോള്‍ ഉണ്ടായ രൂക്ഷമായ പ്രതികരണമാണ് ഇതിന്‍റെ പിന്നില്‍ എന്തോ ദൂരൂഹതകള്‍ ഉണ്ടല്ലൊയെന്ന് അച്ചന്മരെ ചിന്തിപ്പിച്ചത്. തുടര്‍ന്ന് ഏതാനൂം വൈദികരുടെ നേതൃത്വത്തില്‍ വസ്തുതകളും സത്യവും തേടിയുള്ള യാത്രയായിരുന്നു.
  19.  
  20. ആ അന്വേഷണമാണ് സ്ഥലം വില്പനയുടെ വിവരങ്ങളും ലഭ്യമാകുന്നതിന് കാരണമായത്. എല്ലാ രേഖകളും വിവരാവകാശ നിയമത്തിലൂടെയും കേരള സര്‍ക്കാരിന്‍റെ രജിസ്ട്രേഷന്‍ വകുപ്പിന്‍റെ സൈറ്റിലൂടെയും ലഭിച്ചു.
  21.  
  22. കൂരിയായുടെ നിര്‍ദ്ദേശപ്രകാരം വില്‍ക്കാനേല്പിച്ച 301സെന്‍റ് ഭൂമിക്ക് 9.05 ലക്ഷം രൂപ പ്രകാരം ലഭിക്കേണ്ട 27.24 കോടി രൂപയില്‍,ലഭിച്ചിരിക്കുന്ന തുക ഒന്‍പതുകോടി പതിമൂന്ന് ലക്ഷത്തി മുപ്പിത്തിയാറായിരത്തി അറുന്നൂറ് (9,13,36,600)രൂപയാണ്. കൂരിയ തീരുമാന പ്രകാരം അതിരൂപതയ്ക്ക് ഇനിയും ലഭിക്കേണ്ട തുക പതിനെട്ടൂകോടി ഒരു ലക്ഷത്തി അറുപത്തിമൂവായിരത്തി നാനൂറ് (18,01,63,400)രൂപയാണ്. ആധാരത്തില്‍ കാണിച്ചിരിക്കുന്ന തുകയോ പതിമൂന്ന് കോടി അന്‍പത്തി രണ്ടു ലക്ഷത്തി മുപ്പത്തിനാലായിരത്തി എഴുനൂറ്റി അറുപത് (13,52,34,760) രൂപയും. ആധാരത്തില്‍ കാണിച്ചിരിക്കുന്ന വിലയനുസരിച്ച് നോക്കുമ്പോള്‍ *സെന്‍റിന് നാലു ലക്ഷത്തി നാല്പത്തിഏഴായിരത്തി എണ്ണൂറ്റി അന്‍പത്തിമൂന്ന് (4,47,853) രൂപ മാത്രമാണ് ലഭിച്ചിരിക്കുന്നത്.* അതിരൂപതയ്ക്ക് കിട്ടാനുള്ള പണത്തിന് ഈടായിട്ടാണ് ദേവികുളത്തും കോട്ടപ്പടി (കോതമംഗലം) യിലും സ്ഥലം അതിരൂപതയുടെ പേരില്‍ വാങ്ങിച്ചിരിക്കുന്നതെന്ന് പറയുന്നു. കോട്ടപ്പടിയിലുള്ള സ്ഥലത്തിനു വേണ്ടി അതിരൂപത വീണ്ടും 10കോടി രൂപ ലോണെടുക്കുകയും കൂടാതെ ഈ സ്ഥല ഇടപാടിനുവേണ്ടി 9.38കോടി രൂപ പലവ്യക്തികള്‍ക്കായി കൈമാറുകയും ചെയ്തിരിക്കുന്നു. ഈ വിലപ്നയുടെയും സ്ഥലം വാങ്ങുന്നതിന്‍റെയും ഇടപാടുകളില്‍ ഇടനിലക്കാരനായി മെത്രാപ്പോലീത്താ കണ്ടെത്തിയ വ്യക്തിയാണ് സാജൂ വര്‍ഗ്ഗീസ് എന്നയാള്‍. മുന്‍കൂര്‍ തീരുമാനത്തില്‍ നിന്നും വ്യത്യസ്തമായി സ്ഥലം വിറ്റതിനെക്കുറിച്ചോ,കോട്ടപ്പടിയിലും ദേവികുളത്തും സ്ഥലം വാങ്ങിയതിനെക്കുറിച്ചോ ഒരു സമിതിയിലും അറിയിക്കുകയോ അഭിപ്രായം ആരായുകയോ,അതിരൂപതയിലെ സഹായമെത്രാന്മാരെ പോലും ഇവയെക്കുറിച്ച് ധരിപ്പിക്കുകയോ ഉണ്ടായില്ലായെന്നത് വെറും സാങ്കേതിക പിഴവ് ആയി കണക്കാക്കാനാവില്ല. ഇതിന്‍റെ പിന്നില്‍ സാമ്പത്തികവും മറ്റു സ്വാര്‍ത്ഥപരവുമായ ലക്ഷ്യങ്ങളുണ്ടാ യിരുന്നുവെന്ന് നിസ്സംശയം പറയാന്‍ സാധിക്കും.
