daily pastebin goal
50%
SHARE
TWEET

Untitled

a guest Jun 14th, 2018 122 Never
Not a member of Pastebin yet? Sign Up, it unlocks many cool features!
 1. [{
 2.     'pid': 'vak17V6awAUD0mUy3KsfT7hKqQKmKP',
 3.     'text': 'ലണ്ടന്\u200d:\xa0 ഗര്\u200dഭച്ഛിദ്രവുമായി ബന്ധപ്പെട്ടുള്ള കര്\u200dശന നിയമത്തില്\u200d മാറ്റം വരുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനായി അയര്\u200dലണ്ടില്\u200d നടക്കാനിരിക്കുന്ന അഭിപ്രായവോട്ടെടുപ്പിന് മുന്നോടിയായി ഫെയ്\u200cസ്ബുക്ക് പുതിയ ടൂള്\u200d രാജ്യത്ത് അവതരിപ്പിച്ചു. കേബ്രംജ് അനലിറ്റിക്ക വിവാദത്തിന്റെ പശ്ചാത്തലത്തില്\u200d കാനഡയില്\u200d പരീക്ഷണാടിസ്ഥാനത്തില്\u200d അവതരിപ്പിച്ച ട്രാന്\u200dസ്പാരന്\u200dസി ടൂള്\u200d ആണ് ഫെയ്\u200cസ്ബുക്ക് അയര്\u200dലണ്ടില്\u200d അവതരിപ്പിച്ചത്.\r\n\r\nഒരു ഫെയ്\u200cസ്ബുക്ക് പേജ് പ്രചരിപ്പിക്കുന്ന പരസ്യങ്ങള്\u200d ഏതെല്ലാം ആണെന്ന് ഉപയോക്താക്കള്\u200dക്ക് എളുപ്പം കണ്ടെത്താനുള്ള ടൂള്\u200d ആണിത്. ഇതിനായി View Ads എന്ന പുതിയൊരു ബട്ടന്\u200d ഫെയ്\u200cസ്ബുക്ക് പേജുകളില്\u200d ലഭ്യമാവും. ഈ ബട്ടനില്\u200d ക്ലിക്ക് ചെയ്താല്\u200d ആ ഫെയ്\u200cസ്ബുക്ക് പേജ് നടത്തിക്കൊണ്ടിരിക്കുന്ന പരസ്യ പ്രചാരണങ്ങള്\u200d ഏതെല്ലാം ആണെന്ന് മനസിലാക്കാന്\u200d സാധിക്കും. പരസ്യങ്ങളുടെ ആധികാരികത മനസിലാക്കാന്\u200d സഹായിക്കുന്ന ടൂള്\u200d ആണിത്.\xa0\r\n\r\nഫേയ്\u200cസ്ബുക്ക് ഉള്\u200dപ്പടെയുള്ള സോഷ്യല്\u200d മീഡിയ സൗകര്യങ്ങള്\u200d പ്രയോജനപ്പെടുത്തി റഷ്യന്\u200d ഏജന്\u200dസികള്\u200d അമേരിക്കന്\u200d തിരഞ്ഞെടുപ്പ് അട്ടിമറിച്ച സംഭവം വലിയ കോലാഹലം സൃഷ്ടിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വ്യാജപരസ്യങ്ങളിലൂടെയും പോസ്റ്റുകളിലൂടെയും ജനകീയ വികാരം അട്ടിമറിക്കാന്\u200d റഷ്യന്\u200d ഏജന്\u200dസികള്\u200d ശ്രമിക്കുകയായിരുന്നു.\r\n\r\nഈ സംഭവം അയര്\u200dലണ്ട് ഉള്\u200dപ്പടെയുള്ള രാജ്യങ്ങള്\u200d ആശങ്കയോടെയാണ് കണ്ടത്. ഏറെ നാളുകളായി രാജ്യത്ത് വിവാദമായ ഗര്\u200dഭച്ഛിദ്ര നിരോധന നിയമം മാറ്റണമെന്ന ആവശ്യം ഉയരുന്നുണ്ട്. മേയില്\u200d ഇതില്\u200d അഭിപ്രായ വോട്ടെടുപ്പിന് ഒരുങ്ങുകയാണ് രാജ്യം. എന്നാല്\u200d സോഷ്യല്\u200d മീഡിയ വഴിയുള്ള അട്ടിമറി സാധ്യത അധികൃതര്\u200d ആശങ്കയോടെയാണ് കാണുന്നത്.\xa0\r\n\r\nഈ സാഹചര്യത്തിലാണ് ഫെയ്\u200cസ്ബുക്ക് വഴിയുള്ള പരസ്യങ്ങളില്\u200d കൂടുതല്\u200d സുതാര്യത ഉറപ്പുവരുത്തുന്നതിനായി ഫെയ്\u200cസ്ബുക്ക് പുതിയ ടൂള്\u200d അവതരിപ്പിച്ചത്.',
 4.     'title': 'അഭിപ്രായ വോട്ടെടുപ്പ് അട്ടിമറിക്കാതിരിക്കാന്\u200d അയര്\u200dലണ്ടില്\u200d ഫെയ്\u200cസ്ബുക്കിന്റെ പുതിയ ടൂള്\u200d',
 5.     'category': 'technology'
 6. }, {
 7.     'pid': 'qqKUIaT73XMD2synTmf12M6r53hjR0',
 8.     'text': ': ലൂയിസ് സുവാരസ്, എഡിൻസൺ കവാനി, ഗോഡിൻ, മതിയാസ് വെസിനോ, ഹോസെ മരിയ ജിമെനിസ്.\r\nടീം ഘടന (4‐3‐1‐2): ഫെർണാണ്ടോ മുസ്ലേര, ഗിലെർമോ വരേല, ദ്യേഗോ ഗോഡിൻ, ഹോസെ മരിയ ജിമെനിസ്, ഗാസ്റ്റൺ സിൽവ, നഹിതാൻ നാൻഡെസ്, മതിയാസ് വെസിനോ, റോഡ്രിഗോ ബെന്റാങ്കുർ, ജോർജിയൻ അറാസ്കയിറ്റ, ലൂയിസ് സുവാരസ്, എഡിൻസൺ കവാനി. യുവത്വം നിറഞ്ഞ ടീമാണ് ഉറുഗ്വേയ്ക്ക്. പരിചയസമ്പന്നന്മാരുമുണ്ട്. കവാനി, സുവാരസ്, ഗോഡിൻ എന്നിവരാണ് ടീമിന്റെ കരുത്ത്. ഒപ്പം മികച്ച യുവനിര. റഷ്യയിൽ ഉറുഗ്വേൻ ഫുട്ബോളിന്റെ തലമുറമാറ്റംകൂടിയാണ്. മു ന്നേറ്റത്തിൽ കവാനി‐സുവാരസ് സഖ്യം. സെൻട്രൽ ഡിഫൻഡർമാരായി ഗോഡിനും ഇരുപത്തിമൂന്നുകാരനായ ജിമെനിസും. മധ്യനിരയും ശക്തം. വെസിനോ, ഇരുപതുകാരനായ ബെന്റാങ്കുർ സഖ്യമാണ് മധ്യനിരയുടെ കരുത്ത്. പക്ഷേ, പരിചയസമ്പത്തില്ലാത്തതാണ് ആശങ്ക. ക്രിസ്റ്റ്യൻ റോഡ്രിഗസ് ആണ് കൂട്ടത്തിൽ പരിചയസമ്പത്തുള്ള കളിക്കാരൻ. ലൂകാസ് ടോറെയ്റ, ഫെഡെറികോ വാൽവെർദെ എന്നിവർ പകരക്കാരുടെ നിരയിലും. മുന്നേറ്റത്തിൽ സുവാരസിനെയും കവാനിയെയും കൂടുതൽ ആശ്രയിക്കേണ്ടിവരും. വലിയ മത്സരങ്ങളിൽ ഇത് തിരിച്ചടിയാകും. ഇരുവരും ക്ലബ് ഫുട്ബോളിൽ നല്ല കളി പുറത്തെടുത്തു. സുവാരസിന് ബാഴ്സയ്ക്കായി സീസണിന്റെ ആദ്യഘട്ടത്തിൽ തിളങ്ങാനായില്ല. അവസാനമാകുമ്പോഴേക്കും മെച്ചപ്പെട്ടു. സ്പാനിഷ് ലീഗ് ഗോളടിക്കാരിൽ മൂന്നാമനായിരുന്നു സുവാരസ്. കവാനി 28 ഗോളുമായി ഫ്രഞ്ച് ലീഗിൽ ഒന്നാമനായി. നെയ്മറുടെ സാന്നിധ്യത്തിലും കവാനിയുടെ ഗോളടിമികവ് മങ്ങിയില്ല. പ്രതിരോധത്തിൽ ഗോഡിൻ അത്ലറ്റികോ മാഡ്രിഡിൽ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ലീഗിൽ ഏറ്റവും കുറവ് ഗോൾ വഴങ്ങിയത് അത്ലറ്റികോയായിരുന്നു. ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേരയുടെ പ്രകടനവും നിർണായകമാകും. യോഗ്യതാ റൗണ്ടിൽ ഉറുഗ്വേയുടേത് മികച്ച പ്രകടനമായിരുന്നു. എങ്കിലും ആദ്യഘട്ടത്തിലെ മേധാവിത്വം പിന്നീട് കിട്ടിയില്ല. ലോകകപ്പ് ആദ്യറൗണ്ടിൽ കടുപ്പമേറിയ എതിരാളികളില്ല. ആദ്യ റൗണ്ട് ഉറുഗ്വേയ്ക്ക് അനായാസം കടക്കാം. പക്ഷേ, നോക്കൗട്ടിൽ കളി മാറും.',
 9.     'title': 'സൂക്ഷിക്കുക, സുവാരസ്\u200c',
 10.     'category': 'business'
 11. }, {
 12.     'pid': 'QZ1YmwjVq63qs6x3bw5DJ3pwEk84Xg',
 13.     'text': 'ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി തങ്ങളുടെ പ്രചാരക് ക്യാംപിൽ പങ്കെടുക്കുമെന്ന് ആർഎസ്എസ്. ജൂൺ ഒൻപതിനു ക്യാംപിന്റെ സമാപന പരിപാടിയിൽ മുൻ രാഷ്ട്രപതി സംസാരിക്കുമെന്നാണ് ആർഎസ്എസ് കേന്ദ്രങ്ങൾ പറയുന്നത്. അദ്ദേഹത്തെ ക്ഷണിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആർഎസ്എസ് ആസ്ഥാനമായ നാഗ്\u200cപുരിൽ നടക്കുന്ന അവസാനവർഷ ക്യാംപ് ഓഫിസർ ട്രെയിനിങ് ക്യാംപിന്റെ (സംഘ ശിക്ഷ വർഗ്) പാസിങ് ഔട്ട് പരേഡിൽ മുൻ രാഷ്ട്രപതിയെത്തുമെന്ന വാർത്ത വലിയ രാഷ്ട്രീയ ചർച്ചകൾക്കു വഴിവച്ചിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് കേന്ദ്രങ്ങൾ പ്രതികരിച്ചിട്ടില്ല. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന മുഖർജി കോൺഗ്രസിന്റെ മുൻനിര ദേശീയ നേതാവായിരുന്നു. 2012ലാണു രാഷ്ട്രപതിയായത്.',
 14.     'title': 'പ്രണബ് മുഖർജിയെ നാഗ്പുർ ക്യാംപിൽ പങ്കെടുപ്പിക്കാൻ ആർഎസ്എസ്',
 15.     'category': 'business'
 16. }, {
 17.     'pid': 'rDGPyH2inEvjQAbFo6DG1dRa3f9rNV',
 18.     'text': 'സിഡ്നി∙ പന്തു ചുരണ്ടൽ വിവാദത്തിനു പിന്നാലെ ഡേവിഡ് വാർണറുടെ ജീവിതത്തിൽ മറ്റൊരു ദുരന്തം കൂടി\xa0 സംഭവിച്ചതായി വെളിപ്പെടുത്തൽ. വിവാദ കാലത്ത് തനിക്കു ഗർഭഛിദ്രം സംഭവിച്ചതായി വാർണറുടെ ഭാര്യ ക്യാൻഡിസ് വെളിപ്പെടുത്തി. പന്തു ചുരണ്ടലുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ഫലമായാണു ഗർഭഛിദ്രം എന്നാണു ക്യാൻഡിസിന്റെ പ്രതികരണം. വാർണർ– ക്യാൻഡിസ് ദമ്പതികൾക്ക് നിലവിൽ രണ്ടു പെൺകുട്ടികളുണ്ട്.',
 19.     'title': 'വിവാദത്തിനിടെ  വാർണറിന്   നഷ്ടങ്ങളേറെ',
 20.     'category': 'sports'
 21. }, {
 22.     'pid': 'ggIMUeSTG7hNg4e86W0RQpUBBP2b4N',
 23.     'text': 'ബർലിൻ\r\nജർമനിക്ക് ഗോൾകീപ്പർ മാനുവൽ നോയെയുടെ കാര്യത്തിൽ പ്രതീക്ഷ. ശനിയാഴ്ച ഓസ്ട്രിയക്കെതിരായ ലോകകപ്പ് സന്നാഹമത്സരത്തിൽ നോയെ കളിക്കുമെന്ന് ജർമനിയുടെ ഗോൾ കീപ്പിങ് കോച്ച് ആൻഡ്രിയാനസ് കോയെപെകെ പറഞ്ഞു. ബ്രസീൽ ലോകകപ്പിലെ ജർമനിയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച നോയെ എട്ടുവർഷമായി ഒന്നാം നമ്പർ ഗോളിയാണ്. പക്ഷേ, കഴിഞ്ഞ സെപ്തംബറിൽ കാൽപ്പാദത്തിന് പരിക്കേറ്റ നോയെക്ക് ഒരു മത്സരത്തിലും പിന്നെ കളിക്കാൻകഴിഞ്ഞിട്ടില്ല. ഇതിനിടെ ലോകകപ്പ് ടീമിൽ നോയെ ഇടംപിടിച്ചു. ജർമൻ ടീം ഇറ്റലിയിൽ ഇപ്പാനിലാണ് നിലവിൽ പരിശീലനം നടത്തുന്നത്. ജർമൻ അണ്ടർ 20 ടീമുമായുള്ള കളിയിൽ നോയെ അരമണിക്കൂർ കളത്തിലിറങ്ങി. ശാരീരികക്ഷമത വീണ്ടെടുത്തു. ജൂൺ അഞ്ചിനുമുമ്പ് ജർമനിയുടെ അന്തിമ ടീമിനെ പ്രഖ്യാപിക്കും. നിലവിൽ 27 അംഗ ടീമിനെയാണ് കോച്ച് ജോക്വിം ലോ പ്രഖ്യാപിച്ചത്.\r\nകെവിൻ ട്രാപ്പ്, മാർക് ആന്ദ്രേ ടെർ സ്റ്റെയ്ഗൻ, ബെൺഡ് ലിനോ എന്നിവരാണ് സാധ്യതാ ടീമിലെ മറ്റ് ഗോൾകീപ്പർമാർ. ലോകകപ്പിൽ നോയെതന്നെയാകും ഒന്നാം നമ്പർ ഗോളിയെന്ന് കോയെപെകെ സൂചന നൽകി.നോയെ അല്ലെങ്കിൽ ടെർ സ്റ്റെയ്ഗനാണ് സാധ്യത. കോൺഫെഡറേഷൻസ് കപ്പിൽ ടെർ സ്റ്റെയ്ഗനായിരുന്നു ഗോൾകീപ്പർ. ബാഴ്സലോണയ്ക്കുവേണ്ടിയും നല്ല പ്രകടനം പുറത്തെടുത്തു. ജൂൺ എട്ടിന് സൗദി അറേബ്യയുമായാണ് ജർമനിയുടെ അവസാന സന്നാഹമത്സരം.',
 24.     'title': 'നോയെ ഓസ്ട്രിയക്കെതിരെ കളിച്ചേക്കും',
 25.     'category': 'sports'
 26. }, {
 27.     'pid': 'SguVgEB8Zld5AzveNR42Ykv2qgll7G',
 28.     'text': 'ദില്ലി: ഇന്ത്യന്\u200d ബാഡ്മിന്റണ്\u200d താരം കിഡംബി ശ്രീകാന്ത് പുരുഷ വിഭാഗം ബാഡ്മിന്റണ്\u200d ലോക റാങ്കിംഗില്\u200d ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ലോകചാമ്പ്യന്\u200d ഡെന്\u200dമാര്\u200dക്കിന്റെ വിക്ടര്\u200d അക്\u200cസെല്\u200dസനെ മറികടന്നാണ് ശ്രീകാന്ത് കരിയറില്\u200d ആദ്യമായി ലോക ഒന്നാം നമ്പര്\u200d സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.\nലോക ബാഡ്മിന്റണ്\u200d ഫെഡറേഷന്\u200d ഇന്ന് പുറത്തിറക്കിയ റാങ്കിംഗ് പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം സ്ഥാനം അലങ്കരിച്ചിരിക്കുന്നത്.\xa076, 895 പോയിന്റോടെയാണ് ശ്രീകാന്തിന്റെ നേട്ടം. പ്രകാശ് പദുകോണിന് ശേഷം ആദ്യമായാണ് ഒരിന്ത്യന്\u200d പുരുഷതാരം ഒന്നാം റാങ്ക് സ്വന്തമാക്കുന്നത്.\n2015 ല്\u200d സൈന നെഹ്\u200cവാള്\u200d വനിതാ വിഭാഗത്തില്\u200d ഒന്നാം സ്ഥാനത്തെത്തിയ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്\u200d താരം ലോകഒന്നാം റാങ്കില്\u200d എത്തുന്നത്. പി ഗോപീചന്ദ് പരിശീലകനായിരിക്കെയാണ് രണ്ട് പേരും ഒന്നാം റാങ്ക് കരസ്ഥമാക്കിയത് എന്നതും ശ്രദ്ധേയമാണ്.\nഗോള്\u200dഡ് കോസ്റ്റില്\u200d നടക്കുന്ന കോമണ്\u200dവെല്\u200dത്ത് ഗെയിംസില്\u200d പങ്കെടുത്തുകൊണ്ടിരിക്കുന്ന ശ്രീകാന്തിന് റാങ്കിംഗിലെ ഈ നേട്ടം കൂടുതല്\u200d ആത്മവിശ്വാസം നല്\u200dകും. നേരത്തെ ടീം ഇനത്തില്\u200d ശ്രീകാന്ത് ഉള്\u200dപ്പെട്ട ഇന്ത്യന്\u200d സഖ്യം ചരിത്രത്തില്\u200d ആദ്യമായി സ്വര്\u200dണം നേടിയിരുന്നു.\xa0പുരുഷ വിഭാഗം ബാഡ്മിന്റണില്\u200d ശ്രീകാന്ത് ക്വാര്\u200dട്ടറില്\u200d കടന്ന് മെഡല്\u200d പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്.',
 29.     'title': 'ബാഡ്മിന്റണ്\u200d റാങ്കിംഗ്: കെ ശ്രീകാന്ത് ലോക ഒന്നാം നമ്പറില്\u200d',
 30.     'category': 'business'
 31. }, {
 32.     'pid': 'zmZuwQpao6TdtQASCKlwBX85cGQuRa',
 33.     'text': 'ഫോട്ടോകള്\u200d കൈമാറാനും അത്യാവശ്യം സര്\u200dട്ടിഫിക്കറ്റുകളുടെ സ്കാന്\u200dചെയ്ത് അയക്കാനും നമുക്ക് വാട്സ് ആപ് വേണം. വോയ്സ് കോളുകളും വീഡിയോ കോളുകളും ഒക്കെ ചെയ്യാന്\u200d നമ്മുടെ പ്രിയപ്പെട്ട ആപ് വാട്സ് ആപ്പാണ്. ചങ്ങാതികളുമായും മറ്റും ഇടപെടുമ്പോള്\u200d മുകളില്\u200dപ്പറഞ്ഞ ഫോട്ടോകളും, കോളുകളും ഒക്കെ കൂടാതെ നമ്മള്\u200d കൈമാറ്റംചെയ്യുന്ന ഒന്നാണ് പണം. കൂട്ടുകാരുമായി ഒത്തുചേരാനുള്ള പ്ളാന്\u200d വാട്സ് ആപ്പില്\u200d ഉണ്ടാക്കുന്നു. കണ്ടുമുട്ടിയതിന്റെ ചിത്രങ്ങള്\u200d വാട്സ് ആപ്പിലൂടെ കൈമാറുന്നു. പക്ഷെ ചെലവായ പണം സെറ്റില്\u200dചെയ്യാന്\u200d മറ്റുള്ള ആപ്പുകളും ക്യാഷും ഉപയോഗിക്കുന്നു. ഇതിനുകൂടെ വാട്സ് ആപ്എന്തുകൊണ്ട് സൌകര്യമൊരുക്കുന്നില്ല എന്ന്  വിചാരിച്ചിട്ടില്ലേ? എങ്കില്\u200d അതിനൊരു ഉത്തരം തയ്യാര്\u200d. ഇനി നിങ്ങള്\u200dക്ക് ഇന്ത്യയിലെ ബാങ്കുകളിലേക്ക് ബന്ധിക്കപ്പെട്ടിരിക്കുന്ന നമ്പറുകളിലേക്ക് ഇനി പണമയക്കാം.യൂനിഫൈഡ് പേമെന്റ് ഇന്റര്\u200dഫേസ് (ഡജക) അധിഷ്ഠിത ആപ്പുകളായ ‘ഭിം, ഫോണ്\u200dപേ, ഗൂഗിള്\u200d തേസ് അല്ലെങ്കില്\u200d ബാങ്കുകളുടെ യുപിഐ ആപ്പുകള്\u200d—ഇവയില്\u200d ഏതെങ്കിലുമൊക്കെ ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്\u200d സംഭവം വളരെ ലളിതമാണ്. വാട്സ് ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് പ്ളേ/ആപ്പില്\u200d സ്റ്റോറില്\u200dനിന്ന് ഇന്\u200dസ്റ്റാള്\u200d ചെയ്യുക. എന്നിട്ട് വാട്സ് ആപ് തുറന്നാല്\u200d കാണുന്ന മുകളിലെ വലത്തെ അറ്റത്തെ മൂന്ന് കുത്തുകളുള്ള മെനുവില്\u200d ക്ളിക്കുക. അതില്\u200d ജമ്യാലി എന്ന് ഉണ്ടോ എന്ന് നോക്കുക. ഉണ്ടെങ്കില്\u200d അതില്\u200d ക്ളിക്ക്ചെയ്ത്, നിങ്ങളുടെ ബാങ്കും അക്കൌണ്ടും തെരഞ്ഞെടുത്ത് സെറ്റപ്പ് ചെയ്യുക. ഇനി നിങ്ങള്\u200dക്ക് വാട്സ് ആപ്് പേമെന്റ് ആക്ടിവേറ്റ് ചെയ്ത ആര്\u200dക്കും പണമയക്കാം, ഫയലും ഫോട്ടോകളും അയക്കുന്ന അത്രയും എളുപ്പത്തില്\u200d.ഇനി നിങ്ങള്\u200d ഇതുവരെ ഒരു യുപിഐ ആപ്പും ഉപയോഗിക്കാത്ത ആളാണെങ്കില്\u200d, ഒരു അധികപടികൂടിയുണ്ട്. മുകളില്\u200d പറഞ്ഞപോലെ നിങ്ങള്\u200d ബാങ്കും, അക്കൌണ്ടും തെഞ്ഞെടുക്കുമ്പോള്\u200d ഒരുപടികൂടി സെറ്റ്ചെയ്യേണ്ടിവരും. ഇതാണ് ആ അക്കൌണ്ടിന്റെ യുപിഐ പിന്\u200d. ഏത് യുപിഐ ആപ്പിലും ആ അക്കൌണ്ട് ഉപയോഗിക്കുമ്പോള്\u200d ഈ പിന്\u200d ആവശ്യംവരും.സെറ്റിങ്സില്\u200d ചെന്നുനോക്കിയപ്പോള്\u200d പേമെന്റ്സ് ഓപ്ഷന്\u200d കാണാനില്ലേ? ഈ ഫീച്ചര്\u200d എല്ലാവര്\u200dക്കും ലഭ്യമായിട്ടില്ല. ഈ ഫീച്ചര്\u200d ലഭ്യമായ ഒരു വ്യക്തി നിങ്ങള്\u200dക്ക് പണമയക്കാന്\u200d നോക്കിയാല്\u200d നിങ്ങള്\u200dക്ക് പേമെന്റ്സ് എന്ന ഓപ്ഷന്\u200d ആക്ടിവേറ്റ് ആകും.അതുകൊണ്ട് ധൃതി വേണ്ട അടുത്തുതന്നെ നിങ്ങളുടെ വാട്സ് ആപ്പിലും ഈ സംവിധാനം വരും.നമുക്ക് സുപരിചിതമായ എന്\u200dഇഎഫ്ടി എന്ന ഓണ്\u200dലൈന്\u200d ബാങ്ക് ട്രാന്\u200dസ്ഫറിന്റെ അടുത്തതലമാണ് യുപിഐ എന്ന സാങ്കേതികവിദ്യ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉപയോഗമാണ് വാട്സ് ആപ് പേമെന്റ്സ്. ഇന്ത്യയില്\u200d 20 കോടി ഉപയോക്തളുള്ള വാട്സ് ആപ് ഈ സേവനം ലഭ്യമാക്കിയതോടുകൂടി പണമിടപാട് സുഗമമാക്കാന്\u200d നമ്മുടെ  അവതരിച്ച ആപ്പുകള്\u200dക്ക്  തിരിച്ചടിയുണ്ടാകാന്\u200d ഇടയുണ്ട്.',
 34.     'title': 'പണമയക്കാനും ഇനി വാട്സാപ്പ്',
 35.     'category': 'health'
 36. }, {
 37.     'pid': 'GfrLj4gbKTBXCjbimlUFnPTzSSIm41',
 38.     'text': 'വിഎസ് അച്യുതാനന്ദന്\u200d\nതിരുവനന്തപുരം: പൊലീസ് നിയമലംഘകരാകുന്ന സംഭവങ്ങള്\u200d ആവര്\u200dത്തിക്കുന്നത് ആശങ്കാജനകമാണെന്ന് ഭരണപരിഷ്\u200cകരണ കമ്മീഷന്\u200d അധ്യക്ഷന്\u200d വിഎസ് അച്യുതാനന്ദന്\u200d. ആലുവ എടത്തലയില്\u200d യുവാവിനെ പൊലീസുകാര്\u200d ക്രൂരമായി മര്\u200dദ്ദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിഎസിന്റെ പ്രതികരണം.\nമാധ്യമങ്ങള്\u200d പുറത്തു കൊണ്ടുവരുമ്പോഴും ജനങ്ങള്\u200d പ്രതിഷേധിക്കുമ്പോഴുമാണ് പലപ്പോഴും ഇത്തരം നിയമലംഘനങ്ങള്\u200d പൊലീസ് മേധാവികളുടെ ശ്രദ്ധയില്\u200d വരുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്\u200dകാന്\u200d നിയോഗിക്കപ്പെട്ടവര്\u200d അവരുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ഒട്ടും ആശാസ്യമല്ല.\nഇത്തരം ഉദ്യോഗസ്ഥര്\u200dക്ക് പൊലീസ് സേനയില്\u200d സ്ഥാനമുണ്ടാവില്ലെന്ന സന്ദേശമാണ് അടിയന്തരമായി നല്\u200dകേണ്ടത്. അതിനുതക്ക കര്\u200dശനമായ മാതൃകാ നടപടികളുണ്ടാവണം.ആവശ്യമെങ്കില്\u200d അതിനു വേണ്ട നിയമ നിര്\u200dമ്മാണം നടത്തുന്ന കാര്യവും ആലോചിക്കണം. വിഎസ് പ്രസ്താവനയില്\u200d പറഞ്ഞു.',
 39.     'title': 'പൊലീസ് നിയമലംഘകരാകുന്ന സംഭവങ്ങള്\u200d ആവര്\u200dത്തുക്കുന്നത് ആശങ്കാജനകം: വിഎസ്',
 40.     'category': 'business'
 41. }, {
 42.     'pid': 'paBFrnXhzk0U6KNe9Q90Iwib26ddsU',
 43.     'text': 'കർണാടകത്തിൽ ആര് ഭരിക്കണമെന്ന് ജനങ്ങൾ ഇന്ന് വിധിയെഴുതും. ജെ.ഡി.എസ്\u200c. ഉൾപ്പെടുന്ന ത്രികോണ പോരാട്ടമാണെങ്കിലും ബി.ജെ.പി.യും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് ഗോദയിൽ. ഇരു പാർട്ടികളും ആവനാഴിയിലെ മുഴുവൻ അസ്ത്രവും ഒന്നിന് പിറകെ മറ്റൊന്നായി തൊടുത്തുവിട്ടാണ് അങ്കംകുറിച്ചത്.\xa0 പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയും നയിച്ച റാലികളിലേക്ക്\xa0 ജനങ്ങൾ ഒഴുകിയെത്തി.\xa0കർണാടകം ഇതുവരെ കാണാത്ത പ്രചാരണം കോൺഗ്രസും ബി. ജെ.പി.യും കാഴ്ചവെച്ചപ്പോൾ കർഷകരെയും സാധാരണക്കാരെയും\xa0 കൂട്ടുപിടിച്ച് ജനതാദൾ എസും രംഗത്തെത്തി. ദേശീയപ്പാർട്ടികളോട്\xa0 കർഷകർക്കുള്ള അമർഷം അനുകൂലമാക്കാൻ മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ തന്നെ മുന്നിട്ടിറങ്ങി. എന്നാൽ, ജനതാദൾ എസ്. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വെളിപ്പെടുത്തലും ജനതാദൾ സെക്കുലറല്ല സംഘപരിവാർ ആണെന്നുള്ള രാഹുൽഗാന്ധിയുടെ പ്രസ്താവനയും പാർട്ടിക്ക് ക്ഷീണമുണ്ടാക്കി.\xa0അധികാരം നിലനിർത്തേണ്ടത് കോൺഗ്രസിനും പിടിച്ചെടുക്കേണ്ടത് ബി.ജെ.പി.ക്കും അത്യാവശ്യമാണ്. 2019-ൽ നടക്കുന്ന\xa0 ലോക്\u200cസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമാണ്. കർണാടകതിരഞ്ഞെടുപ്പ്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പുറമേ ബി.ജെ.പി. മുഖ്യമന്ത്രിമാരടക്കം 56 കേന്ദ്ര നേതാക്കളെയാണ് പടക്കളത്തിലിറക്കിയത്. വിവിധ ജില്ലകളിലായി 190 റോഡ്ഷോകൾ നടന്നു. രാഹുൽഗാന്ധി 30 ദിവസത്തോളം കർണാടകത്തിൽ ചെലവിട്ടു.\xa0\r\n\r\nതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വ്യക്തിപരമായ ആരോപണങ്ങളും ആക്രമണങ്ങളുമാണ് കൂടുതൽ കണ്ടത്. കോൺഗ്രസ് അധ്യക്ഷൻ\xa0 രാഹുൽഗാന്ധിയെയും സോണിയാഗാന്ധിയെയും വിമർശിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് റാലികളിൽ കത്തിക്കയറിയത്. നരേന്ദ്രമോദിയെ വ്യക്തിപരമായി ആക്രമിക്കാൻ കോൺഗ്രസും നിർബന്ധിതരായി. കർണാടകത്തിൽ ഭരണവിരുദ്ധവികാരമില്ലെന്ന് കണ്ടറിഞ്ഞ് ബി.ജെ.പി ഇറക്കിയ തന്ത്രത്തിൽ കോൺഗ്രസ് വീണുപോയെന്ന ആരോപണവുമുണ്ട്\u200c.\xa0\r\n\r\nവികസന അജൻഡകളും സർക്കാറിന്റെ നേട്ടങ്ങളും മറന്ന്\xa0 വ്യക്തിഗത പരാമർശത്തിലേക്ക് കോൺഗ്രസും വന്നു. പിന്നീട് കണ്ടത് ജാതീയതയും പ്രാദേശികതയും വർഗീയതയും പ്രചാരണരംഗത്ത് ആധിപത്യം നേടുന്നതാണ്. തിരഞ്ഞെടുപ്പ് രംഗത്തുള്ള മൂന്നുപാർട്ടികളും ഭൂരിപക്ഷം അവകാശപ്പെടുന്നു. കോൺഗ്രസും ബി.ജെ.പി.യും 130 സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെടുമ്പോൾ ജനതാദൾ എസ്. 113 സീറ്റ് ലഭിക്കുമെന്ന് അവകാശപ്പെടുന്നു. സിദ്ധരാമയ്യയ്ക്കെതിരേ മത്സരിക്കുന്ന ബി. ശ്രീരാമുലു ഖനി വ്യവസായിയും ബി.ജെ.പി.നേതാവുമായ ജനാർദന റെഡ്ഡിയുടെ ഖനന കമ്പനിക്ക് ഖനന അനുമതികിട്ടാൻ മുൻ ചീഫ് ജസ്റ്റിസിന് കൈക്കൂലി നൽകുന്നതിന് മധ്യസ്ഥത വഹിച്ചുവെന്ന കോൺഗ്രസിന്റെ വെളിപ്പെടുത്തലാണ് ബി.ജെ.പി.ക്കെതിരേ പ്രയോഗിച്ച അവസാന ആയുധം.\xa0\r\n\r\nകൂട്ടിയും കിഴിച്ചും നേതാക്കൾ\r\nപ്രചാരണം കഴിഞ്ഞതോടെ നോതാക്കൾ കൂട്ടിയും കിഴിച്ചുമുള്ള അവലോകനത്തിലാണ്. ലിംഗായത്തിന് പ്രത്യേക മതം, കന്നഡ വാദം, ഭരണവിരുദ്ധ വികാരമില്ലായ്മ, ദളിത്, മുസ്\u200cലിം പിന്നാക്ക കൂട്ടായ്മയുടെ പിൻതുണ എന്നിവയിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ. ബി.ജെ.പി.യുടെ പ്രതീക്ഷ കേന്ദ്രസർക്കാറിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുമാണ്. ബി.ജെ.പി. വിജയം നേടിയാൽ നരേന്ദ്രമോദിയുടെ വിജയമായിരിക്കുമെന്നാണ് മുതിർന്ന നേതാവ് അഭിപ്രായപ്പെട്ടത്. നഗരങ്ങളാണ് ബി.ജെ.പി.യുടെ ശക്തികേന്ദ്രം. സംസ്ഥാനത്തെ 224 സീറ്റിൽ 100 എണ്ണം നഗരത്തിലാണ്. ഗ്രാമങ്ങളിൽ കർഷകരും കർഷകത്തൊഴിലാളികളുമായ ദളിത് പിന്നാക്ക വിഭാഗങ്ങൾക്കാണ് സ്വാധീനം. 39 ശതമാനം വരുന്ന ഇവർ പിൻതുണയ്ക്കുമെന്നാണ് കോൺഗ്രസ് വിശ്വാസം. സർക്കാറിന്റെ ക്ഷേമ പദ്ധതികളിൽ 80 ശതമാനം ലഭിച്ചതും ഈ വിഭാഗത്തിലാണ്. മാസം 30 കിലോഗ്രാം അരി സൗജന്യമായി നൽകുന്ന അന്നഭാഗ്യ പദ്ധതിയുടെ\xa0 നേട്ടം കൂടുതലായും ലഭിച്ചത് ഇവർക്കാണ്. ഇവരുടെ പിൻതുണ ഉറപ്പായാൽ അധികാരം നിലനിർത്താമെന്നാണ് കണക്കുകൂട്ടൽ.