Not a member of Pastebin yet?
Sign Up,
it unlocks many cool features!
- webcache.googleusercontent.com
- സി.ലൂസി കളപ്പുരയെ അധിക്ഷേപിച്ച് കത്തോലിക്കാ സഭയുടെ മുഖപത്രം; പുരോഹിതര്‍ക്ക് ബ്രഹ്മചര്യം അടക്കമുള്ള വ്രതങ്ങള്‍ ആവശ്യമില്ലെന്ന് ലേഖകന്‍
- 4-5 minutes
- ചില ചാനലുകള്‍ പ്രത്യേക താല്‍പര്യമെടുത്ത് ചാനല്‍ റേറ്റിംഗ് മുന്നില്‍കണ്ട് കന്യാസ്ത്രീകളെ ഉപകരണമാക്കുന്നു. ഈ കന്യാസ്ത്രീ സന്യാസവസ്ത്രം മാറ്റി ചുരിദാര്‍ ധരിച്ച് വളരെ വികലമായ ആക്ഷേപവും ഉന്നയിച്ച് സ്വന്തം ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും മാധ്യമശ്രദ്ധ നേടിയിരുന്നുവെന്നും ലേഖകന്‍
- കോട്ടയം: കത്തോലിക്കാ സഭയിലെ തെറ്റുകള്‍ക്കെതിരെ പ്രതികരിക്കുന്ന സി.ലൂസി കളപ്പുര എഫ്.സി.സിക്കെതിരെ അധിക്ഷേപവുമായി കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക. പത്രത്തിന്റെ എഡിറ്റോറിയന്‍ പേജില്‍ മാനന്തവാടി രൂപതയിലെ വൈദികനായ ഫാ.നോബിള്‍ തോമസ് പാറയ്ക്കല്‍ ആണ് 'കത്തോലിക്കാ സന്യാസം വീണ്ടും അപഹസിക്കപ്പെടുമ്പോള്‍' എന്ന പേരില്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇന്നു കത്തോലിക്കാ സഭയിലെ സന്യസ്ത ജീവിതം ഒരു കന്യാസ്ത്രീയുടെ വ്രതബദ്ധജീവിതത്തോടുള്ള വ്യത്യസ്ത സമീപനങ്ങള്‍ മൂലം ചര്‍ച്ചാവിഷയമായിരിക്കുകയാണ്. ക്രൈസ്തവ സന്യാസത്തിന്റെ അടിസ്ഥാന ധാരണകളെ ഒരു മതേതര സമൂഹത്തിന്റെ ക്ണാടിയിലൂടെ വിലയിരുത്തുന്ന മാധ്യമങ്ങളിലാണ് അവര്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. വിഷയം കൈകാര്യം ചെയ്യുന്നവരാകട്ടെ ഈ വിഷയത്തെ അതര്‍ഹിക്കുന്ന പക്വതയോടെ വിലയിരുത്താന്‍ മാത്രം അറിവില്ലാത്തവരുമാണെന്ന് ലേഖകന്‍ പറയുന്നു. സി.ലൂസിയുടെ പേര് എടുത്തു പറയാതെയാണ് വിമര്‍ശനം.
- ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നീ വ്രതങ്ങള്‍ സന്യാസ്തര്‍ക്കു മാത്രമാണ് ബാധകമെന്നും വൈദികര്‍ക്ക് ബാധകമല്ലെന്നും ലേഖകന്‍ പറഞ്ഞുവയ്ക്കുന്നു. സി.ലൂസിയുടെ ഉള്‍പ്പെടെ കത്തോലിക്കാ സഭയിലെ വിഷയങ്ങള്‍ ചര്‍ച്ചയാക്കിയ മാധ്യമങ്ങളെയും ഇദ്ദേഹം വെറുതെ വിടുന്നില്ല. അല്പസത്യങ്ങളെ കച്ചവടച്ചരക്കാക്കുകയും അസത്യങ്ങളെ അന്തിചര്‍ച്ചയായി അവതരിപ്പിക്കുകയും ചെയ്യുന്ന മാധ്യമങ്ങളുടെ യുഗത്തില്‍ സന്യാസം അല്പന്റെ വായ്ത്താരിയല്ലെന്ന് ഓര്‍മ്മവേണമെന്നും ഫാ.നോബിള്‍ പറയുന്നു. ചില ചാനലുകള്‍ പ്രത്യേക താല്‍പര്യമെടുത്ത് ചാനല്‍ റേറ്റിംഗ് മുന്നില്‍കണ്ട് കന്യാസ്ത്രീകളെ ഉപകരണമാക്കുന്നു. ഈ കന്യാസ്ത്രീ സന്യാസവസ്ത്രം മാറ്റി ചുരിദാര്‍ ധരിച്ച് വളരെ വികലമായ ആക്ഷേപവും ഉന്നയിച്ച് സ്വന്തം ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും മാധ്യമശ്രദ്ധ നേടിയിരുന്നുവെന്നും ലേഖകന്‍ വിമര്‍ശിക്കുന്നു.