  23.  
  24. വളരെ വിചിത്രവും ദുരൂഹവുമായ ഈ പശ്ചാത്തലത്തിലാണ് എല്ലാ ഫൊറോന വികാരിമാരെയും വിവരങ്ങള്‍ ധരിപ്പിച്ച് ഓരോ ഫൊറോനയില്‍ നിന്നും രണ്ടോ മുന്നോ പേര്‍ വച്ച് യോഗം കൂടി ലഭിച്ച രേഖകളുടെ വെളിച്ചത്തില്‍ ചര്‍ച്ചകള്‍ നടത്തിയത്. ആ സമ്മേളനത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 22വൈദികര്‍ മെത്രാപ്പോലീത്തായുമായി നവംബര്‍ 6 ന് കൂടികാഴ്ച്ച നടത്തി. ആ യോഗത്തിനു മുന്‍പ് ദേവികുളത്ത് സ്ഥലം വാങ്ങിയതിന്‍റെ രേഖയും ലഭിച്ചു. ആ യോഗത്തില്‍ വച്ച് സാമ്പത്തികമായ പ്രശ്നങ്ങളെല്ലാം നവംബര്‍30 ന് പരിഹരിക്കുമെന്ന് മെത്രാപ്പോലീത്ത ഉറപ്പ് നല്‍കി. അതു പാലിക്കപ്പെട്ടില്ല. ഈ കാലയളവില്‍ അതിരൂപതയിലെ എല്ലാ വൈദികരെയും ഗൗരവതരമായ ഈ പ്രശ്നം അറിയിക്കണമെന്ന അഭിപ്രായം ഉയര്‍ന്നതുകൊണ്ടു എല്ലാ ഫൊറോനകളിലും യോഗം നടത്തുകയും എല്ലാ രേഖകളുടെയും കോപ്പി അച്ചന്മാർക്ക് നല്‍കുകയും ചെയ്തു. ഈ സമയത്താണ് മെത്രാപ്പോലീത്ത രോഗബാധിതനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്. *ഇതുവരെയും സോഷ്യല്‍ മീഡിയയിലോ ടിവി ചാനലുകളിലോ ഈ വിഷയം എത്തിയിരുന്നില്ല* .
  25.  