\xa0\r\n\r\n2013-ലെ തിരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ\xa0 തിരഞ്ഞെടുപ്പിനെ അവലോകനം ചെയ്യുന്നത് ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ബി.ജെ.പി.മൂന്നായി പിളർന്നു. അഞ്ച് വർഷത്തിൽ\xa0 ഭരണത്തിൽ മൂന്ന് മുഖ്യമന്ത്രിമാർ, മുഖ്യമന്ത്രിയായിരുന്ന യെദ്യൂരപ്പ ജയിലിലായി. എന്നാൽ, ഇത്തവണ ചിത്രം മാറി. ബി.ജെ.പി.ഒറ്റക്കെട്ടായി എന്നുമാത്രമല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും രംഗത്തെത്തുകയും ചെയ്തു.\xa0 ഹൈദരാബാദ് കർണാടക മേഖലയിലുള്ള 40 സീറ്റിൽ 23 എണ്ണവും നേടിയത് കോൺഗ്രസായിരുന്നു. ബി.ജെ.പി.ക്ക് ലഭിച്ചത് അഞ്ച് സീറ്റാണ്. ഇവിടത്തെ കനത്ത പരാജയത്തിന് കാരണം യെദ്യൂരപ്പയും കെ.ജെ.പി.യും ശ്രീരാമുലുവിന്റെ ബി.എസ്.ആർ.കോൺഗ്രസുമായിരുന്നു. പോൾ ചെയ്ത വോട്ടിന്റെ 35 ശതമാനവും കോൺഗ്രസിന് ലഭിച്ചപ്പോൾ ബി.ജെ.പി.ക്ക് ലഭിച്ചത് 17 ശതമാനം. എന്നാൽ, ബി.ജെ.പി.ഒന്നായതിന് ശേഷം 2014-ൽ നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 47 ശതമാനം വോട്ട്. കോൺഗ്രസിന് ലഭിച്ചത് 45 ശതമാനം.\r\n\r\n50 സീറ്റുള്ള മുംബൈ കർണാടക മേഖലയിലും സ്ഥിതി വിഭിന്നമല്ല. 2013-ൽ 30 സീറ്റ് നേടിയ കോൺഗ്രസിന് ലഭിച്ചത് 38 ശതമാനം വോട്ട്. ബി.ജെ.പി.ക്ക് ലഭിച്ചത് 27 ശതമാനം. എന്നാൽ, 2014-ലെ ലോക്\u200cസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ലഭിച്ചത് 51 ശതമാനം വോട്ട്. കോൺഗ്രസിന് ലഭിച്ചത് 43 ശതമാനം. ബി.ജെ.പി.യും കോൺഗ്രസും വോട്ട് ശതമാനം ഉയർത്തിയപ്പോൾ നഷ്ടം സംഭവിച്ചത് ജനതാദളിനാണ്. തീരദേശ ജില്ലകളിലും തെക്കൻ ജില്ലകളിലും വോട്ടിങ് ശതമാനം പരിശോധിച്ചാൽ സമാനമായ ചിത്രമാണ്. ഇതാണ് വിജയത്തിന് ബി.ജെ.പി. നിരത്തുന്ന കാരണം. എന്നാൽ, 2014-ലെ സിദ്ധരാമയ്യയല്ല 2018-ലുള്ളത്. ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ഏറെ മുന്നോട്ടു പോയി. കാർഷികകടങ്ങൾ എഴുതിത്തള്ളിയതും ദളിത് ക്ഷേമ പദ്ധതികൾക്ക് കൂടുതൽ തുക അനുവദിച്ചതും പ്രാദേശികവാദവും സിദ്ധരാമയ്യയ്ക്ക് നായകപരിവേഷം നൽകി.\xa0\r\n\r\nജാതീയത\xa0പിൻതുണയ്ക്കുമോ?\r\nജാതീയത ആരെ പിൻതുണയ്ക്കുമെന്ന് കണ്ടറിയണം. ജനസംഖ്യയിൽ 17 ശതമാനം വരുന്ന ലിംഗായത്തിന്റെ പിൻതുണ മുന്നിൽ കണ്ടാണ് ലിംഗായത്തിന് പ്രത്യേക മതപദവി നൽകിയത്. ഇത് നേട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ കരുതുന്നു. എന്നാൽ, ബി.ജെ.പി.ദേശീയാധ്യക്ഷൻ അമിത് ഷാ ലിംഗായത്ത് മഠങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ നീക്കം കോൺഗ്രസിന് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കില്ല.\xa0 ഇതിന്റെ പേരിൽ വൊക്കലിഗവിഭാഗം സിദ്ധരാമയ്യയ്ക്ക് എതിരായ നിലപാട് സ്വീകരിക്കുകയും ചെയ്തു. മൈസൂരു മേഖലയിൽ 10 ശതമാനം വരുന്ന വൊക്കലിഗ വോട്ടുകൾ ധ്രുവീകരിക്കാൻ ജനതാദൾ എസിന് കഴിഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മൈസൂരു മേഖലയിലെ 61 സീറ്റിൽ 27 എണ്ണവും നേടിയ കോൺഗ്രസിന് ഈ വിജയം ആവർത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയാകും. മേഖലയിൽ സ്വാധീനമില്ലാത്തതിനാൽ കോൺഗ്രസിന്റെ സീറ്റ് കുറയ്ക്കാനുള്ള തന്ത്രമാണ് ബി.ജെ.പി.യുടേത്. ദളിത്, മുസ്\u200cലിം, പിന്നാക്ക കൂട്ടായ്മയായ അഹിന്ദയിലാണ് സിദ്ധരാമയ്യയുടെ പ്രതീക്ഷ. 39 ശതമാനം വരുന്ന ഇവരിൽ വിള്ളലുണ്ടായില്ലെങ്കിൽ കോൺഗ്രസ് അധികാരം നിലനിർത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദളിത് കാർഡ് വിജയിച്ചില്ലെങ്കിൽ കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ\xa0\r\nവിജയിക്കും.\r\n\xa0\r\nകോൺഗ്രസ് ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തമാക്കിയപ്പോൾ ബി ജെ പിക്ക് വേണ്ടി ആർ.എസ്.എസ്. രംഗത്തിറങ്ങി. സിദ്ധരാമയ്യ ലിംഗായത്തിന് പ്രത്യേക മതപദവി നൽകിയത് ഹിന്ദു മതത്തെ വിഭജിക്കാനുള്ള നീക്കമാണെന്ന് ഇവർ പ്രചാരണം നടത്തി. പാർട്ടിയുടെ ചുമതലയുള്ള ആർ.എസ്. എസ്. നേതാവ് ബി.എൽ. സന്തോഷാണ് ഇതിനുള്ള തന്ത്രങ്ങൾ ആവിഷ്\u200cക്കരിച്ചത്. വീടുവീടാന്തരം കയറിയിറങ്ങിയാണ് പ്രചാരം. സിദ്ധരാമയ്യ സർക്കാർ ഹിന്ദു വിരുദ്ധ സർക്കാറാണെന്ന പ്രചാരണത്തിനാണ് ഊന്നൽ നൽകിയത്.\xa0ആർ.എസ്.എസ്. ഗ്രാമങ്ങളിൽ നിശ്ശബ്ദമായി നടത്തിയ\xa0 പ്രചാരമാണ് കോൺഗ്രസിന്റെ ഉറക്കം കെടുത്തുന്നത്. ഇതോടൊപ്പം കർഷകരുടെ വീടുകൾ കയറിയിറങ്ങിയുള്ള കർഷക മിത്രം യെദ്യൂരപ്പ പ്രചാരണ പരിപാടിയും നടപ്പിലാക്കി. കർഷകരുടെ വീടുകളിലെത്തി ഒരു പിടി അരി വാങ്ങി ആത്മഹത്യ ചെയ്യില്ലെന്ന് പ്രതിജ്ഞ ചെയ്യിപ്പിക്കുന്നതാണ് പരിപാടി. കോൺഗ്രസിന് വേണ്ടി എ.ഐ.സി. സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നടപ്പിലാക്കിയ മനെ മനഗെ (വീടുവീടാന്തരം) പ്രചാരണത്തിന് പകരമായിരുന്നു ബി.ജെ.പി.യുടെ കർഷക മിത്രം പരിപാടി.\xa0\r\n\r\nസർക്കാർ\xa0ബി.ജെ.പി.യുടേത്\xa0\r\nഅമിത്ഷാബി.ജെ.പി ദേശീയാധ്യക്ഷൻ\r\n\r\nഅടുത്ത സർക്കാർ ബി.ജെ.പി.യുടേതായിരിക്കും. പ്രചാരണത്തിൽ ജനങ്ങളിൽ നിന്ന്\u200c നല്ല പിൻതുണയാണ് ലഭിച്ചത്. ബി.ജെ.പി. 130 സീറ്റ് നേടും. ദളിത് പിന്നാക്ക വിഭാഗങ്ങളുടെ പിൻതുണ ബി.ജെ.പി.ക്കായിരിക്കും. മറ്റു പാർട്ടികളുടെ പിൻതുണ വേണ്ടിവരില്ല. സിദ്ധരാമയ്യ രണ്ടു മണ്ഡലത്തിലും പരാജയപ്പെടും\r\n\r\nഅധികാരം\xa0നിലനിർത്തും\xa0\r\nരാഹുൽഗാന്ധി കോൺഗ്രസ് ദേശീയാധ്യക്ഷൻ\r\n\r\nസംസ്ഥാനത്ത് ഭരണവിരുദ്ധവികാരമല്ല. കോൺഗ്രസ് അധികാരം നിലനിർത്തും. ബി.ജെ.പി.യുടെ ദളിത്, ന്യൂനപക്ഷ, പിന്നാക്കവിരുദ്ധ നിലപാടിനെതിരേ ജനങ്ങൾ വിധിയെഴുതും. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ സീറ്റ് ലഭിക്കും. കർണാടകത്തിലെ തിരഞ്ഞെടുപ്പ് ബി.ജെ.പി.യുടെ പരാജയത്തിന് തുടക്കമിടും. കേന്ദ്ര സർക്കാറിന്റെ ഭരണപരാജയത്തിലുള്ള വിലയിരുത്തൽ കൂടിയായിരിക്കും. സിദ്ധരാമയ്യയുടേത് മികച്ച ഭരണമാണ്. ജനങ്ങളുടെ പിന്തുണ കോൺഗ്രസിനുണ്ട്.',
 44.     'title': 'കന്നഡ നാട് ആര് ഭരിക്കും ജനം ഇന്ന് വിധിയെഴുതും',
 45.     'category': 'politics'
 46. }, {
 47.     'pid': 'Vn48zQOWsUYNWxdce0lIFbZ1NOmfC1',
 48.     'text': 'മോഹന്\u200dലാലിനെ നായകനാക്കി അജോയ് വര്\u200dമ സംവിധാനം ചെയ്യുന്ന നീരാളി ജൂണ്\u200d 15 ന് തിയേറ്ററുകളിലെത്തും. ഏഴ് മാസങ്ങള്\u200dക്ക് ശേഷമാണ് ഒരു ലാല്\u200d ചിത്രം തിയേറ്ററില്\u200d എത്തുന്നത്. ബി ഉണ്ണികൃഷ്ണന്\u200d സംവിധാനം ചെയ്ത വില്ലന്\u200d ആയിരുന്നു അവസാനം തിയേറ്ററിലെത്തിയ ലാല്\u200d ചിത്രം. കഴിഞ്ഞ വര്\u200dഷം ഒക്ടോബറിലായിരുന്നു വില്ലന്\u200d പ്രദര്\u200dശനത്തിനെത്തിയത്\nഒടിയന്\u200d ചിത്രത്തിന്റെ വേഷ പകര്\u200dച്ചക്കായി സമയം വേണ്ടി വന്നതിനാലാണ് ലാല്\u200d ചിത്രങ്ങള്\u200d തീയേറ്ററില്\u200d എത്താന്\u200d മാസങ്ങള്\u200d വേണ്ടിവന്നത്.\xa0ഗ്രാഫിക്സിന് ഒരുപാട് പ്രാധാന്യമുള്ള ചിത്രത്തില്\u200d സണ്ണി എന്ന ജെമോളജിസ്റ്റായാണ് ലാല്\u200d എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ\xa0 ട്രെയിലര്\u200d സോഷ്യല്\u200d മീഡിയയില്\u200d ട്രെന്\u200dഡിംഗില്\u200d ഒന്നാമതായിരുന്നു.\nഒ\u200bരു ട്രാ\u200bവ\u200bൽ ത്രി\u200bല്ല\u200bർ അഡ്വെഞ്ചര്\u200d രീതിയിലുള്ള ചിത്രമായിരിക്കും നീരാളി എന്നാണ് റിപ്പോര്\u200dട്ടുകള്\u200d. ഒരു ത്രി\u200bല്ലര്\u200d രീതിയില്\u200d ഒ\u200bരു തി\u200bക\u200bഞ്ഞ കു\u200bടും\u200bബ\u200bപ\u200bശ്ചാ\u200bത്ത\u200bല\u200bവും ഈ \u200bചി\u200bത്ര\u200bത്തി\u200bനു\u200bണ്ട്. ഹോ\u200bളി\u200bവു\u200bഡ് സ്റ്റൈലാണ് \u200bചി\u200bത്ര\u200bത്തി\u200bനു\u200bവേ\u200bണ്ടി സ്വീ\u200bക\u200bരി\u200bച്ചി\u200bരി\u200bക്കു\u200bന്ന\u200bത്.\nപുലിമുരുകനായിരുന്നു മലയാള സിനിമയില്\u200d ഗ്രാഫിക്സിനായി ഏറ്റവും അധികം തുക മുടക്കിയ ചിത്രം. എന്നാല്\u200d നീരാളി ഇത് മറികിടക്കും എന്നാണ് റിപ്പോര്\u200dട്ടുകള്\u200d. നീരാളി ഹോളിവുഡ്\u200c സിനിമകളെ കിടപിടിക്കുന്ന തരത്തിലുള്ള കമ്പ്യൂട്ടര്\u200d ഗ്രാഫിക്സിലാണ് ഒരുങ്ങുന്നത്. ബോ\u200bളി\u200bവു\u200bഡി\u200bലെ മി\u200bക\u200bച്ച സാ\u200bങ്കേ\u200bതി\u200bക വി\u200bദ\u200bഗ്ദ\u200bരാ\u200bണ് ഈ \u200bചി\u200bത്ര\u200bത്തി\u200bന്\u200dറെ അ\u200bണി\u200bയ\u200bറ\u200bയി\u200bൽ പ്ര\u200bവ\u200bർ\u200bത്തി\u200bക്കു\u200bന്ന\u200bത്.\nമൂ\u200bണ്\u200d ഷോ\u200bട്ട് ഫി\u200bലിം\u200bസി\u200bന്\u200dറെ ബാ\u200bന\u200bറി\u200bൽ സ\u200bന്തോ\u200bഷ് ടി \u200bകു\u200bരു\u200bവി\u200bള\u200bയാ\u200bണ് നീരാളിയുടെ നിര്\u200dമാതാവ്. മ\u200bല\u200bയാ\u200bളി\u200bയും ബോ\u200bളി\u200bവു\u200bഡ് കാ\u200bമ\u200bറാ\u200bമാ\u200bനു\u200bമാ\u200bയ സ\u200bന്തോ\u200bഷ് തു\u200bണ്ടി\u200bയി\u200bലാ\u200bണ് ഈ \u200bചി\u200bത്ര\u200bത്തി\u200bന്\u200dറെ ഛായാ\u200bഗ്രാ\u200bഹ\u200bക\u200bൻ. നീരാളിപോലെ മോഹന്\u200dലാല്\u200d ആരാധകര്\u200d പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശ്രീകുമാര്\u200d വി മേനോന്\u200d ചിത്രം ഒടിയന്\u200d ഓണത്തിനു റിലീസ് ചെയ്യുമെന്നാണ് നിലവിലെ വാര്\u200dത്തകള്\u200d. അതിനു മുന്\u200dപ് എത്തുന്ന ഒരു ബിഗ്\u200c റിലീസാവും നീരാളി.',
 49.     'title': 'ബോക്\u200cസോഫീസിനെ നീരാളി പിടിക്കാന്\u200d ഇനി ദിവസങ്ങള്\u200d മാത്രം; ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു',
 50.     'category': 'health'
 51. }, {
 52.     'pid': 'mFrNKNyEwukjNMyfhIP93aKsLfREJv',
 53.     'text': 'നമ്മുടെ നാട്ടിൽ സാധാരണയായി കണ്ടുവരുന്ന രോഗമാണ് ജലദോഷം. ഏഴുമുതൽ 10 ദിവസം വരെ ഈ രോഗം നീണ്ടു നിൽക്കും. ചുമ, തുമ്മൽ, മൂക്കടപ്പ്, തലവേദന, തൊണ്ട വേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ജലദോഷം ശമിക്കാൻ പരമ്പരാഗതമായി ഉപയോഗിക്കുന്ന ചില മാർഗങ്ങളുണ്ട്. പ്രകൃതിദത്തവും പാർശ്വഫലങ്ങളില്ലാത്തതും ആണ് അവ.∙ ചുവന്നുള്ളി ചതച്ചെടുത്ത നീര്, തുളസിയില നീര്, ചെറുതേൻ എന്നിവ സമാസമം എടുത്ത് മൂന്ന് നേരം സേവിക്കുക.\n∙ ചതച്ച തുളസിയിലയും കുരുമുളകുപൊടിയും ഒരു ഗ്ലാസ്സ് വെള്ളത്തിൽ ചേർത്ത്, തിളപ്പിച്ച് നേർ പകുതിയാക്കി ഉപയോഗിച്ചാൽ ജലദോഷം ശമിക്കും.∙ തിളപ്പിച്ചെടുത്ത പാൽ ചൂടാറും മുൻപേ കുരുമുളകുപൊടിയും ചേർത്ത് ഉപയോഗിക്കുക.∙ ഏലയ്ക്കാപ്പൊടി തേനിൽ ചാലിച്ച് ഉപയോഗിക്കുന്നത് നല്ലതാണ്.∙ തുളസിയിലയും കുരുമുളകും ചേർത്ത് കാപ്പി തയാറാക്കി ചെറു ചൂടോടെ കുടിക്കുന്നത് ഫലം ചെയ്യും.∙ ഒരു കഷ്ണം മഞ്ഞൾ എടുത്ത് കരിച്ച് അതിന്റെ പുക മൂക്കിലൂടെ അകത്തേക്ക് എടുക്കുക. ജലദോഷത്തിന് ശമനം കിട്ടും.∙ കുരുമുളക്, തിപ്പലി, ജീരകം എന്നിവ 10ഗ്രാം വീതമെടുത്ത് 200 മില്ലി വെള്ളത്തിൽ വേവിച്ച് ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ദിവസവും നാലു പ്രാവശ്യമെങ്കിലും കുടിക്കുക. ഫലം ലഭിക്കും.∙ തുളസിയിലയും കൽക്കണ്ടവും ചേർത്തരച്ച് മിശ്രിതമാക്കി ഭക്ഷിക്കുക.∙ ഏതാനും തുള്ളി യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച് തിളപ്പിച്ച ശേഷം അതിൽ ആവി പിടിക്കുന്നത് നല്ല ഫലം നൽകും. ജലദോഷത്തിനൊപ്പമുള്ള കഫം, മൂക്കടപ്പ്, തലവേദന എന്നിവയ്ക്ക് ഇത് നല്ലതാണ്.∙ ഒരുകപ്പ് വെള്ളത്തിൽ കുരുമുളകും ഇഞ്ചിയും ചേർത്ത് തിളപ്പിച്ച് കഷായമാക്കി കുടിക്കുന്നത് ഫലം ചെയ്യും. ദിവസവും രണ്ടോ മൂന്നോ ആവർത്തി കുടിക്കുക.∙ ഏതാനും തുള്ളി പുൽതൈലം ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കുന്നത് ഫലം ചെയ്യും. രാവിലെയും വൈകുന്നേരവും ചെയ്യുന്നതായിരിക്കും കൂടുതൽ ഗുണകരം.∙ രണ്ടു \xa0ചെറുനാരങ്ങയുടെ നീര് ഒരു ഗ്ലാസ്സ് തിളപ്പിച്ച വെള്ളത്തിൽ ഒഴിച്ചശേഷം ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ചെറുചൂടോടെ രാത്രി ഭക്ഷണത്തിനുശേഷം കഴിക്കുക. ഇത് രണ്ടോ മൂന്നോ ദിവസം ആവർത്തിക്കുക. ജലദോഷത്തിന് ശമനമുണ്ടാകും.നീണ്ടുനിൽക്കുന്ന ജലദോഷം മറ്റുരോഗങ്ങളിലേക്ക് നയിക്കുവാനുള്ള സാധ്യത ഏറെയാണ്. അങ്ങനെ തോന്നുന്ന പക്ഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാൽ മറ്റു രോഗങ്ങളെ അകറ്റി നിർത്താൻ കഴിയും.Read more : Health Tips',
 54.     'title': 'ജലദോഷം ശമിക്കാൻ നാട്ടുവഴികൾ',
 55.     'category': 'health'
 56. }, {
 57.     'pid': 'BfBORw0nwehKV7dOGqsTqKyP5V1yk1',
 58.     'text': 'ആഗോളവിപണിയിൽ റബർ മികവിന് ശ്രമംതുടങ്ങിയത് ഏഷ്യൻ റബർ ഉൽപ്പദക രാജ്യങ്ങൾക്ക് പ്രതീക്ഷ പകർന്നു. ആഭ്യന്തര അന്വേഷണങ്ങളുടെ അഭാവം കുരുമുളകിനെ വീണ്ടും തളർത്തി. നാളികേരോൽപ്പന്നങ്ങൾക്ക് മുന്നേറാനായില്ല. ചുക്കുവരവ് ചുരുങ്ങി, വിലക്കയറ്റത്തിന് സാധ്യത. സ്വർണവിലയിൽ ഉയർച്ച. \r\n\xa0\xa0\xa0 രാജ്യാന്തര വിപണിയിൽ റബർ നേട്ടത്തിലേക്കു തിരിയുമെന്ന സൂചനകൾ ഇന്ത്യൻ ടയർ വ്യവസായികളെ ആഭ്യന്തര മാർക്കറ്റിൽ സജീവമാക്കി.\xa0 വേനൽമഴ സജീവമെങ്കിലും റബർ ടാപ്പിങ്ങിന് താൽപ്പര്യം കാണിക്കാതെ ഉൽപ്പാദകർ തോട്ടങ്ങളിൽനിന്ന് വിട്ടുനിന്നത് വ്യവസായികളുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഷീറ്റിന്റെ താഴ്ന്ന വിലയാണ് റബർവെട്ടിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നത്. \r\n\r\nകൊച്ചി, കോട്ടയം, മലബാർ വിപണി ഷീറ്റ്വരവ് നാമമാത്രമാണ്. ഉൽപ്പാദകരുടെയും സ്റ്റോക്കിസ്റ്റുകളുടെയും കൈവശം കാര്യമായി ചരക്കില്ല. അതുകൊണ്ടു തന്നെ വിദേശത്തെ ഉണർവ് ആഭ്യന്തര മാർക്കറ്റിനെ ചൂടുപിടിപ്പിക്കാൻ ഇടയാക്കുമെന്ന ഭീതിയും വ്യവസായികളിലുണ്ട്. വാരത്തിന്റെ തുടക്കത്തിൽ 12,000 രൂപയിൽ ഇടപാടുകൾ നടന്ന ആർഎസ്എസ് നാലാം ഗ്രേഡ് ഷീറ്റ് 12,200 ലേക്ക് കയറി. അഞ്ചാം ഗ്രേഡ് 12,000ൽ വിപണനം നടന്നു. യെന്നിന്റെ വിനിമയമൂല്യത്തിലെ മാന്ദ്യം ജപ്പാനിൽ റബറിന് പിന്തുണ നൽകിയപ്പോൾ ഏപ്രിൽ വാഹനവിൽപ്പന കണക്കുകൾ ചൈനീസ് മാർക്കറ്റിൽ റബറിന് ശക്തിപകർന്നു. ചൈനയിൽ വാഹനവിൽപ്പന 11 ശതമാനം വർധിച്ചു. ഇത് വരുംമാസങ്ങളിൽ ടയറിന് ഡിമാൻഡ\u200c് ഉയർത്തും.  \r\n\r\nആഭ്യന്തര വാങ്ങലുകാരുടെ അഭാവംമൂലം പിന്നിട്ടവാരം കുരുമുളകിന് 600 രൂപ ഇടിഞ്ഞു. ഉത്തരേന്ത്യൻ വ്യാപാരികൾ കേരളത്തിൽനിന്നുള്ള ചരക്കു സംഭരണം കുറച്ച് കർണാടകത്തിലേക്ക\u200c് ശ്രദ്ധതിരിച്ചതും വിപണിയെ ബാധിച്ചു. കൊച്ചിയിൽ മുളകുവരവ് ചുരുങ്ങിയിട്ടും വിലയിടിവ\u200c് പിടിച്ചുനിർത്താനായില്ല. അന്തർ സംസ്ഥാന വ്യാപാരികൾ രംഗത്ത് തിരിച്ചെത്തിയാൽ വില ഉയരുമെന്ന കണക്കുകൂട്ടലിലാണ് ഒരുവിഭാഗം വ്യാപാരികൾ. \r\nവിനിമയ വിപണിയിൽ രൂപയുടെ മൂല്യം താഴ്ന്നത് വിദേശ കച്ചവടങ്ങൾക്ക് സാഹചര്യം ഒരുക്കുമെന്ന് ഒരുവിഭാഗം കയറ്റുമതിക്കാർ കണക്കു കൂട്ടി. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 36,000 രൂപയിലും ഗാർബിൾഡ് 38,000 രൂപയിലുമാണ്.   \r\n\xa0\xa0\xa0\xa0\xa0\xa0 \r\nനാളികേരോൽപ്പന്നങ്ങളുടെ നിരക്ക് കുറഞ്ഞു. വെളിച്ചെണ്ണയുടെ ഉയർന്ന വില വിൽപ്പനയെ ബാധിച്ചതിനിടയിൽ മില്ലുകാർ സ്റ്റോക്ക് വിറ്റഴിക്കാൻ തിടുക്കംകാണിച്ചു. കൊച്ചിയിൽ എണ്ണവില 18,400 ൽനിന്ന് 18,300 രൂപയായി. കൊപ്ര വില 12,210 രൂപ.സ്വർണ വില ഉയർന്നു. ആഭരണ വിപണികളിൽ പവൻ 23,120 രൂപയിൽനിന്ന് 23,200 ലേക്ക് കയറി തുടർച്ചയായി അഞ്ചുദിവസം വിപണനം നടന്നശേഷം ശനിയാഴ്ച പവൻ 23,280 രൂപയിൽ ക്ലോസിങ് നടന്നു.',
 59.     'title': 'റബറിന\u200c് നേട്ടസാധ്യത; കുരുമുളകിന് തളർച്ച',
 60.     'category': 'health'
 61. }, {
 62.     'pid': 'wLqfZhAiNlkSpAQWjCkNjfVdFiuk1T',
 63.     'text': 'ലണ്ടൻ: ലോകത്ത് 5.2 കോടി കുട്ടികൾക്ക് 2016-ൽ കരൾവീക്കം (ഹെപ്പറ്റൈറ്റിസ്) ബാധിച്ചെന്ന് റിപ്പോർട്ട്. ബ്രസീലിൽനടന്ന\xa0 \xa0ലോക ഹെപ്പറ്റൈറ്റിസ് ഉച്ചകോടിയിൽ പുറത്തുവിട്ട\xa0 റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.\xa0 ലോകത്താകമാനം 32.5 കോടിപേർക്ക്\xa0 വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചിട്ടുണ്ട്.\xa0\r\n\r\n19 വയസ്സിൽ താഴെയുള്ള 40 ലക്ഷം പേർക്ക് ഹെപ്പറ്റൈറ്റിസ് സി.യും 4.8 കോടിപ്പേർക്ക് ഹെപ്പറ്റൈറ്റിസ് ബി.യും സ്ഥിരീകരിച്ചിട്ടുണ്ട്. കരൾരോഗങ്ങളിലേക്കും കരളിലെ\xa0 കാൻസറിനും കാരണമാകുന്ന വൈറസ് ബാധകളാണ് ഇവ രണ്ടും.\xa0കുട്ടികളിലെ വൈറൽ ഹെപ്പറ്റൈറ്റിസ് അപകടകരമായ തോതിൽ ഉയർന്നിട്ടുണ്ടെന്നും ഇത് പൊതുജനാരോഗ്യരംഗത്ത്\xa0 വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ വേൾഡ്\xa0 ഹൈപ്പറ്റൈറ്റിസ് അലയൻസ് സി.ഇ.ഒ. റാഖേൽ പെക്ക് പറഞ്ഞു.\r\n\r\nകുട്ടികളിലെ ഹെപ്പറ്റൈറ്റിസ് സി ബാധയ്ക്ക് 80 ശതമാനവും കാരണക്കാർ ലോകത്തെ 21 രാജ്യങ്ങളാണെന്ന് പഠനത്തിൽ കുറ്റപ്പെടുത്തുന്നു. രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം\xa0 വികസ്വരരാജ്യങ്ങളിൽ കൂടുതലാണ്. അമ്മയിൽനിന്ന്\xa0 കുഞ്ഞുങ്ങളിലേക്ക് പകരുന്നതാണ് കുട്ടികളിലെ ഹെപ്പറ്റൈറ്റിസ് സി ബാധയുടെ പ്രധാനകാരണം. എന്നാൽ, പ്രതിരോധവാക്സിനുകൾ ഗർഭിണികളിലോ\xa0 നവജാതശിശുക്കളിലോ ഉപയോഗിക്കാനാവില്ലെന്ന വാസ്തവവും നിലനിൽക്കുന്നു.\r\n\r\nകുട്ടികളിൽ ഹെപ്പറ്റൈറ്റിസ് സി.യെ അപേക്ഷിച്ച് ഹെപ്പറ്റൈറ്റിസ് ബി ബാധ കുറയുന്നുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.\xa0 21 ലക്ഷം പേർക്ക് 2016-ൽ എച്ച്.ഐ.വി. ബാധയുണ്ടായതായും\xa0 റിപ്പോർട്ടിലുണ്ട്. ലോകരാജ്യങ്ങളിൽ 84 ശതമാനത്തിൽ മാത്രമാണ് നിലവിൽ ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധവാക്സിനുകൾ നൽകിവരുന്നത്.',
 64.     'title': '2016ൽ ലോകത്ത് കരൾ വീക്കം ബാധിച്ചത്  അഞ്ചുകോടി കുട്ടികൾക്ക്',
 65.     'category': 'health'
 66. }, {
 67.     'pid': 'QYMUU7sih8qfRgz9sx2iRf3H41BmCL',
