Guest User

Untitled

a guest
Nov 16th, 2017
72
0
Never
Not a member of Pastebin yet? Sign Up, it unlocks many cool features!
text 7.31 KB | None | 0 0
  1. ആശുപത്രി
  2. ─────────────────────────────────
  3. അഞ്ചാം നമ്പര്‍ വാര്‍ഡ്
  4. ─────────────────────────────────
  5. അഞ്ചാം നമ്പര്‍ വാര്‍ഡിലൂടെയാണു്
  6. ഭൂമദ്ധ്യരേഖ കടന്നുപോകുന്നത്.
  7. ഇവിടെയിരുന്ന് രോഗി
  8. ഉഷ്ണമേഖലയും ശീതമേഖലയും കാണുന്നു.
  9. മുറിച്ചു മാറ്റപ്പെട്ട ഒരു ചെവിയാണ് ഈ മുറി.
  10. ഇതിലൂടെ അവന്‍
  11. നിലവിളികളും പൊട്ടിച്ചിരികളും കേള്‍ക്കുന്നു.
  12. മണല്‍ക്കുന്നു കയറാന്‍ വിധിക്കപ്പെട്ട തടവുകാരെപ്പോലെ
  13. അവന്റെ കുഴഞ്ഞ ചിന്തകള്‍
  14. വീണ്ടും വീണ്ടും മനസ്സില്‍ പിടിച്ചുകയറുന്നു.
  15.  
  16. അഞ്ചാം നമ്പര്‍ വാര്‍ഡിലെ രോഗി ഉറങ്ങുന്നില്ല.
  17. അവന്റെ താപനിലയുടെ ചാപല്യങ്ങള്‍
  18. ഡോക്ടര്‍മാര്‍ക്കും മനസ്സിലാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.
  19. ഒരു നിമിഷം അവന്‍ അരയാല്‍ത്തണലിലിരുന്ന്
  20. സംസാരദുഃഖങ്ങളുടെ കാരണം തിരക്കുകയാണ്
  21. അടുത്ത നിമിഷം അവന്‍ ഒരു നീഗ്രോവിപിനത്തില്‍
  22. സ്വേച്ഛാധിപതികള്‍ക്കെതിരായ
  23. ഗൂഢാലോചനയില്‍ പങ്കെടുക്കുന്നു
  24. അവന്റെ ഹൃദയത്തിന്റെ വലതുഭാഗം ഒലീവിന്‍ കുന്നില്‍
  25. പാനപാത്രം തിരിച്ചേല്പിക്കുകയാണ്
  26. ഇടതുഭാഗം അപ്പോള്‍ ഒരു സ്പാനിഷ്‌താഴ്വരയില്‍
  27. ഫാസിസത്തിന്റെ വെടിയുണ്ടയേറ്റു ചോരയൊലിക്കുന്നു.
  28. ഇപ്പോള്‍ അവന്‍ മേരുവിന്റെ ഗുഹയിലിരുന്ന്
  29. ലോകത്തെ മുഴുവന്‍ സ്നേഹിക്കുവാന്‍ പഠിക്കുകയാണ്
  30. ഇപ്പോഴിതാ പെറൂവിയന്‍ രാത്രിയിലിരുന്ന്
  31. സാമ്രാജ്യത്വത്തിന്നെതിരെ തോക്കു നിറയ്ക്കുന്നു.
  32. ഇന്ത്യയിലെ ഖനിവേലക്കാരോടൊപ്പം
  33. കല്‍ക്കരി കോരിക്കഴിഞ്ഞ് അവന്‍
  34. ഒരു മംഗോളിയന്‍ വസന്തനൃത്തത്തില്‍
  35. ഗ്രാമീണരോടൊത്തു ചുവടുവെയ്ക്കുന്നു
  36. അങ്ങിനെയാണവന്‍ ഇടയ്ക്കിടയ്ക്കു വിയര്‍ക്കുന്നത്.
  37.  