  26. എത്തിച്ചിരുന്നുമില്ല. ഡിസംബര്‍ 16രാത്രിയിലാണ് രൂപതയ്ക്കു *പുറത്തുള്ള ചില വ്യക്തികളുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍* എറണാകുളം അതിരൂപതയിലെ വൈദികരെ അധിക്ഷേപിച്ചുകൊണ്ടും മാര്‍ ആലഞ്ചേരിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന് തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും ഭൂമിവിവാദം ചര്‍ച്ചാ വിഷയമാക്കിയത്. നുണകള്‍ പ്രചരിപ്പിക്കപ്പെട്ടപ്പോഴും മെത്രാപ്പോലീത്താ നിശ്ബ്ദത പാലിച്ചതുകൊണ്ട് സത്യം എന്തെന്ന് അറിയിക്കുക അതിരുപതയിലെ വൈദികരുടെ ബാധ്യതയായി. അതുകൊണ്ട് തന്നെ മാധ്യമങ്ങളുടെ നിരന്തരമായ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ ബാധ്യസ്ഥരുമായി. അങ്ങനെയാണ് ഈ വിഷയം പൊതുജന മധ്യത്തില്‍ കൂടുതല്‍ ചര്‍ച്ചയായത്. കേരളസമൂഹം മുഴുവന്‍ തന്നെ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴും ഇതിലുണ്ടായ വിഴ്ച്ചകളെക്കുറിച്ചോ ധാര്‍മ്മികമായ തന്‍റെ ഉത്തരവാദിത്വത്തെക്കുറിച്ചോ ഒരു വാക്ക് ഉരിയാടാന്‍ മെത്രാപ്പോലീത്താ സന്നദ്ധനായില്ല. മെത്രാപ്പോലീത്താക്കു സംരക്ഷണവലയം തീര്‍ക്കാന്‍ സമൂഹത്തില്‍ യാതൊരു ബഹുമാനവും അര്‍ഹിക്കാത്ത വ്യക്തികള്‍ രംഗത്ത് വന്ന് മെത്രാപ്പോലീത്തായുടെ മൗനാനുവാദത്തോടെ അഴിഞ്ഞാടുകയായിരുന്നു. ഇത് നമ്മള്‍ തിരിച്ചറിയാതെ പോകരുത്. ഈ അതിരുപതാംഗമല്ലാത്ത അതില്‍ പ്രധാനിയായ വ്യക്തിയെ ഈയിടക്ക് വഞ്ചനാകേസില്‍ പോലീസ് അറസ്റ്റ് ചെയ്ത വിവരം അിറഞ്ഞുകാണുമല്ലൊ.
  27.  
  28. *1. ഭയപ്പെടുത്തുന്ന നിശബ്ദത:.* നിരപരാധിയാണെങ്കില്‍ സത്യം തുറന്നുപറയാന്‍ എന്തുകൊണ്ട് ഭയപ്പെടുന്നു?തുറന്നുപറയാന്‍ മെത്രാപ്പോലീത്താ ഭയപ്പെടുന്നുെവെങ്കിൽ തുറന്നുപറയാത്തത് നമ്മെ ഭയപ്പെടുത്തുന്നു.
  29.  
  30. *2. പ്രശ്നത്തില്‍ നിന്നും ഒളിച്ചോടുന്നു* :
  31.  
  32. 2017നവംബര്‍ 28 ല്‍ നടന്ന വൈദികസമിതി യോഗത്തില്‍ ഫിനാന്‍ഷ്യല്‍ കൗണ്‍സില്‍ അല്‍മായഅംഗം പഠിച്ച കാര്യങ്ങള്‍ അവതരിപ്പിക്കാതിരിക്കാന്‍ മെത്രാപ്പോലീത്താ ശ്രമിച്ചു. 2018 ജനുവരി 4ല്‍ വീണ്ടും നടന്ന വൈദിക സമിതി യോഗത്തില്‍ Final Report വരാതിരിക്കാന്‍ ബന്ദി നാടകം കളിച്ചു. റിപ്പോര്‍ട്ടുകളിലൂടെ പുറത്തു വന്ന ഒരു കാര്യവും മെത്രാപ്പോലീത്താ പരസ്യമായി നിഷേധിച്ചിട്ടില്ല.
  33.  
  34. *3. ഭിന്നിപ്പിന്‍റെ ചാണക്യതന്ത്രം:* ഏവര്‍ക്കും അറിയാവുന്നതും നമ്മള്‍ അഭിമാനപൂര്‍വ്വം പറയുന്നതുമാണ് എറണാകുളം അതിരൂപതയിലെ വൈദികരുടെ ഐക്യവും മെത്രാപ്പോലീത്താമാരോടുള്ള സുവിശേഷാധിഷ്ഠിതമായ അനുസരണയും. ഈ ഐക്യത്തെ മെത്രാപ്പോലീത്താ ഭയപ്പെടുന്നതുകൊണ്ടു തന്നെ അത് തകര്‍ക്കാനുള്ള കുതന്ത്രങ്ങള്‍ ചില വൈദികരെ കൂട്ടുപിടിച്ചും അതിരൂപതയില്‍ അറിയപ്പെടാത്ത എന്നാല്‍ അത്മായ നേതാക്കള്‍ എന്ന് സ്വയം പ്രഖ്യാപിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തിയും മെനയുന്നതു നമ്മള്‍ കാണുന്നുണ്ട ല്ലൊ.