 68.     'text': 'ജസ്റ്റീസ്\xa0ബി കെമാല്\u200d\xa0പാഷ\nകൊ\u200bച്ചി: നിലവിലെ ജഡ്ജിനിയമന രീതിയെ കടുത്ത രീതിയില്\u200d വിമര്\u200dശിച്ച് ജസ്റ്റീസ് ബി കെമാല്\u200d പാഷ. ഹൈക്കോടതിയില്\u200d നിന്ന് വിരമിക്കുന്ന ജസ്റ്റീസ് കെമാല്\u200d പാഷ തന്റെ വിടവാങ്ങല്\u200d ചടങ്ങിലാണ് ജുഡീഷ്യറിക്കെതിരേ ആഞ്ഞടിച്ചത്. ജ\u200bഡ്ജി\u200bമാ\u200bരു\u200bടെ നി\u200bയ\u200bമ\u200bനം എ\u200bതെ\u200bങ്കി\u200bലും ജാ\u200bതി\u200bക്കോ മ\u200bത\u200bത്തി\u200bനോ പ\u200bതി\u200bച്ചു ന\u200bൽ\u200bകേ\u200bണ്ട\u200bതി\u200b\u200bല്ലെന്നും\xa0 ചി\u200bല ബാ\u200bഹ്യ\u200bശ\u200bക്തി\u200bക\u200bൾ വി\u200bധി\u200bന്യാ\u200bയ\u200bത്തി\u200bൽ ഇ\u200bട\u200bപെ\u200bടാ\u200bൻ ശ്ര\u200bമി\u200bക്കു\u200bന്ന\u200bതാ\u200bയും ജസ്റ്റീസ് കെമാല്\u200d പാഷ\xa0പ\u200bറ\u200bഞ്ഞു.\nജ\u200bഡ്ജി\u200bമാ\u200bരു\u200bടെ നി\u200bയ\u200bമ\u200bനം എ\u200bതെ\u200bങ്കി\u200bലും ജാ\u200bതി\u200bക്കോ മ\u200bത\u200bത്തി\u200bനോ വീതം വച്ച് ന\u200bൽ\u200bകേ\u200bണ്ട\u200bത\u200bല്ല. ജ\u200bഡ്ജി\u200bമാ\u200bരു\u200bടെ ബ\u200bന്ധു\u200bക്ക\u200bളാ\u200bണു കൊ\u200bളി\u200bജീ\u200bയം നി\u200bർ\u200bദേ\u200bശി\u200bച്ചി\u200bരി\u200bക്കു\u200bന്ന പ\u200bട്ടി\u200bക\u200bയി\u200bലു\u200bള്ള\u200bത്. ജ\u200bഡ്ജി നി\u200bയ\u200bമ\u200bനം കു\u200bടും\u200bബ\u200bകാ\u200bര്യ\u200bമ\u200bല്ല. ഇ\u200bപ്പോ\u200bൾ നി\u200bയ\u200bമ\u200bന\u200bത്തി\u200bനു പ\u200bരി\u200bഗ\u200bണി\u200bക്കു\u200bന്ന\u200bവ\u200bർ സ്ഥാ\u200bന\u200bത്തി\u200bനു യോ\u200bഗ്യ\u200bര\u200bല്ലെന്നും അദ്ദേഹം തുറന്നടിച്ചു.\nവിരമിച്ച ശേഷം ജഡ്ജിമാര്\u200d സര്\u200dക്കാരിന്റെ കീഴില്\u200d ഏതെങ്കിലും ജോലിയോ പദവിയോ ഏറ്റെടുക്കരുത്. ഇങ്ങനെ ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നവര്\u200d സ്വാഭാവികമായും സര്\u200dക്കാരിനെ പിണക്കാതെ നോക്കാന്\u200d ശ്രമിക്കും. പ്രത്യേകിച്ച് വിരമിക്കുന്നതിന്റെ അവസാന ഒരു വര്\u200dഷമെങ്കിലും അത്തരം ജഡ്ജിമാര്\u200d സര്\u200dക്കാരിന് അനിഷ്ടമുണ്ടാക്കുന്ന വിധിപ്രസ്താവം നടത്താന്\u200d മടിക്കും. വിരമിക്കുന്ന ജഡ്ജിമാര്\u200d കുറഞ്ഞത് മൂന്നുവര്\u200dഷത്തേക്കെങ്കിലും ശമ്പളം ലഭിക്കുന്ന സര്\u200dക്കാര്\u200d ജോലി സ്വീകരിക്കരുതെന്ന ജസ്റ്റിസുമാരായ എസ്എച്ച് കപാഡിയയുടെയും ടിഎസ് ഥാക്കൂറിന്റെയും നിര്\u200dദേശം ജസ്റ്റീസ് കെമാല്\u200d പാഷ തന്റെ പ്രസംഗത്തില്\u200d ചൂണ്ടിക്കാട്ടുകയും ചെയ്തു.\nഹൈ\u200bക്കോ\u200bട\u200bതി ആ\u200bർ\u200bജി\u200bച്ച മ\u200bഹ\u200bത്വം ഇ\u200bല്ലാ\u200bതാ\u200bക്കു\u200bന്ന കാ\u200bര്യ\u200bങ്ങ\u200bളാ\u200bണ് അ\u200bടു\u200bത്ത\u200bകാ\u200bല\u200bത്ത് ഹൈക്കോടതിയിലുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ വിമര്\u200dശനം. ചി\u200bല ബാ\u200bഹ്യ\u200bശ\u200bക്തി\u200bക\u200bൾ വി\u200bധി\u200bന്യാ\u200bയ\u200bത്തി\u200bൽ ഇ\u200bട\u200bപെ\u200bടാ\u200bൻ ശ്ര\u200bമി\u200bക്കു\u200bന്ന\u200bതാ\u200bയും കെ\u200bമാ\u200bൽ പാ\u200bഷ വി\u200bമ\u200bർ\u200bശി\u200bച്ചു. ചീ\u200bഫ് ജ\u200bസ്റ്റീ\u200bസ് ഉ\u200bൾ\u200bപ്പെ\u200bടെ ഹൈ\u200bക്കോ\u200bട\u200bതി\u200bയി\u200bലെ മു\u200bഴു\u200bവ\u200bൻ ജ\u200bഡ്ജി\u200bമാ\u200bരും കെ\u200bമാ\u200bൽ പാ\u200bഷ\u200bയു\u200bടെ യാ\u200bത്ര\u200bയ\u200bയ\u200bപ്പ് ച\u200bട\u200bങ്ങി\u200bൽ പ\u200bങ്കെ\u200bടു\u200bത്തി\u200bരു\u200bന്നു.\nകേരള രാഷ്ട്രീയത്തില്\u200d തന്നെ നിര്\u200dണായകമായ വിവിധ പുറപ്പെടുവിച്ചിട്ടുള്ളയാളാണ് ജസ്റ്റീസ് കെമാല്\u200d പാഷ. തന്റെ നിലപാടുകളുടെ ആര്\u200dജ്ജവുവും അദ്ദേഹത്തിന്റെ വിധിപ്രസ്താവങ്ങളില്\u200d കണ്ടിരുന്നു.\nകൊല്ലം അഞ്ചല്\u200d സ്വദേശിയായ ജസ്റ്റീസ് കെമാല്\u200d പാഷ തിരുവനന്തപുരം ലോ കോളെജ്, കോട്ടയം എംജി യൂണിവേഴ്\u200cസിറ്റി എന്നിവിടങ്ങളില്\u200d നിന്നാണ് നിയമവിദ്യാഭ്യാസം പൂര്\u200dത്തിയാക്കിയത്. തുടര്\u200dന്ന് 1979 ല്\u200d കൊല്ലത്ത് അഭിഭാഷകവൃത്തി ആരംഭിച്ച അദ്ദേഹം എറണാകുളം അഡീഷണല്\u200d സെഷന്\u200dസ് ജഡ്ജിയായി 1995 ല്\u200d നിയമിതനായി. തുടര്\u200dന്ന് തിരുവന്തപുരത്തും പിന്നീട് കോഴിക്കോട്ടും ജില്ലാ സെഷന്\u200dസ് ജഡ്ജിയായി സേവനം ചെയ്ത അദ്ദേഹം എറണാകുളം സിബിഐ പ്രത്യേക കോടതി ജഡ്ജിയായും സേവനം ചെയ്തിരുന്നു. പിന്നീട് 2012 ല്\u200d കേരള ഹൈക്കോടതി രജിസ്ട്രാര്\u200d ജനറലായി കെമാല്\u200d പാഷ നിയമിനായി. 2013 ജനുവരിയില്\u200d ഹൈക്കോടതിയില്\u200d അഡീഷണല്\u200d ജഡ്ജിയായി നിയമിതനായ അദ്ദേഹം അടുത്തവര്\u200dഷം ജൂണില്\u200d ഹൈക്കോടതിയിലെ സ്ഥിരം ജഡ്ജിയായി നിയമിതനാകുകയായിരുന്നു.',
 69.     'title': '‘കുടുംബങ്ങള്\u200dക്കും ജാതികള്\u200dക്കും വീതം വച്ചുനല്\u200dകാനുള്ളതല്ല ജഡ്ജിസ്ഥാനങ്ങള്\u200d’; ഹൈക്കോടതിയിലെ ജഡ്ജി നിയമന രീതിക്കെതിരേ ആഞ്ഞടിച്ച് ജസ്റ്റീസ് കെമാല്\u200d പാഷ',
 70.     'category': 'health'
 71. }, {
 72.     'pid': 'PtVFshtCLjEAmsAelz1GPrgbTA6uZg',
 73.     'text': 'ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന അനുഭവിച്ചിട്ടില്ലാത്തവർ കാണില്ല. പല വിധത്തിലുള്ള തലവേദനകൾ നമ്മളെ വേട്ടയാടാറുണ്ട്. അവയുടെ കാരണങ്ങളും പലതാണ്. തലവേദനയിൽ ഏറ്റവും കഠിനമേറിയ ഒന്നാണ് മൈഗ്രേൻ അഥവാ ചെന്നികുത്ത്. അലർജി, മാനസിക സംഘർഷം തുടങ്ങി പലകാരണങ്ങളും മൈഗ്രേനു കാരണമാകുന്നുണ്ടെങ്കിലും വ്യക്തമായ ഒരു കാരണം ഇന്നും കണ്ടെത്തിയിട്ടില്ല. തലയുടെ ഒരു വശത്തുനിന്നും തുടങ്ങി ക്രമേണ വർധിച്ച് തലമൊത്തം വ്യാപിക്കുന്ന അസഹ്യമായ വേദനയാണ് രോഗലക്ഷണങ്ങളിൽ പ്രധാനം. കാഴ്ച മങ്ങുക, കണ്ണു തുറക്കാൻ കഴിയാത്ത വിധം വേദന, തലകറക്കം, തലപ്പെരുപ്പ്, ഛർദി തുടങ്ങിയവയും ഈ രോഗം മൂലം അനുഭവപ്പെടുന്നു. ചിലർക്ക് ഈ അവസ്ഥ ദിവസങ്ങളോളം \xa0തന്നെ നീണ്ടു നിൽക്കും. ചില മാർഗങ്ങൾ സ്വീകരിച്ചാൽ മൈഗ്രേനെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും.\xa0∙ അരസ്പൂൺ ജീരകം, ചെറിയകഷ്ണം ചുക്ക് എന്നിവ പാലിൽ ചേർത്ത് തിളപ്പിച്ച് ചൂടാറിയ ശേഷം കുടിക്കുക.\xa0\n∙ പർപ്പടകപുല്ല് ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് വറ്റിച്ച് കഷായമാക്കി രണ്ടുനേരം കഴിക്കുക.∙ ശുദ്ധമായ മഞ്ഞൾ പൊടിച്ച് ആവണക്കെണ്ണയിൽ മിശ്രിതം ചെയ്യുക. വിളക്കു കത്തിക്കാനുപയോഗിക്കുന്ന തിരിയിൽ മിശണ്രം പുരട്ടുക. ആ തിരി കത്തിച്ച് അത് അണച്ച് കനൽരൂപത്തിലാക്കി അതിന്റെ പുക മുകളിലൂടെ വലിച്ചെടുക്കുക. ശമനം കിട്ടും.∙ മഞ്ഞൽ കഷ്ണം കത്തിച്ച് അതിന്റെ പുക മൂക്കിലൂടെ വലിച്ചെടുക്കുക.∙ പൂവാങ്കുറുന്നൽ മൈഗ്രേനു നല്ലതാണ്്. പൂവാങ്കുറുന്നൽ പിഴിഞ്ഞെടുത്ത ചാറ് സൂര്യോദയത്തിനു മുൻപ് നാലു നാൾ തുടർച്ചയായി നെറ്റിയിൽ പുരട്ടുക. ഈ ദിവസങ്ങളിൽ കുളിക്കുകയോ തലയിൽ വെയിലേൽക്കുകയോ തല വിയർക്കുകയോ ചെയ്യരുത്. മൈഗ്രേൻ ശമിക്കും.∙ ഏലത്തരി, ചന്ദനം, കറുക ഇവ സമാസമം എടുത്ത് മുലപ്പാലിലരച്ച് നെറ്റിയിൽ പുരട്ടിയാൽ ആശ്വാസം ലഭിക്കും.\xa0∙ രാത്രി അത്താഴത്തിനുശേഷം സ്ഥിരമായി അഞ്ചു മില്ലീലിറ്റർ ബ്രഹ്മി കഴിക്കുന്നത്് മൈഗ്രേൻ വരുന്നതിനെ തടഞ്ഞുനിർത്തും.∙ ശുദ്ധിവരുത്തിയ മൂവില വേര് ചതച്ച് ശുദ്ധമായ തുണിയിൽ കിഴിക്കെട്ടുക. അതിന്റെ നീരുപിഴിഞ്ഞ് ഉച്ചയ്ക്കു മുമ്പായി മൂക്കിലെ രണ്ടു ദ്വാരങ്ങളിലും നസ്യം ചെയ്യുക. ഒരു പ്രാവശ്യം ചെയ്ത് ശമനമില്ലെങ്കിൽ ഇത് തുടർച്ചയായി രണ്ടോ മൂന്നോ ദിവസം ചെയ്യണം. ഫലം ലഭിക്കും.∙ കുന്നിക്കുരുവും കുന്നിയുടെ വേരും ശുദ്ധി വരുത്തി അരച്ച് നെറ്റിയിൽ പുരട്ടുന്നത് ആശ്വാസം നൽകും.∙ മല്ലിയില അരച്ച് വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുന്നതു നല്ലതാണ്.മൈഗ്രേൻ വരുമ്പോൾ ശ്രദ്ധിക്കേണ്ട \xa0ചില കാര്യങ്ങൾ\n∙ ഐസ്ക്രീം, തൈര്, ഷാർജഷെയ്ക്ക് പോലുള്ള പാനീയങ്ങൾ കഴിക്കരുത്. മാംസം, മദ്യം, വറുത്ത ഭക്ഷണസാധനങ്ങൾ തുടങ്ങിയവ ഒഴിവാക്കണം∙ ദഹനപ്രക്രിയയെ ബാധിക്കാത്ത ഭക്ഷണപദാർത്ഥങ്ങൾ മിതമായ അളവിൽ മാത്രം കഴിക്കുക.∙ ഛർദ്ദി തോന്നുകയാണെങ്കിൽ പൂർണമായും ഛർദ്ദിച്ചു കളയണം∙ വാഹന യാത്രകൾ കഴിവതും ഒഴിവാക്കണം.∙ മാനസിക പിരിമുറുക്കം തരുന്ന ജോലികളിൽ നിന്നും താൽക്കാലികമായി മാറി നിൽക്കണം. ടെൻഷനും ഉൽകണ്ഠയും രോഗം വർധിപ്പിക്കും.∙ വെയിൽ കൊള്ളുന്നത് നന്നല്ല. ചൂട് കുറവുള്ള മുറിയിൽ വിശമ്രമെടുക്കുകയാവും നല്ലത്മൈഗ്രേൻ ആവർത്തന സ്വഭാവമുള്ളതും അപ്രതീക്ഷിതമായി വന്ന് ദിവസങ്ങളോളം പ്രകടമാകുന്നതുമായതിനാൽ മുൻകരുതലുകളെപ്പറ്റി ധാരണയുണ്ടാകുന്നത് ഗുണം ചെയ്യും.',
 74.     'title': 'മൈഗ്രേൻ: ആശ്വാസത്തിനു വകയുണ്ട്',
 75.     'category': 'health'
 76. }, {
 77.     'pid': 'QN9BLbFgAW4wWxBboNgY3W6ebKsl22',
 78.     'text': 'ഫയല്\u200d ചിത്രം\nദില്ലി: അടുത്ത അഞ്ചു വർഷത്തിനകം ഇന്ത്യ ഐടി വ്യവസായത്തിന്റെ ആസ്ഥാനമായ അമേരിക്കയിലെ സിലിക്കണ്\u200d വാലി പോലെയാകുമെന്ന് ലോകബാങ്ക്. വികസ്വര രാജ്യങ്ങളിലെ വളര്\u200dച്ചയെ കുറിച്ച്\u200c\u200b ലോകബാങ്ക്\u200b പുറത്തിറക്കിയ റിപ്പോര്\u200dട്ടിലാണ്\u200b പുതിയ പരാമര്\u200dശമുള്ളത്\u200b.\nവികസനത്തിനായുള്ള സൗകര്യങ്ങൾ വേണ്ട വിധത്തിൽ നൽകിയാൽ ഇന്ത്യ സങ്കേതിക വിദ്യയിലടക്കം വൻ മുന്നേറ്റം നടത്തുമെന്ന് ലോകബാങ്ക് ഇന്ത്യയുടെ തലവൻ ജുനൈദ് കമാൽ അഹമ്മദ് അഭിപ്രായപ്പെട്ടു.\nവികസ്വര രാജ്യങ്ങളില്\u200d നൂതന സാങ്കേതികവിദ്യ വികസിപ്പിക്കാനായി നിക്ഷേപം വരുന്നുണ്ട്\u200b. ഭരണാധികാരികള്\u200d ഇതിന്\u200b പ്രോത്സാഹനം നല്\u200dകിയാല്\u200d മതിയെന്നും\xa0\xa0ലോകബാങ്ക്\u200b ഇന്ത്യ തലവന്\u200d പറഞ്ഞു.',
 79.     'title': 'അഞ്ചുവര്\u200dഷത്തിനകം ഇന്ത്യ പുതിയ സിലിക്കണ്\u200d വാലിയാകുമെന്ന് ലോകബാങ്ക്',
 80.     'category': 'business'
 81. }, {
 82.     'pid': 'piPiiOUKKzH1yoXknFsIlKKl5N0via',
 83.     'text': 'റഷ്യൻ ആന്റി വൈറസ് കമ്പനിയായ കാസ്പെർസ്കി ഇതാദ്യമായി സൗജന്യ ആന്റി വൈറസ് സോഫ്റ്റ്\u200dവെയർ പുറത്തിറക്കി. കംപ്യൂട്ടർ ആന്റി വൈറസുകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന ഒന്നായ കാസ്പെർസ്കി റഷ്യൻ സർക്കാരുമായുള്ള ബന്ധത്തിന്റെ പേരിൽ യുഎസിൽ വലിയ തിരിച്ചടികൾ നേരിടുന്ന സാഹചര്യത്തിലാണ് സോഫ്റ്റ്\u200cവെയറിന്റെ സൗജന്യ പതിപ്പ് അവതരിപ്പിക്കുന്നത് എന്നതു ശ്രദ്ധേയമാണ്.\xa0\n\t\t\n\t\t\n\t\n\t\t\n\t\t\n\t\t\n\t\n\t\n    (function() {\n        var imageDiv = document.getElementById("cq\\u002Dimage\\u002Djsp\\u002D");\n        var imageEvars = \'{ imageLink: "", imageAsset: "/content/dam/mm/ml/tech/mobiles/image/2017/Jul/9/kaspersky.jpg", imageTitle: "kaspersky" }\';\n        var tagNodes = imageDiv.getElementsByTagName(\'A\');\n        for (var i = 0; i < tagNodes.length; i++) {\n            var link = tagNodes.item(i); \n            link.setAttribute(\'onclick\', \'CQ_Analytics.record({event: "imageClick", values: \' + imageEvars + \', collect: false, options: { obj: this }, componentPath: "foundation/components/image"})\');\n        }\n        \n    })();\n\n\n        $(function() {\n            displayImages(getMlDeviceType());\n        });\n    \n \n\n\nകാസ്പെർസ്കിയുടെ സൗജന്യ പതിപ്പ് യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണ് നിലവിൽ എത്തിയിരിക്കുന്നത്. സെപ്റ്റംബർ അവസാനത്തോടെ ഇന്ത്യയിലും ലഭിക്കും. വില കൊടുത്തു വാങ്ങുന്ന കാസ്പെർസ്കി സോഫ്റ്റ്\u200dവെയറിലുള്ളതെല്ലാം സൗജന്യ പതിപ്പിലില്ല. ഇ–മെയിൽ, വെബ് ആന്റി വൈറസ് പോലെയുള്ള അവശ്യം വേണ്ട സുരക്ഷ മാത്രമേ സൗജന്യ പതിപ്പ് നൽകൂ.',
 84.     'title': 'അമേരിക്കയിൽ തിരിച്ചടി, ഫ്രീ ആന്റി വൈറസ് നല്\u200dകാൻ കാസ്പെർസ്കി',
 85.     'category': 'business'
 86. }, {
 87.     'pid': 'gtVwArlYZoFkXkcOe8aLGjhANayJTL',
 88.     'text': 'ബ്ലൂവെയില്\u200d ഗെയിമിന് ശേഷം മറ്റൊരു ഓണ്\u200dലൈന്\u200d ഗെയിം കൂടി ചര്\u200dച്ചാവിഷയമാവുകയാണ്. അയേണ്\u200d ബട്ട് ബൈക്ക് റൈഡിങ് ഗെയിം. ബ്ലൂവെയില്\u200d ഗെയിമും അയേണ്\u200d ബട്ട് ബൈക്ക് റൈഡിങ് ഗെയിമും തമ്മില്\u200d എന്താണ് ബന്ധം ശരിക്കും പറഞ്ഞാല്\u200d രണ്ടും തമ്മില്\u200d ഒരു ബന്ധവുമില്ല. ബ്ലൂവെയില്\u200d പോലെ അജ്ഞാതമായി നടക്കുന്ന ഒന്നല്ല അയേണ്\u200d ബട്ട് ബൈക്ക് റൈഡിങ് ഗെയിം. ബൈക്ക് യാത്രാ പ്രേമികള്\u200dക്കിടയില്\u200d പരസ്യമായി നടക്കുന്ന ഒരു ഗെയിം ആണിത്. നിശ്ചിത സമയത്തിനുള്ളില്\u200d നിശ്ചിത ദൂരം സഞ്ചരിക്കുക എന്നതാണ് ഈ കളി. കൊലപാതക ഗെയിം അല്ലെങ്കിലും സാഹസികത ആവശ്യപ്പെടുന്ന അയേണ്\u200d ബട്ട് ബൈക്ക് റൈഡിങ് ഗെയിമിലും അപകടം പതിയിരിപ്പുണ്ട്. അത് എങ്ങിനെയാണെന്നറിയാം..\r\n\r\nഅയേണ്\u200d ബട്ട് അസോസിയേഷന്\u200d (ഐബിഎ)\r\n\r\nആഗോള തലത്തില്\u200d 60000 ല്\u200d അധികം അംഗങ്ങളുണ്ടെന്ന് അവകാശപ്പെട്ടുന്ന ബൈക്ക് റൈഡര്\u200d മാരുടെ സംഘടനയാണ് അയേണ്\u200d ബട്ട് അസോസിയേഷന്\u200d. അമേരിക്ക ആസ്ഥാനമാക്കി പ്രവര്\u200dത്തിക്കുന്ന ഈ സംഘടന അംഗങ്ങള്\u200dക്കിടയില്\u200d ചില മത്സരങ്ങള്\u200d സംഘടിപ്പിക്കാറുണ്ട്. ആ മത്സരങ്ങളില്\u200d വിജയിക്കുന്നവര്\u200dക്ക് അയേണ്\u200d ബട്ട് അസോസിയേഷന്റെ സര്\u200dട്ടിഫിക്കറ്റും ബാഡ്ജുകളും ലഭിക്കും. അംഗങ്ങള്\u200dക്കിടയില്\u200d അതൊരു വലിയ അംഗീകാരമാണ്.\xa0\r\n\r\nഅയേണ്\u200dബട്ട് ബൈക്ക് റൈഡിങ് ഗെയിമിന്റെ രീതി ഇങ്ങനെയാണ്\r\n\r\nസുരക്ഷിതമായ റൂട്ട് തിരഞ്ഞെടുക്കണമെന്ന നിബന്ധനയാണ് ഐബിഎ ബൈക്ക് റൈഡര്\u200dമാര്\u200dക്ക്\xa0 ആദ്യം നല്\u200dകുന്നത്. യാത്രക്കാരുടെ പ്രാഥമിക ലക്ഷ്യം സുരക്ഷിതയാത്രയായിരിക്കണം എന്നും അസോസിയേഷന്\u200d നിര്\u200dദ്ദേശം നല്\u200dകുന്നുണ്ട്. യാത്ര തുടങ്ങിയാല്\u200d യാത്രാ വിവരങ്ങള്\u200d കൃത്യമായി അധികൃതരെ അറിയിക്കണം. യാത്ര തുടങ്ങുമ്പോഴുള്ള മീറ്റര്\u200d റീഡിങും സമയവും മറ്റും അറിയാന്\u200d പെട്രോള്\u200d ബില്ലും അയച്ചുകൊടുക്കണം. യാത്ര അവസാനിക്കുമ്പോഴും മീറ്റര്\u200d റീഡിങും പെട്രോള്\u200d ബില്ലും അയക്കണം. എളുപ്പ വഴികള്\u200d സ്വീകരിച്ചിട്ടില്ല എന്ന് ഉറപ്പുവരുത്താന്\u200d യാത്രക്കിടെ ഇങ്ങനെ തെളിവുകള്\u200d അയച്ചു കൊടുക്കണം. ലക്ഷ്യം സമയത്തിന് പൂര്\u200dത്തിയായാല്\u200d ആ ബൈക്ക് റൈഡര്\u200dക്ക് ഐയേണ്\u200dബട്ട് റൈഡറിന്റെ സര്\u200dട്ടിഫിക്കറ്റും ബാഡ്ജും ലഭിക്കും.\r\n\r\nബ്ലൂവെയില്\u200d ഗെയിം പോലെയല്ല\r\n\r\nബ്ലൂവെയില്\u200d ഗെയി പൂര്\u200dണമായും ഒരു കൊലപാതക ഗെയിം ആണ്്. ആളുകളെ സ്വയം പരിക്കേല്\u200dപ്പിക്കാനും ആത്മഹത്യ ചെയ്യാനും പ്രേരിപ്പിക്കുകയാണ് അത്തരം ഗെയിമുകള്\u200d ചെയ്തിരുന്നത്. അയേണ്\u200d ബട്ട് അസോസിയേഷന്റെ ഗെയിം ഒരു കൊലപാതക ഗെയിം അല്ല. ബൈക്ക് റൈഡിങ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഗെയിം. എങ്കിലും 70 കിലോമീറ്ററിലധികം വേഗതയില്\u200d യാത്ര ചെയ്യേണ്ടി വരുന്ന മത്സരങ്ങളാണ് അസോസിയേഷന്\u200d നല്\u200dകുന്നത്.\xa0\r\n\r\n\r\n\r\n\r\n\r\n\xa0\r\n\r\nമിഥുന് സംഭവിച്ചത്\r\n\r\nബെംഗളുരുവില്\u200d വെച്ചാണ് മിഥുന്\u200d ഘോഷ് എന്ന എഞ്ചിനീയറിങ് വിദ്യാര്\u200dത്ഥി വാഹനാപകടത്തില്\u200d മരിക്കുന്നത്. മിഥുന്റെ സഹപാഠികളിലും സീനിയര്\u200d വിദ്യാര്\u200dത്ഥികളിലും ഈ ഗെയിമിന്റെ ഭാഗമായിരുന്നവര്\u200d ഉണ്ടായിരുന്നുവെന്നും റിപ്പോര്\u200dട്ടുകളുണ്ട്. അമേരിക്ക ആസ്ഥാനമാക്കി പ്രവര്\u200dത്തിക്കുന്ന അയേണ്\u200dബട്ട് ബൈക്ക് അസോസിയേഷന്\u200d നല്\u200dകുന്ന വെല്ലുവിളികള്\u200d അമേരിക്ക കാനഡ പോലുള്ള രാജ്യങ്ങളിലെ റോഡുകളില്\u200d വളരെ സുരക്ഷിതമായി മറികടക്കാവുന്നതാണ്. എന്നാല്\u200d തിരക്കേറിയ ഇന്ത്യന്\u200d റോഡുകളില്\u200d എളുപ്പമല്ല ഈ വെല്ലുവിളി. ഇന്ത്യന്\u200d റോഡുകളിലെ യാത്രയ്ക്കിടെ പലയിടങ്ങളിലും വേഗത കുറയ്\u200cക്കേണ്ടി വരും അത് മറികടക്കാന്\u200d ചിലയിടങ്ങളില്\u200d അമിത വേഗതയില്\u200d സഞ്ചരിക്കേണ്ടിയും വരും. മിഥുന്\u200d ഘോഷിന്റെ അപകടത്തിന് കാരണമായതും ഈ അമിത വേഗമായിരിക്കണം.\r\n\r\nസാഹസികതയില്\u200d എപ്പോഴും അപകടം പതിയിരിപ്പുണ്ട്\r\n\r\nസാഹസികരായ ബൈക്ക് റൈഡര്\u200dമാരെ ലക്ഷ്യമിട്ടാണ് ഐയേണ്\u200d ബട്ട് അസോസിയേഷനെ പോലെ ബൈക്ക് റൈഡര്\u200d മാരുടെ കൂട്ടായ്മകള്\u200d ഓണ്\u200dലൈന്\u200d ആയും അല്ലാതെയും ഇത്തരം ഗെയിമുകള്\u200d സംഘടിപ്പിക്കുന്നത്. സാഹസികതയില്\u200d എപ്പോഴും അപകടം പതിയിരിപ്പുണ്ട്. പല വിധത്തില്\u200d. മിഥുന്\u200d അപകടത്തില്\u200d പെട്ടതും അത്തരം ഒരു സാഹസികതയ്ക്കിടയിലാണ്.',
 89.     'title': 'മിഥുന്\u200d  ഘോഷിന്റെ ജീവനെടുത്തത് കൊലയാളി ഗെയിമോ?',
 90.     'category': 'technology'
 91. }, {
 92.     'pid': 'b8MUjymGhS3hmxEkcO8U0kihnJq9SC',
 93.     'text': 'ന്യൂഡൽഹി ∙ സിലക്\u200cഷനിൽ താരങ്ങളുടെ കൈകടത്തൽ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശം നൽകി, റോഹൻ ബൊപ്പണ്ണയുടെ എതിർപ്പവഗണിച്ചു ലിയാൻഡർ പെയ്സിനെ ഡേവിസ് കപ്പ് ടീമിലുൾപ്പെടുത്താൻ അഖിലേന്ത്യാ ടെന്നിസ് അസോസിയേഷൻ തീരുമാനിച്ചു. യുകി ഭാംബ്രി, രാംകുമാർ രാമനാഥൻ, സുമിത് നാഗൽ, ബൊപ്പണ്ണ, പെയ്സ് എന്നിവരെയാണ് ചൈനയ്ക്കെതിരെ അടുത്ത മാസം ആറിന് തുടങ്ങുന്ന മൽസരത്തിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെടുത്തിയത്. ലോകഗ്രൂപ്പ് പ്ലേ ഓഫിൽ കാനഡയ്ക്കെതിരെ മോശം പ്രകടനം നടത്തിയ പുരവ് രാജയെ ടീമിൽനിന്നൊഴിവാക്കി.ലിയാൻഡർ പെയ്സിന് അവസരം നൽകാൻ ടീമിൽ നിന്നു മാറിനിൽക്കാൻ ബൊപ്പണ്ണ താൽപര്യം പ്രകടിപ്പിച്ചുവെന്നു കാട്ടി നോൺ പ്ലേയിങ് ക്യാപ്റ്റൻ മഹേഷ് ഭൂപതി സിലക്\u200cഷൻ കമ്മിറ്റി ചെയർമാനു കത്ത് നൽകിയിരുന്നു.\xa0പെയ്സിനൊപ്പം കളിക്കാൻ തയാറല്ലെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുകയായിരുന്നു ബൊപ്പണ്ണ. എന്നാൽ പെയ്സിനെയും ബൊപ്പണ്ണയെയും ടീമിലുൾപ്പെടുത്തിയാണു സിലക്\u200cഷൻ കമ്മിറ്റി മറുപടി നൽകിയത്. ഇതോടെ ടീമിൽ കളിക്കണോയെന്ന കാര്യത്തിൽ ബൊപ്പണ്ണ തീരുമാനമെടുക്കേണ്ട സ്ഥിതിയായി.എന്നാൽ ആ തീരുമാനം ഏറെ എളുപ്പമാകില്ലെന്നാണു ടെന്നിസ് അസോസിയേഷൻ നൽകുന്ന സൂചന. സർക്കാരിൽനിന്നു ധനസഹായം സ്വീകരിക്കുന്ന ബൊപ്പണ്ണയ്ക്കു ബഹിഷ്കരണ തീരുമാനത്തിലെ ഭവിഷ്യത്തും ആലോചിക്കേണ്ടിവരുമെന്ന് അസോസിയേഷനിലെ ഉന്നതൻ വ്യക്തമാക്കി.\xa0‘‘ വ്യക്തിപരമായ കാരണങ്ങൾകൊണ്ടു രാജ്യത്തിനു വേണ്ടി കളിക്കാൻ തയാറല്ലെങ്കിൽ, അത്തരം താരങ്ങളെ സർക്കാർ ഗ്രാന്റിനു വേണ്ടി പിന്തുണയ്ക്കാൻ അസോസിയേഷനു കഴിയില്ല. ഒരു വർഷത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് ഇന്ത്യയ്ക്കു വേണ്ടി കളിക്കേണ്ടിവരുന്നത്. വെറും രണ്ടാഴ്ച അവർക്ക് വ്യക്തിപരമായ അജൻഡകൾ മാറ്റിവയ്ക്കാൻ കഴിയില്ലേ ? ’’– അദ്ദേഹം ചോദിച്ചു.ആറു വർഷം മുൻപു തുടങ്ങിയതാണു ബൊപ്പണ്ണ – പെയ്സ് പോര്. ലണ്ടൻ ഒളിംപിക്സിനു മുന്നോടിയായി പെയ്സ്–ബൊപ്പണ്ണ സഖ്യം എടിപി ടൂറിൽ കളിക്കണമെന്നായിരുന്നു ധാരണ. എന്നാൽ പെയ്സിനൊപ്പം കളിക്കാൻ ബൊപ്പണ്ണ വിസമ്മതിച്ചു.\xa0അതോടെ ബൊപ്പണ്ണയ്ക്ക് മഹേഷ് ഭൂപതി പങ്കാളിയായി. പെയ്സും വിഷ്ണു വർധനും മറ്റൊരു ടീം. മിക്സ്ഡ് ഡബിൾസിൽ പെയ്സും സാനിയ മിർസയുമായിരുന്നു ടീം. പെയ്സിനൊപ്പം കളിക്കുന്നതിൽ സാനിയയും എതിർപ്പു പ്രകടിപ്പിച്ചിരുന്നു.കഴിഞ്ഞ വർഷം ഉസ്ബെക്കിസ്ഥാനെതിരായ മൽസരത്തിനുള്ള ഇന്ത്യൻ ടീമിൽനിന്നൊഴിവാക്കപ്പെട്ട പെയ്സ് സിലക്\u200c\u200cഷൻ കമ്മിറ്റിയുടെ തീരുമാനത്തോട് അനുകൂലമായി പ്രതികരിച്ചു. ബൊപ്പണ്ണയ്ക്കൊപ്പം കളിക്കാൻ മടിയില്ലെന്നും പെയ്സ് വ്യക്തമാക്കി.\xa0‘‘ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്തുന്നതിൽ സന്തോഷം. കഠിനാധ്വാനം നടത്തിയ ഞാൻ റാങ്കിങ്ങിലും മുന്നേറിയിട്ടുണ്ട്. റോഹനുമൊത്തു കളിക്കുന്നതിനായി കാത്തിരിക്കുന്നു.\xa0നല്ലൊരു ടീമായി മാറാനാവുമെന്നുറപ്പുണ്ട്. റോഹന്റെ മികവിനെ ഞാൻ അംഗീകരിക്കുന്നു.’’– പെയ്സ് പറഞ്ഞു.',
 94.     'title': 'വീണ്ടും പെയ്സ്– ബൊപ്പണ്ണ ടീം',
 95.     'category': 'health'
 96. }, {
 97.     'pid': 'G5RzayqyPeT8Xl0gCj6cgb8m1volm1',
 98.     'text': 'ദില്ലി: ഇന്ത്യന്\u200d ബാഡ്മിന്റണ്\u200d താരം കിഡംബി ശ്രീകാന്ത് പുരുഷ വിഭാഗം ബാഡ്മിന്റണ്\u200d ലോക റാങ്കിംഗില്\u200d ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ലോകചാമ്പ്യന്\u200d ഡെന്\u200dമാര്\u200dക്കിന്റെ വിക്ടര്\u200d അക്\u200cസെല്\u200dസനെ മറികടന്നാണ് ശ്രീകാന്ത് കരിയറില്\u200d ആദ്യമായി ലോക ഒന്നാം നമ്പര്\u200d സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.\nലോക ബാഡ്മിന്റണ്\u200d ഫെഡറേഷന്\u200d ഇന്ന് പുറത്തിറക്കിയ റാങ്കിംഗ് പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം സ്ഥാനം അലങ്കരിച്ചിരിക്കുന്നത്.\xa076, 895 പോയിന്റോടെയാണ് ശ്രീകാന്തിന്റെ നേട്ടം. പ്രകാശ് പദുകോണിന് ശേഷം ആദ്യമായാണ് ഒരിന്ത്യന്\u200d പുരുഷതാരം ഒന്നാം റാങ്ക് സ്വന്തമാക്കുന്നത്.\n2015 ല്\u200d സൈന നെഹ്\u200cവാള്\u200d വനിതാ വിഭാഗത്തില്\u200d ഒന്നാം സ്ഥാനത്തെത്തിയ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്\u200d താരം ലോകഒന്നാം റാങ്കില്\u200d എത്തുന്നത്. പി ഗോപീചന്ദ് പരിശീലകനായിരിക്കെയാണ് രണ്ട് പേരും ഒന്നാം റാങ്ക് കരസ്ഥമാക്കിയത് എന്നതും ശ്രദ്ധേയമാണ്.\nഗോള്\u200dഡ് കോസ്റ്റില്\u200d നടക്കുന്ന കോമണ്\u200dവെല്\u200dത്ത് ഗെയിംസില്\u200d പങ്കെടുത്തുകൊണ്ടിരിക്കുന്ന ശ്രീകാന്തിന് റാങ്കിംഗിലെ ഈ നേട്ടം കൂടുതല്\u200d ആത്മവിശ്വാസം നല്\u200dകും. നേരത്തെ ടീം ഇനത്തില്\u200d ശ്രീകാന്ത് ഉള്\u200dപ്പെട്ട ഇന്ത്യന്\u200d സഖ്യം ചരിത്രത്തില്\u200d ആദ്യമായി സ്വര്\u200dണം നേടിയിരുന്നു.\xa0പുരുഷ വിഭാഗം ബാഡ്മിന്റണില്\u200d ശ്രീകാന്ത് ക്വാര്\u200dട്ടറില്\u200d കടന്ന് മെഡല്\u200d പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്.',
 99.     'title': 'ബാഡ്മിന്റണ്\u200d റാങ്കിംഗ്: കെ ശ്രീകാന്ത് ലോക ഒന്നാം നമ്പറില്\u200d',
 100.     'category': 'business'
 101. }, {