- മാനനന്തവാടി രൂപതയുടെ പി.ആര്‍.ഒ കൂടിയായ ഇദ്ദേഹം താന്‍ വൈദികനാണെന്ന കാര്യം മറച്ചുവച്ച് നോബിള്‍ പാറയ്ക്കല്‍ എന്നപേരിലാണ് എഴുതിയിരിക്കുന്നത്. മാനന്തവാടി രൂപതയില്‍ തന്നെയുള്ള സി.ലൂസിയെ ഫേസ്ബുക്കിലും മറ്റ് സമൂഹ മാധ്യമങ്ങളലൂടെയും നിരന്തരം അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നതിന് പിന്നില്‍ ഈ വൈദികനാണെന്ന് അവര്‍ ഇന്ന് ഒരു ചാനലില്‍ പ്രതികരിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ നടക്കുന്ന ആക്രമണത്തിനെതിരെ പല തവണ പോലീസിന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും സി.ലൂസി പല തവണ വ്യക്തമാക്കിയിരുന്നു.
- പൗരോഹിത്യത്തിന് വ്രതങ്ങള്‍ ആവശ്യമില്ലെന്ന് പറയുന്ന വൈദികന്‍ അതിനു നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്. പൗരോഹിത്യം സന്യാസജീവിതത്തില്‍ നിന്ന് വ്യത്യസ്തമാണ്. ഈ വ്രതങ്ങളല്ല പൗരോഹിത്യത്തിന്റെ അടിസ്ഥാനം. ഈ വ്രതങ്ങള്‍ സ്വീകരിച്ച് സന്യാസികളായിത്തീരുന്ന പുരുഷന്മാര്‍ പൗരോഹിത്യവും ചിലപ്പോള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍, പൗരോഹിത്യത്തിന്റെ അടിസ്ഥാനം മെത്രാന്റെ കൈവയ്പാണ്. ദാരിദ്ര്യം, ബ്രഹ്മചര്യം, അനുസരണം എന്നിവ സന്യാസികളെപോശല അവര്‍ വ്രതങ്ങളായി സ്വീകരിക്കുന്നില്ല. ഈ വ്രതങ്ങള്‍ക്ക് പൗരോഹിത്യവും തമ്മില്‍ സത്താപരമായ ബന്ധമില്ലെന്നും ഫാ.നോബിള്‍ പറയുന്നു.
- സന്യാസം സ്വീകരിച്ച പുരുഷന്മാര്‍ വൈദികരാകുമ്പോള്‍ ഈ വ്രതങ്ങള്‍ പാലിക്കുന്നുണ്ടെങ്കിലും സന്യാസികളല്ലാത്ത രൂപതാവൈദികര്‍ (ഇടവക വൈദികര്‍) പൗരോഹിത്യ നിയമങ്ങള്‍ (കാനന്‍ നിയമങ്ങള്‍) അനുസരിച്ച് ജീവിക്കുകയും ചെയ്യുന്നു. ദാരിദ്ര്യം വ്രതമല്ലാത്ത രൂപതാ വൈദികന്‍ ജീവിക്കുന്നപോലെ തനിക്ക് ജീവിക്കണമെന്ന് ദാരിദ്ര്യവ്രതം സ്വീകരിച്ച സന്യാസിയോ സന്യാസിനിയോ വാശിപിടിക്കാറില്ല. ഇത്തരം സത്യങ്ങളെ മനസ്സിലാക്കാനുള്ള സാവകാശം കാണിക്കാത്ത മാധ്യമങ്ങള്‍ ഇവ അറിയാവുന്ന കാര്യങ്ങളാണെങ്കിലും അവയെ സ്വാര്‍ഥലാഭത്തിനായി വളച്ചൊടിച്ച് അവതരിപ്പിക്കുന്നു.
- സി.ലൂസിയോട് എഫ്.സി.സി മദര്‍ ജനറാള്‍ വിശദീകരണം തേടിയതും അതേകുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുമാണ് ഈ വൈദികനെ പ്രകോപിപ്പിച്ചിരിക്കുന്നത്. സി.ലൂസി എറണാകുളത്ത് എസ്.ഒ.എസ് സമരത്തില്‍ പങ്കെടുത്തത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്ക് അപമാനമുണ്ടാക്കിയെന്ന് നോബിള്‍ പാറയ്ക്കല്‍ സമര്‍ത്ഥിക്കുന്നത്. ഈ ദിനപത്രത്തില്‍ മുന്‍പും കന്യാസ്ത്രീകളെ അധിക്ഷേപിച്ച് പരമ്പര വരെ വന്നിരുന്നു. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ കന്യാസ്ത്രീകള്‍ സമരം നടത്തിയതും മാധ്യമങ്ങളിലൂടെ നിരന്തരം പ്രതികരിച്ചതുമായിരുന്ന അന്നത്തെ വിമര്‍ശനത്തിന് പിന്നില്‍.
- =Scanned image of the Deepika Article also attached with this article. Image is available in the following link=
- https://imagebin.ca/v/4TLy0bOCXD9P
Add Comment
Please, Sign In to add comment