  35.  
  36. 4. *അതിരൂപതയുടെ സാമ്പത്തിക സുസ്ഥിരത ഇല്ലാതാക്കുക എന്നത് നിഗൂഢമായ ഒരു അജണ്ട* യായിരുന്നോയെന്ന സംശയം വര്‍ദ്ധിക്കുകയാണ്. സ്ഥല വില്പനയില്‍ നിന്നും കിട്ടിയ പണം എവിടെ പോയി എന്നതാണ് നമുക്ക് കിട്ടേണ്ട ഉത്തരം. പണം കിട്ടാനില്ലെങ്കിൽ *ഈട്* എന്ന പേരില്‍ സ്ഥലം വാങ്ങിയതെന്തിന്?
  37.  
  38. പണം കിട്ടാനുെണ്ട ങ്കില്‍ ڇഈട്ڈഎന്ന പേരില്‍ സ്ഥലം തന്നപ്പോള്‍ അതിരൂപത *വീണ്ടും ആ സ്ഥലങ്ങള്‍ക്ക് പണം നല്‍കിയത് എന്തിന്?* രണ്ടു മാസത്തോളം നിശബ്ദമായി വസ്തുനിഷ്ടമായി കാര്യങ്ങള്‍ അന്വേഷിക്കാനും,പഠിക്കാനും മെത്രാപ്പോലീത്തായെ നേരിട്ടുകണ്ടു ബോധ്യപ്പെടുത്താനും, കൂരിയമുതല്‍ പ്രെസ്ബിത്തേരിയം വരെയുള്ള ഔദ്യോഗിക സമിതികളില്‍ ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്താനും കാണിച്ച വൈദികരുടെ ആത്മാര്‍ത്ഥതയും,ധീരതയും അതിരൂപതയിലെ വൈദികരെല്ലാവരും മനസ്സിലാക്കുകയെങ്കിലും ചെയ്യേണ്ട താണ്.
  39.  
  40. *5. അഴിമതിയില്‍ നിന്ന് ആരാധനക്രമത്തിലേക്ക്* : അതിരൂപതയില്‍ ഉണ്ടായ ഭൂമിവിവാദത്തെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാക്കി കുററാരോപിതനെ പ്രതിരോധിക്കാന്‍ അതിരൂപതക്ക് പുറത്തു നിന്നുണ്ടാ യ *സംഘടിതനീക്കം* നാം കണ്ടു വല്ലൊ. അതിരൂപതവൈദികരെ ആക്ഷേപിക്കാന്‍ മുന്നിട്ട് നിന്ന ഗ്രൂപ്പുകളുടെ തലതൊട്ടപ്പന്മാർ ആരൊക്കെയാണ്?സോഷ്യല്‍ മീഡിയായിലൂടെ നുണകള്‍ പ്രചരിക്കപ്പെട്ടപ്പോള്‍ *സത്യം വിളിച്ചു പറഞ്ഞവര്‍ തെരുവുഗുണ്ട* കളായി, *അനുസരണമില്ലാത്തവരായി,ആരാധനക്രമമറിയാത്തവരായി, പിതാക്കന്മാരുടെ ഘാതകരായി, എത്ര* വിശേഷണങ്ങളാണ് നമുക്ക് ചാര്‍ത്തി തന്നത്. എറണാകുളം അതിരൂപതയിലെ വൈദികരെ കാരണമില്ലാതെ ആക്ഷേപിക്കുന്നതും പുച്ഛിക്കുന്നതും അറിഞ്ഞിട്ടും *അതിനു കാരണക്കാരനായ ആള്‍ അര്‍ത്ഥഗര്‍ഭമായ മൗനത്തിലാണ്.*
  41.  