 102.     'pid': 'guiULOQX4Vp03QQHUMCbPTOvQFgp7G',
 103.     'text': 'മനോരമ സ്പോർട്സ് സ്റ്റാർ 2017 പുരസ്കാര ജേതാവിനെ എസ്എംഎസ് വഴി നിർദേശിച്ച വായനക്കാരിൽനിന്ന് 10,000 രൂപയുടെ സമ്മാനത്തിനു തിരഞ്ഞെടുക്കപ്പെട്ടവർ.\xa0\n1. സജിത് കുമാർ, കോടേങ്കിൽ വൈലശ്ശേരി, പട്ടാമ്പി\n2. ജോർജ് ജോൺ, കുട്ടിച്ചേരിൽ, പള്ളം, കോട്ടയം3. പോൾ യു. പോൾ, ചെങ്ങമനാട്, നെടുമ്പാശ്ശേരി4. ജെസ്സി മാത്യു, പനച്ചമൂട്ടിൽ, വെണ്ണിക്കുളം, പത്തനംതിട്ട5. ശരത് സതീശൻ, കാളിക്കാട്ട്, കുമ്മനം, കോട്ടയം6. രേവതി വി. നായർ, കിഴക്കോത്തിൽ, അയിരൂർ, പത്തനംതിട്ട7. ജിൽസൺ ജോസ്, മണ്ണുത്തി, കിഴക്കേകോട്ട, തൃശൂർ8. ഡോ. ജേക്കബ് തോമസ്, മാമ്മൂട്ടിൽ, കോട്ടയം9. പി.വി. രമണൻ, കക്കോട്, പുനലൂർ, കൊല്ലം10. സി. സുമാദേവി, തോട്ടപ്പിള്ളി, കോട്ടയം',
 104.     'title': 'മനോരമ സ്പോർട്സ് സ്റ്റാർ : വിജയികളായ വായനക്കാർ',
 105.     'category': 'sports'
 106. }, {
 107.     'pid': '0vnvrwERM4Af3lRiJRBnlRwYRPK13h',
 108.     'text': "സൗദി അറേബ്യയിലെ റിയാദ്–അസീൻ പ്രദേശത്തെ ഖമീസ് മുശൈത്തിനു നേരെ വൻ മിസൈലാക്രമണം. ശനിയാഴ്ച വൈകീട്ട് 6.14 നാണ് സംഭവം. രണ്ടു മിസൈലുകളാണ് സൗദി നഗരങ്ങളെ ലക്ഷ്യമാക്കി യെമനിൽ നിന്ന് കുതിച്ചെത്തിയത്. എന്നാൽ അമേരിക്കയുടെ പ്രതിരോധ ടെക്നോളജി പാട്രിയറ്റ് സമയത്തിന് പ്രവർത്തിച്ചതിനാൽ മിസൈലുകൾ തകർക്കാനായി. യെമനിലെ ഹൂതി വിമതരാണ് മിസൈൽ ആക്രമണത്തിന് പിന്നിൽ.യെമനിലെ സഹ്ദയില്\u200d നിന്നാണ് ഇറാനിന്റെ സഹായത്തോടെ ഹൂതികൾ മിസൈൽ ആക്രമണം നടത്തുന്നത്. സൗദി എയർ ഡിഫൻസ് സേനകളുടെ തന്ത്രപ്രധാന നീക്കത്തിലൂടെയാണ് മിസൈലുകള്\u200d തകർക്കാൻ സാധിച്ചത്. ഖമീസ് മുശൈത്തിലേക്ക് വന്ന മറ്റൊരു മിസൈല്\u200d ആൾതാമസമില്ലാത്ത ഭാഗത്താണ് വീണത്. എവിടെയും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.\nസൗദിയിലെ നിരവധി നഗരങ്ങൾക്കു നേരെയും നേരത്തെ മിസൈൽ ആക്രണം നടന്നിട്ടുണ്ട്. നജ്\u200cറാന്\u200d, ജിസാന്\u200d, റിയാദ് എന്നിവിടങ്ങളിലേക്കും മിസൈൽ ആക്രമണം നടത്തിയിട്ടുണ്ട്. എന്നാൽ എല്ലാ മിസൈലുകളും പാട്രിയറ്റിന്റെ സഹായത്തോടെ തകർത്തു. കഴിഞ്ഞ വർഷം നവംബറിൽ റിയാദിലെ എയർപോർട്ട് ലക്ഷ്യമിട്ട് യെമൻ വിമതരായ ഹൂതികൾ വിക്ഷേപിച്ച മിസൈലും തകർത്തിരുന്നു.\xa0\n∙ സ്കഡ് മിസൈലും പാട്രിയറ്റും\xa0\xa0\nഒന്നാം ഗൾഫ് യുദ്ധകാലത്താണ് സ്കഡ് മിസൈലും പാട്രിയറ്റും കേൾക്കാൻ തുടങ്ങിയത്. യുദ്ധത്തിനു അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന റഷ്യയും അമേരിക്കയും തന്നെയാണ് ഈ രണ്ടു ആയുധങ്ങളും ഗൾഫ് രാജ്യങ്ങളിലും എത്തിച്ചത്. സ്കഡ് ആക്രമിക്കാനുള്ളതാണെങ്കിൽ പാട്രിയറ്റ് ആക്രമണത്തെ പ്രതിരോധിക്കാനുള്ളതാണ്. സ്കഡ് റഷ്യൻ ടെക്നോളജിയാണ്, പാട്രിയറ്റ് അമേരിക്കയുടെ ഉൽപന്നവും.\xa0\xa0\n1990 ലാണ് അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈൻ കുവൈത്തിനെ ആക്രമിക്കാൻ തുടങ്ങിയത്. വ്യോമ– കരയാക്രമണം ശക്തമാക്കിയ സദ്ദാമിന്റെ പ്രധാന ആയുധം സ്കഡ് മിസൈലുകളായിരുന്നു. റഷ്യൻ നിർമിത സ്കഡ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പ് ‘അൽ ഹുസൈൻ’ മിസൈൽ അന്ന് ഗൾഫ് മേഖലയ്ക്ക് വൻ ഭീഷണിയായിരുന്നു.\xa0\xa0\nമിക്ക ഗൾഫ് രാജ്യങ്ങളുടെയും കൈവശം അത്യാധുനിക മിസൈലുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ലായിരുന്നു. ഇതോടെയാണ് കുവൈത്തിനെ സഹായിക്കാൻ അമേരിക്ക എത്തുന്നത്. അമേരിക്ക വന്നത് ഒരുകൂട്ടം അത്യാധുനിക ആയുധങ്ങളുമായിരുന്നു. ഇതിലൊന്നായിരുന്നു മിസൈൽ പ്രതിരോധ സംവിധാനമായ പാട്രിയറ്റ്.\xa0\xa0\n'ഓപ്പറേഷന്\u200d ഡെസര്\u200dട്ട് സ്റ്റോം' എന്ന പേരിൽ ഇറാഖിനെതിരെ നടന്ന അമേരിക്കൻ ആക്രമണത്തിൽ പാട്രിയറ്റ് വൻ ശക്തിയായി പ്രവർത്തിച്ചു. ബ്രിട്ടന്\u200d, ഫ്രാന്\u200dസ്, ഈജിപ്ത്, സൗദി അറേബ്യ, കുവൈത്ത്, ഓസ്\u200cട്രേലിയ തുടങ്ങി 32 രാജ്യങ്ങളിലെ സൈനികരെ ഏകോപിപ്പിച്ചാണ് ആക്രമണം നടത്തിയത്. ഇതോടെയാണ് അമേരിക്കയുടെ കൂടെ നിന്ന രാജ്യങ്ങളിലെല്ലാം മിസൈൽ പ്രതിരോധ സംവിധാനം പാട്രിയറ്റ് സജ്ജീകരിച്ചത്. അന്നും സൗദി അറേബ്യക്കു നേരെ സ്കഡ് മിസൈല്\u200d ആക്രമണമുണ്ടായി. എന്നാൽ യുഎസ് ടെക്നോളജി പാട്രിയറ്റ് മിസൈല്\u200d ഉപയോഗിച്ച് അമേരിക്കൻ പട്ടാളക്കാര്\u200d മിസൈൽ തകർത്തു.\xa0\xa0\n∙ എന്താണ് പാട്രിയറ്റ്?\xa0\xa0\nപാട്രിയറ്റ് എന്നാൽ കരയിൽ നിന്നു വായുവിലേക്ക് തൊടുക്കാവുന്ന പ്രതിരോധ ബാലസ്റ്റിക് മിസൈലാണ്. അമേരിക്കയാണ് ഈ മിസൈൽ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് അമേരിക്കയുടെ സഖ്യത്തിലെ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം കൊണ്ടുവന്നു. 1981 ലാണ് പാട്രിയറ്റ് പുറത്തുവരുന്നത്. 20 മുതൽ 30 ലക്ഷം ഡോളർ വരെയാണ് ഇതിന്റെ നിർമാണ ചെലവ്.\xa0\nനിലവിൽ അമേരിക്കയുടെ കൈവശം മാത്രം 1,106 പാട്രിയറ്റ് ലോഞ്ചറുകളുണ്ട്. മറ്റു രാജ്യങ്ങളിലായി 172 ലോഞ്ചറുകളും സർവീസിലുണ്ട്. ഇതിൽ പ്രയോഗിക്കാനായി ഏകദേശം പതിനായിരം മിസൈലുകൾ നിർമിച്ചിട്ടുണ്ട്. എംഐഎം–104 പാട്രിയറ്റ് എന്നാണ് ഈ ടെക്നോളജിയുടെ ഔദ്യോഗിക പേര്. കുവൈത്ത്, യുഎഇ, സൗദിഅറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിൽ പാട്രിയറ്റിന്റെ സേവനം ലഭ്യമാമാണ്.\xa0\xa0\n\n\n\t\nfunction gotoPagepromotionpage(articlepath) {\n\twindow.open(articlepath,'_blank');\n}\n\n\n\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\tകൊറിയൻ ലാബിൽ രഹസ്യ യന്ത്രസേന; ലോകം ഭീതിയിൽ\n\t\t\t\t\t\n\t\t\t\t\t\n\t\t\t\t\t'ഈ 'പാണ്ടോറാസ് ബോക്\u200cസ്' തുറന്നാല്\u200d പിന്നെ...\n\t\t\t\t\t\t\n\t\t\t\t\n\n\t\n\n\n\nfunction gotoPagepromotionpage(articlepath) {\n\twindow.open(articlepath,'_blank');\n}\n\n\n\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\tഇന്ത്യ സമ്മാനമായി നൽകിയ ധ്രുവ് ഹെലികോപ്റ്റർ മാലി തിരിച്ചു നൽകി, പിന്നിൽ ചൈന\n\t\t\t\t\t\n\t\t\t\t\t\n\t\t\t\t\tഇന്ത്യയുടെ എതിർപ്പുകൾ വകവയ്ക്കാതെ ചൈനയുമായി...\n\t\t\t\t\t\t\n\t\t\t\t\n\n\t\n\n\n\n\n\n\n\nറോയൽ സൗദി എയർ ഡിഫൻസിന്റെ കീഴിലുള്ള പാട്രിയറ്റാണ് ഹൂതികൾ വിക്ഷേപിച്ച ബുർഖാൻ 2 എച്ചിനെ തകർത്തത്. വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ മിസൈൽ കണ്ടെത്തുകയും ആകാശത്തുവെച്ചു തന്നെ തകർക്കുകയുമായിരുന്നു.",
 109.     'title': 'ഖമീസ് മുശൈത്തിലേക്ക് കുതിച്ചെത്തിയത് വൻ ദുരന്തം, സൗദിയെ രക്ഷിച്ചത് പാട്രിയറ്റ്',
 110.     'category': 'entertainment'
 111. }, {
 112.     'pid': 'aNO6byrbTVjzio9aPd7Z2DQg127RXH',
 113.     'text': 'കൊച്ചി> വാണിജ്യ, വ്യവസായ മന്ത്രാലയം സ്ഥാപിച്ച ജെംസ് ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ (ജിജെഇപിസി) ബാങ്കുകളുമായി സഹകരിച്ച് മുംബൈയിൽ 11ന് നടത്തുന്ന ബാങ്കിങ് ഉച്ചകോടിയിൽ ധവളപത്രം പുറത്തിറക്കും. നിർണായക ബാങ്കിങ് പ്രശ്നങ്ങളായ വായ\u200c്പാപരിധി വിലയിരുത്തൽ, ഈട\u200cുനൽകൽ, ഇടപാടുകൾ, ആസ്തി മൂല്യനിർണയം, ബന്ധപ്പെട്ട ഫിനാൻസിങ് മാർഗനിർദേശങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയായിരിക്കും ധവളപത്രം ഇറക്കുക. \r\nഈയിടെ പുറത്തുവന്ന തട്ടിപ്പുകളെത്തുടർന്ന\u200c് ബാങ്കിങ് മേഖലയിലെ സ്ഥാപനങ്ങളുടെ ആശങ്കകൾ ലഘൂകരിക്കുകയാണ് ധവളപത്രത്തിന്റെ ലക്ഷ്യം. കുംഭകോണത്തെത്തുടർന്നുണ്ടായിട്ടുള്ള തകർച്ച ലഘൂകരിക്കുകയും സ്വയം നിയന്ത്രണംപാലിക്കുകയും ചെയ്യുന്നതിനൊപ്പം നല്ല പ്രമോട്ടർമാർക്ക് വായ്പ ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം.',
 114.     'title': 'ബാങ്കിങ് ഉച്ചകോടി 11ന്\u200c; ധവളപത്രം പുറത്തിറക്കും',
 115.     'category': 'business'
 116. }, {
 117.     'pid': 'tXUduh84aBbRktDUis7lDuMypc9roh',
 118.     'text': 'ന്യൂയോർക്ക് ∙ പ്രസവത്തിനുശേഷം വിശ്രമത്തിലുള്ള ടെന്നിസ് താരം സെറീന വില്യംസ് ഫെഡറേഷൻ കപ്പിലൂടെ കോർട്ടിലേക്ക് മടങ്ങിവരുന്നു. അടുത്തമാസം ആരംഭിക്കുന്ന ഫെഡറേഷൻ കപ്പിൽ സെറീന പങ്കെടുക്കുമെന്ന് അമേരിക്കൻ ടെന്നിസ് അസോസിയേഷനാണ് അറിയിച്ചത്. കഴിഞ്ഞ ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടുമ്പോൾ സെറീന ഗർഭിണിയായിരുന്നു. സെപ്റ്റംബറിലാണ് അലക്സിസ് ഒളിംപിയക്ക് ജൻമം നൽകിയത്. കുഞ്ഞിന്റെ പിതാവ് അലക്സിസ് ഒഹാനിയനെ കഴിഞ്ഞ നവംബറിൽ വിവാഹം കഴിച്ചു. ഫെഡറേഷൻ കപ്പിൽ നിലവിലുള്ള ചാംപ്യൻമാരായ അമേരിക്ക ഹോളണ്ടിനെ ഫെബ്രുവരി പത്തിന് നേരിടും. സെറീനയുടെ സഹോദരി വീനസും ടീമിലുണ്ട്.',
 119.     'title': 'സെറീന വില്യംസ് ഫെഡറേഷൻ കപ്പിന് കളത്തിൽ',
 120.     'category': 'sports'
 121. }, {
 122.     'pid': 'JtnF0dWeEsIwOp5HFvpKX6rKRAvy4o',
 123.     'text': '‘കരുത്ത് ഒരല്\u200dപം കുറച്ച്, മൈലേജ് കൂട്ടി’ എന്നതാണ് ഇന്ത്യയില്\u200d ഹാച്ച് ബാക്കുകള്\u200d വിറ്റുപോകാനുള്ള സൂത്രവാക്യം. ഇതേ പാത പിന്തുടരുകയാണ് ഫോക്\u200cസ് വാഗണ്\u200d പോളോയും. 1.2 ലിറ്റര്\u200d നാല് സിലണ്ടര്\u200d എഞ്ചിന്\u200d വിട്ട് 1.0 ലിറ്റര്\u200d മൂന്ന് സിലണ്ടര്\u200d എഞ്ചിനിലേക്ക് എത്തുകയാണ് പോളോ.\nഎഞ്ചിനില്\u200d മാത്രമാണ് മാറ്റം. എല്ലാ വകഭേദങ്ങളും കരുത്ത് കുറഞ്ഞ പതിപ്പില്\u200d ലഭ്യമാകും. 6200 ആര്\u200dപിഎമ്മില്\u200d 75 ബിഎച്ച്പി കരുത്തും 4000 ആര്\u200dപിഎമ്മില്\u200d 95 എന്\u200dഎം ടോര്\u200dക്കും പുതിയ എഞ്ചിന്\u200d നല്\u200dകും.\n18.78 കിലോമീറ്ററാണ് പുതിയ എഞ്ചിന് ലഭിക്കുന്ന മൈലേജ്. 1.2 ലിറ്റര്\u200d എഞ്ചിനില്\u200d 16.47 കിലോമീറ്ററായിരുന്നു മൈലേജ്. 5,41,800 രൂപയിലാണ് വില ആരംഭം. ഏറ്റവും മുന്തിയ വകഭേദം ഹൈലൈന്\u200d പ്ലസ്സിന് 7,24,400 രൂപയാണ് എക്\u200cസ് ഷോറൂം വില.',
 124.     'title': 'ജനങ്ങളിലേക്കിറങ്ങാന്\u200d 1.0 ലിറ്റര്\u200d മൂന്ന് സിലണ്ടര്\u200d എഞ്ചിനുമായി പോളോ',
 125.     'category': 'business'
 126. }, {
 127.     'pid': 'E9TvvbU21XLpcACgUmZfdMHUmqyFkD',
 128.     'text': "കൊല്ലം > ഗൂഗിളില്\u200dനിന്ന് ഇനി ചിത്രങ്ങള്\u200d സൌജന്യമായി പകര്\u200dത്താനാകില്ല. ഗൂഗിള്\u200d ഇമേജസില്\u200d ചിത്രങ്ങള്\u200d കാണാന്\u200d കഴിയുന്ന 'വ്യൂ ഇമേജസ്' ബട്ടണ്\u200d നീക്കി. ചിത്രങ്ങള്\u200d നേരിട്ട് ഡൌണ്\u200dലോഡ് ചെയ്യുന്ന സൌകര്യം\xa0 ഒഴിവാക്കി നേരെ ചിത്രവുമായി ബന്ധപ്പെട്ട വെബ്സൈറ്റിലേക്ക്\xa0 നയിക്കുന്ന പുതിയ സംവിധാനം ഗൂഗിള്\u200d നടപ്പാക്കി. പകര്\u200dപ്പവകാശമുള്ള ചിത്രങ്ങള്\u200d സൈറ്റില്\u200dനിന്ന് ഡൌണ്\u200dലോഡ് ചെയ്യാന്\u200d നിബന്ധനകള്\u200d പാലിക്കേണ്ടിവരും. മിക്ക സൈറ്റുകളും ചിത്രം പകര്\u200dത്താന്\u200d പണം ഈടാക്കുന്നുണ്ട്. \r\nപ്രൊഫഷണല്\u200d ഫോട്ടോഗ്രാഫര്\u200dമാരുടെയും പ്രസാധകരുടെയും ചിത്രങ്ങള്\u200d തങ്ങളറിയാതെ പകര്\u200dത്തി ദുരുപയോഗിക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഗിളിന്റെ പുതിയ പരിഷ്കാരം. പകര്\u200dപ്പവകാശം സംരക്ഷിക്കുന്നതിനൊപ്പം ഉപയോക്താക്കളെ വെബ്സൈറ്റുമായി കൂടുതല്\u200d അടുപ്പിക്കുകയുമാണ് ഗൂഗിള്\u200d ലക്ഷ്യമാക്കുന്നത്. ഇമേജ് സെര്\u200dച്ചില്\u200dനിന്ന് 'വ്യൂ ഇമേജ്' നീക്കിയെങ്കിലും ചിത്രമടങ്ങുന്ന വെബ്സൈറ്റിലേക്ക് പോകാന്\u200d സഹായിക്കുന്ന വിസിറ്റ് ബട്ടണ്\u200d നിലനിര്\u200dത്തിയിട്ടുണ്ട്. \r\nചിത്രങ്ങള്\u200dക്കായി വ്യൂ ഇമേജസ് വഴി വെബ്സൈറ്റില്\u200d കയറേണ്ടിവരുമ്പോള്\u200d വെബ്സൈറ്റ് സന്ദര്\u200dശിക്കുന്നവരുടെ എണ്ണത്തില്\u200d വന്\u200d വര്\u200dധനവുണ്ടാകും. ചിത്രങ്ങള്\u200d ഡൌണ്\u200dലോഡ് ചെയ്യുന്നതുവഴി സൈറ്റുകള്\u200dക്ക് വന്\u200d സാമ്പത്തിക നേട്ടമാണ് ഉണ്ടാകാന്\u200d പോകുന്നത്.",
 129.     'title': "ഗൂഗിള്\u200d 'വ്യൂ ഇമേജ്' നീക്കി; ചിത്രം പകര്\u200dത്താന്\u200d വിലക്ക്",
 130.     'category': 'business'
 131. }, {
 132.     'pid': '19S684c9Wim0eNcfoYJgqbiReNTU07',
 133.     'text': 'ഈ വർഷം തമിഴ് പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന വിക്രം ചിത്രം സാമി സ്ക്വയറിന്റെ ട്രെയിലർ പുറത്തിറങ്ങി. 2003ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം സാമിയുടെ തുടർഭാഗമാണ് സാമി സ്ക്വയർ. ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഷിബു തമീൻസ് ആണ് നിർമാണം.\n\n\n\n\n\n\t$(document).ready(\n\t\t\tfunction() {\n\n\n\n\n\t\t\t\t$(\'img#overlayimage\').show();\n\t\t\t\t$(".playvideo-article").show();\n\t\t\t\ttry{\n\t\t\t\t\t\n\t\t\t\t\t\tvar src = \'\';\n\t\t\t\t\t\tif(src != \'\')\n\t\t\t\t\t\t{\t\n\n\t\t\t\t\t\t\tvar domains = [\n                                {"web":"stag-www.manoramanews.com"},\n                                {"web":"www.manoramanews.com"},\n\t\t\t\t\t\t\t\t{"web":"localhost"}\t\n                            ];\n                            var domainname = window.location.hostname.toLowerCase();\n\n\n\t\t\t\t\t\t\tvar mNewsTv = 0; \t\n                            $.each(domains, function(webx, obj) {\n                                if(domainname == obj.web){\n                                   mNewsTv = 1; \n\n                                }\n                            });\n                            if(window.location.href.indexOf("/tv/") > -1) {\n                                mNewsTv = 1;\n                         \t}\n                            if(mNewsTv==1){\n\t\t\t\t\t\t\t\t\tloadVideoNew(window.event, "akamaiOnePlayerVideoContent"+"433044557","","video/mp4",false,"","","","","","","","",660,345);\t\n                            }else{\n                \t\t\t\t\tloadVideo("akamaiOnePlayerVideoContent"+"433044557","","video/mp4",false,"","","","","","","","",660,345);\n                            }\n\t\t\t\t\t\t}\n\t\t\t\t\t}\n\t\t\t\tcatch(err){\n\t\t\t\t\tconsole.log(err);\n\t\t\t\t}\n\t\t\t});\n\n\n\n\n\t\n\t\t\t\n\t\t\t\t\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\t\t\t\tonScriptYouTube(\n\t\t\t\t\t\t\t\t\t\t\'ycPfmwVZ5DM\',\n\t\t\t\t\t\t\t\t\t\t\'433044557\',\n\t\t\t\t\t\t\t\t\t\t\'345px\',\'100%\',\'false\');\n\t\t\t\t\t\t\t\n\t\t\t\t\t\t\n\t\t\t\t\n                Saamy² - Trailer | Chiyaan Vikram, Keerthy Suresh | Hari | Devi Sri Prasad | Shibu Thameens\n\t\t\t\t\t\n\t\t\n\n\t\n\n\n\n\nഇതിനകം മുപ്പത്തിയഞ്ച് ലക്ഷത്തിന് മുകളിൽ ആളുകൾ ട്രെയിലർ കണ്ടുകഴിഞ്ഞു. മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ പ്രഭു, ബോബി സിംഹ, ജോൺ വിജയ്, സൂരി തുടങ്ങി വൻതാരങ്ങളാണ് അണിനിരക്കുന്നത്. സംഗീതം ദേവി ശ്രീ പ്രസാദ്.സിനിമയിലെ വിക്രത്തിന്റെ ലുക്കും മറ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ആദ്യ ചിത്രത്തെ വെല്ലുന്ന ആക്\u200bഷൻ രംഗങ്ങളും ഡയലോഗുകളുമായിരിക്കും സാമി 2വിന്റെ പ്രത്യേകത.',
 134.     'title': 'ഇടിയും മാസും; സാമി 2 ട്രെയിലർ',
 135.     'category': 'health'
 136. }, {
 137.     'pid': 'pY6jhyKpgULlda7FiTrDbDXecOHLeh',
 138.     'text': 'ഇരട്ടക്യാമറയുള്ള ബജറ്റ് ഫോണുമായി ഷവോമി എത്തുന്നു. റെഡ്മി എസ് 2 എന്ന ഈ മോഡല്\u200d ഇന്ത്യയിലെത്തുമ്പോള്\u200d ഏകദേശം 10,000 രൂപയാകും വില. നിലവില്\u200d ചൈനയില്\u200d അവതരിപ്പിച്ച ഫോണ്\u200d വൈകാതെ ഇന്ത്യന്\u200d വിപണിയിലെത്തും.\n16 മെഗാപിക്\u200cസല്\u200d സെല്\u200dഫി ക്യാമറയാണ് ഫോണിനുള്ളത്. പിന്നില്\u200d 12, 5 മെഗാപിക്\u200cസല്\u200d ക്യാമറകള്\u200d ഉള്\u200dപ്പെടുത്തിയിരിക്കുന്നു. 5.99 ഇഞ്ച് എച്ച്ഡി ഡിസ്\u200cപ്ലേയാണ് ഫോണിനുള്ളത്. സ്\u200cനാപ്ഡ്രാഗണ്\u200d 625 പ്രൊസസ്സറും നാല് ജിബി റാമും ഫോണിനുണ്ട്. 3080 എംഎഎച്ച് ബാറ്ററിയാണ് എസ് 2വിന് ഉള്ളത്.\nആകര്\u200dഷകമായ സെല്\u200dഫികള്\u200dക്കായി എഐ പോര്\u200dട്രെയ്റ്റ് മോഡും എഐ ഫെയ്\u200cസ് റെക്കഗ്നിഷനും ഫോണിലുണ്ട്. ഇതേ വിലനിലവാരത്തിലുള്ള ഷവോമി ഫോണുകളുടെ എല്ലാ സൗകര്യങ്ങളും എസ്2ലും ഉണ്ടാകും. എന്നാല്\u200d രണ്ട് സിം കാര്\u200dഡിന് പുറമേ മെമ്മറി കാര്\u200dഡ് ഇടാനാകുമോ എന്നകാര്യം വ്യക്തമല്ല.',
 139.     'title': 'കുറഞ്ഞ വിലയില്\u200d ഇരട്ട ക്യാമറാ സ്മാര്\u200dട്ട്\u200cഫോണുമായി ഷവോമി എത്തുന്നു',
 140.     'category': 'business'
 141. }, {
 142.     'pid': 'petoHwfcALzrDCMzwDgbMjBcYWeywo',
 143.     'text': 'ഹോളിവുഡ് ആരാധകർക്കൊരു സന്തോഷവാർത്ത. ബ്രാഡ് പിറ്റും ഡികാപ്രിയോയും ഒരു ചിത്രത്തിൽ ഒന്നിക്കുന്നു. അതും സംവിധാനം ടറന്റീനോ. വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് എന്നാണ് സിനിമയുടെ പേര്.ക്വന്റീൻ ടറന്റീനോ തന്നെയാണ് തിരക്കഥയും സംവിധാനവും. 1969 കാലഘട്ടത്തിലെ ഹോളിവുഡിന്റെ കഥപറയുകയാണ് ഈ ചിത്രം. പഴയകാല വെസ്റ്റേൺ ടിവി സീരീസുകളിലൂടെ ശ്രദ്ധേയനായ റിക്ക് ഡാൽട്ടനെയാണ് ഡികാപ്രിയോ അവതരിപ്പിക്കുക. അദ്ദേഹത്തിന്റെ ബോഡി ഡബിൾ ആയിരുന്ന ക്ലിഫ് ബൂത്തിനെ ബ്രാഡ് പിറ്റും അവതരിപ്പിക്കും.പ്രതാപകാലം കഴിഞ്ഞ ശേഷം ഹോളിവുഡിൽ അവരുടെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഈ തിരക്കഥയുടെ പണിപ്പുരയിലായിരുന്നു ടറന്റീനോ. അദ്ദേഹത്തിന് ഏഴ് വയസ്സുള്ളപ്പോള്\u200d ലോസ് ആഞ്ചൽസിൽ സംഭവിച്ച കാര്യങ്ങളാണ് സിനിമയിലൂടെ പറയുന്നത്.ഇൻഗ്ലോറിയസ് ബാസ്റ്റേർഡ് എന്ന സിനിമയിൽ ബ്രാഡ് പിറ്റും ടറന്റീനോയും ഒരുമിച്ചിട്ടുണ്ട്. ചിത്രത്തിന് എട്ട് ഓസ്കർ നോമിനേഷൻ ലഭിച്ചിരുന്നു. ജാങ്കോ അൺചെയ്ൻഡ് എന്ന സിനിമയിലാണ് ഡികാപ്രിയോയും ടറന്റീനോയും ഒരുമിച്ച് ചേർന്നത്. ഈ ചിത്രത്തിനും അഞ്ച് നോമിനേഷനുകൾ ലഭിച്ചിരുന്നു.വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് എന്ന പുതിയ ചിത്രം 2019 ആഗസ്റ്റ് ഒൻപതിന് റിലീസ് ചെയ്യും.',
 144.     'title': 'ടറന്റീനോ ചിത്രത്തിൽ ബ്രാഡ് പിറ്റും ഡികാപ്രിയോയും',
 145.     'category': 'health'
 146. }, {
 147.     'pid': '82F7iC5oyscfyPqbTFn8d56fwaId41',
 148.     'text': 'മുംബൈ\r\nഇന്ത്യൻ കുപ്പായത്തിലെ നൂറാം മത്സരം സുനിൽ ഛേത്രി ആഘോഷമാക്കി. ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കെനിയക്കെതിരെ ഇരട്ട ഗോളടിച്ച്\u200c ഛേത്രി ഇന്ത്യക്ക്\u200c തുടർച്ചയായ രണ്ടാം ജയമൊരുക്കി. 61 ഗോളായി ഈ മുപ്പത്തിമൂന്നുകാരന്\u200c. മൂന്ന്\u200c ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. മൂന്നാമത്തെ ഗോൾ ജെജെ ലാൽപെഖുല നേടി. രണ്ടാംജയത്തോടെ ഇന്ത്യ ടൂർണമെന്റിന്റെ ഫൈനൽ ഉറപ്പാക്കി. നാളെ ന്യൂസിലൻഡുമായിട്ടാണ്\u200c ഇന്ത്യയുടെ അവസാന മത്സരം.മുംബൈ ഫുട്\u200cബോൾ അരീനയിൽ കനത്ത മഴയ്\u200cക്കിടെയായിരുന്നു കളി. ആദ്യഘട്ടത്തിൽ പന്ത്\u200c കൃത്യമായി നീങ്ങിയതുപോലുമില്ല. ഇത്\u200c കളിയുടെ ഒഴുക്കിനെ ബാധിച്ചു. മഴയുടെ ശക്തി കുറഞ്ഞ\xa0 രണ്ടാംപകുതിയിൽ കളി ഇന്ത്യയുടെ കാലുകളിലായി. കളി അവസാനിക്കാൻ അരമണിക്കൂർ ശേഷിക്കെ ഛേത്രി പെനൽറ്റിയിലൂടെ ഇന്ത്യക്ക്\u200c ലീഡ്\u200c നൽകി. പിന്നാലെ ജെജെ ലക്ഷ്യം കണ്ടു. പരിക്കുസമയത്ത്\u200c മിന്നുന്ന ഗോളിലൂടെ ഛേത്രി ഇന്ത്യയുടെ ജയം പൂർത്തിയാക്കി.',
 149.     'title': 'ഛേത്രി കസറി, ഇന്ത്യക്ക്\u200c ജയം',
 150.     'category': 'business'
 151. }, {
 152.     'pid': 'ZDdxzl33zTbY5YWUDsiE5K3Lgo6qL7',