  38. കത്തിമുനയിലൂടെ നടക്കുമ്പോഴെല്ലാം
  39. ആനന്ദത്തിന്റെ രഹസ്യമെന്താണെന്ന്
  40. അവന്‍ സ്വയം ചോദിച്ചിട്ടുണ്ട്
  41. കൗമാരപ്രണയത്തിന്റെ അസംസ്കൃത സംഗീതമാണോ
  42. അവിഹിതവേഴ്ചയുടെ ഭീതിനിറഞ്ഞ
  43. രഹസ്യസംതൃപ്തിയാണോ
  44. ഇണയുടെ അടിവയറ്റില്‍ സ്വന്തം നിഴലിന്റെ
  45. സ്പന്ദനത്തിനു ചെവിചേര്‍ത്തുള്ള കിടപ്പാണോ
  46. ശ്മശാനത്തിലുമൊതുങ്ങാത്ത
  47. തൃഷ്ണയുടെ നിരന്തര ജ്വലനമാണോ
  48. മമതയെന്നു മനുഷ്യര്‍ ഓമനപ്പേരിട്ട
  49. കൊച്ചുകൊച്ചു സ്വാര്‍ത്ഥതകളാണോ
  50. സമ്പത്തെന്നു തെറ്റിദ്ധരിക്കപ്പെട്ട നാണയങ്ങളുടെ
  51. വഞ്ചിക്കുന്ന തിളക്കമാണോ
  52. സ്ഥാനലബ്ധികളുടെ ക്ഷണികാഹങ്കാരങ്ങളാണോ
  53. സ്ഥിതപ്രജ്ഞന്റെ നിഷ്കാമകര്‍മ്മത്തിന്റെ
  54. യശസ്സാണോ
  55. ജന്മങ്ങളും വാസനകളുമവസാനിച്ച ആത്മാവിന്റെ
  56. അന്തമറ്റ രാത്രിയാണോ?
  57.  
  58. ആനന്ദത്തിന്റെ രഹസ്യമെന്താണെന്ന്
  59. അവന്‍ സ്വയം ചോദിച്ചിട്ടുണ്ട്.
  60. മൂടല്‍മഞ്ഞുവീണ ആകാശം നോക്കി അവന്‍
  61. നോക്കും വാക്കും മനസ്സുമെത്താത്ത
  62. പൊരുളിനെക്കുറിച്ചു ചിന്തിച്ചു നോക്കിയിട്ടുണ്ട്
  63. എന്നാല്‍ അവനു ബ്രഹ്മസാക്ഷാത്കാരം കൈവന്നില്ല
  64. ബന്ധങ്ങള്‍ അവനു സമ്മാനിച്ചത് ദുഃഖം മാത്രമായിരുന്നു
  65. അവന്‍ സ്നേഹിച്ചവര്‍ മറ്റാരേയൊ സ്നേഹിച്ചു
  66. അവനെ സ്നേഹിച്ചവര്‍ അവന്റെ സ്നേഹം കിട്ടാതെ മരിച്ചു
  67. അവന്‍ എപ്പോഴും താന്‍ എന്തായിരുന്നുവോ
  68. അതല്ലാതാവാന്‍ കൊതിച്ചു
  69. കുറെക്കാലം അവന്‍ മരിക്കുന്ന മനുഷ്യന്റെ
  70. വിധിയോര്‍ത്തു കരഞ്ഞു
  71. പിന്നീട് ജീവിക്കുന്ന മനുഷ്യരുടെ
  72. വിധിയോര്‍ത്തു ക്ഷോഭിച്ചു
  73.  
  74. വഴികാട്ടുന്ന നക്ഷത്രങ്ങള്‍ പൊലിഞ്ഞുപോയതറിഞ്ഞ്
  75. അവനിപ്പോഴും കഥയിലെ മരങ്കൊത്തിയെപ്പോലെ
  76. മുങ്ങാത്ത കപ്പലിനു പറ്റിയ മരം തേടി
  77. മരത്തില്‍നിന്നു മരത്തിലേയ്ക്ക് ചാടിച്ചാടി നടക്കുന്നു
  78. കൊത്തിക്കൊത്തി നടക്കുന്നു.
  79. ─────────────────────────────────
Add Comment
Please, Sign In to add comment