  42. *6. *വ്യക്തിഹത്യകള്‍** : ഉന്നയിക്കപ്പെട്ട പ്രശ്നങ്ങള്‍ക്കു ഉത്തരം നല്‍കുന്നതിനു പകരം അതിരൂപതയിലെ വൈദികര്‍ക്കുവേണ്ടി സംസാരിക്കുകയും പ്രശ്നങ്ങളുടെ നിജസ്ഥിതി പൊതു സമൂഹത്തിന് കൃത്യമായി വെളിപ്പെടുത്തുകയും ചെയ്ത വ്യക്തികളെ തെരഞ്ഞു പിടിച്ച് വ്യക്തിപരമായി ആക്ഷേപിക്കുന്നതിനെ അപലപിക്കുന്നതിനോ മേജര്‍ആര്‍ച്ച് ബിഷപ്പിനുവേണ്ടി യാണ് സംസാരിക്കുന്നതെന്ന് അവകാശപ്പെട്ട് അശ്ലീലഭാഷയില്‍ സഹായ മെത്രാനെയും വൈദികരെയും അധിക്ഷേപിക്കുന്നവരെ തള്ളിപറയുന്നതിനോ മെത്രാപ്പോലീത്താ ഇതുവരെ തയ്യാറായിട്ടില്ല എന്നത് സംശയം വര്‍ദ്ധിപ്പിക്കുന്നു. ചങ്ങനാശ്ശേരിക്കാരനും ഇപ്പോള്‍ കളമശ്ശേരിയില്‍ താമസക്കാരനും മാര്‍ ആലഞ്ചേരിയുടെ അരുമ സന്താനവുമായ ഒരു വ്യക്തി പല പോര്‍ട്ടലുകളിലൂടെ എടയന്ത്രത്ത് പിതാവിനെതിരെ നടത്തുന്ന ഭീകരമായ വ്യക്തിഹത്യ മെത്രാപ്പോലീത്ത അറിയാത്തതാണോ?
  43.  
  44. *7. *തകരുന്ന സാമ്പത്തിക അടിത്തറ:** അതിരൂപതയുടെ പ്രധാനപ്പെട്ട എല്ലാ വസ്തുക്കളുടെയും രേഖകള്‍, ഇപ്പോള്‍ 80കോടിയായിരിക്കുന്ന ലോണിനുവേണ്ടി വിവിധ ബാങ്കുകളില്‍ പണയം വെച്ചിരിക്കുകയാണെന്ന് വിശ്വസിക്കാമോ? ഒരു മാസം പലിശയിനത്തില്‍ മാത്രം 85 ലക്ഷം രൂപ ബാങ്കില്‍ അടച്ചുകൊണ്ടിരിക്കുന്നുവെന്ന് അറിയുന്നുവോ. അതിരൂപതയില്‍ കഴിഞ്ഞ 2 വര്‍ഷമായി കണക്കവതരണമില്ല,ഇടപാടുകളില്‍ സുതാര്യതയില്ല,കുരിയയില്‍ കൂട്ടുത്തരവാദിത്വമില്ല,തന്നിഷ്ടപ്രകാരമുള്ള നിയമനങ്ങള്‍,സിവില്‍കാനന്‍ നിയമങ്ങളുടെ നഗ്നമായ ലംഘനം. ഇവയെല്ലാം നടന്നിട്ടും വേണ്ട സമയത്ത് വേണ്ട രീതിയില്‍ ഇടപെടാനാവാതെ,അതിരൂപതയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാകാതെ,കണ്ണും, കാതും, വായും മൂടികെട്ടി നില്‍ക്കാന്‍ വിധിക്കപ്പെട്ടവരായിട്ടാണ് സഹായമെത്രാന്മരെ കാണുന്നത്.
  45.  