 153.     'text': "ജാപ്പനീസ് നിർമാതാക്കളായ സുസുക്കി മോട്ടോർ കോർപറേഷന്റെ ഇന്ത്യയിലെ മൊത്തം വാഹന ഉൽപ്പാദനം രണ്ടു കോടി യൂണിറ്റിലെത്തി. ജപ്പാനു പുറത്ത് സുസുക്കി ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജ്യമായും ഇതോടെ ഇന്ത്യ മാറി. ഗുജറാത്തിലെ സുസുക്കി ശാലയിൽ നിന്നു നിരത്തിലെത്തിയ ‘സ്വിഫ്റ്റ്’ ആണ് കമ്പനിയുടെ ഇന്ത്യയിലെ മൊത്തം ഉൽപ്പാദനം രണ്ടു കോടിയിലെത്തിച്ചത്.\xa0കൂടാതെ ജപ്പാനെ അപേക്ഷിച്ചു കൂടുതൽ വേഗത്തിലാണു സുസുക്കി ഇന്ത്യയിൽ ഈ\xa0 നേട്ടം സ്വന്തമാക്കിയതെന്ന സവിശേഷതയുമുണ്ട്. 1983 ഡിസംബറിൽ ഉൽപ്പാദനം ആരംഭിച്ച മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 34 വർഷവും അഞ്ചു മാസവും കൊണ്ടാണ് രണ്ടു കോടി യൂണിറ്റിലേക്കു കുതിച്ചത്. അതേസമയം ജപ്പാനിൽ ഈ നേട്ടത്തിലെത്താൻ സുസുക്കിക്ക് 45 വർഷവും ഒൻപതു മാസവും വേണ്ടി വന്നിരുന്നു.ചെറുഹാച്ച്ബാക്കായ ‘മാരുതി 800’ കാറുമായിട്ടാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ രൂപമായ മാരുതി ഉദ്യോഗ് ലിമിറ്റഡ് 1983 അവസാനം വാഹന നിർമാണത്തിനു തുടക്കമിട്ടത്. ആകെ 31.70 ലക്ഷം യൂണിറ്റ് ഉൽപ്പാദിപ്പിച്ച ‘ഓൾട്ടോ’യാണു രണ്ടു കോടി തികയ്ക്കാനുള്ള കുതിപ്പിൽ സുസുക്കിക്ക് ഏറ്റവും അധികം സംഭാവന നൽകിയത്.\xa0ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ച കൈവരിച്ചു മുന്നേറിയതിനൊപ്പം കാറുകൾക്കുള്ള ആവശ്യവും വർധിച്ചത് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് സമർഥമായി പ്രയോജനപ്പെടുത്തി. വ്യത്യസ്ത മോഡലുകളും വൻതോതിലുള്ള ഉൽപ്പാദനവുമൊക്കെയായി കമ്പനി ഇന്ത്യൻ കാർ വിപണിയിൽ വ്യക്തമായ മേധാവിത്തവും സ്വന്തമാക്കി.\n\n\t\nfunction gotoPagepromotionpage(articlepath) {\n\twindow.open(articlepath,'_blank');\n}\n\n\n\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\tനിങ്ങളുടെ വാഹനം സുരക്ഷിതമോ?\n\t\t\t\t\t\n\t\t\t\t\t\n\t\t\t\t\tആധുനിക വാഹനങ്ങൾ സുന്ദരം മാത്രമല്ല,...\n\t\t\t\t\t\t\n\t\t\t\t\n\n\t\n\n\n\nfunction gotoPagepromotionpage(articlepath) {\n\twindow.open(articlepath,'_blank');\n}\n\n\n\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\tമൈലേജ് കൂട്ടാൻ ഡ്രൈവിങ് ടിപ്പുകൾ\n\t\t\t\t\t\n\t\t\t\t\t\n\t\t\t\t\tചരിത്രത്തിലെ പുതിയ വിലകൾ നൽകി ഇന്ധന വില...\n\t\t\t\t\t\t\n\t\t\t\t\n\n\t\n\n\n\n\n\n\n\nനിലവിൽ ഹരിയാനയിലെ ഗുരുഗ്രാമിലും മനേസാറിലുമാണു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ നിർമാണശാലകൾ പ്രവർത്തിക്കുന്നത്; ഗുജറാത്തിലെ ഹൻസാൽപൂരിൽ സുസുക്കിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ സുസുക്കി മോട്ടോർ ഗുജറാത്തിന്റെ നിർമാണശാലയും പ്രവർത്തിക്കുന്നുണ്ട്. വിപണിയിൽ മികച്ച സ്വീകാര്യതയുള്ള ‘ഡിസയർ’, ‘ബലേനൊ’, ‘ഓൾട്ടോ’, ‘സ്വിഫ്റ്റ്’, ‘വാഗൻ ആർ’, ‘വിറ്റാര ബ്രേസ’ തുടങ്ങി പതിനാറോളം മോഡലുകളാണു മാരുതി സുസുക്കി ഇന്ത്യയിൽ വിൽക്കുന്നത്.കഴിഞ്ഞ സാമ്പത്തിക വർഷം 17.80 ലക്ഷം കാറുകളാണു സുസുക്കി ഇന്ത്യയിൽ നിർമിച്ചത്; ഇതിൽ 16.50 ലക്ഷം കാറുകൾ ആഭ്യന്തര വിപണിയിൽ വിറ്റപ്പോൾ 1.30 ലക്ഷം യൂണിറ്റായിരുന്നു കയറ്റുമതി. യൂറോപ്പ്, ജപ്പാൻ, ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക മേഖലകളിലായി നൂറോളം രാജ്യങ്ങളിലേക്കു സുസുക്കി ഇന്ത്യയിൽ നിർമിച്ച കാർ കയറ്റുമതി ചെയ്യുന്നുണ്ട്.",
 154.     'title': '34 വർഷം, 2 കോടി കാറുകൾ; ചരിത്രം കുറിച്ച് മാരുതി',
 155.     'category': 'automotive'
 156. }, {
 157.     'pid': 'kCZPwndjIGN61GQ3WEwaAahZYDVpD5',
 158.     'text': 'കാലുകൾ രണ്ടും ചേർത്തുവച്ചു നിവർന്നു നിൽക്കുക. അതൊടോപ്പം ഇരുകൈകളും ശരീരത്തിനിരുവശത്തും ചേർത്തു കമഴ്ത്തിപ്പിടിക്കുക. സാവധാനം ശ്വാസമെടുത്തുകൊണ്ട് ഇരുകൈകളും മുകളിലേക്കുയർത്തി മലർത്തിപ്പിടിക്കുക. ഇരു കൈകളും തലയുടെ ഇരുവശങ്ങളിലായി ചെവിയോടു ചേർത്തു പിടിക്കേണ്ടതാണ്. ഈ അവസ്ഥയിൽ സാവധാനം ശ്വാസമെടുത്തുകൊണ്ട് രണ്ടു കൈകളും അരക്കെട്ടു മുതൽ മുകളിലേക്കുള്ള ഭാഗങ്ങളും കഴിയുന്നത്ര പുറകോട്ടു വളയ്ക്കുക. ഈ നിലയിൽ നിന്നു സാവധാനം ശ്വാസം എടുക്കുകയും വിടുകയും ചെയ്യാവുന്നതാണ്. ബുദ്ധിമുട്ടു വരുമ്പോൾ പൂർവസ്ഥിതിയെ പ്രാപിക്കാവുന്നതാണ്. വീണ്ടും ഇതേപോലെ ഒന്നോ രണ്ടോ തവണ ആവർത്തിക്കേണ്ടതാണ്.ഗുണങ്ങള്\u200dശരീരത്തിന് വളരെയധികം പ്രതിരോധശേഷി കൂട്ടുന്നൊരു ആസനമാണിത്. അരക്കെട്ടും അടിവയറും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളും ശക്തങ്ങളാകുന്നു. ദഹനേന്ദ്രിയവ്യൂഹങ്ങളുടെ താളപ്പിഴകൾ പരിഹരിക്കപ്പെടുന്നു. നട്ടെല്ലിനു പുറകോട്ടു ശരിയായ രീതിയിലുള്ള വളവും അയവും കിട്ടുന്നതുമൂലം ശരീരത്തിനും മനസ്സിനും നല്ല ഉണർവും ഉന്മേഷവും ഊർജസ്വലതയും കൈവരുന്നു. മനഃശക്തി വർധിക്കുന്നു. മനസ്സിൽ ദൃഢനിശ്ചയങ്ങളെടുക്കുന്നതിനുള്ള കഴിവ് ഉണ്ടാകുന്നു\n\nവിവരങ്ങൾക്കു കടപ്പാട്: യോഗാചാര്യ എം. ആർ ബാലചന്ദ്രന്റെ സ്ത്രീകൾക്ക് യോഗ ബുക്ക്',
 159.     'title': 'പ്രതിരോധശേഷി കൂട്ടാൻ അർധചക്രാസനം',
 160.     'category': 'business'
 161. }, {
 162.     'pid': 'RFwdp8sNULK8usknIKeigmHgo8a8IY',
 163.     'text': 'സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് പണ്ടൊരു കാറുണ്ടായിരുന്നു. വെള്ള അംബാസഡർ. കോഴിക്കോട്ടു നിന്ന് ചില നേതാക്കൾ രാത്രിയിൽ ആ കാറിൽ കണ്ണൂരേക്ക് മടങ്ങുകയാണ്. ചോറോട് എത്തിയപ്പോൾ റയിൽവേ ഗേറ്റ് ക്ളോസ്ഡ്.\xa0 ഗേറ്റ് തുറന്നപ്പോൾ\u200c കാർ മുന്നോട്ടെടുത്തത് വണ്ടിയിലുണ്ടായിരുന്ന മറ്റൊരാൾ.\xa0പിന്നെ കൂറേ ദൂരം\xa0 വണ്ടിയോടിച്ചത് ആ ആളാണ്. രാത്രി എതിരെ നിന്നുള്ള വണ്ടികളുടെ ലൈറ്റ് കണ്ണിൽ കുത്തിക്കേറിയിട്ടും പുതിയ ഡ്രൈവർക്കു കൂസലില്ല. ആക്സിലറേറ്ററിൽ നിന്നു കാലെടുക്കുന്നില്ല. അതേ സ്പീഡിൽ മുന്നോട്ടു ചെല്ലുന്നു. കൂൾ \u200dഡ്രൈവിങ് !ഇതുപോലെ മണ്ണിറക്കാൻ വന്ന ലോറി ഒരിക്കൽ വീട്ടിലെ പറമ്പിൽ കുടുങ്ങി. റിവേഴ്സ് എടുക്കാൻ ഡ്രൈവർക്കു പേടി. ഇടിച്ചാലോ. \u200dവീട്ടുടമസ്ഥൻ ഡ്രൈവിങ് സീറ്റിൽ കയറി റിവേഴ്സ് എടുത്തിട്ട് ഡ്രൈവറോടു പറഞ്ഞു.. ഇനി നേരെ നോക്കി ഓടിച്ചുപോയ്ക്കോ. ഈ ലോറിയിൽ നിന്ന് സർക്കാരിന്റെ ഒന്നാംനമ്പർ വണ്ടിയിലേക്ക് വലിയ ദൂരമില്ല !മുഖ്യമന്ത്രി പിണറായി വിജയന് ഡ്രൈവിങ് അറിയാമോ എന്നു ചോദിച്ചാൽ ഇതാണുത്തരം. കാറെങ്കിൽ കാറ്, ലോറിയെങ്കിൽ ലോറി, കേരളമെങ്കിൽ കേരളം. എന്തിനും പിണറായി റെഡി ! പക്ഷേ മുഖ്യമന്ത്രിയുടെ ഡ്രൈവിങ് കണ്ടിട്ടുള്ളവർ കുറവാണ്. ‘‘പണ്ട് വിവാഹം കഴിച്ച സമയത്ത് എന്റെ വീട്ടിൽ സ്കൂട്ടറിൽ വന്നിട്ടുണ്ട്. ഇപ്പോൾ ഡ്രൈവിങ് മറന്നു പോയിക്കാണും..’’ ഭാര്യ കമല പറയുന്നു.ജീവിതത്തിൽ ഇതേവരെ ഒരു വാഹനവും സ്വന്തമായിട്ടില്ലാത്ത പിണറായിക്ക്, മറ്റു പലതിലുമെന്നപോലെ സീറ്റിന്റെ കാര്യത്തിൽപ്പോലും കൃത്യമായ ചിട്ടകളുണ്ട്. പാർട്ടി സമ്മേളനത്തിന് ആളുകൾ കൂടുന്നത് ഇഷ്ടമാണെങ്കിലും കാറിൽ ആൾക്കൂട്ടം തീരെ ഇഷ്ടമല്ല. ഡ്രൈവറെയും ഗൺമാനെയും കൂടാതെ ഒരാൾ കൂടി. അത്രയേ കാണൂ, മുഖ്യമന്ത്രിയുടെ കാറിൽ. പിണറായി വിജയനും വി.എസ്. അച്യുതാനന്ദനും പണ്ട് ഒരേ ഇഷ്ടമായിരുന്നു, കാറിന്റെയും സീറ്റിന്റെയും കാര്യത്തിൽ ! രണ്ടുപേർക്കും ഇഷ്ടം അംബാസഡർ. രണ്ടു പേരും ഇരിക്കുന്നത് പിൻസീറ്റിൽ ഇടതുപക്ഷത്ത്. അംബാസഡറിൽ യാത്ര ചെയ്തവർ പിന്നെ സിപിഎമ്മിന്റെ അംബാസഡർമാരായി. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എല്ലാവരുടെയും ഫ്രണ്ട് ആയതിനാലാകാം ഫ്രണ്ട്സീറ്റാണിഷ്ടം.\nപിണറായി പിന്നീട് അംബാസഡറിൽ നിന്നിറങ്ങി ഇന്നൊവയിലേക്കു മാറിക്കയറി. വിഎസ് കൊറോളയിലും.\nസ്പീഡിൽ പോകാനും യാത്ര ചെയ്യുമ്പോൾ പാട്ടു കേൾക്കാനും ഇഷ്ടമുള്ള ആളാണ് മുഖ്യമന്ത്രി. പഴയ ചലച്ചിത്ര ഗാനങ്ങളാണ് കേൾക്കുക.ബീഡിത്തൊഴിലാളികളുടെ മാത്രമല്ല, പുകവലിക്കുന്നവരുടെ മനസ്സും പിണറായിക്കു നന്നായി മനസ്സിലാകും. കൂടെ യാത്ര ചെയ്യുന്നവർക്ക് ചായ കുടിക്കാൻ മാത്രമല്ല, വേണ്ടി വന്നാൽ പുകവലിക്കാനും വണ്ടി നിർത്തിയ സംഭവങ്ങളുണ്ട്, ഒന്നല്ല, ഒരുപാട് ! സഹയാത്രികർ ഓടിച്ചെന്ന് രണ്ടു പഫ് ആഞ്ഞ് വലിച്ച് സിഗററ്റും വലിച്ചെറിഞ്ഞ് ശ്വാസംവിടാതെ ഓടിക്കയറുമ്പോൾ എസി വണ്ടി പുകവണ്ടിയാകും. സിഗററ്റിന്റെ നല്ല ഗന്ധം.\nഅപ്പോൾ പിണറായി ഒരു കഥ പറയും.\nപണ്ട് കണ്ണൂരിലെ ഒരു പാർട്ടി യോഗം. എ.കെ.ജി, ബസവ പുന്നയ്യ തുടങ്ങിയ നേതാക്കന്മാർ സ്റ്റേജിലുണ്ട്. പിണറായി വിജയൻ സദസ്സിൽ മുൻനിരയിൽ. പിണറായിയുടെ മുഖത്തെ അസ്വസ്ഥത കണ്ട് എകെജിക്ക് കാര്യം മനസ്സിലായി.\nബസവ പുന്നയ്യയുടെ പോക്കറ്റിൽ നിന്ന് ഒരു പാക്കറ്റ് സിഗററ്റ് എടുത്ത് വേദിയിൽ നിന്ന് പിണറായിയുടെ കൈയിലേക്ക് എറിഞ്ഞു കൊടുത്തു എകെജി. ഏറെ നേരമായി കിട്ടാൻ കാത്തിരുന്ന മൂലധനം കൈവന്നതിന്റെ സന്തോഷം പിണറായിക്കും. അന്നൊക്കെ പുകവലിയും ഒളിവു ജീവിതവും പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. നന്നായി സിഗററ്റ് വലിക്കുമായിരുന്നു പിണറായി. ഇത്രയും കേൾക്കുമ്പോൾ കാറിൽ കൂടെയുള്ള പുകവലിക്കാർക്ക് ഒരു പഫിന്റെ സന്തോഷം തോന്നും. അപ്പോൾ പിണറായി പറയും; കഥ തീർന്നില്ല.\nഒരിക്കൽ എംഎൽഎമാരുടെ സംഘം കശ്മീരിനു പോയി. പിണറായി വിജയനും ഉണ്ട്.യാത്രയ്ക്കിടെ ചർച്ച പുകവലിയായി. സിഗററ്റ് വലി നിർത്തുന്ന കാര്യത്തിൽ ആരോ വെല്ലുവിളിച്ചു. പോക്കറ്റിൽ നിന്ന് ഒരു പാക്കറ്റ് സിഗററ്റ് എടുത്ത് പുറത്തേക്ക് എറിഞ്ഞ പിണറായി പിന്നെ തൊട്ടിട്ടില്ല.. \u200cപുകഞ്ഞ കൊള്ളികൾ എന്നും പിണറായിക്കു പുറത്താണല്ലോ.യാത്രയ്ക്കിടെ തടസ്സമുണ്ടായാൽ മുഖ്യമന്ത്രിക്ക് ദേഷ്യമില്ല, അതിനെ മറികടക്കാൻ എന്തു വഴിയെന്നായിരിക്കും ആലോചന. ഈയിടെ മുഖ്യമന്ത്രി രാത്രി കണ്ണൂർക്കു വരുമ്പോൾ മലബാർ എക്സ്പ്രസ് തിരുവല്ല കടന്ന് പോകാൻ കൂട്ടാക്കുന്നില്ല. റയിൽ ട്രാക്കിൽ മരം വീണതാണ്. ബാക്കി യാത്ര കാറിലെന്നുള്ള മുഖ്യമന്ത്രിയുടെ തീരുമാനം പെട്ടെന്നായിരുന്നു. പുറപ്പെടുംമുമ്പ് ഒരു കാര്യം ഉറപ്പാക്കി. ട്രെയിൻ എത്തുന്നതിനു മുമ്പ് കാർ കണ്ണൂരിലെത്തണം. എത്തി !കോഴിക്കോട്ടെ കെഎസ്ഇബി ഓഫിസിൽ ഒരു കൊറോളയുണ്ടായിരുന്നു. റിട്ടയർ ചെയ്യാൻ പ്രായമായ കാറും ഡ്രൈവറുമാണ്. പിണറായി വൈദ്യുതി മന്ത്രിയായിരിക്കുമ്പോൾ കോഴിക്കോട്ടെത്തിയാൽ ഈ കാറിലായിരുന്നു യാത്ര. ഒരിക്കൽ ആ കാറിൽ രാത്രിയിൽ മഴയത്ത് വയനാട് ചുരമിറങ്ങുകയാണ്. പേരാവൂരെത്തിയപ്പോൾ പിണറായി ഉറക്കെ വിളിച്ചു പറഞ്ഞു.. വണ്ടി നിർത്തൂ. നോക്കുമ്പോൾ കാർ റോഡിൽ നിന്ന് തെന്നി മാറി കൊക്കയുടെ വക്കിലെത്തി. ഇനീം മുന്നോട്ടുപോയാൽ..\nഅപകടങ്ങൾ മുൻകൂട്ടിക്കാണാനുള്ള ഈ മൂന്നാം കണ്ണാണ് രാഷ്ട്രീയത്തിലും പിണറായിയുടെ ശക്തി.',
 164.     'title': 'പുകവലിക്കണോ ? പിണറായി വണ്ടി നിർത്തി തരും',
 165.     'category': 'politics'
 166. }, {
 167.     'pid': '5IYU11RRxn11Hi5RdECeKfUxecVaz2',
 168.     'text': 'സുസുക്കിയുടെ എംപിവി എർട്ടിഗയുടെ പുതിയ പതിപ്പിനെ ഇന്തോനേഷ്യയിലെ ജക്കാര്\u200dത്ത മോട്ടോർഷോയിൽ പ്രദർശിപ്പിച്ചത് അടുത്തിടെയാണ്. ഇന്ത്യന്\u200d എംപിവി വിപണിയിലെ ജനപ്രിയ താരം എര്\u200dട്ടിഗ ഇന്ത്യയിലെത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ. അടിമുടി മാറ്റങ്ങളുമായി പ്രീമിയമായി എത്തുന്ന പുതിയ എർട്ടിഗയെപ്പറ്റി അറിയേണ്ടതെല്ലാം.\n\t\t\n\t\tAll New Ertiga\n\t\n\t\t\n\t\t\n\t\t\n\t\n\t\n    (function() {\n        var imageDiv = document.getElementById("cq\\u002Dimage\\u002Djsp\\u002D");\n        var imageEvars = \'{ imageLink: "", imageAsset: "/content/dam/mm/ml/fasttrack/new-arrivals/images/2018/4/19/Ertiga-new.JPG", imageTitle: "Ertiga\\u002Dnew" }\';\n        var tagNodes = imageDiv.getElementsByTagName(\'A\');\n        for (var i = 0; i < tagNodes.length; i++) {\n            var link = tagNodes.item(i); \n            link.setAttribute(\'onclick\', \'CQ_Analytics.record({event: "imageClick", values: \' + imageEvars + \', collect: false, options: { obj: this }, componentPath: "foundation/components/image"})\');\n        }\n        \n    })();\n\n\n        $(function() {\n            displayImages(getMlDeviceType());\n        });\n    \n \n\n\nകാഴ്ച്ച\nകൂടുതല്\u200d സ്റ്റൈലിഷായ ഡിസൈനാണ് സുസുക്കി രണ്ടാം തലമുറ എര്\u200dട്ടിഗയ്ക്ക് നല്\u200dകിയിരിക്കുന്നത്. അല്\u200dപ്പം വലുപ്പം കൂടിയ മുന്\u200dഭാഗവും പുതുമയുള്ള ഗ്രില്ലുമുണ്ട്. എല്\u200dഇഡി ഡേറ്റം റണ്ണിങ് ലാംപും പ്രൊജക്റ്റര്\u200d ഹെഡ് ലാംപും മുന്നിലെ ഭംഗി വര്\u200dദ്ധിപ്പിക്കുന്നു. വശങ്ങളില്\u200d മസ്\u200cകുലറായ ഷോൾഡര്\u200dലൈനും ബോഡിലൈനുമുണ്ട്. ഇന്നോവ ക്രിസ്റ്റയ്ക്ക് സമാനമായ സി പില്ലറുകളാണ്. പുതിയ ടെയില്\u200d ലാംപ് വാഹനത്തിന് കൂടുതല്\u200d വലിപ്പം സമ്മാനിക്കുന്നു. ഇന്റീരിയറിലും ധാരാളം മാറ്റങ്ങളുണ്ട്. പുതിയ സ്വിഫ്റ്റിനും ഡിസയറിനുമുള്ളതുപോലുള്ള ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ് വീലാണ് എര്\u200dട്ടിഗയ്ക്കും. ഡാഷ് ബോര്\u200dഡില്\u200d പുതിയ ഡിസൈനിലുള്ള എസി വെന്റുകളുണ്ട്. കൂടാതെ 6.8 ഇഞ്ച് ടച്ച് സ്\u200cക്രീന്\u200d ഇന്\u200dഫൊടൈന്\u200dമെന്റ് സിസ്റ്റവുമുണ്ട്. കൂള്\u200dഡ് ഗ്ലൗബോക്\u200cസാണ് എര്\u200dട്ടിഗയുടെ ഇന്തോനേഷ്യന്\u200d വകഭേദത്തില്\u200d. ഇന്തോനേഷ്യൻ വിപണിയിൽ ഇല്ലാത്ത ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോളും ഇന്ത്യയിലെത്തിയേക്കാം. മൂന്നാം നിര സീറ്റുകളിലെ കൂടുതൽ ലെഗ്സ്പെയ്സാണ് എർട്ടിഗയുടെ ഏറ്റവും വലിയ ഹൈലൈറ്റ്.\xa0\n\n\t\t\n\t\tAll New Ertiga\n\t\n\t\t\n\t\t\n\t\t\n\t\n\t\n    (function() {\n        var imageDiv = document.getElementById("cq\\u002Dimage\\u002Djsp\\u002D");\n        var imageEvars = \'{ imageLink: "", imageAsset: "/content/dam/mm/ml/fasttrack/features/images/2018/5/11/ertiga-new-model-1.jpg", imageTitle: "ertiga\\u002Dnew\\u002Dmodel\\u002D1" }\';\n        var tagNodes = imageDiv.getElementsByTagName(\'A\');\n        for (var i = 0; i < tagNodes.length; i++) {\n            var link = tagNodes.item(i); \n            link.setAttribute(\'onclick\', \'CQ_Analytics.record({event: "imageClick", values: \' + imageEvars + \', collect: false, options: { obj: this }, componentPath: "foundation/components/image"})\');\n        }\n        \n    })();\n\n\n        $(function() {\n            displayImages(getMlDeviceType());\n        });\n    \n \n\n\nപ്ലാറ്റ്ഫോം\nമാരുതി സുസുക്കി അടുത്തിടെ ഇന്ത്യയിൽ പുറത്തിറക്കിയ ഇഗ്\u200d\u200cനിസ്, ഡിസയർ, ബലേനോ, സ്വിഫ്റ്റ് എന്നീ വാഹനങ്ങളിലുപയോഗിക്കുന്ന ഹെർട്ട്ടെക് പ്ലാറ്റ്ഫോം തന്നെയാണ് പുതിയ എർട്ടിഗയിലും. ഭാരം കുറഞ്ഞതും കരുത്തുള്ളതുമായ ഈ പ്ലാറ്റ്ഫോം എർട്ടിഗയിലെത്തുമ്പോൾ വാഹനത്തിന് അടിമുടി മാറ്റങ്ങൾ സംഭവിക്കും.\xa0\n\n\t\t\n\t\tAll New Ertiga\n\t\n\t\t\n\t\t\n\t\t\n\t\n\t\n    (function() {\n        var imageDiv = document.getElementById("cq\\u002Dimage\\u002Djsp\\u002D");\n        var imageEvars = \'{ imageLink: "", imageAsset: "/content/dam/mm/ml/fasttrack/features/images/2018/5/11/ertiga-new-model-3.jpg", imageTitle: "ertiga\\u002Dnew\\u002Dmodel\\u002D3" }\';\n        var tagNodes = imageDiv.getElementsByTagName(\'A\');\n        for (var i = 0; i < tagNodes.length; i++) {\n            var link = tagNodes.item(i); \n            link.setAttribute(\'onclick\', \'CQ_Analytics.record({event: "imageClick", values: \' + imageEvars + \', collect: false, options: { obj: this }, componentPath: "foundation/components/image"})\');\n        }\n        \n    })();\n\n\n        $(function() {\n            displayImages(getMlDeviceType());\n        });\n    \n \n\n\nഅളവുകൾ\nആദ്യ തലമുറയെക്കാള്\u200d 99 എംഎം നീളവും 40 എംഎം വീതിയുമുണ്ട് രണ്ടാം തലമുറയ്ക്ക്. എന്നാല്\u200d വീല്\u200dബെയ്\u200cസ് 2740 എംഎം തന്നെ. രണ്ടാം നിരയിലും മൂന്നാം നിരയിലും കൂടുതല്\u200d സ്\u200cപെയ്\u200cസ് ഉണ്ട് പുതിയ കാറിന് എന്നാണ് സുസുക്കി അവകാശപ്പെടുന്നത്. നിലവിലെ എർട്ടിഗയേക്കാൾ ബൂട്ട്സ്പെയ്സ് അൽപ്പം കുറവാണ് പുതിയതിന്. ഉള്ളിലെ സ്ഥലം വർധിച്ചതായിരിക്കും കാരണം.\xa0\n\n\n\t\nfunction gotoPagepromotionpage(articlepath) {\n\twindow.open(articlepath,\'_blank\');\n}\n\n\n\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\tഎന്താണ് ലൈൻ ട്രാഫിക്ക് ?\n\t\t\t\t\t\n\t\t\t\t\t\n\t\t\t\t\tനമ്മുടെ റോഡുകൾ വീതികൂടി വരുകയാണ്. ഹൈവേകളിൽ...\n\t\t\t\t\t\t\n\t\t\t\t\n\n\t\n\n\n\nfunction gotoPagepromotionpage(articlepath) {\n\twindow.open(articlepath,\'_blank\');\n}\n\n\n\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\tമൈലേജ് കൂട്ടാൻ ഡ്രൈവിങ് ടിപ്പുകൾ\n\t\t\t\t\t\n\t\t\t\t\t\n\t\t\t\t\tചരിത്രത്തിലെ പുതിയ വിലകൾ നൽകി ഇന്ധന വില...\n\t\t\t\t\t\t\n\t\t\t\t\n\n\t\n\n\n\n\n\n\n\nഎൻജിൻ\nഇന്തോനേഷ്യൻ വിപണിയിൽ പ്രദർശിപ്പിച്ച വാഹനത്തിൽ പുതിയ കെ15ബി എൻജിനാണ് ഉപയോഗിക്കുന്നത്. 1.5 ലീറ്റർ കപ്പാസിറ്റിയുള്ള എൻജിൻ 104 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 18.06 കി.മീയാണ് പുതിയ എൻജിന്റെ മൈലേജ്. പുതിയ വാഹനത്തിനും. തുടക്കത്തില്\u200d 1.3 ലീറ്റര്\u200d ഡീസല്\u200d എന്\u200dജിനുമായാണ്\xa0 എത്തുന്നതെങ്കിലും പിന്നീട് മാരുതി പുതുതായി വികസിപ്പിക്കുന്ന 1.5 ലീറ്റര്\u200d ഡീസല്\u200d എന്\u200dജിനും എര്\u200dട്ടിഗയില്\u200d വന്നേക്കാം. പുറത്തിറക്കലിനെ സംബന്ധിച്ച് കൂടുതല്\u200d വിവരങ്ങള്\u200d മാരുതി പുറത്തുവിട്ടിട്ടില്ലെങ്കിലും അടുത്ത ആഗസ്റ്റില്\u200d\xa0 വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.',
 169.     'title': 'പുതിയ എർട്ടിഗയെപ്പറ്റി അറിയേണ്ടതെല്ലാം',
 170.     'category': 'automotive'
 171. }, {
 172.     'pid': 'DZoi8qD4hPWApUwrAC4dSIZbQeSdnW',
 173.     'text': 'ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്റിട്ടയാൾക്ക് ചുട്ട മറുപടിയുമായി യുവനടി ഐമ സെബാസ്റ്റ്യൻ. ദിലീപിനൊപ്പം നിൽക്കുന്ന ചിത്രം താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിനു താഴെയാണ് വ്യാജ അക്കൗണ്ടുകാരനായ യുവാവ് ‘ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ’ എന്നു കമന്റിട്ടത്. ഉടൻ വന്നു ഐമയുടെ പ്രതികരണം. ‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ എന്നായിരുന്നു താരത്തിന്റെ മറുപടി. എന്തായാലും ഐമയുടെ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കമ്മാരസംഭവം റിലീസുമായി ബന്ധപ്പെട്ട് ദുബായ്\u200cയിൽ എത്തിയതായിരുന്നു ദിലീപ്. ഐമ കുടുംബത്തിനൊപ്പം ദുബാ\u200cയ്\u200cയിലാണ് താമസിക്കുന്നത്. മലയാളത്തിലെ പ്രമുഖ നിർമാണ കമ്പനിയായ വീക്കെൻഡ് ബ്ലോക്ബ്സ്റ്റേർസിന്റെ ഉടമസ്ഥയായ സോഫിയ പോളിന്റെ മകൻ കെവിൻ ആണ് ഐമയുടെ ഭര്\u200dത്താവ്. ഈ വർഷം ആദ്യമായിരുന്നു ഇരുവരുടെയും വിവാഹം.\n$(document).ready(function(){\n\t// Disabling this external JS in edit/author mode\n    if(typeof CQ != "undefined")\n    {\n    \tif(CQ.WCM)\n        {\n        \tif(CQ.WCM.isEditMode(true))\n            {\n\t\t\t\treturn;\n            }\n        }\n    }\n\t\n\tadscriptLoading(\'ZedoAds\', \'EmbeddedCode\');\n});\n\n\n\n\n\t\t\t\t\t \t\n\t\t\t\t\t\t\t    Dileepettan ! ❤️ A post shared by  Aima Rosmy Sebastian (@aima.rosmy) on May 24, 2018 at 2:25am PDT \n                    \n\t\t\t\t\n\n\n2013ൽ നിർമിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. മനു കണ്ണന്താനം സംവിധാനം ചെയ്ത ദൂരം എന്ന ചിത്രത്തിൽ ഐമയുടെ ഇരട്ട സഹോദരി ഐനയും അഭിനയിച്ചിട്ടുണ്ട്. യു.എ.ഇ.യില്\u200d ജനിച്ചുവളര്\u200dന്ന ഐമ ദുബായ് മണിപ്പാല്\u200d സര്\u200dവകലാശാലയിലെ എം.ബി.എ. വിദ്യാര്\u200dഥിനിയാണ്. ഷാര്\u200dജയിലാണ് താമസം.ഐമ അഭിനയിച്ച മൂന്നാമത്തെ ചിത്രമാണ് മുന്തിരി വള്ളികൾ തളിർക്കുമ്പോൾ. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച ഉലഹന്നാൻ എന്ന കഥാപാത്രത്തിന്റെ മകളെയാണ് ഐമ അവതരിപ്പിച്ചത്.',
 174.     'title': 'ദിലീപുമായുള്ള ഐമയുടെ ചിത്രത്തിന് അശ്ലീല കമന്റ്; മറുപടിയുമായി താരം',
 175.     'category': 'entertainment'
 176. }, {
 177.     'pid': 'qWHssIWTee1dKlXgGOlQ4lD8jjiHv2',
 178.     'text': 'കംപ്യൂട്ടര്\u200d കോഡിങ്ങിന്റെ ബാലപാഠങ്ങള്\u200d രണ്ട് വയസ് മുതല്\u200d തന്നെ പറഞ്ഞു കൊടുക്കാമെന്ന് മുതിര്\u200dന്ന ബ്രിട്ടീഷ് കംപ്യൂട്ടര്\u200d വിദഗ്ധ സ്റ്റെഫാനി ഷിര്\u200dളി. 1960കള്\u200d മുതല്\u200d സോഫ്റ്റ്\u200cവെയര്\u200d രംഗത്ത് പ്രവര്\u200dത്തിക്കുന്ന വ്യക്തിയാണ് സ്റ്റെഫാനി. കുട്ടികള്\u200dക്ക്, പ്രത്യേകിച്ചും പെണ്\u200dകുട്ടികള്\u200dക്ക് ഇത്തരത്തില്\u200d കംപ്യൂട്ടര്\u200d ഭാഷയുടെ ആദ്യപാഠങ്ങള്\u200d ചൊല്ലക്കൊടുക്കുന്നത് ലിംഗ വിവേചനം പോലും ഒരു പരിധി വരെ തടയാന്\u200d സഹായിക്കുമെന്നാണ് സ്റ്റെഫാനിയുടെ അഭിപ്രായം.\xa0രണ്ട് വയസ് മുതല്\u200d ഏഴ് വയസ് വരെയുള്ള കാലത്താണ് കുട്ടികളില്\u200d കോഡിങ് സംബന്ധമായ കാര്യങ്ങള്\u200d പറഞ്ഞുകൊടുക്കാൻ നല്ലതെന്ന് നേരത്തെ തന്നെ പഠനങ്ങളുണ്ടായിരുന്നു. കളികളിലൂടെ ചെറിയ ചെറിയ പ്രശ്\u200cനങ്ങള്\u200d പരിഹരിക്കുന്നതിന് കുട്ടികളെ സഹായിച്ചാണ് കംപ്യൂട്ടര്\u200d പ്രോഗ്രാമിലെത്തുക. പില്\u200dകാലത്ത് കംപ്യൂട്ടര്\u200d പ്രോംഗ്രാമില്\u200d അതിപ്രശസ്തരായവരില്\u200d ഭൂരിഭാഗവും അഞ്ച്, ആറ് വയസുള്ളപ്പോള്\u200d തന്നെ കോഡിങ് ആരംഭിച്ചിരുന്നെന്നും അദ്ദേഹം ഓര്\u200dമിപ്പിക്കുന്നു. ഈ പ്രായം തന്നെയാണ് എന്തും പഠിച്ചെടുക്കുന്നതിന് അനുയോജ്യമായതെന്നും സ്\u200cറ്റെഫാനി ഓര്\u200dമിപ്പിക്കുന്നു.\xa0\nകംപ്യൂട്ടര്\u200d പ്രോഗ്രാമിങ് മേഖലയിലെ ജോലികളില്\u200d വലിയ തോതില്\u200d ലിംഗ അസമത്വം നിലനില്\u200dക്കുന്നുണ്ടെന്നും സ്\u200cറ്റെഫാനി പറയുന്നു. ഇത് മറികടക്കാന്\u200d ഗൂഗിളും ഫെയ്സ്ബുക്കും പോലുള്ള വമ്പന്\u200d കമ്പനികള്\u200d പേരോ ചിത്രമോ ലിംഗഭേദമോ രഹസ്യമാക്കിവെച്ചുകൊണ്ട് ഉദ്യോഗാര്\u200dഥികളെ കഴിവിന്റെ മാത്രം മാനദണ്ഡത്തില്\u200d തെരഞ്ഞെടുക്കണമെന്ന നിര്\u200dദ്ദേശവും അവര്\u200dക്കുണ്ട്. ഗൂഗിളിന്റെ എൻജിനീയര്\u200dമാരില്\u200d 20 ശതമാനം മാത്രമാണ് സ്ത്രീകള്\u200d. ഒരിക്കല്\u200d ലിംഗ അസമത്വം വന്നുപോയാല്\u200d പരിഹരിക്കുക എളുപ്പമല്ലെന്നും സ്റ്റെഫാനി കൂട്ടിച്ചേര്\u200dക്കുന്നു.\xa0\nസോഫ്റ്റ്\u200cവെയര്\u200d പാക്കേജുകള്\u200d 1960കള്\u200d മുതല്\u200d തന്നെ വില്\u200dപ്പന നടത്തി ചരിത്രം സൃഷ്ടിച്ചയാളാണ് സ്റ്റെഫാനി ഷിര്\u200dളി. ഇവര്\u200d സ്വന്തമായി കമ്പനി ആരംഭിച്ചപ്പോള്\u200d ഉണ്ടായിരുന്ന 300 ജീവനക്കാരില്\u200d മൂന്ന് പേര്\u200d മാത്രമായിരുന്നു പുരുഷന്മാരായി ഉണ്ടായിരുന്നത്. ബ്രിട്ടനില്\u200d ലിംഗ അസമത്വ നിയമം 1975ല്\u200d പാസാക്കിയപ്പോള്\u200d മാത്രമാണ് ഇതില്\u200d ഒരു മാറ്റമുണ്ടായത്. താനൊരു ഫെമിനിസ്റ്റാണെന്ന് തുറന്നു സമ്മതിക്കുന്നയാളാണ് ഷിര്\u200dളി.\xa0\nസമൂഹത്തിലെ പുരുഷമേധാവിത്വം വിപണിയിലിറങ്ങുന്ന പല ഉത്പന്നങ്ങളിലും ദൃശ്യമാണെന്നാണ് ഇവരുടെ അഭിപ്രായം. ആപ്പിള്\u200d വാച്ച് തന്നെയാണ് ഇവര്\u200d ഉദാഹരണമായെടുക്കുന്നത്. ഹൃദയമിടിപ്പ് വരെ രേഖപ്പെടുത്തുന്ന ആപ്പിള്\u200d വാച്ചില്\u200d ആര്\u200dത്തവകാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചോ ഇവ ഒഴിവാക്കാനുള്ള വഴികളെ കുറിച്ചോ സൂചിപ്പിച്ചിട്ടു പോലുമില്ലെന്ന് ഷിര്\u200dളി പറയുന്നു. ജോലിയില്\u200d നിന്ന് വിരമിച്ചശേഷം ഓട്ടിസം ബാധിച്ച കുട്ടികള്\u200dക്കായുള്ള പ്രവര്\u200dത്തനങ്ങളില്\u200d ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇവര്\u200d. ഷിര്\u200dഷിയുടെ ഇളയ മകന്\u200d ഓട്ടിസം ബാധിച്ചയാളാണ്. റോബോട്ടുകളും കൃത്രിമ ബുദ്ധിശക്തിയില്\u200d പ്രവര്\u200dത്തിക്കുന്ന മറ്റ് ഉപകരണങ്ങളും ഓട്ടിസം ബാധിച്ച കുട്ടികളെ സഹായിക്കുന്നതില്\u200d വലിയ പങ്ക് വഹിക്കുമെന്നാണ് ഷിര്\u200dളിയുടെ കണക്കുകൂട്ടല്\u200d. ലോകവുമായി കൂടുതല്\u200d എളുപ്പത്തില്\u200d ആശയവിനിമയം നടത്താന്\u200d ഇവ സഹായിക്കുമെന്നും അവര്\u200d നിര്\u200dദ്ദേശിക്കുന്നു.\xa0\n\n\t\t\n\t\t\n\t\n\t\t\n\t\t\n\t\t\n\t\n\t\n    (function() {\n        var imageDiv = document.getElementById("cq\\u002Dimage\\u002Djsp\\u002D");\n        var imageEvars = \'{ imageLink: "", imageAsset: "/content/dam/mm/ml/tech/mobiles/image/2017/Sep/15/Stephanie-Shirley-family.jpg", imageTitle: "Stephanie\\u002DShirley\\u002Dfamily" }\';\n        var tagNodes = imageDiv.getElementsByTagName(\'A\');\n        for (var i = 0; i < tagNodes.length; i++) {\n            var link = tagNodes.item(i); \n            link.setAttribute(\'onclick\', \'CQ_Analytics.record({event: "imageClick", values: \' + imageEvars + \', collect: false, options: { obj: this }, componentPath: "foundation/components/image"})\');\n        }\n        \n    })();\n\n\n        $(function() {\n            displayImages(getMlDeviceType());\n        });\n    \n \n\n\nഒരു കമ്പനിയുടെ സ്ഥാപകയെന്ന നിലയില്\u200d സമൂഹത്തിന്റെ സ്ത്രീകളോടുള്ള വിരുദ്ധ മനോഭാവാത്തെ പല രീതിയില്\u200d അനുഭവിക്കേണ്ടി വന്നിട്ടുള്ളയാളാണ് താനെന്ന് ഷിര്\u200dളി പറയുന്നു. പ്രോഗ്രാമിങ് കമ്പനി തുടങ്ങിയ കാലത്ത് സ്റ്റീവ് എന്ന പേരിലാണ് പല കമ്പനികളുമായി കത്തിടപാടുകള്\u200d നടത്തിയിരുന്നതെന്നും ഇവര്\u200d പിന്നീട് വെളിപ്പെടുത്തിയിരുന്നു. സ്ത്രീയോടും പുരുഷനോടും രണ്ട് രീതിയിലാണ് സമൂഹം പെരുമാറുന്നത് എന്നതിനാലാണ് തനിക്കിങ്ങനെ ചെയ്യേണ്ടി വന്നതെന്നും സ്റ്റെഫാനി ഷിര്\u200dളി പറയുന്നു.',
 179.     'title': 'കംപ്യൂട്ടര്\u200d കോഡിംങ് രണ്ടാം വയസ്സില്\u200d തുടങ്ങണം, പ്രത്യേകിച്ചും പെണ്\u200dകുട്ടികള്\u200dക്ക്, പറയാൻ കാരണമുണ്ട്!',
 180.     'category': 'health'
 181. }, {
 182.     'pid': 'fkSENTx4V4RsRprR62kGWMCqgTx5QU',
 183.     'text': "ശരീരഭാരം കുറയ്ക്കാൻ നെട്ടോട്ടമോടുന്നവർ നിരവധിയാണ്. ആരെങ്കിലും പറഞ്ഞു കേട്ടതും കണ്ണിൽക്കണ്ടതുമായ ഏതു ഭക്ഷണരീതി പിന്തുടരാനും ഇക്കൂട്ടർ ഒരുക്കമായിരിക്കും. എങ്ങനെയെങ്കിലും ഈ തടി ഒന്നു കുറഞ്ഞാൽ മതി എന്നേ മിക്കവർക്കും ആഗ്രഹമുള്ളൂ.\xa0ഇടയ്ക്കിടെയുള്ള ഉപവാസം നിങ്ങളുടെ ഡയറ്റ് പ്ലാനിൽ ഉണ്ടോ? എങ്കിൽ ആ ഭക്ഷണരീതി ഒഴിവാക്കുന്നതായിരിക്കും നല്ലത്. ഇത് പ്രമേഹ സാധ്യത കൂട്ടാനേ ഉപകരിക്കൂ. ഉപവാസം അടിസ്ഥാനമാക്കിയുള്ള \u200dഡയറ്റ് ശീലമാക്കും മുൻപ് വളരെയധികം ശ്രദ്ധിക്കണം. ദീർഘ കാലത്തേക്ക് ആരോഗ്യത്തിന് അത് ദോഷം ചെയ്യും.\nഫ്രീറാഡിക്കലുകൾക്ക്\xa0 ഇടയ്ക്കിടെയുള്ള ഉപവാസം നാശം വരുത്തുന്നുണ്ടോ എന്നറിയാൻ ബ്രസീലിലെ സാവോപോളോ സർവകലാശാലയിലെ അനാ ബൊണാസയും സംഘവും എലികളിൽ പഠനം നടത്തി.\xa0\nമൂന്നു മാസത്തിലധികം നീണ്ട പഠനത്തിൽ, ഉപവാസം എടുത്തതിന്റെ തൊട്ടടുത്ത ദിവസത്തെ ശരീരഭാരം, ഫ്രീറാഡിക്കലുകളുടെ നില, ഇൻസുലിൻ പ്രവർത്തനം ഇവ പരിശോധി ച്ചു.\xa0\nപഠനകാലയളവിൽ, എലികളുടെ ശരീരഭാരവും ഭക്ഷണം കഴിക്കുന്ന അളവും പ്രതീക്ഷിച്ചതു പോലെ കുറഞ്ഞെങ്കിലും വയറിലെ കൊഴുപ്പു കോശങ്ങളുടെ അളവ് കൂടിയതായി കണ്ടു. ഇതു കൂടാതെ ഇൻസുലിൻ റിലീസ് ചെയ്യുന്ന പാൻക്രിയാസിലെ കോശങ്ങൾക്കു നാശവും സംഭവിച്ചിരുന്നു. ഫ്രീറാഡിക്കലുകളുടെ അളവു കൂടി. ഇൻസുലിന്റെ പ്രതിരോധത്തിന്റെ സൂചകങ്ങളും കാണപ്പെട്ടു.\xa0\nശരീരഭാരം കുറയുന്നതു കൂടാതെ ഇടയ്ക്കിടെയുള്ള ഉപവാസം അടങ്ങിയ ഭക്ഷണ രീതി, പാൻക്രിയാസിനു നാശം വരുത്തുകയും ആരോഗ്യമുള്ള വ്യക്തികളിലെ ഇൻസുലിൻ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യും. ഇത് പ്രമേഹത്തിലേക്കും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.\xa0\n\n\n\t\nfunction gotoPagepromotionpage(articlepath) {\n\twindow.open(articlepath,'_blank');\n}\n\n\n\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\t\tഏതൊരു പ്രമേഹ ചികിത്സകനും അഭിമുഖീകരിക്കേണ്ടിവരുന്ന...\n\t\t\t\t\t\t\n\t\t\t\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\n\t\t\t\t\n\n\t\n\n\n\nfunction gotoPagepromotionpage(articlepath) {\n\twindow.open(articlepath,'_blank');\n}\n\n\n\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\t\tടൈപ്പ് വൺ പ്രമേഹമുള്ള കുട്ടികള്\u200dക്ക് എളുപ്പത്തിൽ...\n\t\t\t\t\t\t\n\t\t\t\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\n\t\t\t\t\n\n\t\n\n\n\n\n\n\n\nഅമിതഭാരവും പൊണ്ണത്തടിയുമുള്ളവർ, ഉപവാസം അടങ്ങിയ ഡയറ്റ് പിന്തുടരുമ്പോൾ അവർക്ക് ഇൻസുലിൻ പ്രതിരോധം ഉള്ളതിനാൽ പെട്ടെന്നുതന്നെ ശരീരഭാരം കുറഞ്ഞേക്കാം. എന്നാൽ ഇത് ദീർഘ കാലത്തേക്ക് അവരുടെ ആരോഗ്യത്തിന് ഗുരുതരമായ ദോഷങ്ങൾ വരുത്തുമെന്നും. ടൈപ്പ് 2 പ്രമേഹം ബാധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.\xa0Read More : Health News",
 184.     'title': 'ഇടയ്ക്കിടെ ഉപവാസം എടുക്കുന്നവർ അറിയാൻ...',
 185.     'category': 'health'
 186. }, {
 187.     'pid': 'llN52teuKDI2SiAAUNGgo3G0k0v1Tg',
 188.     'text': 'ഇന്റർനെറ്റ് ഡേറ്റ വിപ്ലവം, ഐപിഎൽ- ഐഎസ്എൽ കായിക മാമാങ്കങ്ങൾ, ശക്തിപ്രാപിച്ചു വരുന്ന പ്രാദേശിക സിനിമകൾ, അതിനിടയിൽ വന്ന് ഗോളടിച്ചിട്ടു പോകുന്ന ഹോളിവുഡ് സിനിമ......ബോളിവുഡ് സിനിമകൾക്ക് വെല്ലുവിളി ഒഴിയുന്നില്ല. പിടിച്ചു നിൽക്കാൻ വജ്രായുധമായി ശതകോടികൾ മുതൽമുടക്കിയുള്ള ദൃശ്യവിസ്മയ മാമാങ്കങ്ങൾക്കു കളമൊരുങ്ങുകയാണ് ബോളിവുഡിൽ.\xa0\xa0മൊബൈൽ ഫോണിൽ സൗജന്യമായി സിനിമ കണ്ടു രസിക്കുന്നവരെ എന്തുവിലകൊടുത്തും തിയറ്ററിൽ എത്തിക്കുകയാണു മറ്റൊരു ലക്ഷ്യം. അതിനായി 100-125 കോടി രൂപ വീതം ചെലവിൽ നിർമിക്കുന്ന 12 സിനിമകൾ ഉടൻ റിലീസിന് ഒരുങ്ങുന്നു. ജീവചരിത്രം, ഇതിഹാസം, സൂപ്പർ ഹീറോ ഫാന്റസി അടക്കം കണ്ണഞ്ചിപ്പിക്കുന്ന താരവിരുന്നാകും തീയറ്ററുകളിൽ പ്രേക്ഷകനെ കാത്തിരിക്കുക. 70 എംഎം സ്\u200cക്രീനിൽ സിനിമ കാണുന്നതിന്റെ ലെവൽ ഒന്നു വേറെ തന്നെ എന്ന് ശരിക്കു ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനാണ് ഈ ബിഗ്ബജറ്റ് പരീക്ഷണങ്ങളെന്ന് ടി സീരീസ് ചെയർമാൻ ഭൂഷൻ കുമാർ പറയുന്നു. എങ്കിലും ഇന്റർനെറ്റ് സംപ്രേഷണാവകാശത്തിൽ നിന്നുള്ള വരുമാനവും ലക്ഷ്യമിട്ടാണ് വമ്പൻ നിർമാണക്കമ്പനികൾ കൈമെയ് മറന്ന് കോടികൾ എറിയാൻ രംഗത്തെത്തിയിരിക്കുന്നത്.\xa0ഇതിന്റെ ആദ്യ പടിയായി സൽമാൻ ഖാൻ നായകനായ റേസ് 3 ഈദ് റിലീസായി ജൂണിൽ പ്രദർശനത്തിനെത്തും. കങ്കണ റനോട്ട് ‘റാണി ലക്ഷ്മിബായ്’ ആകുന്ന ജീവചരിത്ര സിനിമ മണികർണിക സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് തീയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം അമീർഖാൻ തിരിച്ചെത്തുന്ന ആക്ഷൻ അഡ്വഞ്ചർ തഗ്സ് ഓഫ് ഹിന്ദൊസ്ഥാൻ ആണു പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രം. ബിഗ്ബി അമിതാബ് ബച്ചനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ നിർമാണം യഷ് രാജ് ഫിലിംസ് ആണ്.\xa0\n\n\n\n\n\n\t$(document).ready(\n\t\t\tfunction() {\n\n\n\n\n\t\t\t\t$(\'img#overlayimage\').show();\n\t\t\t\t$(".playvideo-article").show();\n\t\t\t\ttry{\n\t\t\t\t\t\n\t\t\t\t\t\tvar src = \'\';\n\t\t\t\t\t\tif(src != \'\')\n\t\t\t\t\t\t{\t\n\n\t\t\t\t\t\t\tvar domains = [\n                                {"web":"stag-www.manoramanews.com"},\n                                {"web":"www.manoramanews.com"},\n\t\t\t\t\t\t\t\t{"web":"localhost"}\t\n                            ];\n                            var domainname = window.location.hostname.toLowerCase();\n\n\n\t\t\t\t\t\t\tvar mNewsTv = 0; \t\n                            $.each(domains, function(webx, obj) {\n                                if(domainname == obj.web){\n                                   mNewsTv = 1; \n\n                                }\n                            });\n                            if(window.location.href.indexOf("/tv/") > -1) {\n                                mNewsTv = 1;\n                         \t}\n                            if(mNewsTv==1){\n\t\t\t\t\t\t\t\t\tloadVideoNew(window.event, "akamaiOnePlayerVideoContent"+"109050680","","video/mp4",false,"","","","","","","","",660,345);\t\n                            }else{\n                \t\t\t\t\tloadVideo("akamaiOnePlayerVideoContent"+"109050680","","video/mp4",false,"","","","","","","","",660,345);\n                            }\n\t\t\t\t\t\t}\n\t\t\t\t\t}\n\t\t\t\tcatch(err){\n\t\t\t\t\tconsole.log(err);\n\t\t\t\t}\n\t\t\t});\n\n\n\n\n\t\n\t\t\t\n\t\t\t\t\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\t\t\t\tonScriptYouTube(\n\t\t\t\t\t\t\t\t\t\t\'lT15HtJ5Gsk\',\n\t\t\t\t\t\t\t\t\t\t\'109050680\',\n\t\t\t\t\t\t\t\t\t\t\'345px\',\'100%\',\'false\');\n\t\t\t\t\t\t\t\n\t\t\t\t\t\t\n\t\t\t\t\n                Ranbir Kapoor in and as SHAMSHERA | Film Announcement\n\t\t\t\t\t\n\t\t\n\n\t\n\n\n\n\nരൺബീര്\u200d കപൂറിനെ നായകനാക്കി യാഷ് രാജ് നിർമിക്കുന്ന പീരിഡ് ചിത്രം ശംഷേര. കരൺ മൽഹോത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൊള്ളക്കാരനായാണ് രൺബീർ എത്തുക.കാഴ്ചയുടെ പുത്തൻ ചരിത്രമെഴുതാൻ 2019ൽ രണ്ടു ബിഗ്ജറ്റ് ചിത്രങ്ങളാണ് കരൺ ജോഹറിന്റെ ധർമ പ്രൊ ഡക്ഷൻസ് നിർമിക്കുന്നത്. മാധുരി ദീക്ഷിദ്, സഞ്ജയ് ദത്ത്, ആലിയ ഭട്ട് എന്നിവർ ഒന്നിക്കുന്ന ചരിത്ര സിനിമ കലിംഗ് ആയിരിക്കും ആദ്യം പുറത്തുവരിക. മറ്റൊന്ന് ഫാന്റസി ചിത്രമായ ബ്രഹ്മാസ്ത്രയാണ്. അമിതാബ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട് എന്നിവരാണ് പ്രധാനവേഷത്തിൽ. ചിത്രത്തിനു മൂന്നു ഭാഗങ്ങൾ ഉണ്ടാകുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. കത്രീന കെയ്ഫ് നായികയാകുന്ന ഡാൻസ് സിനിമ, രാകേഷ് റോഷന്റെ ക്രിഷ് സീരിസിലെ അടുത്ത ഭാഗം എന്നിവയും 2019ലെ ബിഗ് ബജറ്റ് പ്രതീക്ഷകളാണ്.\xa01200 കോടി രൂപയാണ് നിലവിലെ പ്രോജക്റ്റുകൾക്കായി വിവിധ നിർമാണ കമ്പനികൾ വകയിരുത്തിയിരിക്കുന്നത്. ഒരു സിനിമയ്ക്ക് 20-25 കോടി ശരാശരി നിർമാണ ചെലവുണ്ടായിരുന്ന ബോളിവുഡിലെ ഈ മാറ്റം പ്രതീക്ഷയോടെയാണ് വിപണി വിലയിരുത്തുന്നത്.\xa0ഇന്റർനെറ്റ് പ്ലാറ്റ്\u200cഫോമുകളിലെ സംപ്രേഷണ അവകാശ വിൽപനയിലൂടെ ഇത്തരം ചിത്രങ്ങൾക്ക് എൺപതു കോടിയെങ്കിലും നേടിയെടുക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.തിയറ്ററുകളുടെ എണ്ണം വർധിക്കുന്നതും പ്രതീക്ഷയേറ്റുന്നുണ്ട്. 2017ൽ 9,530 സ്\u200cക്രീനുകളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്. ഇതിൽ പലതും ഇപ്പോൾ രണ്ടും മൂന്നും സ്\u200cക്രീനുകളുള്ള മൾട്ടിപ്ലക്\u200cസുകളാക്കി മാറ്റിയിട്ടുമുണ്ട്. നിലവിൽ വൻ പ്രൊഡക്ഷൻ കമ്പനികൾ മാത്രമാണ് ബിഗ് ബജറ്റ് ഗെയിമിൽ താരങ്ങളെങ്കിലും, സംഗതി പരുക്കില്ലെന്നു കണ്ടാൽ ഒരു കൈ നോക്കാമെന്ന് മട്ടിലാണ് ഇടത്തരം നിർമാണ കമ്പനികൾ.',
 189.     'title': 'ബോളിവുഡിൽ ഇനി കളി 100 കോടിക്കു മുകളിൽ',
 190.     'category': 'entertainment'
 191. }, {
 192.     'pid': 'h6AHyIXn9LPKOzG0uffLmAmg2qrFyE',
 193.     'text': 'മമ്മൂട്ടിയുടെ ഫിദല്\u200d കാസ്\u200cട്രോ ലുക്ക് ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്\u200d മീഡിയ. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടിയുടെ ഇത്തരമൊരു മെയ്ക്ക്ഓവര്\u200d പ്രചരിച്ചത്. അതുമുതല്\u200d എന്താണ് സംഭവം എന്ന് പലര്\u200dക്കും സംശയമായി.\nഇതൊരു സിനിമയിലെ രംഗമാണോ എന്നാണ് പലര്\u200dക്കും അറിയേണ്ടിയിരുന്നത്. മമ്മൂട്ടിയുടെ സോഷ്യല്\u200d മീഡിയ പേജില്\u200d ആരാധകര്\u200d പരതിയെങ്കിലും അവിടെനിന്ന് വിവരമൊന്നും ലഭിച്ചതുമില്ല. എന്നാല്\u200d ഇത് ഒരു ഫാന്\u200d മെയ്ഡ് പോസ്റ്ററാണ് എന്നതാണ് സത്യം.\nസാനി യാസ് എന്ന മമ്മൂട്ടിയുടെ ആരാധകന്റേതാണ് പോസ്റ്ററിന് പിന്നിലെ സര്\u200dഗാത്മക കരങ്ങള്\u200d. മമ്മൂട്ടി നേരിട്ട് ചെയ്യുന്ന മെയ്ക്ക് ഓവറിനെ വെല്ലുന്ന രീതിയിലാണ് ഈ പോസ്റ്റര്\u200d. സാനി പങ്കുവച്ച പോസ്റ്റര്\u200d താഴെ കാണാം.',
 194.     'title': 'മമ്മൂട്ടിയുടെ ‘ഫിദല്\u200d കാസ്\u200cട്രോയെ’ ഏറ്റെടുത്ത് സോഷ്യല്\u200d മീഡിയ; വിപ്ലവനായകന്റെ ലുക്കില്\u200d മെഗാതാരം',
 195.     'category': 'business'
 196. }, {
 197.     'pid': 'jhv3Oj2fiboORWtJPEyEIse7LfV1eh',
 198.     'text': 'ഫയല്\u200dചിത്രം\nതിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖലയില്\u200d മാറ്റത്തിന് വഴിയൊരുക്കി കുടുംബാരോഗ്യകേന്ദ്രങ്ങള്\u200d തയ്യാറാകുന്നു. ആര്\u200dദ്രം പദ്ധതിയുടെ ഭാഗമായി 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളാണ് കുടുംബാരോഗ്യകേന്ദ്രങ്ങളായി വികസിപ്പിക്കുന്നത്. ഇതില്\u200d 69 എണ്ണം കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. മാര്\u200dച്ച് അവസാനത്തോടെ 68 ആശുപത്രികളുടെ വികസനം പൂർത്തിയാക്കും. ശേഷിക്കുന്ന 33 എണ്ണവും വേഗത്തില്\u200d പൂര്\u200dത്തിയാക്കാനാണ് ശ്രമം.\nഭൗതികസാഹചര്യങ്ങള്\u200d വര്\u200dധിപ്പിച്ച് ആശുപത്രികളെ രോഗീ സൗഹൃദമാക്കുകയാണ് കുടുംബാരോഗ്യകേന്ദ്രങ്ങളിലൂടെ\xa0ലക്ഷ്യമിടുന്നത്. കൂടുതല്\u200d ഡോക്ടര്\u200dമാരേയും പാരാമെഡിക്കല്\u200dസ്റ്റാഫിനേയും നിയമിച്ച് ആശുപത്രികളില്\u200d മതിയായ ചികിത്സാ സൗകര്യം പദ്ധതിയിലൂടെ ഉറപ്പുവരുത്തും. രോഗനിർണ്ണയത്തിനാവശ്യമായ ഉപകരണങ്ങള്\u200d, ലബോറട്ടറി സംവിധാനങ്ങള്\u200d, മരുന്നുകള്\u200d, ഫർണ്ണിച്ചറുകള്\u200d, എന്നിവയും മെച്ചപ്പെടുത്തുകയാണ്.\n\nപരിശോധന ഉച്ചയോടെ അവസാനിപ്പിക്കുന്ന രീതി മാറി വൈകുന്നേരം വരെ പരിശോധനയും ചികിത്സയും ഉറപ്പുവരുത്താനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ചികിത്സാകേന്ദ്രം എന്നതിനപ്പുറം ഒരു നാടിന്\u200dറെ ആരോഗ്യം ഉറപ്പാക്കുന്ന പ്രവര്\u200dത്തനങ്ങളുടേയും കേന്ദ്രങ്ങളായാണ് കുടുംബാരോഗ്യകേന്ദ്രങ്ങള്\u200d മാറുക.',
 199.     'title': 'സംസ്ഥാനത്തെ ആരോഗ്യ മേഖലയില്\u200d മാറ്റത്തിന് വഴിയൊരുക്കി കുടുംബാരോഗ്യ കേന്ദ്രങ്ങള്\u200d',
 200.     'category': 'business'
 201. }, {
 202.     'pid': 'q1oWkcA4HYNXgkDFeXTQSVtunI3XrS',