  46. *8. തകരുന്ന കൂട്ടായ്മ.* 2017 ഡിസംബര്‍ 21 ന് മാര്‍ ആലഞ്ചേരിയുടെ അനുവാദ പ്രകാരം വിളിച്ചുകൂട്ടിയ പ്രെസ്ബിറ്റേരിയം ഒന്നടങ്കം ആവശ്യപ്പെട്ടതനുസരിച്ച് വികാരി ജനറാള്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അച്ചന്മ ര്‍ക്ക് എഴുതിയ സര്‍ക്കുലറിന്‍റെ പേരില്‍ വികാരി ജനറാളിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള നമ്മുടെ ഇടയില്‍ തന്നെയുള്ള ചുരുക്കം ചിലരുടെ ശ്രമവും അപലപിക്കപ്പെടേണ്ട താണ്. അതിരൂപത വൈദിക സമ്മേളനത്തില്‍ പ്രൊക്കുറേറ്റരുടെ രൂക്ഷവും പ്രകോപനാത്മകവുമായ വെല്ലുവിളികള്‍ക്ക് വളരെ ശാന്തവും എന്നാല്‍ ഉറച്ചതും വ്യക്തവുമായ മറുപടി എടയന്ത്രത്ത് പിതാവ് പറഞ്ഞത് റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയാക്ക് നല്‍കിയ വൈദികന്‍ ആരായാലും എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരോട് കടുത്ത വഞ്ചനയാണ് ആ വ്യക്തി കാണിച്ചിരിക്കുന്നത്.
  47.  
  48. *9. മത്തുപിടിപ്പിച്ച അധികാരം: “* Powercorrupts, absolute power corrupts absolutely” കടിഞ്ഞാണില്ലാത്ത അധികാരം,പങ്കുവയ്ക്കാത്ത അധികാരം,ആലോചനയില്ലാത്ത അധികാരം, ആരെയും ബോധ്യപ്പെടുത്തേണ്ട തില്ലാത്ത അധികാരം,ഇതിന്‍റെ സന്തതിയായിരുന്നു തന്നിഷ്ടപ്രകാരമുള്ള പ്രൊക്കുറേററര്‍ നിയമനവും,ഭൂമികച്ചവടത്തിലെ ഇടനിലക്കാരനെ തിരഞ്ഞെടുക്കലും.
  49.  
  50. *8. എറണാകൂളം-അങ്കമാലി അതിരൂപതക്കെതിരെ* : ഭൂമിവിവാദം നമ്മുടെ അതിരൂപതയുടെ മാത്രം പ്രശ്നമാണ്. നഷ്ടപ്പെട്ടതെല്ലാം നമുക്കൂമാത്രം. മെത്രാപ്പോലീത്ത അതിരൂപതക്കൂ പുറത്തുനിന്നാണെന്നതുകൊണ്ടു അദ്ദേഹത്തിനൂ പിന്തുണകൊടുക്കാന്‍ നമ്മളെ ആക്രമിക്കേണ്ട തുേണ്ടോ ? അതും ഭൂമിവിവാദവുമായി ബന്ധപ്പെടാത്ത കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് ?അതിരൂപതാവൈദികരെ ആരാധനക്രമവും അനൂസരണവും പഠിപ്പിക്കാനൂള്ള അവസരമാക്കി;മെത്രാപ്പോലീത്താക്ക് എതിരാക്കി;അതിരൂപതക്കകത്ത് യോഗം കൂടണമെങ്കില്‍ പുറത്തുള്ളവരൂടെ അനൂവാദം വേണമെന്നായി. ഭൂമിവിവാദം ഒതുക്കിത്തീര്‍ക്കാന്‍ ചിലര്‍ പ്രയോഗിച്ച കൂതന്ത്രത്തില്‍ നമ്മില്‍ ചിലരൂം വീണൂ. ഒററയൊരൂ ആഹ്വാനംകൊണ്ട് തീരേണ്ട പ്രശ്നത്തില്‍ ഇടപെടാതെ മാറിനിന്ന് സ്വന്തം അതിരൂപതാംഗങ്ങള്‍ തെരൂവില്‍ തമ്മില്‍ തല്ലുന്നതു നോക്കിനില്‍ക്കൂന്ന ഒരൂ മെത്രാപ്പോലീത്തായേയാണോ നമുക്കൂ വേണ്ടത്?പറയേണ്ട ത് പറയേണ്ട സമയത്ത് പറയാതിരിക്കൂന്നത് തെററിനെ പ്രോത്സാഹിപ്പിക്കൂന്നൂ;പ്രശ്നങ്ങള്‍ വഷളാക്കൂന്നൂ. നമ്മളര്‍ഹിക്കാത്ത അപമാനഭാരമാണൂ നമ്മുടെമേല്‍ കെട്ടിവക്കപ്പെട്ടിരിക്കൂന്നത്.