 203.     'text': 'ഹോളിവുഡ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഡെഡ്പൂൾ 2 പുതിയ\xa0 ട്രെയിലർ പുറത്ത്. വയലൻസും ആക്\u200bഷൻ രംഗങ്ങൾകൊണ്ടും നിറഞ്ഞ ചിത്രം റെക്കോർഡുകൾ ഭേദിക്കുമെന്ന് ഉറപ്പ്.\n\n\n\n\n\n\t$(document).ready(\n\t\t\tfunction() {\n\n\n\n\n\t\t\t\t$(\'img#overlayimage\').show();\n\t\t\t\t$(".playvideo-article").show();\n\t\t\t\ttry{\n\t\t\t\t\t\n\t\t\t\t\t\tvar src = \'\';\n\t\t\t\t\t\tif(src != \'\')\n\t\t\t\t\t\t{\t\n\n\t\t\t\t\t\t\tvar domains = [\n                                {"web":"stag-www.manoramanews.com"},\n                                {"web":"www.manoramanews.com"},\n\t\t\t\t\t\t\t\t{"web":"localhost"}\t\n                            ];\n                            var domainname = window.location.hostname.toLowerCase();\n\n\n\t\t\t\t\t\t\tvar mNewsTv = 0; \t\n                            $.each(domains, function(webx, obj) {\n                                if(domainname == obj.web){\n                                   mNewsTv = 1; \n\n                                }\n                            });\n                            if(window.location.href.indexOf("/tv/") > -1) {\n                                mNewsTv = 1;\n                         \t}\n                            if(mNewsTv==1){\n\t\t\t\t\t\t\t\t\tloadVideoNew(window.event, "akamaiOnePlayerVideoContent"+"1230236957","","video/mp4",false,"","","","","","","","",660,345);\t\n                            }else{\n                \t\t\t\t\tloadVideo("akamaiOnePlayerVideoContent"+"1230236957","","video/mp4",false,"","","","","","","","",660,345);\n                            }\n\t\t\t\t\t\t}\n\t\t\t\t\t}\n\t\t\t\tcatch(err){\n\t\t\t\t\tconsole.log(err);\n\t\t\t\t}\n\t\t\t});\n\n\n\n\n\t\n\t\t\t\n\t\t\t\t\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\t\t\t\tonScriptYouTube(\n\t\t\t\t\t\t\t\t\t\t\'f1qa0G9xrR0\',\n\t\t\t\t\t\t\t\t\t\t\'1230236957\',\n\t\t\t\t\t\t\t\t\t\t\'345px\',\'100%\',\'false\');\n\t\t\t\t\t\t\t\n\t\t\t\t\t\t\n\t\t\t\t\n                Deadpool 2 Trailer #1 (2018) | Movieclips Trailers\n\t\t\t\t\t\n\t\t\n\n\t\n\n\n\n\nവില്ലൻ കഥാപാത്രമായ കേബിളിനെയും ട്രെയിലറിൽ കാണാം. ജോഷ് ബ്രോളിൻ ആണ് കേബിളിനെ അവതരിപ്പിക്കുക. ഡേവിഡ് ലെറ്റ്ച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ റയാൻ റെയ്നോൾഡ് ആണ് ഡെഡ്പൂളിനെ അവതരിപ്പിക്കുന്നത്.ആദ്യഭാഗം സംവിധാനം ചെയ്ത ടിം മില്ലർ നായകനുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് പുറത്തുപോകുകയായിരുന്നു. പിന്നീടാണ് ഡേവിഡ് ഈ പ്രോജക്ട് ഏറ്റെടുക്കുന്നത്. ജോൺ വിക്കിന്റെ സംവിധായകരിൽ ഒരാളാണ് ഡേവിഡ്.\xa0എക്സ്മെൻ ഫിലിം സീരിസിലെ പന്ത്രണ്ടാമത്തെ ചിത്രം കൂടിയാണ് ഡൈഡ്പൂൾ 2. 2009ല്\u200d പുറത്തിറങ്ങിയ എക്സ്മെന്\u200d ഒറിജിന്\u200dസ്: വോള്\u200dവെറിന്\u200d എന്ന ചിത്രത്തില്\u200d ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടിരുന്നു.\xa0കാന്\u200dസര്\u200d ബാധിതനായ വേഡ് വില്\u200dസണ്\u200d എന്ന പട്ടാളക്കാരന്\u200dറെ ശരീരത്തില്\u200d പരീക്ഷണം നടത്തി അമാനുഷികനായി മാറുന്നതാണ് കഥ. തന്\u200dറെ ശരീരത്തില്\u200d പരീക്ഷണം നടത്തിയവര്\u200dക്കെതിരെ വില്\u200dസണ്\u200d നടത്തുന്ന പ്രതികാരമാണ് പ്രമേയം.\xa0റയാൻ, മൊറേന, ടി.ജെ മില്ലർ,\xa0 ജാക്ക് കെസി, ബ്രയാന എന്നിവരാണ് പ്രധാനതാരങ്ങൾ. ചിത്രം മെയ് 18ന് തിയറ്ററുകളിലെത്തും.',
 204.     'title': 'ഡെഡ്പൂള്\u200d 2; പുതിയ ട്രെയിലർ',
 205.     'category': 'business'
 206. }, {
 207.     'pid': 'dgQgaQ5aZSevxsO4bWaNhrR5tu58Zv',
 208.     'text': 'വാഷിങ്ടണ്\u200d > എല്ലാ ഉപഭോക്താക്കള്\u200dക്കും വെരിഫൈഡ് അക്കൗണ്ട് നല്\u200dകാനൊരുങ്ങി ട്വിറ്റര്\u200d. നിലവില്\u200d\xa0 പ്രമുഖ വ്യക്തിത്വങ്ങള്\u200dക്ക് മാത്രമായിരുന്ന വെരിഫൈഡ് അക്കൗണ്ടുകള്\u200d, ഇനി സാധാരണക്കാര്\u200dക്കും ലഭ്യമാകും. വ്യാജ അക്കൗണ്ടുകള്\u200d തടയുന്നതിന്റെ ഭാഗമായിട്ടാണ് ട്വിറ്ററിന്റെ പുതിയ നടപടി. \r\n\r\nനടപടി ക്രമങ്ങള്\u200d പൂര്\u200dത്തിയായാല്\u200d എല്ലാ ഉപഭോക്താക്കളുടെയും അക്കൗണ്ടുകള്\u200d തിരിച്ചറിഞ്ഞ് അവയ്ക്ക് വെരിഫൈഡ് ചിഹ്നം (ബ്ലു ടിക്) നല്\u200dകുമെന്ന് ട്വിറ്റര്\u200d സിഇഓ ജാക്ക് ഡോര്\u200dസി പറഞ്ഞു. ഇതോടെ പ്രമുഖര്\u200dക്കു മാത്രം നല്\u200dകി വന്നിരുന്ന ബ്ലൂ ടിക്ക് ചിഹ്നം എല്ലാ ഉപയോക്താക്കള്\u200dക്കും ലഭിക്കും.\r\n\r\nട്വിറ്റര്\u200d ഇപ്പോള്\u200d ഉപഭോക്താക്കളുടെ വ്യക്തിത്വവും വിശ്വാസ്യതയും ഉറപ്പുവരുത്തുന്നതിനായുള്ള നടപടികള്\u200d ആസൂത്രണം ചെയ്യുകയാണ്. എന്നാല്\u200d, തിരിച്ചറിയല്\u200d പ്രക്രിയയ്ക്കായി സര്\u200dക്കാര്\u200d തിരിച്ചറിയല്\u200d കാര്\u200dഡുകള്\u200d, മേല്\u200dവിലാസം, ഫോണ്\u200d നമ്പര്\u200d, ഫേസ്\u200cബുക്ക് അക്കൗണ്ട് വിവരങ്ങള്\u200d എന്നിവയിലേതെങ്കിലും നല്\u200dകേണ്ടി വരുമോ എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.\r\n\r\nട്വിറ്റര്\u200d വെരിഫൈഡ് ബ്ലൂ ടിക്ക് സംവിധാനം ആരംഭിക്കുന്നത് 2009 ലാണ്. നിലവില്\u200d വെരിഫൈഡ് അക്കൗണ്ട് ലഭിക്കണമെങ്കില്\u200d ഉപയോക്താക്കള്\u200d അതിനുള്ള കാരണം വ്യക്തമാക്കി ട്വിറ്ററിന് അപേക്ഷ നല്\u200dകണം. \r\n\r\nട്വിറ്റരില്\u200d വ്യാജ അക്കൗണ്ടുകള്\u200d പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്\u200dട്ട് പുറത്ത് വന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഫോളോ ചെയ്യുന്നവരില്\u200d 60 ശതമാനം\xa0 അക്കൗണ്ടുകളും വ്യാജന്മാരാണെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും കൂടുതല്\u200d വ്യാജ അക്കൗണ്ടുകള്\u200d പിന്തുടരുന്നതും നരേന്ദ്രമോഡിയെ തന്നെയാണ്.',
 209.     'title': 'എല്ലാ ഉപഭോക്താക്കള്\u200dക്കും വെരിഫൈഡ് അക്കൗണ്ട് നല്\u200dകാനൊരുങ്ങി ട്വിറ്റര്\u200d',
 210.     'category': 'business'
 211. }, {
 212.     'pid': 'lfnpBcHnoenxvkKiUA9LQ7B3AZX1Wc',
 213.     'text': 'തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ കൈയേറ്റം സംബന്ധിച്ച് സമഗ്രമായ നിയമനിര്\u200dമാണം വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി സര്\u200dക്കാര്\u200d ആദ്യം കൈവയ്ക്കുക വന്\u200dകിടക്കാരുടെ കൈവശമുള്ള ഭൂമിയുടെ മേലായിരിക്കുമെന്നും ഇനി കൈയേറാന്\u200d തോന്നാത്ത തരത്തിലുള്ള നടപടികളാണ് സര്\u200dക്കാര്\u200d സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്\u200d പറഞ്ഞു. മൂന്നാര്\u200d കൈയേറ്റം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് വിളിച്ചുചേര്\u200dത്ത സര്\u200dവ്വകക്ഷി യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.\r\n\r\nമതസ്ഥാപനങ്ങളാണെങ്കിലും കൈയേറ്റങ്ങളെ കൈയേറ്റങ്ങളായി മാത്രമേ കാണാനാവൂ. കൈയേറ്റങ്ങള്\u200d ഒഴിപ്പിക്കുക എന്ന പ്രശ്\u200cനമാണ് ഇന്ന് നടന്ന യോഗങ്ങളില്\u200d ചര്\u200dച്ചചെയ്തത്. ഇനി കൈയേറ്റങ്ങള്\u200d ഒഴിപ്പിക്കുന്നതിനുള്ള നടപടികളിലേയ്ക്ക് നീങ്ങാനാണ് സര്\u200dക്കാര്\u200d ഉദ്ദേശിക്കുന്നത്.\xa0\r\n\r\n1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയ എല്ലാവര്\u200dക്കും പട്ടയം നല്\u200dകുന്നതിനും കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനും പൂര്\u200dണ പിന്തുണയാണ് യോഗങ്ങളില്\u200d പങ്കെടുത്തവരെല്ലാം നല്\u200dകിയത്.\xa0\r\n\r\nപട്ടയവിതരണത്തിന് ഈ മാസം 22ന് ഇടുക്കിയില്\u200d നടത്തും. മുഴുവന്\u200d പേര്\u200dക്കും ഒറ്റത്തവണയായി പട്ടയം നല്\u200dകാനാവില്ല. ബാക്കിയുള്ളവര്\u200dക്ക് സമയബന്ധിതമായി നല്\u200dകാനാണ് സര്\u200dക്കാര്\u200d ഉദ്ദേശിക്കുന്നത്. ഇതിന് രണ്ടു വര്\u200dഷമെങ്കിലും വേണ്ടിവരും.\xa0\r\n\r\nഏറ്റവും പ്രധാനപ്പട്ട കാര്യം മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷിക്കുക എന്നതാണ്. ഇതു സംബന്ധിച്ച് നിരവധി നിര്\u200dദ്ദേശങ്ങള്\u200d ഉയര്\u200dന്നുവന്നിട്ടുണ്ട്. ഇവയെല്ലാം സര്\u200dക്കാര്\u200d പരിഗണിക്കും. ഇക്കാര്യങ്ങളില്\u200d ഉചിതമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.\r\n\r\nതങ്ങള്\u200dക്ക് ചട്ടങ്ങളും വ്യവസ്ഥകളും ബാധകമല്ല എന്നാണ് കയ്യേറ്റക്കാര്\u200d കരുതുന്നത്. അത്തരം കയ്യേറ്റക്കാര്\u200dക്കെതിരെ ശക്തമായ നടപടിയാണ് സര്\u200dക്കാര്\u200d സ്വീകരിക്കുക. ഇടുക്കി ജില്ലയിലെ തോട്ടങ്ങള്\u200dക്കു നല്\u200dകിയ ഭൂമി മറ്റ് ആവശ്യങ്ങള്\u200dക്ക് ഉപയോഗിക്കുന്നുണ്ട്. നിയമം ലംഘിച്ചവര്\u200dക്കെതിരെ നിയമാനുസൃതമായ നടപടികള്\u200d സ്വീകരിക്കും. തൊഴിലാളികള്\u200dക്ക് താമസിക്കാന്\u200d വീടില്ല എന്നതും ഒരു ദുരവസ്ഥയാണ്. അവര്\u200dക്ക് വീട് നല്\u200dകുക എന്നത് ഏറ്റവും മുന്\u200dഗണനയര്\u200dഹിക്കുന്നു. അതിനുള്ള നടപടികള്\u200d സ്വീകരിക്കും.\r\n\r\nസ്ഥലം കയ്യേറി വീടുകള്\u200d വെച്ച് താമസിക്കുന്നവരുണ്ട്. സര്\u200dക്കാര്\u200d ഭൂമി കയ്യേറി കൈവശം വെച്ചുവരുന്നവരം വാണിജ്യാവശ്യത്തിന് കെട്ടിടം പണിത് ഉപയോഗിച്ചുവരുന്നവരുമുണ്ട്. ഒരു രേഖയും ഇത്തരക്കാരുടെ കൈവശമില്ല. താമസിക്കാനും കൃഷിക്കും നല്\u200dകിയ പട്ടയ ഭൂമി മറ്റാവശ്യങ്ങള്\u200dക്ക് ഉപയോഗിക്കുന്നവരുമുണ്ട്. കൈമാറാവുന്ന കാലപരിധിക്കുമുന്\u200dപേ സ്ഥലം കച്ചവടം ചെയ്ത സംഭവങ്ങളുമുണ്ട്. വ്യാജപട്ടയങ്ങളുടെ പ്രശ്\u200cനങ്ങളുമുണ്ട്.\r\n\r\nഇടുക്കിയിലെ നദികളില്\u200d വന്\u200dതോതില്\u200d മാലിന്യം നിറഞ്ഞിരിക്കുന്ന സാഹചര്യം പ്രത്യേകം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.',
 214.     'title': 'മൂന്നാറില്\u200d ആദ്യം പിടിവീഴുക വന്\u200dകിടക്കാര്\u200dക്ക്- മുഖ്യമന്ത്രി',
 215.     'category': 'weather'
 216. }, {
 217.     'pid': 'U637rFRslGlxHTLRwpU5mzcVip8Sve',
 218.     'text': 'എന്റെ കരളിന്റെ കരളേ എന്നു വിളിക്കുന്നയാളുടെ കരളിന്റെ കഥ ഏകദേശം തീരാറായതെങ്കില്\u200d\xa0ആ വിളിയുടെ അര്\u200dത്ഥമെന്താണ്? തന്നില്\u200d നിന്നും എടുത്തുമാറ്റിയാല്\u200d ജീവിക്കാന്\u200dപോലുമാവില്ല എന്നര്\u200dഥമുള്ള അതിശയോക്തി കലര്\u200dന്ന പ്രയോഗങ്ങളാണ് കരള്\u200d എന്നും ഹൃദയം എന്നുമൊക്കെയുള്ള വിളി.\xa0കരളിനും ഹൃദയത്തിനും നാം നല്\u200dകേണ്ട പ്രാധാന്യമാണ് ഇതിലൂടെ നാംതന്നെ പലപ്പോഴും വ്യക്തമാക്കാറുള്ളത്.\nപുകവലി ഉപേക്ഷിച്ചേ തീരൂ\n\nലഹരിക്കുവേണ്ടി വലിച്ചുകയറ്റുന്നത് പുകയാണെന്നത് പുകവലിക്കാരെപ്പോലും ചില സമയത്ത് ഇരുത്തി ചിന്തിപ്പിക്കും. പുകവലി ഉപേക്ഷിക്കണം എന്ന തീരുമാനവും ചിലപ്പോഴുണ്ടാകും. എന്നാല്\u200d ഈ തീരുമാനമെടുപ്പ് ഇപ്പോള്\u200d എത്രതവണയായി എന്ന ആലോചനയും ഉണ്ടാകണം. പുകവലി ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളേപ്പറ്റി പറഞ്ഞുതുടങ്ങിയാല്\u200d അത് ഉടനെയെങ്ങും തീരുകയുമില്ല. കാരണം മനുഷ്യശരീരത്തില്\u200d എത്ര അവയവങ്ങള്\u200d ഉണ്ടോ അതിലേറെ\xa0ദൂഷ്യങ്ങള്\u200d പറയേണ്ടിവരും. ശരീരത്തിന്റെ ഓരോ അണുവിനേയും \xa0പുകവലി ദോഷകരമായി ബാധിക്കും.\nപുകവലി നിര്\u200dത്താന്\u200d ശ്രമിച്ച് പരാജയമടഞ്ഞവരാണ് മിക്ക വലിക്കാരും. പുകവലി കുറച്ചു കുറച്ചു കൊണ്ടുവന്ന് നിര്\u200dത്തുന്നതിനേക്കാള്\u200d നല്ലത് ഇനി വലിക്കില്ല എന്ന തീരുമാനമെടുത്ത് ഒറ്റയടിക്ക് നിര്\u200dത്തുന്നതാണെന്നാണ് വിദഗ്ധാഭിപ്രായം. നിര്\u200dത്തുമ്പോള്\u200d വളരെ ബുദ്ധിമുട്ടുമെങ്കിലും പിന്നീട് പുകവലിയെ വെറുക്കും. പുകവലിക്കാരുടെ ഇടയിലിരിക്കുന്ന വലിക്കാരല്ലാത്തവര്\u200dക്കും ഇതുതന്നെ അവസ്ഥ. പാസീവ് സ്\u200cമോക്കര്\u200d എന്നാണ് ഇവരെ വിളിക്കുക. അവരും ഒരു വിധത്തില്\u200d പുകവലിക്കാര്\u200d തന്നെ. ഇങ്ങനെ സമൂഹത്തിലുള്ള മറ്റു പലരേയും പുകവലിക്കാര്\u200d പുക വലിപ്പിക്കുന്നു.\nനടപ്പ് ശീലമാക്കുക\n\nഇക്കാലത്ത് നടപ്പ് ആവശ്യമുള്ള ജീവിതം നയിക്കുന്നവര്\u200d കുറഞ്ഞു വരികയാണ്. അഥവാ നടന്നാല്\u200dത്തന്നെ അത് ബസ്റ്റോപ്പിലേക്കാവും. ബൈക്കോ കാറോ ഉണ്ടെങ്കില്\u200d ആ നടപ്പും തഥൈവ! എന്നാല്\u200d നിങ്ങളുടെ ഹൃദയത്തിനുവേണ്ടിയെങ്കിലും നടന്നേ തീരൂ. ജീവിത ശൈലീ രോഗങ്ങള്\u200d വരാതിരിക്കാനും ഇത്തരം രോഗങ്ങള്\u200d ഉള്ളവര്\u200dക്ക് അവ നിയന്ത്രിക്കാനും നടപ്പിനോളം നല്ല മരുന്നില്ല. വേഗത കുറച്ചുള്ള ഓട്ടവും നല്ലതുതന്നെ. അസുഖങ്ങള്\u200d ഉള്ളവര്\u200d രോഗാവസ്ഥ എത്രയും വേഗം പരിശോധിച്ച് ഡോക്ടെറെ സമീപിച്ച് എത്രമാത്രം ശരീരത്തിന് ആയാസമുണ്ടാകുന്ന രീതിയില്\u200d നടക്കാം/ഓടാം എന്ന് തീരുമാനമെടുക്കേണ്ടതാണ്.\nനടക്കുമ്പോള്\u200d ഒരു\xa0പങ്കാളിയും കൂടെയുണ്ടെങ്കില്\u200d വളരെ നന്ന്. കാരണം ഒരു ദിവസം ഒരാള്\u200dക്കു മടി തോന്നിയാല്\u200d കൂടെയുള്ള ആള്\u200d നിര്\u200dബന്ധിച്ചും\xa0കൊണ്ടുപോകും. നടപ്പ് നിശ്ചയിച്ച അത്രയും ദൂരം മുഴുമിക്കാതെ ഒരാള്\u200dക്ക് മടങ്ങണം എന്നു തോന്നിയാലും നടപ്പില്ല. അങ്ങനെ പരസ്പരം പിന്തുണയും പ്രോല്\u200dസാഹനവുമേകി നടന്നാല്\u200d നൂറു ശതമാനം ഗുണകരമാകുമെന്നുറപ്പ്.\nവലിച്ചു കേറ്റേണ്ട, വേണ്ടത് ആരോഗ്യകരമായ ലഘു ഭക്ഷണം\n\nവറുത്തതും പൊരിച്ചതും മസാല കലര്\u200dന്നതുമൊന്നും കഴിക്കരുത് എന്നു പറഞ്ഞാല്\u200d അത് അതേപടി കേള്\u200dക്കാന്\u200d ആര്\u200dക്കും കഴിയില്ല എന്നു മാത്രമല്ല ഇക്കാലത്ത് അത് പ്രായോഗികമല്ലതാനും. പുറത്തുപോയി ഭക്ഷണം കഴിക്കുന്നതാണ് ചിലര്\u200dക്ക് ജീവിതത്തില്\u200d ആകെയുള്ള സന്തോഷം. നഗര\xa0ജീവിതത്തിലാണെങ്കില്\u200d പുറത്തുപോകുന്നതു തന്നെ പുത്തന്\u200d ഭക്ഷണങ്ങള്\u200d കഴിക്കാനാണുതാനും.\nപിന്നെയെന്താണ് സാധിക്കുക? നിയന്ത്രണം വേണം എന്നതുമാത്രമേ ഇക്കാര്യത്തില്\u200d പറയാന്\u200d സാധിക്കൂ. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം പരമാവധി കഴിക്കുക. വറുത്തതും പൊരിച്ചതും ആഴ്ച്ചയിലൊരിക്കല്\u200d മാത്രമാക്കാം. വറുക്കുമ്പോള്\u200d വെളിച്ചെണ്ണ ഉപയോഗിക്കുക. ഒരിക്കല്\u200d ഉപയോഗിച്ച എണ്ണ പിന്നീട് മറ്റൊന്നിനും എടുക്കാതിരിക്കുക. ഇറച്ചിയും നല്ലതുപോലെ നിയന്ത്രിക്കണം. ഇരുപത് മുതല്\u200d ഇരുപത്തിനാല് ഗ്രാം ഇറച്ചി വരെ ഒരു ദിവസം ആകാം എന്ന് വിദഗ്ധമതം. പലതരത്തിലുള്ള പച്ചക്കറികള്\u200d കൂടുതലായി ഭക്ഷണത്തില്\u200d ഉള്\u200dപ്പെടുത്തണം. പഴങ്ങളും പച്ചക്കറികളും ഉപ്പുവെള്ളത്തില്\u200d കഴുകി ഉപയോഗിക്കണം. കടല്\u200d മത്സ്യങ്ങള്\u200d വറുക്കാതെ\xa0കറിവച്ച് കൂട്ടുക.\nധാന്യങ്ങള്\u200d, പയറു വര്\u200dഗങ്ങള്\u200d, ഇലക്കറികള്\u200d, കിഴങ്ങുകള്\u200d, ഫലവര്\u200dഗങ്ങള്\u200d എന്നിവയൊക്കെ മാറിമാറി ഉപയോഗിക്കുക. ഫല വര്\u200dഗങ്ങളൊഴിച്ച് ബാക്കിയെല്ലാം 100 ശതമാനം വേവിച്ചു മാത്രം ഉപയോഗിക്കുക. വേവിക്കാതെ കഴിച്ചാല്\u200d കൂടുതല്\u200d നല്ലത് എന്ന കുപ്രചരണത്തില്\u200d വഞ്ചിതരാവരുത്. വേവിക്കാത്ത വസ്തുക്കള്\u200d ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യന്റെ ദഹന വ്യവസ്ഥയ്ക്കില്ല.\nഒരു ദിവസം കഴിക്കേണ്ട ഭക്ഷണത്തിന്റെ 50-60 ശതമാനവും പ്രഭാത ഭക്ഷണത്തില്\u200d\xa0അകത്താക്കുക. ആവിയില്\u200d വേവിച്ചതും ചുട്ടെടുക്കുന്നതുമായ ഭക്ഷണം സുരക്ഷിതമാണ്. ചുടുമ്പോള്\u200d കരി പുരളാതിരിക്കാനും മുഴുവന്\u200d ഭാഗങ്ങളും വെന്തെന്ന് ഉറപ്പുവരുത്താന്\u200d ശ്രദ്ധിക്കുകയും വേണം.\nമദ്യപാനം ഒരു ചീത്ത ശീലം\n\nഎത്ര തവണ ഇക്കാര്യം കേട്ടിട്ടുണ്ട് എന്നു ചിന്തിച്ചാല്\u200d പാടുപെടും. കരളിനെ നശിപ്പിക്കുന്നതാണ് മദ്യത്തിന്റെ അമിതമായ ഉപയോഗം. കരളേ കരളിന്റെ കഷ്ണമേ എന്നൊക്കെ വിളിക്കുംമുമ്പേ എന്താണ് നിലവിലെ കരളിന്റെ അവസ്ഥ എന്നൊന്ന് നോക്കുന്നത് വളരെ നല്ലതായിരിക്കും.\nമദ്യത്തില്\u200d ധാരാളം ജലാംശം ഉണ്ടല്ലോ എന്നാണ് പൊതുധാരണ. ഇതു തീര്\u200dത്തും തെറ്റാണ്. ആല്\u200dക്കഹോള്\u200d എത്ര നേര്\u200dപ്പിച്ചാലും അത് ആല്\u200dക്കഹോളാണ്. അല്ലാതെ ജലമല്ല.\xa0മദ്യത്തിന്റെ നിലവാരത്തിലും മലയാളി യാതൊരു രീതിയിലും ശ്രദ്ധിക്കാറില്ല. ഇത്തരമൊരു അവസ്ഥ സംജാതമാക്കുന്നതില്\u200d ഭരണകൂടത്തിനും പങ്കുണ്ട്. മദ്യത്തിന് വന്\u200d നികുതി ചുമത്തുമ്പോള്\u200d സാധാരണക്കാരനില്\u200d നിന്ന് അകലുന്നത് നിലവാരമുള്ള മദ്യം കൂടെയാണ്.\nആരോഗ്യകരമായ രീതിയില്\u200d എത്രത്തോളം മദ്യം ആകാം എന്നൊരു സംശയം എല്ലാവര്\u200dക്കുമുണ്ട്. മദ്യപാനം എത്ര കുറഞ്ഞ അളവിലാണെങ്കിലും അത് ശരീരത്തിനു ദോഷം ചെയ്യും. കാരണം മദ്യം തലയ്ക്കു പിടിക്കുമ്പോള്\u200d ക്ഷിപ്രപ്രതികരണ ശേഷിയാണ് ആദ്യം നഷ്ടപ്പെടുക. ഇതു പല അപകടങ്ങള്\u200dക്കും കാരണമാകും. എന്നാല്\u200d പൂര്\u200dണ ആരോഗ്യവാനായ മനുഷ്യനെ സംബന്ധിച്ച് പറഞ്ഞാല്\u200d, പുരുഷന്മാര്\u200dക്ക് ദിവസം 60 മില്ലിയും സ്ത്രീകള്\u200dക്ക് 30 മില്ലിയും ആകാം എന്നാണ് വിദഗ്ധമതം.\xa0അതും നിലവാരമുള്ള മദ്യം.\xa0ഇത്രയും കൊണ്ട് നിയന്ത്രിക്കാന്\u200d സാധിക്കാത്തവര്\u200d ഈ സാഹസത്തിന് മുതിരാതിരിക്കുന്നതാണ് നല്ലത്.\nആരോഗ്യം കാത്തുസൂക്ഷിക്കുക, രോഗങ്ങള്\u200d ഉണ്ടോ എന്ന് പരിശോധിക്കുക\n\nപലരും രോഗ പരിശോധനകള്\u200dക്കു വിധേയരാവാത്തതിന്റെ പ്രധാന കാരണം രോഗമുണ്ടെന്നു തെളിഞ്ഞാല്\u200d മരുന്നുകള്\u200d ഉപയോഗിക്കേണ്ടി വരികയും ഭക്ഷണ നിയന്ത്രണം കൊണ്ടുവരികയും വേണം എന്നതിനാലാണ്. പരിശോധനകള്\u200d കൊണ്ടുള്ള ഗുണം താല്\u200dക്കാലിക സുഖത്തിനായി മാറ്റിവച്ചാല്\u200d ജീവിതത്തില്\u200d വലിയ വില കൊടുക്കേണ്ടിവരും. ജീവിത ശൈലീ രോഗങ്ങള്\u200dക്കുള്ള പരിശോധന 25 വയസു മുതലെങ്കിലും തുടങ്ങണം. മുടക്കേണ്ടി വരുന്ന പണത്തിനേക്കാളുപരി മെനക്കേട് ആകുമല്ലോ എന്ന അലംഭാവവും ഇത്തരം പരിശോധനകളില്\u200dനിന്നും നമ്മെ തടയും. അറിവില്ലായ്മയാണിത്. രക്ത സമ്മര്\u200dദ്ദം, രക്തത്തിലെ കൊഴുപ്പിന്റേയും പഞ്ചസാരയുടേയും അളവ് എന്നിവയെല്ലാം കൃത്യമായ ഇടവേളകളില്\u200d പരിശോധനാവിധേയമാക്കണം.\nശരീരത്തിന്റെ ഉയരത്തിന്റേയും ഭാരത്തിന്റേയും അനുപാതം ഇടയ്ക്കിടെ നോക്കണം. ശരീരഭാരത്തെ ഉയരം മീറ്ററില്\u200d അളന്നതിനു ശേഷം ആ സംഖ്യയെ അതുകൊണ്ടുതന്നെ ഗുണിക്കുക. അങ്ങനെ കിട്ടുന്ന സംഖ്യകൊണ്ട് ശരീര ഭാരം കിലോഗ്രാമാക്കി അളന്ന് ഹരിക്കുക. ഇതാണ് സൂത്രവാക്യം.\nഉദാഹരണത്തിന് ഒരാള്\u200dക്ക് 175 സെന്റീ മീറ്റര്\u200d ഉയരമുണ്ടെന്നിരിക്കട്ടെ, അപ്പോള്\u200d 1.75 ഗുണം 1.75 സമം 3.0625 എന്നു ലഭിക്കും. ഇയാള്\u200dക്ക് 70 കിലോയാണ് ഭാരമെങ്കില്\u200d 70 നെ 3.0625 എന്ന സംഖ്യകൊണ്ട് ഹരിക്കുക. 22.86 എന്ന് ഉത്തരം ലഭിക്കും. ഇങ്ങനെ ലഭിക്കുന്ന സംഖ്യ 18.5 നും 25 നും ഇടയിലാണെങ്കില്\u200d നല്ല ആരോഗ്യ സ്ഥിതിയാണെന്ന് മനസിലാക്കാം. 18.5 ല്\u200d താഴെയെങ്കില്\u200d മെലിഞ്ഞതും 25നു മുകളിലാണെങ്കില്\u200d ശരീരം തടിച്ചതുമാണ്.\nഈ വാലന്റൈന്\u200dസ് ദിനത്തിലെങ്കിലും ഇത്തരം നല്ല തീരുമാനങ്ങളെടുത്ത് നമ്മുടെ ശരീരത്തെ നമുക്ക് സംരക്ഷിക്കാം.\xa0ഒരുപക്ഷേ ജീവിത പങ്കാളിക്ക് നല്\u200dകാവുന്ന ഒരു നല്ലസമ്മാനവും മറ്റൊന്നാവില്ല.',
 219.     'title': 'ഹൃദയത്തിനും കരളിനും പറയാനുള്ളത് വാലന്റൈന്\u200dസ് ദിനത്തില്\u200d കേള്\u200dക്കേണ്ടേ? തുടങ്ങാം കുറച്ചു നല്ല ശീലങ്ങള്\u200d',
 220.     'category': 'health'
 221. }, {
 222.     'pid': 'CfVv2ns06jE25iTk7tnSERkZn4aelb',
 223.     'text': 'കോട്ടയം∙ സംസ്ഥാന അണ്ടർ– 17 ചെസ് ചാംപ്യൻഷിപ് (ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും) വൈഎംസിഎ ഹാളിൽ 26, 27 തീയതികളിൽ നടക്കും. 1–1–2001ന് ശേഷം ജനിച്ചവർക്കു പങ്കെടുക്കാം. വിവരങ്ങൾക്ക്: 80807 92135, www.keralachessassociation.com',
 224.     'title': 'അണ്ടർ–17 ചെസ് കോട്ടയത്ത്',
 225.     'category': 'sports'
 226. }, {
 227.     'pid': 'TKptAczuXWj30jxUv7391VwRDraNOv',
 228.     'text': 'നിസ്സാന്\u200d പുറത്തിറക്കിയ ചെറു എസ്\u200cയുവി ടെറാനോയുടെ സ്\u200cപോര്\u200dട്ട് എഡിഷന്\u200d വിപണിയില്\u200d. സ്\u200cപോര്\u200dട്ടി രൂപത്തില്\u200d കൂടുതല്\u200d സ്റ്റൈലിഷായാണ് വാഹനത്തിന്റെ വരവ്. മെക്കാനിക്കല്\u200d ഫീച്ചേഴ്\u200cസില്\u200d കമ്പനി മാറ്റങ്ങള്\u200d വരുത്തിയിട്ടില്ല.\nക്രോം ഗ്രില്\u200d, ട്വിന്\u200d പോഡ് ഹെഡ്\u200cലൈറ്റ്, ഓള്\u200d ബ്ലാക് റൂഫ് ടോപ്പ്, വീല്\u200d ആര്\u200dക് ക്ലാഡിംഗ്, ഡ്യുവല്\u200d ടോണ്\u200d അലോയ് വീലുകള്\u200d എന്നിവയാണ് പ്രധാനമായും ശ്രദ്ധയാകര്\u200dഷിക്കുക. ഡ്യുവല്\u200d ടോണ്\u200d ഡാഷ് ബോര്\u200dഡും ത്രീസ്\u200cപോക്ക് മള്\u200dട്ടി ഫംഗ്ഷണല്\u200d സ്റ്റിയറിംഗ് വീലും 7 ഇഞ്ച് ടച്ച് സ്\u200cക്രീന്\u200d ഇന്\u200dഫോടെയിന്\u200dമെന്റ് സിസ്റ്റവും ഉള്\u200dഭാഗത്തിന് ഭംഗിയേറ്റും.\nഎയര്\u200dബാഗും എബിഎസും ഇബിഡിയും അടങ്ങിയ സുരക്ഷ വിപണിയില്\u200d മുന്\u200dതൂക്കം നല്\u200dകും. 1.5 നാല് സിലണ്ടര്\u200d എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്\u200dകുന്നത്. 1900 ആര്\u200dപിഎമ്മില്\u200d 200 എന്\u200dഎം ടോര്\u200dക്കും 84 ബിഎച്ച്പി കരുത്തും നല്\u200dകാന്\u200d ഈ എഞ്ചിന് സാധിക്കും. 12.22 ലക്ഷമാണ് വാഹനത്തിന്റെ ദില്ലി എക്\u200cസ് ഷോറൂം വില.',
 229.     'title': 'കൂടുതല്\u200d സ്റ്റൈലിഷായി നിസ്സാന്\u200d ടെറാനോ സ്\u200cപോട്\u200cസ് എഡിഷന്\u200d വിപണിയില്\u200d',
 230.     'category': 'business'
 231. }, {
 232.     'pid': 'oCoEByolI81lQDArc31GpU1GYg6LaV',
 233.     'text': 'മോഹന്\u200dലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് പ്രവാസികളായ വീട്ടമ്മമാര്\u200d ഒരുക്കിയ നൃത്ത വീഡിയോ ശ്രദ്ധേയമാകുന്നു. നെഞ്ചിനകത്ത് ലാലേട്ടന്\u200d എന്ന ഗാനത്തില്\u200dതുടങ്ങി പുതിയതും പഴയതുമായ ഏതാനും ചില ഗാനങ്ങള്\u200dകൂടി വീഡിയോയില്\u200d ഉള്\u200dപ്പെടുന്നു. ആന്\u200d ജോഷുവയുടേതാണ് വീഡിയോ ഗാനത്തിന്റെ പിന്നിലെ സര്\u200dഗാത്മക കരങ്ങള്\u200d. ക്യാമറയില്\u200d പകര്\u200dത്തിയത് അജ്മല്\u200d താജ്. വീട്ടമ്മമാര്\u200d മോഹന്\u200dലാലിന് സമര്\u200dപ്പിച്ച നൃത്തവീഡിയോ താഴെ കാണാം.',
 234.     'title': '“ഇടം തോളൊന്നുമെല്ലെ ചെരിച്ച്..”, മോഹന്\u200dലാലിന് സമര്\u200dപ്പിച്ച വീഡിയോ ഗാനവുമായി വീട്ടമ്മമാര്\u200d',
 235.     'category': 'sports'
 236. }, {
 237.     'pid': 'i7YZArCYz1EuBzcTasm60jgxMui8sT',
 238.     'text': 'മമ്മൂട്ടി എന്ന മഹാമേരു തലയുയര്\u200dത്തി നില്\u200dക്കുന്ന മലയാള സിനിമാ മേഖലയില്\u200d തുല്യനായി നിലകൊള്ളുമ്പോഴും മോഹന്\u200dലാല്\u200d മലയാളികള്\u200dക്കും മലയാള സിനിമയ്ക്കും നല്\u200dകിയ ആ ‘ലാലിസം’ എന്താണ്? എന്തിലാണ് മലയാളികള്\u200d ഇത്രകണ്ട് സ്വാധീനിക്കപ്പെടുന്നത്? ഇന്നലെ ഒരു ദേശീയ മാധ്യമം വിലയിരുത്തിയതുപോലെ നിരൂപകര്\u200d ശ്രദ്ധിക്കുന്നതിനൊപ്പം എക്കാലത്തും ബോക്\u200cസോഫീസിലും ക്ഷീണം സഭവിക്കാത്ത നടനാകാന്\u200d അദ്ദേഹത്തിന് സാധിക്കുന്നതെങ്ങനെ?\nസാധാരണക്കാരന് ഉണ്ടാകാവുന്ന ഇത്തരം ചില സംശയങ്ങള്\u200d പങ്കുവയ്ക്കുകയാണ് സംഗീതജ്ഞനും ഗായകനുമായ ഷഹബാസ് അമന്\u200d. മോഹന്\u200dലാലിന്റെ പിറന്നാളിനോടനുബന്ധിച്ച് സോഷ്യല്\u200d മീഡിയയിലാണ് അദ്ദേഹം ചില നിരീക്ഷണങ്ങള്\u200d തുറന്നെഴുതിയത്. അദ്ദേഹത്തിന്റെ കുറിപ്പ് പൂര്\u200dണരൂപത്തില്\u200d വായിക്കാം.\nമോഹന്\u200dലാല്\u200d മുതല്\u200dക്ക്, മോഹന്\u200dലാല്\u200d ഇല്ലായിരുന്നെങ്കില്\u200d മലയാള സിനിമ എന്നോ പിരിച്ചുവിടേണ്ടി വരുമായിരുന്നു! ഇപ്പോഴും അത് ശ്രമിച്ചുകൊണ്ടിരിക്കുന്നത് ഒന്നുകില്\u200d മോഹന്\u200dലാലിനെ ഉള്\u200dക്കൊള്ളുവാനോ അല്ലെങ്കില്\u200d പുറന്തള്ളുവാനോ ആണ്! രണ്ടാമത്തെ ശ്രമത്തില്\u200d സംവിധായകര്\u200d വിജയിക്കുമ്പോള്\u200d അന്നയും റസൂലും, ഈമ, മായാനദി, ഈട പോലെയുള്ള സിനിമകള്\u200d ഉണ്ടാകുന്നു! വാസ്തവത്തില്\u200d ‘ഒരു മോഹന്\u200dലാല്\u200d സിനിമ’ അല്ല എന്നത് മാത്രമാണു പുതിയ തലമുറ എടുത്തുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവരുടെ സിനിമകള്\u200d മുഴുവന്\u200d! അതേ അവര്\u200d തെളിയിക്കുന്നുള്ളു! അതിനു മുകളിലേക്ക് അത് ഇനിയും വളരാനുണ്ട് ശരിക്ക്! എന്നാല്\u200d ആദ്യം പറഞ്ഞ കാറ്റഗറിക്കാരുണ്ടല്ലോ, മോഹന്\u200dലാലിനെ ഉള്\u200dക്കൊള്ളാന്\u200d നോക്കുന്നവര്\u200d! അവര്\u200dക്ക് ഒരു ആവേശത്തിന്റെ അപ്പുറത്ത് അതിനു ശരിക്കു കഴിയാതാകുമ്പോള്\u200d മലയാളത്തില്\u200d പൊട്ടപ്പടങ്ങള്\u200d ഉണ്ടാകുന്നു!\nഎന്നാല്\u200d മോഹന്\u200dലാലിനെ ഒരു കൃത്യ അളവില്\u200d ആരുപയോഗിക്കുമ്പോളും ഒരു ഊര്\u200dജ്ജപ്രസരണം സംഭവിക്കുന്നുണ്ട് സ്\u200cക്രീനില്\u200d! മിശ്ര കൊമേഴ്\u200cസ്യല്\u200d ആയാലും ശരി മിശ്ര ആര്\u200dട്ട് മൂവി ആയാലും ശരി അതില്\u200d മാറ്റമൊന്നുമില്ല! ഈ പ്രസരണം തിയറ്റര്\u200d വിട്ട് പുറത്തേക്കു കൂടി വ്യാപിക്കുമ്പോള്\u200d ഒരു ആക്ടര്\u200d താരമായി മാറുന്നു! മോഹന്\u200dലാലില്\u200d അടങ്ങിയിരിക്കുന്ന ഈ നിര്\u200dണയത്വ /വെല്ലുവിളി ഘടകം ആണ് ഇപ്പോഴും ‘താരരാജാവായി’ വാഴാന്\u200d അയാളെ പ്രാപ്തനാക്കുന്നത് എന്ന് തോന്നുന്നു! മമ്മൂട്ടിയുടെ ഏറ്റവും വലിയ സവിശേഷത സ്വയം ഒരുകാലത്തും ഈ നിര്\u200dണ്ണയ ഘടകം അല്ലാഞ്ഞിട്ടും ഈ നിമിഷം വരെ കേരളത്തിന് അദ്ദേഹം നിര്\u200dണ്ണായകമാണ് എന്നതാണു! അത് അയാളെ സ്\u200cപെഷല്\u200d ആക്കുന്നു! അത് വേറൊരു പഠന വിഷയം! മമ്മൂട്ടി ഇല്ലാത്ത ഒരു ചിത്രവും ഒരു മമ്മൂട്ടി ചിത്രമേയല്ല! എന്നാല്\u200d മോഹന്\u200dലാല്\u200d ഇല്ലാത്തവ പോലും മലയാളത്തില്\u200d മോഹന്\u200dലാല്\u200d ചിത്രങ്ങളാണ്! അത് കൊണ്ട് കംപ്ലീറ്റ് ആക്ടര്\u200d എന്നതിനേക്കാളും ഒരു സമ്പൂര്\u200dണ്ണ വെല്ലുവിളി എന്നതാണു മോഹന്\u200dലാലിന്റെ വലിപ്പം! ‘ഏയ് അങ്ങനെയൊന്നുമില്ല’ എന്ന നിലക്ക് തോള്\u200d ചെരിച്ചും കൈ കുടഞ്ഞും കണ്ണിറുക്കിച്ചിരിച്ചും അയാള്\u200d ആ വെല്ലുവിളി തുടര്\u200dന്ന് കൊണ്ടേയിരിക്കുന്നു! വ്യക്തിപരമായ അടുത്ത് നിരീക്ഷണം വെച്ച് പറയുകയാണെങ്കില്\u200d ലാലേട്ടന് (മോഹന്\u200dലാല്\u200d) തന്നെ അത് സ്വയം അറിയാം എന്ന് തോന്നുന്നു, മലയാള സിനിമയെ നിര്\u200dണ്ണയിക്കുന്ന ആ മനശാസ്ത്രഘടകം താന്\u200d ആണെന്ന്! ഒരു പക്ഷേ, തന്നെ, ഒരു നിലയിലും മൈന്റ് ചെയ്യാത്ത ഒരു സിനിമാ ഭാവുകത്വം മലയാളത്തില്\u200d ഇനി പുതിയതായി വന്നിട്ട് വേണം എന്ന്!\nഅതൊരു നിസ്സാര നിര്\u200dത്തമല്ല! നമ്മളെ വിരല്\u200d ഫ്രെയിമുകള്\u200dക്കുള്ളിലൂടെ അളന്നുകൊണ്ടുള്ള ആ നിര്\u200dത്തം!\nകുട്ടികള്\u200d വരട്ടെ, കഴിയുമെങ്കില്\u200d പൊളിച്ച് മാറ്റട്ടെ എന്ന ആ നിര്\u200dത്തം.\nപുതിയ സംവിധാനക്കുട്ടികള്\u200d ഏറ്റെടുക്കുമായിരിക്കും ആ വെല്ലുവിളി! അല്ലേ? അറിയില്ല. പക്ഷേ ഏറ്റെടുത്തേ പറ്റൂ..\nഎല്ലാവരോടും സ്\u200cനേഹം..',
 239.     'title': '“ഒരു മോഹന്\u200dലാല്\u200d സിനിമ അല്ല എന്നത് മാത്രമാണ് പുതിയ തലമുറ എടുത്തുകൊണ്ടിരിക്കുന്ന ഇപ്പോഴത്തെ അവരുടെ സിനിമകള്\u200d മുഴുവന്\u200d, അതേ അവര്\u200d തെളിയിക്കുന്നുള്ളൂ”, മോഹന്\u200dലാലിനെക്കുറിച്ച് കൃത്യമായ നിരീക്ഷണവുമായി ഷഹബാസ് അമന്\u200d',
 240.     'category': 'politics'
 241. }, {
 242.     'pid': 'lDPv7Fj0UefRzn3b8IiEdDHd4UvLKB',
 243.     'text': 'ദില്ലി: ഇന്ത്യന്\u200d ബാഡ്മിന്റണ്\u200d താരം കിഡംബി ശ്രീകാന്ത് പുരുഷ വിഭാഗം ബാഡ്മിന്റണ്\u200d ലോക റാങ്കിംഗില്\u200d ഒന്നാം സ്ഥാനത്തെത്തി. നിലവിലെ ലോകചാമ്പ്യന്\u200d ഡെന്\u200dമാര്\u200dക്കിന്റെ വിക്ടര്\u200d അക്\u200cസെല്\u200dസനെ മറികടന്നാണ് ശ്രീകാന്ത് കരിയറില്\u200d ആദ്യമായി ലോക ഒന്നാം നമ്പര്\u200d സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.\nലോക ബാഡ്മിന്റണ്\u200d ഫെഡറേഷന്\u200d ഇന്ന് പുറത്തിറക്കിയ റാങ്കിംഗ് പട്ടികയിലാണ് ശ്രീകാന്ത് ഒന്നാം സ്ഥാനം അലങ്കരിച്ചിരിക്കുന്നത്.\xa076, 895 പോയിന്റോടെയാണ് ശ്രീകാന്തിന്റെ നേട്ടം. പ്രകാശ് പദുകോണിന് ശേഷം ആദ്യമായാണ് ഒരിന്ത്യന്\u200d പുരുഷതാരം ഒന്നാം റാങ്ക് സ്വന്തമാക്കുന്നത്.\n2015 ല്\u200d സൈന നെഹ്\u200cവാള്\u200d വനിതാ വിഭാഗത്തില്\u200d ഒന്നാം സ്ഥാനത്തെത്തിയ ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്\u200d താരം ലോകഒന്നാം റാങ്കില്\u200d എത്തുന്നത്. പി ഗോപീചന്ദ് പരിശീലകനായിരിക്കെയാണ് രണ്ട് പേരും ഒന്നാം റാങ്ക് കരസ്ഥമാക്കിയത് എന്നതും ശ്രദ്ധേയമാണ്.\nഗോള്\u200dഡ് കോസ്റ്റില്\u200d നടക്കുന്ന കോമണ്\u200dവെല്\u200dത്ത് ഗെയിംസില്\u200d പങ്കെടുത്തുകൊണ്ടിരിക്കുന്ന ശ്രീകാന്തിന് റാങ്കിംഗിലെ ഈ നേട്ടം കൂടുതല്\u200d ആത്മവിശ്വാസം നല്\u200dകും. നേരത്തെ ടീം ഇനത്തില്\u200d ശ്രീകാന്ത് ഉള്\u200dപ്പെട്ട ഇന്ത്യന്\u200d സഖ്യം ചരിത്രത്തില്\u200d ആദ്യമായി സ്വര്\u200dണം നേടിയിരുന്നു.\xa0പുരുഷ വിഭാഗം ബാഡ്മിന്റണില്\u200d ശ്രീകാന്ത് ക്വാര്\u200dട്ടറില്\u200d കടന്ന് മെഡല്\u200d പ്രതീക്ഷ സജീവമാക്കിയിട്ടുണ്ട്.',
 244.     'title': 'ബാഡ്മിന്റണ്\u200d റാങ്കിംഗ്: കെ ശ്രീകാന്ത് ലോക ഒന്നാം നമ്പറില്\u200d',
 245.     'category': 'business'
 246. }, {
 247.     'pid': 'RQy8pgDD9xzoPDJDFHpFWQZmdTKxXf',
 248.     'text': 'ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ ഡോക്ടർ വിജയകുമാർ കണ്ടമ്പുള്ളി കേരളത്തിലെത്തിയാൽ ഉടൻ ഉടുപ്പ് ഊരും! 30 വർഷമായി തുടരുന്ന ആ ശീലത്തിന്റെ പിന്നിലെ ആനന്ദരഹസ്യം ഇതാ പരസ്യമാക്കുന്നു.സീൻ: ഒന്നൊന്നര.\nസ്ഥലം: നെടുമ്പാശേരി എയർപോർട്ട്കോട്ടും സ്യൂട്ടുമണിഞ്ഞു പത്രാസിൽ ഇംഗ്ലണ്ടിൽ നിന്നു വിമാനത്തിൽ വന്നിറങ്ങിയ ഡോക്ടർ വിജയകുമാർ നേരെ വിമാനത്താവളത്തിലെ ചെയ്ഞ്ചിങ് റൂമിലേക്ക്.\xa0തിരികെ ഇറങ്ങുമ്പോൾ അരയിൽ\xa0 ഒറ്റമുണ്ട് മാത്രം.! ഷർട്ടില്ല. നേരെ നടന്നു പുറത്തേക്ക്. അവിടെ കാത്തിരിക്കുന്ന കാറിൽ കയറി തൃശൂരിലേക്ക്.!\xa0എല്ലാവരും\xa0 സൂക്ഷിച്ചു നോക്കുന്നു...ഇങ്ങേർക്കിതെന്തു പറ്റി?ഇതേ ചോദ്യം ഞാനും ചോദിച്ചു:മറുചോദ്യമായിരുന്നു ഉത്തരം.നമ്മുടെ കാർന്നോന്മാർ ഷർട്ടിടാറുണ്ടായിരുന്നോ?ഇല്ല.എന്താ കാരണം, കേരളത്തിലെ കടുത്ത ചൂടും ഈർപ്പവും തന്നെ.അതു പണ്ടല്ലേ?പോട്ടെ, ഇപ്പോഴത്തെ കാര്യം പറയാം.\xa0ചെണ്ടമേളക്കാർ ഷർട്ടിടാറുണ്ടോ?ഇല്ല. കാരണം അവർ ചൂടത്ത് കൊട്ടുമ്പോൾ വിയർത്തൊലിക്കാൻ പാടില്ല.\xa0പൂജാരിമാർ എന്താണ് ഷർട്ടിടാത്തത്?\xa0ഇടുങ്ങിയ മുറിക്കുള്ളിൽ തീയും നെയ്യും പുകയും മറ്റുമായി പൂജ ചെയ്യുന്ന അവർക്ക് ഷർട്ടിട്ടാൽ വിയർത്തുകുളിക്കും.എവിടെങ്കിലും പോയി വന്നാലുടൻ ഷർട്ട് അഴിച്ചിടാറില്ലേ? എന്തൊരു ചൂടെന്നു പറയാറില്ലേ?ഉവ്വ്.. ഉവ്വുവ്വ്..എന്താ അതിന്റർഥം. പുറത്തുള്ളവരെ കാണിക്കാനാണു നാം ഷർട്ടിനുള്ളിൽ വെന്തുരുകി ഇരിക്കുന്നത്, അല്ലേ?ശരിയാണല്ലോ?, അപ്പോൾ ഇംഗ്ലണ്ടിലൊക്കെ\xa0 പോകുമ്പോഴോ?അവിടെ സ്യൂട്ടും കോട്ടും\xa0 ടൈയുമൊക്കെയാവാം...അതെന്താ? ഷർട്ടിടാതെ നടന്നുകൂടേ?\xa0എന്നിട്ടു വേണം ഞാൻ ചത്തുപോകാൻ. അത്രയ്ക്കു തണുപ്പല്ലേടോ...!\n\t\t\n\t\tതൃശൂരിൽ കഴിഞ്ഞയാഴ്ച നടന്ന പൊതുചടങ്ങിൽ ഷർട്ടിടാതെ ഡോ. വിജയകുമാർ\n\t\n\t\t\n\t\t\n\t\t\n\t\n\t\n    (function() {\n        var imageDiv = document.getElementById("cq\\u002Dimage\\u002Djsp\\u002D");\n        var imageEvars = \'{ imageLink: "", imageAsset: "/content/dam/mm/ml/health/well-being/images/2018/4/30/dr-vijayakumar1.jpg", imageTitle: "dr\\u002Dvijayakumar1" }\';\n        var tagNodes = imageDiv.getElementsByTagName(\'A\');\n        for (var i = 0; i < tagNodes.length; i++) {\n            var link = tagNodes.item(i); \n            link.setAttribute(\'onclick\', \'CQ_Analytics.record({event: "imageClick", values: \' + imageEvars + \', collect: false, options: { obj: this }, componentPath: "foundation/components/image"})\');\n        }\n        \n    })();\n\n\n        $(function() {\n            displayImages(getMlDeviceType());\n        });\n    \n \n\n\nഇന്ത്യവിട്ടാൽ ബെൻസും ഗോൾഫും\nഡോക്ടറെ ഇംഗ്ളണ്ടിൽ കണ്ടാൽ നാം തിരിച്ചറിയില്ല. ഓഫിസ് മുറിയിൽ ബോ ടൈ അടക്കമുള്ള സ്യൂട്ടിട്ടാണിരിക്കുക. മൂന്നുമാസം പോർച്ചുഗലിൽ പോകുന്നതെന്തിനാണെന്നോ\xa0 ഗോൾഫ് കളിക്കാൻ. ഒരുതവണ ഗോൾഫ് കളിക്കുന്നതിന് ഇന്ത്യൻ രൂപ 20,000 ചെലവാണ്. എന്നാലും വേണ്ടില്ല, ദിവസവും കളിക്കും.\xa0 അതിനു മൂന്നുമാസം പോർച്ചുഗലിൽ വാടകവീടെടുത്ത് ഭാര്യ ഇംഗ്ലണ്ടുകാരി ജാനറ്റിനൊപ്പം താമസിക്കും. വിദേശത്ത് കറങ്ങാനുപയോഗിക്കുന്നതു സ്വന്തം\xa0 ബെൻസാണ്. ആറുമാസത്തെ വാസത്തിനു കേരളത്തിലെത്തിയാലോ എയർപോർട്ടിൽ വച്ച് ‘തോലുരിഞ്ഞ്’ മലയാളിയാകും.\n\t\t\n\t\tക്ളിനിക് അടയ്ക്കുന്ന ഡോ. വിജയകുമാർ. ഫോട്ടോ: ഉണ്ണി കോട്ടയ്ക്കൽ\n\t\n\t\t\n\t\t\n\t\t\n\t\n\t\n    (function() {\n        var imageDiv = document.getElementById("cq\\u002Dimage\\u002Djsp\\u002D");\n        var imageEvars = \'{ imageLink: "", imageAsset: "/content/dam/mm/ml/health/well-being/images/2018/4/30/dr-vijayakumar2.jpg", imageTitle: "dr\\u002Dvijayakumar2" }\';\n        var tagNodes = imageDiv.getElementsByTagName(\'A\');\n        for (var i = 0; i < tagNodes.length; i++) {\n            var link = tagNodes.item(i); \n            link.setAttribute(\'onclick\', \'CQ_Analytics.record({event: "imageClick", values: \' + imageEvars + \', collect: false, options: { obj: this }, componentPath: "foundation/components/image"})\');\n        }\n        \n    })();\n\n\n        $(function() {\n            displayImages(getMlDeviceType());\n        });\n    \n \n\n\n? ഷർട്ടിടാതെ\xa0 നടക്കുന്നതിന് വീട്ടുകാർ ഇഷ്ടക്കേടു കാട്ടിയിട്ടുണ്ടോ?\n∙ അമ്മ ആദ്യം പറയുമായിരുന്നു മോൻ ഷർട്ടിട്ടു നടക്കെടാ എന്ന്. പിന്നതു മാറി.?\xa0 ഷർട്ടില്ലാത്തതിനാൽ പ്രവേശനം നിഷേധിക്കപ്പെട്ടോ എവിടെയെങ്കിലും?\xa0\xa0∙ ഇരുപതു വർഷം മുൻപ് സകുടുംബം തൃശൂരിലെ ഒരു സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയി. ഷർട്ടിടാതെ അകത്തു കടക്കാൻ പറ്റില്ലെന്നു പറഞ്ഞ് എന്നെ\xa0 ഇറക്കി വിട്ടു. ഞാൻ ഇറങ്ങിപ്പോന്നപ്പോൾ എന്റെ കുടുംബവും ഒപ്പം പോന്നു.? എന്താണ് ശരിക്കും മലയാളിയുടെ ആരോഗ്യ പ്രശ്നം?∙ അമിതമായ ഭക്ഷണം. പിന്നെ അനാരോഗ്യകരമായ വസ്ത്രധാരണ രീതി.\xa0\xa0? സ്ത്രീകളുടെ കാര്യത്തിലോ?∙ അവരോടു മേൽവസ്ത്രമുപേക്ഷിക്കാൻ ഇപ്പോൾ കേരളത്തിലെ സ്ഥിതി വച്ചു പറയാനാവില്ല. ഇറുകിയ വസ്ത്രങ്ങൾ പരമാവധി ഒഴിവാക്കുക. അത്ര തന്നെ.\n\t\t\n\t\tഡോ. വിജയകുമാർ കാറോടിക്കുന്നു. ഫോട്ടോ: ഉണ്ണി കോട്ടയ്ക്കൽ\n\t\n\t\t\n\t\t\n\t\t\n\t\n\t\n    (function() {\n        var imageDiv = document.getElementById("cq\\u002Dimage\\u002Djsp\\u002D");\n        var imageEvars = \'{ imageLink: "", imageAsset: "/content/dam/mm/ml/health/well-being/images/2018/4/30/dr-vijayakumar3.jpg", imageTitle: "dr\\u002Dvijayakumar3" }\';\n        var tagNodes = imageDiv.getElementsByTagName(\'A\');\n        for (var i = 0; i < tagNodes.length; i++) {\n            var link = tagNodes.item(i); \n            link.setAttribute(\'onclick\', \'CQ_Analytics.record({event: "imageClick", values: \' + imageEvars + \', collect: false, options: { obj: this }, componentPath: "foundation/components/image"})\');\n        }\n        \n    })();\n\n\n        $(function() {\n            displayImages(getMlDeviceType());\n        });\n    \n \n\n\nഇതു തൃശൂർ പാട്ടുരായ്ക്കൽ ഡോ.\xa0 വിജയകുമാർ കണ്ടംപുള്ളി(71).\xa0 ഇംഗ്ലണ്ടിലെ പ്ലിമത്തിൽ സർക്കാർ സർവീസിൽ ഡോക്ടറായി വിരമിച്ചു. വർഷത്തിൽ ആറുമാസം കേരളത്തിൽ. മൂന്നുമാസം ലണ്ടനിൽ...പിന്നുള്ള മൂന്നുമാസം പോർച്ചുഗലിൽ \u200cഉല്ലാസം...\n30 വർഷമായി കേരളത്തിൽ ഷർട്ടുപേക്ഷിച്ചിട്ട്.. മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിലായാലും\xa0 ഷർട്ടിടാതെയേ പോകൂ. എല്ലാവരും വീശി വിയർക്കുമ്പോൾ\xa0 ഡോക്ടർ കൂളായിരിക്കും...!\n\t\t\n\t\tഡോ. വിജയകുമാർ ലണ്ടനിൽ\n\t\n\t\t\n\t\t\n\t\t\n\t\n\t\n    (function() {\n        var imageDiv = document.getElementById("cq\\u002Dimage\\u002Djsp\\u002D");\n        var imageEvars = \'{ imageLink: "", imageAsset: "/content/dam/mm/ml/health/well-being/images/2018/4/30/dr-vijayakumar4.jpg", imageTitle: "dr\\u002Dvijayakumar4" }\';\n        var tagNodes = imageDiv.getElementsByTagName(\'A\');\n        for (var i = 0; i < tagNodes.length; i++) {\n            var link = tagNodes.item(i); \n            link.setAttribute(\'onclick\', \'CQ_Analytics.record({event: "imageClick", values: \' + imageEvars + \', collect: false, options: { obj: this }, componentPath: "foundation/components/image"})\');\n        }\n        \n    })();\n\n\n        $(function() {\n            displayImages(getMlDeviceType());\n        });\n    \n \n\n\n‘‘ഇത്ര വലിയ ചൂടത്ത്, മറ്റുള്ളവരെ ബോധിപ്പിക്കാൻ ഷർട്ടു കുത്തിക്കേറ്റി നടക്കാൻ എന്നെ കിട്ടില്ല; അത്ര തന്നെ’’!ഇംഗ്ലണ്ടിൽ രോഗികൾക്ക് ചികിൽസ സമ്പൂർണ സൗജന്യമാണ്.\xa0 നല്ല ശമ്പളം കിട്ടിയതിനാൽ സമ്പത്തിനു ക്ഷാമമില്ല.\xa0\xa0\nവിരമിച്ചശേഷം\xa0 ആറുമാസം തൃശൂരിലുള്ളപ്പോൾ\xa0 രോഗികളെ കാണും. ശീലം ഇംഗ്ലണ്ടിലേതു തന്നെ. രോഗികളിൽ നിന്ന് അഞ്ചുപൈസ വാങ്ങില്ല. ആശുപത്രിയിലേക്കു വരാൻ പറ്റാത്ത രോഗികളെ സ്വന്തം കാറിൽ അങ്ങോട്ടുപോയി ചികിൽസിക്കും. കാറിൽ പോകുന്നതും ഷർട്ടിടാതെയാണെന്നു മാത്രം. ഈ സേവനത്തിന് ആരെങ്കിലും പണം നൽകാൻ തയാറായാൽ അതിനൊരു ബോക്സ് വച്ചിട്ടുണ്ട്. അതിൽ വീഴുന്ന പണം തൊടില്ല, നേരെ ജീവകാരുണ്യത്തിന്.?ഡോക്ടർ രാവിലെ എന്തു കഴിക്കും.?\n∙ രാവിലെ 4.30ന് എഴുന്നേറ്റാലുടൻ ഒരു ഗ്ലാസ്സ് വെള്ളം. പിന്നെ ജിമ്മിൽ പോയി വെയ്റ്റെടുക്കും. മസിൽ സ്ട്രോങ്ങായി നിൽക്കണ്ടേ? പിന്നെ വന്നിട്ടു പച്ചക്കറി കൃഷി.\xa0 ഒൻപതു മണിക്ക് പ്രഭാതഭക്ഷണം.? അതു കുശാലായിരിക്കുമല്ലേ?∙ പിന്നേ, ഒരു വെള്ളരിക്ക, ഒന്നു രണ്ടു തക്കാളി.? അതു കൊള്ളാം. ഉച്ചയ്ക്കു ചോറിനു ചിക്കനൊക്കെ തട്ടാൻ രാവിലെ വയർ അൽപം കാലിയിടുന്നതു നല്ലതാ.∙ ഉച്ചയ്ക്കെന്നല്ല, ഒരു നേരത്തും ചോറു കഴിക്കാറില്ല, ചപ്പാത്തിയുമില്ല. നോ റൈസ്, നോ വീറ്റ്!? അയ്യോ, പിന്നെന്തു കഴിക്കും?\u200c∙ അൽപം ചീരത്തോരൻ, കായ ഉപ്പേരി, വാഴക്കൊടപ്പൻ തോരൻ, ഇടിയൻ ചക്ക...\xa0? വൈകിട്ടോ?∙ മിക്കപ്പോഴും ഒന്നും കഴിക്കാറില്ല. ചിലപ്പോൾ നാലുമണിക്ക് കുറെ ഫ്രൂട്സ് നുറുക്കിയത്. .\n\n\t\nfunction gotoPagepromotionpage(articlepath) {\n\twindow.open(articlepath,\'_blank\');\n}\n\n\n\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\t\tകുഞ്ഞുവാവയുടെ ഓരോ കാര്യത്തിലും മാതാപിതാക്കള്\u200d...\n\t\t\t\t\t\t\n\t\t\t\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\n\t\t\t\t\n\n\t\n\n\n\nfunction gotoPagepromotionpage(articlepath) {\n\twindow.open(articlepath,\'_blank\');\n}\n\n\n\n\t\t\t\n\t\t\t\n\t\t\t\t\n\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\t\tവാഴയില വാട്ടിയെടുത്ത് ചോറ് പൊതിഞ്ഞു...\n\t\t\t\t\t\t\n\t\t\t\t\t\t\t\n\t\t\t\t\t\t\n\t\t\t\t\t\n\t\t\t\t\n\n\t\n\n\n\n\n\n\n\n?അത്രേയുള്ളൂ..? വിശക്കില്ലേ, ക്ഷീണമാകില്ലേ?∙ എന്നാരു പറഞ്ഞു? മലയാളിയുടെ ഊർജത്തിന്റെ 90 ശതമാനവും ചെലവഴിക്കപ്പെടുന്നത് അവൻ കഴിക്കുന്ന ഭക്ഷണം ദഹിപ്പിക്കാനാണ്.\xa0ബാക്കി മാത്രമേ ജോലിക്കുപയോഗിക്കുന്നുള്ളൂ..\xa0 ഭക്ഷണം ദഹിപ്പിക്കലല്ല എന്റെ പണി..!Read More : Health and Wellbeing',
 249.     'title': 'കേരളത്തിലെത്തിയാൽ ഉടുപ്പിടാത്ത ഡോക്ടർ ആ രഹസ്യം പരസ്യമാക്കുന്നു',
 250.     'category': 'entertainment'
 251. }]
RAW Paste Data
We use cookies for various purposes including analytics. By continuing to use Pastebin, you agree to our use of cookies as described in the Cookies Policy. OK, I Understand
 
Top