  51.  
  52. *10. സ്വന്തം വൈദികരെയും അതിരൂപതയെയും പരിഹസിക്കൂന്ന മെത്രാപ്പോലീത്ത* : 450ഓളം വരൂന്ന അതിരൂപതാ വൈദികരില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട വൈദികസമിതിയുടെ യോഗത്തില്‍ അദ്ധ്യക്ഷനായിരിക്കെത്തന്നെ "ഈ യോഗം തീരൂമാനിച്ചതു ഞാനറിഞ്ഞില്ല, എനിക്കൂ മാന്നാനത്തു പോകണം" എന്നൂ വാശിപിടിക്കൂന്ന മെത്രാപ്പോലീത്താ;ഔദ്യോഗിക സമിതിയില്‍ തിയതി നിശ്ചയിച്ച്,തലേദിവസംപോലും യോഗത്തിനൂണ്ടാ കൂമെന്ന് തന്നെ വിളിച്ചവരോടൂ പറഞ്ഞിട്ടൂം, 47 വൈദികര്‍ എല്ലാ തിരക്കൂം മാററിവച്ച് ബാംഗ്ലൂരൂനിന്നൂം,തൃശൂരൂനിന്നൂം,കോട്ടയത്തുനിന്നൂം വരെ എത്തിച്ചേര്‍ന്നിട്ടും,രോഗികളായവര്‍ ആശുപത്രിയില്‍നിന്നൂവരെ വൈദികസമിതി യോഗത്തിനെത്തിയപ്പോള്‍, മാന്നാനത്ത് സെമിനാറില്‍ പങ്കെടുക്കാന്‍ വേണ്ടി യോഗം നിര്‍ത്തിവച്ചുപോയ മെത്രാപ്പോലീത്താക്ക് അതിരൂപതയോടുള്ള സ്നേഹം സങ്കല്‍പിക്കാമല്ലൊ. യോഗത്തിനൂ തൊട്ടുമുന്‍പും അങ്കമാലിയില്‍ സത്യദീപം കത്തിച്ചയാളെ മുറിയില്‍ സ്വീകരിക്കാന്‍ അദ്ദേഹം മടിച്ചില്ല. കെന്നഡി കരിമ്പുംകാലയിലിനെ അറിയില്ല എന്ന് ആണയിട്ടു. മുന്‍ യോഗറിപ്പോര്‍ട്ട് ഒപ്പിടാന്‍ കൂട്ടാക്കിയില്ല;അന്വേഷണകമ്മിഷന്‍ റിപ്പോര്‍ട്ട് തനിക്കെതിരാണെന്നൂ കണ്ടപ്പോള്‍ അംഗീകരിച്ചില്ല. വിശദീകരണക്കൂറിപ്പ് അടുത്ത ഞായറാഴ്ച്ച വായിക്കാന്‍ തയ്യാറാക്കാം എന്നൂപറഞ്ഞതും വാക്കൂമാററി. ഒരൂ അതിരൂപതയുടെ അധ:പതനം! ഇനി നമ്മള്‍ എന്തു പ്രതീക്ഷിക്കണം?
  53.  
  54. *11. കേസുള്ളതുകൊണ്ട് ഒന്നൂം ചെയ്യില്ല:* മെത്രാപ്പോലീത്തായുടെ അസാന്നിദ്ധ്യത്തില്‍ സഹായമെത്രാനെ അധികാരപ്പെടുത്തി നടത്തിയ വൈദിക സമിതി യോഗത്തിന്‍റെ റിപ്പോര്‍ട്ട് യോഗം പാസ്സാക്കിയിട്ടും അദ്ധ്യക്ഷനായ മെത്രാപ്പോലീത്ത ഒപ്പിടാത്തത് എന്തുകൊണ്ടാണ്. കേസുള്ളതുകൊണ്ട് നടന്ന കാര്യങ്ങളും, കണ്ടെത്തിയ സത്യങ്ങളും നിഷേധിക്കാനാകൂമോ?കേസുവന്നതിനൂ വൈദികസമിതിയും അതിരൂപതയും എങ്ങനെ ഉത്തരവാദികളാവും? ഇനി കേസുതീരൂംവരെ ഒന്നൂം നടക്കില്ലെന്നാണോ?അതിരൂപതയുടെ പണം നഷ്ടപ്പെടുത്തിയ കൂററത്തിനൂ കേസുനടത്താനൂള്ള പണവും അതിരൂപത മുടക്കണൊ?
  55.  
  56. *ഏല്ലാം തകര്‍ന്നടിയും മുന്‍പ് ആലസ്യത്തില്‍നിന്ന് ഉണരണോ വേണ്ട യോ എന്ന് തീരൂമാനിക്കാനൂള്ള സമയമായി.* സുദൃഢവും പ്രബുദ്ധവുമായ നമ്മുടെ വൈദികകൂട്ടായ്മയും അത്മായസമൂഹവും നമ്മുടെ അതിരൂപതയുടെ ഭാവിഭാഗധേയം നിര്‍ണ്ണയിക്കാന്‍ പ്രാപ്തമാണോ എന്നതാണൂ ചോദ്യം. ഒന്നുകില്‍ *ഒന്നിച്ചുനിന്ന് പ്രതിസന്ധിയെ നേരിടുക.* അല്ലെങ്കില്‍ *എറണാകുളം-അങ്കമാലി അതിരൂപത എന്ന മഹത്തായ പൈതൃകം മറന്നു ,അധര്‍മ്മത്തിന് കുടപിടിച്ച്,അധികാരത്തിന്‍റെ തണലില്‍ തകര്‍ച്ചയുടെ ഭാഗമാകുക.* *സത്യത്തിനും നീതിക്കുംവേണ്ടി ദൈവരാജ്യത്തിന്‍റെ മൂല്യങ്ങള്‍ മുറുകെപിടിച്ച് യേശുവിനോടൊപ്പം പോരാടിയാല്‍ നഷ്ടങ്ങള്‍ ഉണ്ടാകും* . *നഷ്ടപ്പെടുത്താന്‍ തയ്യാറാകുന്നവര്‍ക്കു മാത്രമേ പുതിയ ആകാശവും പുതിയ ഭൂമിയും നിര്‍മിക്കാനാകു.* ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍,ഇപ്പോഴുള്ള പ്രതിസന്ധിക്ക് കൃത്യവും വ്യക്തവുമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ നമ്മുടെ വൈദിക കൂട്ടായ്മയില്‍ ഉയര്‍ന്നു വന്നില്ലെങ്കില്‍, നമ്മുടെ അതിരൂപതയുടെയും സീറോ മലബാര്‍ സഭയുടെയും സര്‍വ്വോപരി ക്രൈസ്തവ വിശ്വാസത്തിന്‍റെയും വിശ്വാസ്യത നഷ്ടപ്പെട്ട് നാം ആത്മവീര്യമില്ലത്തവരായി മാറും. നമ്മുടെ നിശ്ശബ്ദതയും, *നിസ്സംഗതയും,നിസ്സഹകരണവും രക്ഷപ്പെടാനാകാത്തവിധം അപകടത്തിലേക്ക് നമ്മുടെ അതിരൂപതയെ തള്ളിവിടും.*
  57.  
  58. *അതിരൂപതയുടെ നാളേയ്ക്കുവേണ്ടി ശക്തമായ തീരുമാനങ്ങളാണ് നമുക്ക് എടുക്കാനുള്ളത്. നമ്മള്‍ നിലപാടുകളെടുക്കണം* . വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇക്കാര്യങ്ങള്‍ നമ്മുടെ സഹോദരങ്ങളോട് വിശദീകരിച്ച് ക്രിയാത്മകമായി പ്രതികരിക്കാന്‍ അവരെ ഒരുക്കുമല്ലൊ. പ്രതികരിക്കേണ്ട സമയമായി. കാരണം നിക്ഷിപ്ത താല്‍പര്യക്കാര്‍ രംഗത്ത് സജീവമാണ്.
Add Comment
Please, Sign In to add comment